ഇങ്ങനൊരു വണ്ടി ആരേയും മോഹിപ്പിക്കും! സിട്രണിന്റെ തലവര മാറ്റാൻ പോവുന്ന എസ്‌യുവി; ഹൈബ്രിഡിലും ഇവിയിലും വാങ്ങാം

ഇന്ത്യൻ വിപണിയിൽ കാര്യമായ സ്വാധീനം ചെലുത്താനായില്ലെങ്കിലും ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രണിന് മറ്റ് വിദേശ രാജ്യങ്ങളിൽ നല്ല പിടിയാണ്. ലൂസിഫറിൽ മോഹൻലാലിനെ കുറിച്ച് ഷാജോൺ പറയുന്നത് പോലെ സ്റ്റീഫൻ നമ്മളുദ്ദേശിച്ച ആളല്ല സർ. അവിടെ കമ്പനി പണംവാരുന്നതും എസ്‌യുവികളിലൂടെയാണെങ്കിലും ഇവിടെയെടുത്ത തീരുമാനങ്ങളെല്ലാം പാളിപ്പോയ കാഴ്ച്ചയാണ് കാണാനായത്. എങ്കിലും ഇന്ത്യയിൽ പോരാടാൻ ഉറച്ചാണ് സിട്രൺ നീങ്ങുന്നത്. ഇതിനിടയിൽ C5 എയർക്രോസിന്റെ രണ്ടാംതലമുറ ആവർത്തനത്തിനെ പുറത്തിറക്കി ഞെട്ടിച്ചിരിക്കുകയാണ് കമ്പനി.

ഇവിടെയല്ല, കേട്ടോ അന്താരാഷ്ട്ര വിപണിക്കായുള്ള സിട്രൺ C5 എയർക്രോസാണ് ഇപ്പോൾ രൂപമെടുത്തിരിക്കുന്നത്. എങ്കിലും ഇന്ത്യയിലേക്കും കംപ്ലീറ്റ്ലി നോക്കഡ് ഡൌൺ യൂണിറ്റായി ഭാവിയിൽ വണ്ടി വിപണനത്തിന് എത്തിയേക്കാം കേട്ടോ. സ്റ്റെല്ലാന്റിസിന്റെ പുതിയ STLA മീഡിയം പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി പണികഴിപ്പിച്ചിരിക്കുന്ന എസ്‌യുവി ഹൈബ്രിഡ്, പ്ലഗ്-ഇൻ ഹൈബ്രിഡ്, ഇലക്ട്രിക് അവതാരങ്ങളിലാണ് പിറവിയെടുത്തിരിക്കുന്നത്.

New Gen Citroen C5 Aircross SUV Debuts In Hybrid EV Format

രണ്ടാം തലമുറ സിട്രൺ C5 എയർക്രോസിന്റെ വിൽപ്പന ഈ വർഷത്തിന്റെ അവസാന പകുതിയിൽ യൂറോപ്പിൽ ആരംഭിക്കും. ഫ്രാൻസിലെ റെന്നസിലുള്ള ബ്രാൻഡിന്റെ ഫാക്ടറിയിലാവും വാഹനത്തിനായുള്ള നിർമാണം നടക്കുക. നിലവിലെ മോഡൽ മൂന്ന് വർഷത്തിലേറെയായി വിൽപ്പനയിലുള്ളതിനാൽ 2025 അവസാനത്തോടെ എസ്‌യുവി ഇന്ത്യൻ നിരത്തുകളിൽ എത്താനും സാധ്യതകൾ ഏറെയാണ്.

അങ്ങനെയെങ്കിൽ സിട്രണിന്റെ തലവര മാറാനുള്ള സാധ്യതയും കാണുന്നുണ്ട്. നിലവിൽ ഈ വിഭാഗത്തിലുള്ള ഏതൊരു എസ്‌യുവിയേക്കാളും ഭംഗിയും സ്റ്റൈലും പുതുപുത്തൻ C5 എയർക്രോസിനുണ്ടെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാവും. ഗ്ലോസ് ബ്ലാക്ക് സ്ട്രിപ്പിലൂടെ ബന്ധിപ്പിച്ചിരിക്കുന്ന മാട്രിക്സ് എൽഇഡി ഹെഡ്‌ലാമ്പുകളാണ് മുൻവശത്തെ ഏറ്റവും വലിയ പ്രത്യേകത. 2024 പാരീസ് മോട്ടോർ ഷോയിൽ കൺസെപ്റ്റ് പതിപ്പിൽ കണ്ട ലൈറ്റ് വിംഗ്‌സ് പ്രൊഡക്ഷൻ-സ്പെക്ക് മോഡലിലും ബ്രാൻഡ് നിലനിർത്തിയിട്ടുണ്ട്.

New Gen Citroen C5 Aircross SUV Debuts In Hybrid EV Format

വശക്കാഴ്ച്ചയിലേക്ക് വന്നാൽ ബോക്സി രൂപത്തിലുള്ള വാഹനത്തിൽ ചതുരാകൃതിയിലുള്ള ബോഡി ക്ലാഡിംഗുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. പിൻഭാഗത്ത് എൽഇഡി ടെയിൽ ലൈറ്റ് സിഗ്നേച്ചറും ഉൾപ്പെടുത്തിയിരിക്കുന്നത് കാണാം. എക്സ്റ്റീരിയറിനേക്കാൾ കിടിലം ഇന്റീരിയർ ആണെന്ന് വേണം പറയാൻ. 'സി-സെൻ ലോഞ്ച്' രൂപകൽപ്പനയെ അടിസ്ഥാനമാക്കിയുള്ളതാണ് അകത്തളമെന്നാണ് സിട്രണിന്റെ അവകാശവാദം.

യാത്രക്കാർക്ക് ഒരു ലിവിംഗ് റൂം പോലുള്ള അനുഭവം ആസ്വദിക്കാൻ തരത്തിലാണ് ഇന്റീരിയർ പണികഴിപ്പിച്ചിരിക്കുന്നത്. വാങ്ങുന്നവർക്ക് തിരഞ്ഞെടുക്കാൻ ഒന്നിലധികം ഷേഡുകളിലുള്ള സോഫ്റ്റ്-ടച്ച് മെറ്റീരിയലുകളുമുണ്ടെന്നാണ് വിവരം. 8 കളർ ഓപ്ഷനുകളുള്ള ആംബിയന്റ് ലൈറ്റിംഗ് സിസ്റ്റം അകത്തളത്തെ പ്രീമിയവും ആഡംബരവുമാക്കുന്നുണ്ട്. 10-വേ ഇലക്ട്രിക്കൽ അഡ്ജസ്റ്റ്മെന്റ്, ഹീറ്റിംഗ്, വെന്റിലേഷൻ, മസാജ് ഫംഗ്ഷൻ എന്നിവയുള്ള പുതിയ സിട്രോൺ അഡ്വാൻസ്ഡ് കംഫർട്ട് ഫ്രണ്ട് സീറ്റുകളുമായാണ് എസ്‌യുവി വരുന്നത്.

New Gen Citroen C5 Aircross SUV Debuts In Hybrid EV Format

പിൻ സീറ്റുകളിൽ ഒരു ഹീറ്റിംഗ് ഫംഗ്ഷനും ഉണ്ട്. സ്റ്റെല്ലാന്റിസ് ഇതുവരെ വാഗ്ദാനം ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ സെൻട്രൽ HD ടച്ച്‌സ്‌ക്രീനും ഏറ്റവും പുതിയ തലമുറ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും പുത്തൻ C5 എയർക്രോസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 3D നാവിഗേഷൻ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഓപ്പൺഎഐയുടെ ചാറ്റ്ജിപിടി, ബ്ലൂടൂത്ത് വഴിയുള്ള ഡ്യുവൽ സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി എന്നിവയും എസ്‌യുവിയുടെ മാറ്റ് കൂട്ടുന്നുണ്ട്.

"ഹലോ സിട്രോൺ" വോയ്‌സ് റെക്കഗ്നിഷൻ സിസ്റ്റം, ലെവൽ 2 ADAS, വിസിയോപാർക്ക് 360° ക്യാമറ, പനോരമിക് ഗ്ലാസ് റൂഫ് തുടങ്ങിയ ഒന്നിലധികം ആധുനിക സവിശേഷതകളും രണ്ടാംതലമുറ ആവർത്തനത്തിൽ ഒരുങ്ങിയിരിക്കുന്ന സിട്രൺ C5 എയർക്രോസ് പ്രീമിയം എസ്‌യുവിയുടെ ആഡംബരത്തം വർധിപ്പിക്കുന്നുണ്ട്. ഇനി എഞ്ചിന്റെ കാര്യത്തിലേക്ക് വന്നാൽ വൈവിധ്യമാർന്ന ഓപ്ഷനുകളാൽ സമൃദ്ധമാണ് വണ്ടി.

New Gen Citroen C5 Aircross SUV Debuts In Hybrid EV Format

ഹൈബ്രിഡ് എഞ്ചിൻ സജ്ജീകരണത്തിൽ 1.2 ലിറ്റർ 3-സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ, പെർമനന്റ് മാഗ്നറ്റ് സിൻക്രണസ് ഇലക്ട്രിക് മോട്ടോർ, 0.9 kWh ബാറ്ററി പായ്ക്ക് എന്നിവ ഉൾപ്പെടുന്നുണ്ട്. പെട്രോൾ എഞ്ചിൻ പരമാവധി 136 bhp പവർ നൽകുമ്പോൾ ഇലക്ട്രിക് മോട്ടോർ പരമാവധി 28 bhp പവർ ഔട്ട്പുട്ട് നൽകുന്നു. ഈ ഹൈബ്രിഡ് എഞ്ചിൻ സജ്ജീകരണം 6-സ്പീഡ് eDCS ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്.

പ്ലഗ്-ഇൻ-ഹൈബ്രിഡ് വേരിയന്റുകളിൽ 21 kWh ബാറ്ററി പായ്ക്കും ഇലക്ട്രിക് മോട്ടോറും ഉള്ള 1.6 ലിറ്റർ 4-സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിൻ ലഭിക്കും. എഞ്ചിനും ഇ-മോട്ടറും സംയോജിപ്പിച്ച് 195 bhp കരുത്തോളം നൽകാനും വാഹനം പ്രാപ്‌തമാണ്. പ്ലഗ്-ഇൻ-ഹൈബ്രിഡ് സജ്ജീകരണം 7-സ്പീഡ് eDCS ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു.

ഹൈബ്രിഡ്, ഇലക്ട്രിക്, സ്പോർട്ട് എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകളും ഇതിൽ ഉൾപ്പെടുന്നു. ഇലക്ട്രിക് മോഡിൽ എസ്‌യുവിക്ക് 135 കിലോമീറ്റർ വരെ വേഗതയിൽ 86 കിലോമീറ്റർ ദൂരം വരെ ഓടാൻ കഴിയും. 7.4 kW വാൾബോക്സ് ചാർജർ വഴി 0 മുതൽ 100 ​​ശതമാനം വരെ 5 മണിക്കൂർ 15 മിനിറ്റിനുള്ളിൽ ബാറ്ററി ചാർജ് ചെയ്യുകയും ചെയ്യാം എന്നതിനാൽ വാഹനത്തിന്റെ പ്രായോഗികത വർധിക്കും. പക്ഷേ ഇത് ഇന്ത്യയിൽ അവതരിപ്പിക്കാൻ യാതൊരു സാധ്യതയും കാണുന്നില്ലെന്നത് നിരാശയുളവാക്കിയേക്കാം.

സിട്രൺ C5 എയർക്രോസ് ഇലക്ട്രിക്കിലും പിറവിയെടുക്കും. രണ്ട് വ്യത്യസ്‌ത ബാറ്ററി പായ്ക്ക് ഓപ്ഷനുകളിൽ വരുന്ന വണ്ടിയുടെ ആദ്യത്തെ മോഡൽ സിംഗിൾ ചാർജിൽ 520 കിലോമീറ്റർ റേഞ്ച് നൽകാൻ ശേഷിയുശ്ശ 73 kWh ബാറ്ററിയാണ് ഉപയോഗിക്കുന്നത്. അതേസമയം രണ്ടാമത്തേതിൽ 680 കിലോമീറ്റർ റേഞ്ച് വരെ നൽകുന്ന 97 kWh യൂണിറ്റാണ്. നോർമൽ, ഇക്കോ, സ്‌പോർട് എന്നീ മൂന്ന് ഡ്രൈവ് മോഡുകളും ഇവയിലുണ്ട്.

സ്റ്റിയറിംഗ് വീലിലെ പാഡിൽ ഷിഫ്റ്ററുകൾ വഴി ഡ്രൈവർക്ക് ക്രമീകരിക്കാൻ കഴിയുന്ന ത്രീ-സ്റ്റെപ്പ് റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റവും സിട്രൺ C5 എയർക്രോസ് എസ്‌യുവിയിൽ സ്ഥാപിച്ചിട്ടുണ്ട്. എന്തായാലും നിലവിലെ അവസ്ഥയിൽ ഇത്തരമൊരു മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ചാൽ അത് സിട്രണിന്റെ ഇമേജ് ഉയർത്താൻ സഹായിക്കും എന്നതിൽ സംശയൊന്നും വേണ്ട. ഹൈബ്രിഡ് എഞ്ചിനോടെയുള്ള വേരിയന്റായിരിക്കും ഇക്കൂടെ ഇന്ത്യയ്ക്ക് ഏറ്റവും അനുയോജ്യം. ഒപ്പം ഇവിയും കൊണ്ടുവന്നാൽ സംഗതി അടിപൊളിയാവും.

നിലവിൽ ഇന്ത്യയിൽ വിപണനത്തിന് എത്തുന്ന സിട്രൺ C5 എയർക്രോസ് എസ്‌യുവിക്ക് 177 bhp പവറിൽ 400 Nm torque ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ഡീസൽ എഞ്ചിനാണ് തുടിപ്പേകുന്നത്. 8-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 17.5 കിലോമീറ്റർ വരെ മൈലേജ് നൽകാനുമാവും. പുതുതലമുറ ഈ വർഷം അവസാനമോ അല്ലെങ്കിൽ അടുത്ത വർഷം ആദ്യമോ എത്തുമെന്ന് പ്രതീക്ഷിക്കാം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, April 30, 2025, 12:12 [IST]
English summary
New gen citroen c5 aircross suv debuts in hybrid ev formats india launch on cards
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X