ഷോറൂമിൽ ആളുകൂടും, ബലേനോയുടെ വിലയിൽ കിടിലൻ എസ്‌യുവിയുമായി സിട്രൺ! 8.29 ലക്ഷം മതി വാങ്ങാൻ

ഇന്ത്യയിലെ തങ്ങളുടെ മോഡലുകളെയെല്ലാം മികച്ചതാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രൺ. അടുത്തിടെ വേരിയന്റുകളുടെ കൂടെ X എന്ന പേര് കൂടി ചേർത്ത് ബസാൾട്ട്, C3 എന്നിവയെ കമ്പനി പുതുക്കി വിപണിയിൽ അവതരിപ്പിച്ചിരുന്നു. മോഡൽ നിരയിൽ വമ്പൻ മാറ്റങ്ങൾ അവതരിപ്പിച്ചുകൊണ്ട് ശ്രദ്ധനേടുന്ന കമ്പനി അടുത്തതായി ഇന്ത്യയിലെ ഏറ്റവും ചെറിയ വിലയുള്ള 7-സീറ്റർ എസ്‌യുവികളിൽ ഒന്നായ എയർക്രോസിന്റെ (Citreon Aircross) പുത്തൻ മോഡലിലൂടെ രാജ്യം വെട്ടിപ്പിടിക്കാൻ ഒരുങ്ങുകയാണ്. അതിന്റെ ഭാഗമായി എസ്‌യുവിയുടെ പുത്തൻ മോഡലിനെ കമ്പനി വിപണിയിൽ എത്തിച്ചു.

'2.0 - ഷിഫ്റ്റ് ഇൻ ടു ദി ന്യൂ' തന്ത്രത്തിന്റെ ഭാഗമായാണ് എല്ലാ സിട്രൺ വാഹനങ്ങളിലേക്കും പുതിയ നവീകരണങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. പുതിയ എയർക്രോസ് X പതിപ്പിന്റെ വരവോടെ ആഭ്യന്തര വിപണിയിലെ വിൽപ്പന ടോപ്പ് ഗിയറിലേക്ക് മാറാനാവുമെന്നാണ് കമ്പനി വിശ്വസിക്കുന്നത്. പുതുക്കി എത്തിയിരിക്കുന്ന എസ്‌യുവിക്ക് ഇപ്പോൾ 8.29 ലക്ഷം രൂപയാണ് പ്രാരംഭ വിലയായി നിശ്ചയിച്ചിരിക്കുന്നത്.

New Citroen Aircross X SUV Launched

അതായത് മാരുതി ബലേനോ പോലുള്ള പ്രീമിയം ഹാച്ച്ബാക്കുകൾ വാങ്ങുന്ന പൈസയുണ്ടേൽ സിട്രൺ എയർക്രോസ് X സ്വന്തമാക്കാനാവുമെന്ന് സാരം. എയർക്രോസിന്റെ സ്റ്റാൻഡേർഡ് മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതിന് നിരവധി സവിശേഷതകൾ ലഭിക്കുന്നുണ്ട്. 5 സീറ്റർ അല്ലെങ്കിൽ 7 സീറ്റർ കോൺഫിഗറേഷനുകളിലാണ് എയർക്രോസ് X വാഗ്ദാനം ചെയ്യുന്നത്.

511 ലിറ്ററിന്റെ വലിയ ബൂട്ട് സ്പേസുള്ളതിനാൽ മികച്ചൊരു ഫാമിലി എസ്‌യുവിയായി മാറാൻ സിട്രൺ എയർക്രോസിനാവും. 200 mm ഗ്രൗണ്ട് ക്ലിയറൻസ്, വീതിയിൽ തുറക്കാനാവുന്ന ഡോറുകൾ, റൂഫിൽ ഘടിപ്പിച്ച റിയർ എസി വെന്റുകൾ, അന്യായ റൈഡ് ക്വാളിറ്റി എന്നിവയും പുതിയ മോഡലിന്റെ ഹൈലൈറ്റുകളാണ്. മുകളിൽ സൂചിപ്പിച്ചതുപോലെ കൂടുതൽ പ്രീമിയം ഉപകരണങ്ങൾ ചേർത്തുകൊണ്ടാണ് വാഹനത്തിന്റെ ഇന്റീരിയർ പുതുക്കിയിരിക്കുന്നത്.

New Citroen Aircross X SUV Launched

വെന്റിലേറ്റഡ് ലെതറെറ്റ് സീറ്റുകൾ, ലെതറെറ്റ് പൊതിഞ്ഞ ഡാഷ്‌ബോർഡിൽ ഗോൾഡൻ നിറത്തിലുള്ള ഇൻസേർട്ടുകൾ, റീഡിസൈൻ ചെയ്ത ഗിയർ സെലക്ടർ, ആംബിയന്റ്, ഫുട്‌വെൽ ഇലുമിനേഷൻ, ഫ്രെയിംലെസ് 10.25 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് യൂണിറ്റ്, 7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നീ ഗംഭീര ഫീച്ചറുകളും എയർക്രോസ് X എസ്‌യുവിയുടെ പ്രീമിയംനെസ് ഉയർത്താനായി എത്തിയിട്ടുണ്ട്.

പുതുക്കിയ ആകർഷണം നൽകിക്കൊണ്ട് ഒരു പുതിയ ഡീപ് ബ്രൗൺ കളർ സ്കീമും അകത്തളത്തിൽ ഒരുക്കിയിട്ടുണ്ട്. സിട്രൺ എയർക്രോസ് X പതിപ്പിൽ CARA എന്ന ഇൻ-കാർ അസിസ്റ്റന്റ് കൂടിയുണ്ട്. വാഹനത്തിലെ ഫീച്ചറുകൾ നിയന്ത്രിക്കാനും കോളുകൾക്കും മ്യൂസിക്കിനും കണക്റ്റുചെയ്യാനും ക്രാഷ് അലേർട്ടുകൾ, SOS ഫംഗ്‌ഷനുകൾ എന്നിവ പോലുള്ള സുരക്ഷാ സേവനങ്ങൾ സംയോജിപ്പിക്കാനും 50-ലധികം ഭാഷകളിൽ വോയ്‌സ് കമാൻഡുകൾ കൈകാര്യം ചെയ്യാനും കഴിവുള്ള ഒരു ഇൻ-കാർ അസിസ്റ്റന്റാണ് കാര.

New Citroen Aircross X SUV Launched

പുഷ്-ബട്ടൺ സ്റ്റാർട്ടോടുകൂടിയ കീലെസ് എൻട്രി, ക്രൂയിസ് കൺട്രോൾ, എൽഇഡി പ്രൊജക്ടർ ഫോഗ് ലാമ്പുകൾ, ട്രോപ്പിക്കൂൾ സീറ്റ് വെന്റിലേഷൻ, സാറ്റലൈറ്റ് വ്യൂവുള്ള 360-ഡിഗ്രി ക്യാമറ സിസ്റ്റം തുടങ്ങിയ സവിശേഷതകളും സിട്രൺ തങ്ങളുടെ പുതിയ എസ്‌യുവിക്ക് സമ്മാനിച്ചിട്ടുണ്ട്. 6 എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ-ഹോൾഡ് അസിസ്റ്റ്, പാർക്കിംഗ് സെൻസറുകൾ എന്നിവയുൾപ്പെടെ 40-ലധികം സ്റ്റാൻഡേർഡ് സേഫ്റ്റി ഫീച്ചറുകളും ഈ മിഡ്-സൈസ് എസ്‌യുവിയിലുണ്ട്.

ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ ക്രാഷ് ടെസ്റ്റ് റേറ്റിംഗും പുതിയ സിട്രൺ എയർക്രോസ് നേടിയിരുന്നു. മാനുവൽ ഗിയർബോക്സുള്ള 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളുള്ള 1.2 ലിറ്റർ ടർബോ പെട്രോൾ എന്നിവയാണ് എഞ്ചിൻ ഓപ്ഷനുകൾ. ഡീലർ ഇൻസ്റ്റാൾ ചെയ്ത കിറ്റുകൾ വഴി സിഎൻജി ഓപ്ഷനും ലഭ്യമാണ്. X ഗ്രേഡിന് 9.77 ലക്ഷം രൂപ മുതൽ 13.49 ലക്ഷം രൂപ വരെ വിലയുണ്ട്.

പോളാർ വൈറ്റ്, സ്റ്റീൽ ഗ്രേ, ഗാർനെറ്റ് റെഡ്, കോസ്‌മോ ബ്ലൂ, പെർല നെര ബ്ലാക്ക്, പുതിയ ഡീപ് ഫോറസ്റ്റ് ഗ്രീൻ തുടങ്ങിയ മോണോടോൺ, ഡ്യുവൽ-ടോൺ ഷേഡുകളിലാണ് ഈ എസ്‌യുവി എത്തുന്നത്. ഇന്ത്യൻ വിപണിയിലെ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ മാരുതി വിക്ടോറിസ്, ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, ടൊയോട്ട ഹൈറൈഡർ, മാരുതി ഗ്രാൻഡ് വിറ്റാര, സ്കോഡ കുഷാഖ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ, ഹോണ്ട എലിവേറ്റ് തുടങ്ങിയ വമ്പൻമാരുമായാണ് സിട്രൺ എയർക്രോസ് മത്സരിക്കുക.

More from DriveSpark

Article Published On: Friday, October 3, 2025, 19:00 [IST]
English summary
New citroen aircross x suv launched with new features priced at rs 8 29 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X