20 KM മൈലേജുള്ള കുഞ്ഞൻ പെർഫോമൻസ് എസ്‌യുവിയുമായി ഹ്യുണ്ടായി, വില 10.55 ലക്ഷം മുതൽ

ഏറ്റവും മത്സരാധിഷ്ഠിതമായ കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിലേക്ക് പുതുരൂപവും ഭാവവും ആവാഹിച്ച് എത്തിയിരിക്കുകയാണ് ഹ്യുണ്ടായിയുടെ കുഞ്ഞൻ പെർഫോമൻസ് എസ്‌യുവിയായ വെന്യു N ലൈൻ. രണ്ടാംതലമുറ ആവർത്തനത്തിൽ ഡിസൈനും ഫീച്ചറുകളും സേഫ്റ്റിയുമെല്ലാം മുമ്പത്തേതിനേക്കാൾ കിടിലമാക്കിയാണ് ന്യൂജെൻ മോഡലിന്റെ വരവ്. വെന്യുവിന്റെ സ്റ്റാൻഡേർഡ് വേരിയന്റുകളേക്കാൾ ചില കോസ്മെറ്റിക് പരിഷ്ക്കാരങ്ങളും അധിക ഫീച്ചറുകളും പെർഫോമൻസുമായാണ് കുട്ടിക്കൊമ്പന്റെ വരവ്. തുക്കിയ സ്പോർട്ടിയർ വേരിയന്റ് മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളിലായി N6, N10 എന്നീ രണ്ട് വേരിയന്റുകളിൽ ലഭ്യമാകും. വില നോക്കിയാലും ഞെട്ടിക്കുന്ന പ്രൈസിംഗാണ് ഇട്ടിരിക്കുന്നത്.

പുതിയ വെന്യുവിൽ ലഭ്യമായ മിക്ക അപ്‌ഡേറ്റുകളും വെന്യു N ലൈനിലും ലഭ്യമാണ്. ഹേസൽ ബ്ലൂ, ഡ്രാഗൺ റെഡ്, അറ്റ്ലസ് വൈറ്റ് വിത്ത് അബിസ് ബ്ലാക്ക് റൂഫ് (ഡ്യുവൽ-ടോൺ), ഹേസൽ ബ്ലൂ വിത്ത് അബിസ് ബ്ലാക്ക് റൂഫ് (ഡ്യുവൽ-ടോൺ) എന്നീ പുതിയ കളർ ഓപ്ഷനുകളിലാണ് സ്പോർട്ടിയർ മോഡൽ സ്വന്തമാക്കാനാവുന്നത്. ഇനി സ്റ്റാൻഡേർഡ് വേരിയന്റുകളിൽ നിന്നും വേറിട്ടുനിർത്തുവാനായി രൂപമാറ്റവും കൊടുത്തിട്ടുണ്ടേ.

New Gen Hyundai Venue N Line Launched Price Starts From Rs 10 55 Lakh

ട്വിൻ-ഹോൺ എൽഇഡി ഡിആർഎൽ, ഹൊറൈസൺ എൽഇഡി പൊസിഷനിംഗ് ലാമ്പ്, സീക്വൻഷ്യൽ എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ തുടങ്ങിയ സവിശേഷതകളോടെ വെന്യു N ലൈനിന് കൂടുതൽ ശ്രദ്ധേയമായ മാറ്റങ്ങൾ ലഭിക്കുന്നുണ്ട്. ഫ്രണ്ട് ഗ്രില്ലിൽ എൻ-ലൈൻ ബാഡ്ജിംഗ്, റെഡ് ഹൈലൈറ്റുകളുള്ള N ലൈൻ എക്സ്ക്ലൂസീവ് ബമ്പർ, N എംബ്ലമുള്ള 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ തുടങ്ങിയ കാര്യങ്ങളും വാഹനത്തിന് പുതുരൂപം സമ്മാനിക്കുന്നുണ്ട്.

ഇതോടൊപ്പം തന്നെ റെഡ് ബ്രേക്ക് കാലിപ്പറുകൾ, ബോഡി കളർ വീൽ ആർച്ച് ക്ലാഡിംഗ്, റെഡ് ഹൈലൈറ്റുകളുള്ള സൈഡ് സിൽ ഗാർണിഷ് എന്നിവയാണ് 2026 വെന്യു N ലൈനിന്റെ മറ്റ് ഹൈലൈറ്റുകൾ. പിൻഭാഗത്തേക്ക് വന്നാൽ എൽഇഡി ഹൈ മൗണ്ടഡ് സ്റ്റോപ്പ് ലാമ്പും ട്വിൻ ടിപ്പ് എക്‌സ്‌ഹോസ്റ്റും ഉള്ളൊരു സ്‌പോർട്ടി വിംഗ് ടൈപ്പ് സ്‌പോയിലറാണ് കോംപാക്‌ട് എസ്‌യുവിയുടെ സ്പോർട്ടിയർ വേരിയന്റിൽ ഒരുക്കിയിരിക്കുന്നത്.

New Gen Hyundai Venue N Line Launched Price Starts From Rs 10 55 Lakh

ബോൾഡ് റെഡ് ആക്‌സന്റുകളും എക്‌സ്‌ക്ലൂസീവ് N ബാഡ്ജിംഗും ഉപയോഗിച്ചാണ് എസ്‌യുവിയുടെ ഇന്റീരിയർ പണികഴിപ്പിച്ചിരിക്കുന്നത്. റെഡ് ഹൈലൈറ്റുകളുള്ള ഓൾ-ബ്ലാക്ക് ഇന്റീരിയർ തീം തികച്ചും പ്രായോഗികമാണ്. ഇതിൽ റെഡ് സ്റ്റിച്ചിംഗ്, സ്റ്റിയറിംഗ് വീലിലും ഗിയർ ഷിഫ്റ്റ് നോബിലും N ലൈൻ ബാഡ്ജിംഗ്, സ്പോർട്ടി മെറ്റൽ പെഡലുകൾ, N ബ്രാൻഡിംഗുള്ള ബ്ലാക്ക് ലെതർ സീറ്റുകൾ, ക്രാഷ്പാഡിലും സെന്റർ കൺസോളിലും സൺറൈസ് റെഡ് ആംബിയന്റ് ലൈറ്റിംഗ് എന്നിവയാണ് അകത്തളത്തിലെ മറ്റ് പ്രധാന നവീകരണങ്ങൾ.

ഡ്യുവൽ 12.3 ഇഞ്ച് സ്‌ക്രീനുകൾ, ലെവൽ 2 ADAS, അരോമ ഡിഫ്യൂസർ, OTA അപ്‌ഡേറ്റുകൾ, ബ്ലൈൻഡ് സ്‌പോട്ട് മോണിറ്റർ, 360-ഡിഗ്രി ക്യാമറ, 8-സ്പീക്കർ ബോസ് മ്യൂസിക് സിസ്റ്റം, EPB, TPMS തുടങ്ങിയ മോഡേൺ ഫീച്ചറുകളുടെ സപ്പോർട്ടും ഹ്യുണ്ടായി വെന്യുവിന്റെ പുത്തൻ N ലൈൻ വേരിയന്റിലുണ്ട്. സ്റ്റാൻഡേർഡ് 2026 വെന്യുവുമായി താരതമ്യപ്പെടുത്തുമ്പോൾ ചില അധിക സുരക്ഷാ സവിശേഷതകളും ഇതിൽ ലഭ്യമാണ്.

New Gen Hyundai Venue N Line Launched Price Starts From Rs 10 55 Lakh

സ്റ്റാൻഡേർഡ് വെന്യുവിൽ ലഭ്യമായ 16 ADAS സവിശേഷതകളെ അപേക്ഷിച്ച് 21 ADAS ഫീച്ചറുകളാണ് വെന്യുവിന്റെ പുത്തൻ N ലൈനിൽ ഒരുക്കിയിരിക്കുന്നത്. 1.0 ലിറ്റർ, 3-സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനാണ് പെർഫോമൻസ് എസ്‌യുവിയുടെ ഹൃദയം. 6-സ്പീഡ് മാനുവൽ, 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളുമായി വരുന്ന മോഡലിന് 120 bhp കരുത്തിൽ പരമാവധി 172 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ കഴിയും.

സ്പോർട്ടിയർ വേരിയന്റാണെങ്കിലും മൈലേജും തരക്കേടില്ലാതെ ലഭിക്കുന്നതാണ്. ഹ്യുണ്ടായി വെന്യു N ലൈൻ മാനുവൽ ഗിയർബോക്‌സ് ഓപ്ഷന് 18.74 കിലോമീറ്ററും ഡിസിടി ഓട്ടോമാറ്റിക്കിന് 20 കിലോമീറ്റർ മൈലേജുമാണ് കമ്പനി അവകാശപ്പെടുന്നത്. 10,55,400 രൂപ മുതലാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളുടെ സ്പോർട്ടിയർ എസ്‌യുവിയുടെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്.

More from DriveSpark

Article Published On: Tuesday, November 4, 2025, 14:30 [IST]
English summary
New gen hyundai venue n line launched price starts from rs 10 55 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X