ബ്രെസയും നെക്സോണും ഒരുങ്ങിയിരുന്നോ, ബേബി ക്രെറ്റ ഇന്ത്യയിലേക്ക്, അവതരണത്തിന് തീയതി കുറിച്ച് ഹ്യുണ്ടായി

ഇന്ത്യയിലെ സബ്-4 മീറ്റർ വിഭാഗത്തിൽ മാരുതി സുസുക്കി ബ്രെസയും ഹ്യുണ്ടായി വെന്യുവും മാത്രം അരങ്ങുവാണിരുന്ന കാലമുണ്ടായിരുന്നു നമുക്ക്. പിന്നീടാണ് ടാറ്റ നെക്സോൺ, മഹീന്ദ്ര XUV300, നിസാൻ മാഗ്നൈറ്റ്, കിയ സോനെറ്റ് പോലുള്ള മോഡലുകൾ വന്നുതുടങ്ങിയത് തന്നെ. ബ്രെസയും വെന്യുവും തമ്മിലുള്ള മത്സരം കാണാനും വല്ലാത്തൊരു രസമായിരുന്നു. അക്കാലത്ത് കോംപാക്‌ട് എസ്‌യുവികളിലെ ടെക്കിയെന്നാണ് പലരും വെന്യുവിനെ വിശേഷിപ്പിച്ചിരുന്നതും. എന്നാൽ സെഗ്മെന്റിലേക്ക് കൂടുതൽ ആധുനികർ എത്തിയതോടെ അൽപം ക്ഷീണം വണ്ടിക്കുണ്ടായിട്ടുണ്ട്. ഒപ്പം ഡിസൈനിലെ ചെറിയ പാളിച്ചകളും പലർക്കും അത്പ താത്പര്യമുള്ള ഒന്നായിരുന്നില്ല.

പ്രത്യേകിച്ച് മുൻവശത്തെ ഗ്രിൽ. എന്തായാലും കാര്യങ്ങളെല്ലാം പരിഹരിച്ച് വെന്യുവിന് തലമുറ മാറ്റം സമ്മാനിക്കാൻ ഒരുങ്ങുകയാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി. 2025 ഒക്ടോബർ 24 ന് ന്യു ജെൻ വെന്യു വെന്യുവിന്റെ ഔദ്യോഗിക അരങ്ങേറ്റം നടക്കുമെന്ന് അറിയിച്ചിരിക്കുകയാണ് കമ്പനി. പരീക്ഷണ ഓട്ടങ്ങൾക്കിടെ ഇന്ത്യൻ റോഡുകളിൽ എസ്‌യുവി നിരവധി തവണ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

hyundai venue front profile

കാത്തിരിപ്പിന് ഒടുവിൽ വിരാമമാകുന്നത് ഹ്യുണ്ടായി ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യമാണ്. പുതുതലമുറ ഹ്യുണ്ടായി വെന്യുവിലേക്ക് റാഡിക്കൽ സ്റ്റൈലിംഗ് അപ്‌ഡേറ്റുകളും ഇതുവരെ കാണാത്ത ഫീച്ചറുകളുമായാണ് കമ്പനി വരുന്നത്. അതേ എഞ്ചിൻ, ഗിയർബോക്‌സ് ഓപ്ഷനുകൾ നിലനിർത്തിക്കൊണ്ടുതന്നെയാണ് വരവെങ്കിലും ഇത്തവണ കൂടുതൽ ആളുകളെ കൈയിലെടുക്കുമെന്ന കാര്യം ഉറപ്പാണ്.

നിലവിലുള്ള മോഡലിനേക്കാൾ വില കൂടുതലായിരിക്കുമെങ്കിലും മാരുതി ബ്രെസ, ടാറ്റ നെക്‌സോൺ, കിയ സോനെറ്റ്, മഹീന്ദ്ര XUV 3XO എന്നിവയ്ക്ക് ശക്തമായ വെല്ലുവിളി ഉയർത്താൻ വെന്യുവിനാവുമെന്ന് വേണം പറയാൻ. ഡിസൈൻ എന്തായിരിക്കുമെന്ന് അറിയാനാവും ഏവരും കാത്തിരിക്കുന്നത്. നിലവിലെ ക്രെറ്റയോട് സാമ്യമുള്ള ചില രൂപകൽപ്പനകൾ പുതുതലമുറ മോഡലിലേക്ക് പകർത്താൻ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ ശ്രമിച്ചേക്കും.

ക്രെറ്റയിൽ കാണുന്നതുപോലെ കണക്റ്റഡ് ഡിആർഎല്ലുകളുള്ള ക്വാഡ്-എൽഇഡി ഹെഡ്‌ലാമ്പ് സജ്ജീകരണം വെന്യുവിന്റെ മുൻവശത്ത് ലഭിക്കും. ഹെഡ്‌ലാമ്പുകൾക്ക് താഴെ പാലിസേഡ് എസ്‌യുവിയെ അനുസ്മരിപ്പിക്കുന്ന എൽ-ആകൃതിയിലുള്ള എൽഇഡികളും ഇടംപിടിച്ചേക്കുമെന്നാണ് വിവരം. പാരാമെട്രിക് ഫ്രണ്ട് ഗ്രില്ലിന് പകരം ചതുരാകൃതിയിലുള്ള സ്ലാറ്റുകളുള്ള കൂടുതൽ ഓപ്പൺ യൂണിറ്റ് നൽകിയിട്ടുണ്ടെന്നാണ് വിവരം.

ന്യൂജെൻ ഹ്യുണ്ടായി വെന്യു 16 ഇഞ്ച് അലോയ് വീലുകളിലാണ് വരുന്നത്. കൂടുതൽ സ്‌പോർട്ടി ലുക്ക് നൽകാനായി വീൽ ആർച്ചുകൾക്ക് ചുറ്റും കട്ടിയുള്ള ക്ലാഡിംഗ് ഉണ്ടാകും. വിൻഡോ ലൈനുകൾ പരന്നതാണെങ്കിലും റിയർ സ്‌പോയിലറിന്റെ നീളം വർധിച്ചിട്ടുണ്ടെന്ന് സ്പൈ ഷോട്ടുകൾ സ്ഥിരീകരിക്കുന്നു. പുതിയ എസ്‌യുവിയിൽ ഹ്യുണ്ടായി ചില പുതിയ ഡ്യുവൽ-ടോൺ കളർ സ്കീമുകൾ അവതരിപ്പിക്കാൻ സാധ്യതയുണ്ട്.

hyundai venue rear design

ക്രെറ്റ, അൽകസാർ എന്നിവയുമായി ഇന്റീരിയറും ഫീച്ചറുകളും പുതുതലമുറ മോഡൽ പങ്കിടും. അപ്ഹോൾസ്റ്ററി മുതൽ സീറ്റുകൾ, ഡാഷ്‌ബോർഡ് ഡിസൈൻ വരെ എല്ലാം മുമ്പത്തേക്കാൾ പ്രീമിയവും ആഡംബരമുള്ളതുമായിരിക്കും. പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് സീറ്റുകൾ, പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ വെന്യുവിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

അങ്ങനെയെങ്കിൽ സെഗ്മെന്റിൽ വിപ്ലവം തീർക്കാൻ നമ്മുടെ ഹ്യുണ്ടായി എസ്‌യുവിക്കാവും. വരാനിരിക്കുന്ന ഹ്യുണ്ടായി വെന്യുവിന് നിരവധി മികച്ച സുരക്ഷാ സവിശേഷതകളുള്ള ലെവൽ 2 ADAS സ്യൂട്ട് ലഭിക്കുമെന്ന സൂചനയും കമ്പനി നൽകിയിട്ടുണ്ട്. കൂടാതെ, ഫ്രണ്ട് പാർക്കിംഗ് സെൻസറുകളും നാല് ഡിസ്ക് ബ്രേക്കുകളും ഉൾപ്പെടുത്തി ഡ്രൈവ് കൂടുതൽ മെച്ചപ്പെടുത്തും.

1.2 ലിറ്റർ കാപ്പ പെട്രോൾ, 1.5 ഡീസൽ, 1.0 ലിറ്റർ ടർബോ പെട്രോൾ എന്നിവയായിരിക്കും എഞ്ചിൻ ഓപ്ഷനുകൾ, മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളും വാഹനത്തിലുണ്ടാവും. വിലയുടെ കാര്യം നോക്കിയാൽ നിലവിൽ ഹ്യുണ്ടായി വെന്യുവിന് 7.94 ലക്ഷം മുതൽ 13.82 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. പുതുമോഡൽ വരുമ്പോൾ 30,000 മുതൽ 60,000 രൂപ വരെ അധികം മുടക്കേണ്ടി വന്നേക്കും.

More from DriveSpark

Article Published On: Friday, August 8, 2025, 10:42 [IST]
English summary
New gen hyundai venue suv to be launched on october 24 new design features loading
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X