മൈലേജുള്ള ഹൈബ്രിഡ് എഞ്ചിൻ, പുതിയ ഡിസൈൻ, അന്യായ ഫീച്ചറുകൾ; പരീക്ഷണയോട്ടവുമായി ക്രെറ്റയുടെ കസിൻ

ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിന് പുതിയമാനം സമ്മാനിച്ച മോഡലാണ് കിയ സെൽറ്റോസ് (Kia Seltos). ഹ്യുണ്ടായി ക്രെറ്റ (Hyundai Creta) അരങ്ങുവാണിരുന്ന വിഭാഗത്തെ കൈയിലെടുക്കാൻ ഈ മിടുക്കന് അധിക സമയമൊന്നും വേണ്ടിവന്നിരുന്നില്ല. ലുക്കിനൊപ്പം മോഡേൺ ഫീച്ചറുകൾ തന്നെയായിരുന്നു സെൽറ്റോസിന്റെ പ്രധാന ഹൈലൈറ്റുകളിൽ ഒന്ന്. പലതവണ ക്രെറ്റയെ മലർത്തിയടിച്ച് സെഗ്മെന്റിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വാഹനമായി മാറുകയും ചെയ്‌തിട്ടുണ്ട് ആശാൻ. പിന്നീട് മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയെത്തിയപ്പോൾ ഏറെ പിന്നിലേക്ക് തള്ളിപ്പോവുകയും ചെയ്‌തു. എന്നാൽ പുതുതലമുറയിലേക്ക് ചേക്കേറാനുള്ള ഒരുക്കത്തിലാണ് കിയയിപ്പോൾ.

അതിന്റെ ഭാഗമായുള്ള കിയ സെൽറ്റോസിന്റെ (New Gen Kia Seltos) പരീക്ഷണയോട്ടവും ആരംഭിച്ചിരിക്കുകയാണ് കമ്പനി. മുമ്പും എസ്‌യുവിയുടെ സ്പൈ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ടെങ്കിലും രൂപത്തെക്കുറിച്ച് കാര്യമായ ക്ലൂ ഒന്നും ആർക്കും ലഭിച്ചിരുന്നില്ല. അങ്ങനെയിരിക്കുന്ന സമയത്താണ് പുത്തൻ സെൽറ്റോസിന്റെ ഇന്ത്യൻ നിരത്തുകളിൽ പരീക്ഷിക്കുന്നൊരു വീഡിയോ ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

New Gen KIa Seltos SUV Spied Ahead Of This Year Launch

ഇത്തവണ കൂടുതൽ ഡിസൈൻ വിശദാംശങ്ങൾ വ്യക്തമാവുന്നതിനാൽ വരാനിരിക്കുന്ന. രണ്ടാം തലമുറ കിയ സെൽറ്റോസിൽ എന്തെല്ലാം പ്രതീക്ഷിക്കാമെന്നും സൂചന ലഭിക്കുകയാണ്. രൂപകൽപ്പനയുടെ കാര്യത്തിൽ പുതുക്കിയ ഫ്രണ്ട്, റിയർ ലൈറ്റ് യൂണിറ്റുകൾ, പുതിയ അലോയ് വീലുകൾ എന്നിവ ഉണ്ടാകുമെന്ന് ഉറപ്പിക്കാം. അടുത്തിടെ പുറത്തിറങ്ങിയ EV9, സിറോസ് എന്നിവയിൽ കാണുന്ന കിയയുടെ ഏറ്റവും പുതിയ 'ഓപ്പോസിറ്റ് യുണൈറ്റഡ്' ഡിസൈൻ ഭാഷയാണ് രണ്ടാം തലമുറ സെൽറ്റോസും സ്വീകരിച്ചിരിക്കുന്നത്.

ഹെഡ്‌ലൈറ്റ് യൂണിറ്റുകളെ ഫ്രെയിം ചെയ്യുന്നതിനായി സ്ലിം, ആംഗുലാർ ഡിആർഎല്ലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. മധ്യഭാഗത്തായി കോൺകേവ് ഗ്രില്ലും ഫ്രണ്ട് ബമ്പറിലെ വെർട്ടിക്കൽ സ്ലാറ്റുകളും നിലവിലെ മോഡലിന് സമാനമാണെങ്കിലും ഫോഗ് ലൈറ്റ് ഹൗസിംഗുകൾ പുതിയതാണെന്നാണ് വിവരം. ടെയിൽലാമ്പുകളെ ബന്ധിപ്പിക്കുന്ന പുതിയ എൽഇഡി ലൈറ്റിംഗ് സ്ട്രിപ്പായിരിക്കും പിൻവശത്തെ മനോഹരമാക്കുക.

New Gen KIa Seltos SUV Spied Ahead Of This Year Launch

വശക്കാഴ്ച്ചയിൽ പുതിയ 18 ഇഞ്ച് അലോയ് വീലുകളും കാണാനാവും. എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറും അടിപൊളിയായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. റീഡിസൈൻ ചെയ്‌ത ഡാഷ്ബോർഡ്, പുതിയ അപ്ഹോൾസ്റ്ററി, മോഡേൺ ഫീച്ചറുകൾ, കൂടുതൽ മെച്ചപ്പെടുത്തിയ സേഫ്റ്റി എന്നിവയെല്ലാം വരാനിരിക്കുന്ന പുത്തൻ കിയ സെൽറ്റോസിന് അകമ്പടിയേകും. അടുത്ത വർഷം ആദ്യമായിരിക്കും പുതുതലമുറ മോഡൽ ഇന്ത്യയിൽ അവതരിപ്പിക്കുകയെന്നാണ് വിവരം.

കിയ സെൽറ്റോസിന്റെ നിലവിലുള്ള 1.5 ലിറ്റർ NA പെട്രോൾ, 1.5 ലിറ്റർ ടർബോ-പെട്രോൾ, 1.5 ഡീസൽ എന്നീ മൂന്ന് എഞ്ചിൻ ഓപ്ഷനുകൾ അതേപടി രണ്ടാംതലമുറയിലേക്കും പറിച്ചുനടും. ഇക്കൂടെ ഹൈബ്രിഡ് എഞ്ചിനും മിഡ്-സൈസ് എസ്‌യുവിയിലേക്ക് വരുമെന്നതിനാൽ മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ തുടങ്ങിയ മോഡലുകൾക്ക് അതൊരു തിരിച്ചടി തന്നെയായിരിക്കും.

New Gen KIa Seltos SUV Spied Ahead Of This Year Launch

നിലവിലുള്ള 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ പുതിയ സെൽറ്റോസിനായി ഹൈബ്രിഡിലേക്ക് നവീകരിക്കപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. 2030 ആകുമ്പോഴേക്കും ഇന്ത്യയിലെ മൊത്തം വിൽപ്പനയുടെ 25 ശതമാനവും ഹൈബ്രിഡ് മോഡലുകളിൽ നിന്നായിരിക്കണമെന്നാണ് കിയ ആഗ്രഹിക്കുന്നത്. നിലവിൽ സെൽറ്റോസിന്റെ ഹൈബ്രിഡ് എഞ്ചിനെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ലഭ്യവുമല്ല.

നിലവിൽ കിയ സെൽറ്റോസിൻ്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില 10.90 ലക്ഷം രൂപയിൽ തുടങ്ങി 20.37 ലക്ഷം രൂപ വരെയാണ്. പുതുമോഡൽ വരുമ്പോൾ വില അൽപം കൂടി ഉയരാനും സാധ്യതയുണ്ട്. ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ ഹ്യുണ്ടായി ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര, ഹോണ്ട എലിവേറ്റ്, ടൊയോട്ട ഹൈറൈഡർ, സ്കോഡ കുഷാഖ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ, സിട്രൺ എയർക്രോസ് തുടങ്ങിയ വമ്പൻമാരുമായിട്ടാവും തുടർന്നുള്ള മത്സരവും.

More from DriveSpark

Article Published On: Monday, May 19, 2025, 17:10 [IST]
English summary
New gen kia seltos suv spied ahead of this year launch details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X