മാരുതി വിറയ്ക്കും, സേഫ്റ്റിയുള്ള 5 ലക്ഷത്തിന്റെ കാറിനെ പുതുക്കിപണിത് ടാറ്റ; അവതരണം ദിവസങ്ങൾക്കുള്ളിൽ

ചെറുകാർ വിഭാഗത്തിൽ വിപ്ലവം തീർത്ത വാഹനമായിരുന്നു ടിയാഗോ. രത്തൻ ടാറ്റയുടെ ടാറ്റ മോട്ടോർസിനെ ഇന്ന് കാണുന്ന നിലയിലേക്ക് വളരാൻ സഹായിച്ചവരിൽ പ്രധാനിയായിരുന്നു ഇവൻ. നെക്സോണിനൊപ്പം പേരെടുത്ത് ഷോറൂമിൽ ആളെക്കൂട്ടിയ ടിയാഗോ തുടക്കകാലത്ത് പെട്രോളിലും ഡീസലിലും വരെ ലഭ്യമായിരുന്നു. എന്നാൽ ബിഎസ്-VI മലിനീകരണങ്ങൾ നടപ്പിലാക്കുന്നതറിഞ്ഞ് ടാറ്റ ഓയിൽ ബർണർ വണ്ടിയെ ഒഴിവാക്കി പെട്രോളിൽ ഒതുങ്ങിക്കൂടുകയായിരുന്നു. പക്ഷേ വിൽപ്പനയ്ക്കൊന്നും യാതൊരു കുറവും സംഭവിച്ചില്ലെന്നതാണ് രസകരമായ കാര്യം. അതിന്റെ കാരണം എന്തായിരുന്നുവെന്ന് ചേദിച്ചാൽ സേഫ്റ്റിയായിരുന്നു മെയിൻ എന്നുതന്നെ അവകാശപ്പെടാം.

ഇത്രയും ചെറിയ വിലയിൽ 4-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടിയ മറ്റൊരു ഹാച്ച്ബാക്ക് വിപണിയിലില്ലായിരുന്നു. എന്തായാലും കാലത്തിനൊത്ത് ടിയാഗോയുടെ ഇലക്‌ട്രിക് പതിപ്പിനേയും ടാറ്റ മോട്ടോർസ് ഇന്ത്യക്കാർക്കായി പണിതിറക്കി. ഇതും ഹിറ്റായതോടെ ചെറുകാർ വിഭാഗത്തിൽ പകരക്കാരനില്ലാത്ത മോഡലായി മാറാൻ ടിയാഗോയ്ക്കായി. ഇപ്പോഴിതാ കാലത്തിനൊത്ത പരിഷ്ക്കാരങ്ങളുമായി വിപണിയിലേക്ക് കാലുകുത്താൻ പോവുകയാണ് ടാറ്റയുടെ കുട്ടിക്കൊമ്പൻ.

New 2025 Tata Tiago Tigor And Tiago EV Teased Ahead Of Launch

ജനുവരി 17 നും 22 നും ഇടയിൽ നടക്കാനിരിക്കുന്ന 2025 ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ പുതുക്കിയ ടിയാഗോ, ടിയാഗോ ഇവി എന്നിവയെ ടാറ്റ മോട്ടോർസ് അവതരിപ്പിക്കും. ഇതിന്റെ ഭാഗമായി ഹാച്ച്ബാക്കിന്റെ ആദ്യ ടീസർ ചിത്രവും പുറത്തുവിട്ടിരിക്കുകയാണ് കമ്പനി. ടിയാഗോ പെട്രോൾ, ടിയാഗോ ഇവി, ടിഗോർ എന്നീ മൂന്ന് കാറുകളായിരിക്കും ഫെയ്‌സ്‌ലിഫ്റ്റ് പരിഷ്ക്കാരങ്ങളോടെ രംഗത്തിറങ്ങാൻ പോവുന്നത്.

2020 ജനുവരിയിൽ നമ്മൾ കണ്ടതുപോലെ വലിയ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ല കേട്ടോ. മൂന്ന് മോഡലുകളിലേക്കും പുതിയ കളർ ഓപ്ഷനുകളും എക്സ്റ്റീരിയറിലും ഇന്റീരിയറിലുമായി ചെറിയ മാറ്റങ്ങളും മാത്രമേ ഉണ്ടാകൂവെന്നാണ് സൂചന. മിക്കവാറും ടിയാഗോ ടിയാഗോയുടെ ഗ്രില്ലിലും അലോയ് വീൽ ഡിസൈനിലും മറ്റുമെല്ലാം നവീകരണങ്ങൾ വന്നേക്കും.

New 2025 Tata Tiago Tigor And Tiago EV Teased Ahead Of Launch

അതോടൊപ്പം പുതിയ അപ്ഹോൾസ്റ്ററിയും അധിക ഉപകരണങ്ങളും ഉൾപ്പെടെ ഇന്റീരിയറിലും കമ്പനിക്ക് മെച്ചപ്പെടുത്തലുകൾ വരുത്താൻ കഴിഞ്ഞാൽ സംഗതി വർക്കായേക്കും. പുതിയ ടച്ച്‌സ്‌ക്രീൻ സിസ്റ്റം, കണക്റ്റഡ് കാർ സാങ്കേതികവിദ്യയിലേക്കുള്ള അപ്‌ഡേറ്റുകൾ, ഓപ്‌ഷണൽ സൺറൂഫ് വേരിയന്റുകൾ, പുതിയ ക്യാബിൻ കളർ സ്കീമുകൾ എന്നിവ ടിയാഗോയിലേക്ക് വന്നാൽ വിൽപ്പന ഒന്നുകൂടി മെച്ചപ്പെടും.

നിലവിലുള്ള ട്വിൻ സിലിണ്ടർ സിഎൻജി സാങ്കേതികവിദ്യയ്‌ക്കൊപ്പം മാനുവൽ, എഎംടി ഓപ്ഷനുകളുമായി ജോടിയാക്കിയ പരിചിതമായ 1.2 ലിറ്റർ റെവോട്രോൺ പെട്രോൾ എഞ്ചിൻ തന്നെയാവും ടിയാഗോയിലും ടിഗോറിലും ഉണ്ടാവുക. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുമായി വരുന്ന കാറുകൾക്ക് 86 bhp കരുത്തിൽ പരമാവധി 113 Nm torque വരെ ഉത്പാദിപ്പിക്കാനാവും.

New 2025 Tata Tiago Tigor And Tiago EV Teased Ahead Of Launch

നിലവില്‍ 5 ലക്ഷം രൂപ മുതലാണ് ടിയാഗോ ഹാച്ച്ബാക്കിന്റെ വില ആരംഭിക്കുന്നത്. അതേസമയം ടോപ്പ് എന്‍ഡ് വേരിയന്റിന് 10.33 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. മുറുവശത്ത് കോംപാക്ട് സെഡാൻ വിഭാഗത്തിൽ മത്സരിക്കുന്ന ടിഗോറിന് 6 ലക്ഷം മുതല്‍ 9.40 ലക്ഷം രൂപ വരെയാണ് വില പോകുന്നത്. നവീകരണങ്ങളുമായി എത്തുന്ന മോഡലുകൾക്ക് ചെറിയ രീതിയില്‍ വില കൂടാന്‍ സാധ്യതയുണ്ട്.

ഇനി ടിയാഗോ ഇവിയുടെ കാര്യത്തിലേക്ക് നോക്കുകയാണെങ്കിൽ 7.99 ലക്ഷം മുതൽ 11.49 ലക്ഷം വരെയാണ് എക്സ്ഷോറൂം വില വരുന്നത്. 19.2 kWh, 24 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്കുകളിൽ വരുന്ന ടാറ്റയുടെ ഇലക്ട്രിക് ഹാച്ച്ബാക്ക് XE, XT, XZ പ്ലസ്, XZ പ്ലസ് ടെക് എന്നീ വേരിയന്റുകളിൽ മീഡിയം റേഞ്ച്, ലോംഗ് റേഞ്ച് എന്നിങ്ങനെ രണ്ട് പതിപ്പുകളായി തന്നെ തുടർന്നും വാഗ‌്ദാനം ചെയ്തേക്കും.

More from DriveSpark

Article Published On: Thursday, January 9, 2025, 15:58 [IST]
English summary
New 2025 tata tiago tigor and tiago ev teased ahead of launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X