മുഖംമിനുക്കി ഥാറും ബൊലേറോയും, പിന്നെ നിസാന്റെ എസ്‌യുവിയും സിട്രണും! ഒക്ടോബറിൽ വരുന്ന പുത്തൻ വണ്ടികൾ

വാഹന വിപണിയെ സംബന്ധിച്ചിടത്തോളം ഓരോ മാസവും പുത്തൻ പുതിയ കാറുകളേയും ബൈക്കുകളേയും സ്‌കൂട്ടറുകളേയും എല്ലാം വരവേൽക്കാനുള്ള സമയമാണ്. ഉത്സവ സീസണും ജിഎസ്ടി അടിസ്ഥാനമാക്കിയുള്ള വില പരിഷ്ക്കാരങ്ങളും എത്തിയതോടെ ഇന്ത്യയിലെ വാഹന വിപണിക്ക് ചാകരക്കാലമായി മാറിയിരിക്കുകയാണ്. ഈയവസരം മുതലെടുക്കാനായി ഒക്‌ടോബർ മാസത്തിൽ വിവിധ സെഗ്‌മെന്റുകളിലായി പുതിയ കാറുകൾ പുറത്തിറങ്ങും. വരും ആഴ്ചകളിൽ കാർ വിപണിയെ കൂടുതൽ ആവേശകരമാക്കാൻ എത്തുന്നതിൽ മഹീന്ദ്രയും നിസാനും സ്കോഡയും പോലുള്ള ബ്രാൻഡുകളാണ് ഒരുങ്ങുന്നത്. ഈമാസം രാജ്യത്ത് എത്താനിരിക്കുന്ന പ്രധാന മോഡലുകൾ ഏതെല്ലാമെന്ന് പരിശോധിച്ചാലോ?

പുതിയ ബൊലേറോ സീരീസ്: മഹീന്ദ്രയുടെ വർക്ക്ഹോഴ്‌സ് മോഡലുകളായി അറിയപ്പെുന്ന ബൊലേറോയ്ക്കും ബൊലേറോ നിയോയ്ക്കും പുതിയ മുഖംമിനുക്കൽ ലഭിക്കുന്ന മാസമായിരിക്കും ഒക്ടോബർ. മോഡൽ ഇയർ നവീകരണങ്ങളുമായി വരുന്ന എസ്‌യുവികൾ എന്ന് അവതരിപ്പിക്കുമെന്ന കൃത്യമായ തീയതി കമ്പനി പുറത്തുവിട്ടിട്ടില്ലെങ്കിലും ഏറ്റവും കച്ചോടം നടക്കുന്ന ഈ മാസം തന്നെ എത്തുമെന്നാണ് മാധ്യമ റിപ്പോർട്ടുകൾ.

New Car Launches October 2025

ബൊലേറോ നിയോയിൽ പുതിയ ഗ്രിൽ, പുതിയ എയർ ഡാം, പുതിയ അലോയ് വീലുകൾ, പുതിയ ഇന്റീരിയർ തീം, ഫാബ്രിക് അപ്ഹോൾസ്റ്ററി, ഫോഗ് ലൈറ്റുകൾ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ യൂണിറ്റ് തുടങ്ങിയ ഫീച്ചറുകളാവും വന്നെത്തുക. അതേസമയം ബൊലേറോയ്ക്കും സമാനമായ ഒരു അപ്‌ഡേറ്റ് തന്നെയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഒരുക്കുക. ഇരുമോഡലുകളുടേയും അവസാനവട്ട പരീക്ഷണയോട്ടത്തിലാണ് കമ്പനിയിപ്പോൾ.

ഥാർ ഫെയ്‌സ്‌ലിഫ്റ്റ്: പുതുക്കിയ ബൊലേറോ ശ്രേണിക്ക് ശേഷം 3-ഡോർ ഥാറിന്റെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലും പുറത്തിറങ്ങും. ഔദ്യോഗിക ലോഞ്ച് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഈ മാസത്തിന്റെ ആദ്യ പകുതിയിൽ വിലകൾ വെളിപ്പെടുത്തുമെന്നാണ് വിവരം. ഓഫ്-റോഡ് ഫോക്കസ് ചെയ്ത എസ്‌യുവിക്ക് അതിന്റെ 5-ഡോർ റോക്‌സ് പതിപ്പിന് സമാനമായ മാറ്റങ്ങളാവും ഉണ്ടാവുക. ഒപ്പം അകത്തളത്തിലും സമാനമായ നവീകരണങ്ങൾ ഉണ്ടാവും.

New Car Launches October 2025

സമീപകാലത്ത് ചില പ്രാദേശിക ഡീലർഷിപ്പുകളിൽ എത്തിയ പുത്തൻ ഥാർ പുതുക്കിയ ഗ്രിൽ, ഡ്യുവൽ-ടോൺ ഫ്രണ്ട്, റിയർ ബമ്പറുകൾ, ഫ്രണ്ട് ആംറെസ്റ്റ്, റിവേഴ്‌സ് പാർക്കിംഗ് ക്യാമറ, കപ്പ് ഹോൾഡറുകൾ തുടങ്ങിയ സവിശേഷതകളോടെയാണ് എത്തിയിരിക്കുന്നത്. എസ്‌യുവിയുടെ മെക്കാനിക്കലുകളിലും എഞ്ചിൻ ഓപ്ഷനുകളിലും മാറ്റങ്ങളൊന്നും ഉണ്ടാവില്ലെന്നതും പ്രത്യേകം എടുത്ത് പറയാം.

നിസാൻ സി-എസ്‌യുവി: മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലേക്ക് നിസാന്റെ പുതിയ മോഡൽ ഒക്‌ടോബർ ഏഴിന് വെളിപ്പെടുത്തും. ടെറാനോയുടെ ആത്മീയ പിൻഗാമിയായിരിക്കും ഇതെന്നാണ് വിവരം. ചിലപ്പോൾ ഇതേ പേരിൽ തന്നെ മോഡൽ വിപണത്തിന് എത്താനും സാധ്യതയുണ്ട്. ഹ്യുണ്ടായി ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര, കിയ സെൽറ്റോസ്, മാരുതി വിക്ടോറിസ്, എംജി ആസ്റ്റർ, ഫോക്‌സ്‌വാഗൺ ടൈഗൂൺ, ഹോണ്ട എലിവേറ്റ്, സ്കോഡ കുഷാഖ് എന്നിവയുമായിട്ടാവും ആശാന്റെ മത്സരം.

New Car Launches October 2025

സ്കോഡ ഒക്ടാവിയ RS: ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളുടെ ഐക്കണിക് പെർഫോമൻസ് സെഡാനായ ഒക്ടാവിയ RS തിരികെ കൊണ്ടുവരികയാണ്. കാറിന്റെ വില പ്രഖ്യാപനം ഒക്ടോബർ 17-ന് നടക്കും. CBU ആയി അവതരിപ്പിക്കുന്നതിനാൽ 100 യൂണിറ്റുകൾ മാത്രമേ വാങ്ങാനാവൂ. 261 bhp കരുത്തിൽ പരമാവധി 370 Nm ടോർക്ക് ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണ് കാറിന്റെ ഹൃദയം.

സിട്രൺ എയർക്രോസ് X: C3, ബസാൾട്ട് മോഡലുകൾക്ക് X വേരിയന്റുകളുടെ രൂപത്തിൽ അപ്‌ഡേറ്റുകൾ അവതരിപ്പിച്ചതിന് സമാനമായി എയർക്രോസ് എസ്‌യുവിക്കും നവീകരണങ്ങൾ ലഭിക്കാൻ പോവുകയാണ്. പുതിയ ഗ്രീൻ കളർ ഓപ്ഷൻ, പൂർണ എൽഇഡി ലൈറ്റിംഗ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പുതിയ അപ്ഹോൾസ്റ്ററി, കാര എഐ വോയ്‌സ് അസിസ്റ്റന്റ്, 360-ഡിഗ്രി ക്യാമറ എന്നിവ പോലുള്ള സംവിധാനങ്ങളും പുതിയ എയർക്രോസ് X എസ്‌യുവിയിൽ ലഭ്യമാകും.

മിനി കൺട്രിമാൻ JCW: ഒക്ടോബർ 14-ന് വില പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി മിനി ഇന്ത്യ പുത്തൻ കൺട്രിമാൻ JCW മോഡലിനായുള്ള പ്രീ-ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ഇന്ത്യയിലുടനീളമുള്ള കമ്പനി നടത്തുന്ന 11 ഡീലർഷിപ്പുകൾ വഴിയോ ഇത് ബുക്ക് ചെയ്യാം. 2.0 ലിറ്റർ, ഫോർ സിലിണ്ടർ, ടർബോ-പെട്രോൾ എഞ്ചിനാണ് പുതിയ പതിപ്പിൽ ഉണ്ടാവുക. 0-100 ​​കിലോമീറ്റർ വരെ വേഗത വെറും 5.4 സെക്കൻഡിൽ കൈവരിക്കാൻ ഈ ആഡംബര ഹാച്ച്ബാക്കിനാവും.

Article Published On: Wednesday, October 1, 2025, 6:00 [IST]
English summary
New car launches october 2025 updated bolero thar facelift aircross x octavia rs and more
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X