ആ മുഖത്തോട്ട് ഒന്ന് നോക്കിയേ എന്നാ ഗ്ലാമറാ.... പുത്തൻ ലുക്കിൽ പ്രത്യക്ഷപ്പെട്ട് ഹ്യുണ്ടായിയുടെ എസ്‌യുവി

കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിലെ രാജാക്കൻമാരായ മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്സോൺ എന്നിവരോട് കാലങ്ങളായി മുട്ടിനിൽക്കുന്ന മിടുക്കനാണ് ഹ്യുണ്ടായി വെന്യു. വിൽപ്പനയുടെ കാര്യത്തിൽ ഇവരെ ഓവർടേക്ക് ചെയ്യുന്നില്ലെങ്കിലും പതിനായിരക്കണക്കിന് യൂണിറ്റുകൾ വിറ്റഴിയുന്ന മാസങ്ങളുമുണ്ടെന്നതാണ് രസകരമായ കാര്യം. ഉത്സവ സീസണിൽ ഹ്യുണ്ടായിയെ നേരെ നിർത്തിയത് ക്രെറ്റയുടേയും വെന്യുവിന്റേയും വിൽപ്പനയാണ്. മോഡൽ നിരയിൽ കൃത്യമായ ഇടവേളകളിൽ പരിഷ്ക്കാരങ്ങൾ കൊണ്ടുവരുന്നതിൽ മിടുക്കരാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ. ദിവസങ്ങൾക്കുള്ളിൽ വെന്യുവിന്റെ ഏറ്റവും പുതിയ തലമുറ മോഡലുമായി അവതരിക്കാൻ തയാറെടുക്കുകയാണ് ഹ്യുണ്ടായി.

പരീക്ഷണയോട്ടം തകൃതിയായി നടക്കുന്ന എസ്‌യുവി ഈ വരവിൽ പലരുടേയും സിംഹാസനം വെട്ടിപ്പിടിച്ചേക്കുമെന്നാണ് അനുമാനം. വണ്ടി എങ്ങനെയിരിക്കുമെന്ന സൂചന പല സ്പൈ ചിത്രങ്ങളും കണ്ട് ആളുകൾ ഊഹിച്ചെടുക്കാൻ തുടങ്ങിയിട്ടുണ്ടെങ്കിലും കാര്യങ്ങളെല്ലാം വളരെ രഹസ്യമാക്കി വെക്കാനാണ് ഹ്യുണ്ടായി ശ്രമിക്കുന്നത്. എന്നാൽ കമ്പനിയുടെ പദ്ധതികളെല്ലാം പാളുന്ന തരത്തിൽ മൂടുപടമഴിച്ച ന്യൂജെൻ വെന്യുവിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.

new-gen hyundai venue

ബേബി ക്രെറ്റ ലുക്ക് തന്നെയാണ് പുതിയ വെന്യുവിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. മൊത്തത്തിൽ രൂപം തന്നെ മാറിയ കോംപാക്‌ട് എസ്‌യുവിയുടെ അഴക് മുന്നിലെ പാരാമെട്രിക് ഡിസൈൻ പാറ്റേണിൽ പൂർത്തിയാക്കിയ വിശാലവും ഗംഭീരവുമായ ഗ്രില്ലാണ്. അതോടൊപ്പം ഷാർപ്പായിട്ടുള്ള സി ആകൃതിയിലുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ ഗ്രില്ലിലേക്ക് ലയിക്കുന്ന ശൈലിയും വളരെ മനോഹരമായിട്ടുണ്ട്.

ഹെഡ്‌ലാമ്പ് ക്ലസ്റ്ററുകൾ പരിഷ്‌ക്കരിച്ച ഹൗസിംഗുകളിലേക്ക് താഴ്ത്തിവച്ചിരിക്കുന്നതും ആളുകളെ ഇംപ്രെസ് ചെയ്യിക്കും. അഞ്ച് സീറ്റർ വാഹനത്തിന് കൂടുതൽ ഭംഗി നൽകുന്നതിനായി ബമ്പർ കട്ടിയുള്ളതാണ്. വശക്കാഴ്ച്ചയിൽ നിന്ന് നോക്കുമ്പോൾ ബോഡിയിലുടനീളം പുതിയ ക്യാരക്ടർ ലൈനുകൾ കടന്നുപോകുന്നത് കാണാനാവും. കൂടാതെ വീൽ ആർച്ചുകൾക്ക് ചുറ്റും ക്ലാഡിംഗും പുതിയ അലോയ് വീലുകളും കൂടി ഉൾപ്പെടുമ്പോൾ സംഗതി ഉഷാറാവും.

പിൻഭാഗത്ത് പുതിയ കണക്റ്റഡ് എൽഇഡി ടെയിൽലൈറ്റുകളും ബമ്പറുമാണ് ന്യൂജെൻ ഹ്യുണ്ടായി വെന്യുവിൽ ഒരുക്കിയിരിക്കുന്നത്. എസ്‌യുവിയുടെ N ലൈൻ വേരിയന്റിന് സ്‌പോർട്ടിനെസ് ഇരട്ടിയാക്കുന്നുണ്ട്. ഫ്രണ്ട്, സൈഡ് സ്‌കർട്ടുകളിൽ സിഗ്നേച്ചർ റെഡ് ഡീറ്റെയിലിംഗ്, റൂഫ് റെയിലുകളുള്ള ഗ്ലോസ് ബ്ലാക്ക് റൂഫ്, ബെസ്‌പോക്ക് ഡ്യുവൽ-ടോൺ അലോയ് ഡിസൈൻ എന്നിവയാണ് സ്പോർട്ടിയർ വേരിയന്റിൽ വാഗ്‌ദാനം ചെയ്യുക.

പിന്നിലേക്ക് വന്നാൽ രണ്ടാം തലമുറയിലേക്ക് ചേക്കേറുന്ന വെന്യു N ലൈനിന് ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് ടിപ്പുകൾ കാണാനാവും. അതേസമയം നിരവധി മെക്കാനിക്കൽ അപ്‌ഗ്രേഡുകളും വാഹനത്തിൽ നടപ്പിലാക്കുന്നതോടെ സംഗതി അടിപൊളിയാവുന്നുണ്ട്. എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറും അടിമുടി മാറിയിട്ടുണ്ട്. ഡാഷ്‌ബോർഡ് പൂർണമായും റിഡൈൻ ചെയ്‌താവും എസ്‌യുവി വിപണനത്തിന് എത്തുക.

new-gen hyundai venue

ഡ്യുവൽ 12.3 ഇഞ്ച് ഡിസ്‌പ്ലേകൾ, ഹ്യുണ്ടായി ആംബിയന്റ് ലൈറ്റിംഗ്, പുതിയ സെന്റർ കൺസോൾ ഡിസൈൻ, പ്രീമിയം സീറ്റ് അപ്ഹോൾസ്റ്ററി എന്നിവ ചേർത്ത് വെന്യുവിനെ പ്രീമിയമാക്കാനുള്ള ശ്രമവും കമ്പനിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. മൾട്ടിഫംഗ്ഷൻ സ്റ്റിയറിംഗ് വീലും പുതിയതാണ്. അതേസമയം ലെവൽ 2 ADAS ഫംഗ്ഷനുകളുടെ ഒരു സ്യൂട്ടും വാഗ്ദാനം ചെയ്യുന്നതോടെ സേഫ്റ്റിയിലും ആശങ്കകളൊന്നും വേണ്ട.

പഴയ മൂന്ന് എഞ്ചിൻ ഓപ്ഷനുകളും നിലനിർത്തിയാവും ഹ്യുണ്ടായി പുത്തൻ വെന്യുവിനെ കളത്തിലിറക്കുക. അതിൽ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.5 ലിറ്റർ ഡീസൽ, 1.0 ലിറ്റർ ടർബോ പെട്രോൾ എന്നിവയാണ് ഉൾപ്പെടുക. ഗിയർബോക്‌സ് കോമ്പിനേഷനുകളിലേക്ക് വന്നാൽ 6 സ്പീഡ് മാനുവൽ, ടോർക്ക് കൺവെർട്ടർ അല്ലെങ്കിൽ 7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് എന്നിവയെല്ലാമാകും ന്യൂജെൻ മോഡലിൽ വാഗ്ദാനം ചെയ്യുക. നവംബർ നാലിനാവും എസ്‌യുവി അരങ്ങേറ്റം കുറിക്കുക.

More from DriveSpark

Article Published On: Thursday, October 23, 2025, 12:12 [IST]
English summary
New gen hyundai venue spied ahead of november 4 launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X