മിനി ടെല്ലുറൈഡ് ലുക്കുമായി ന്യൂജെൻ സെൽറ്റോസ്, വിക്‌ടോറിസിൻ്റെ കഥ കഴിക്കാൻ ഇത് ധാരാളം

കിയയെന്ന ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾക്ക് ഇന്ത്യൻ വിപണിയിൽ അഡ്രസുണ്ടാക്കി കൊടുത്ത എസ്‌യുവിയാണ് സെൽറ്റോസ്. കന്നി മോഡൽ തന്നെ ഉയരങ്ങൾ കീഴടക്കിയപ്പോൾ ബ്രാൻഡിന് അതിവേഗം ജനഹൃദയങ്ങൾ കീഴടക്കുവാനായി. ഹ്യുണ്ടായി ക്രെറ്റ അരങ്ങുവാണിരുന്ന മിഡ്-സൈസ് എസ്‌യുവി സെഗ്മെൻ്റിനെ കൈയിലെടുക്കാൻ സെൽറ്റോസിന് അധിക സമയമൊന്നും വേണ്ടിവന്നിരുന്നില്ല. ലുക്കിനൊപ്പം മോഡേൺ ഫീച്ചറുകളും കുത്തിനിറച്ച് എത്തിയതായിരുന്നു മോഡലിനെ വലിയ വിജയമാക്കി തീർത്തത്. ക്രെറ്റയുടെ ഒന്നാം സ്ഥാനം വരെ അടിച്ചെടുത്ത് മിന്നിത്തിളങ്ങിയ കാലമെല്ലാം ഇന്നലെ കഴിഞ്ഞതുപോലെയുണ്ട്. കൃത്യമായ ഇടവേളകളിൽ വാഹന നിരയിൽ പരിഷ്ക്കാരങ്ങൾ കൊണ്ടുവരാനും കിയ പ്രത്യേകം ശ്രമിക്കാറുണ്ട്.

നിലവിൽ വിൽപ്പന കുറച്ച് ക്ഷീണത്തിലാണെങ്കിലും പഴയ ഫോമിലേക്ക് ഉടൻ എത്താനുള്ള ശ്രമത്തിലാണ് കിയ. അതിൻ്റെ ഭാഗമായിതാ സെൽറ്റോസിൻ്റെ ന്യൂജെൻ മോഡലുമായി എത്തിയിരിക്കുകയാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ. രാജകീമായ വേഷത്തിലാണ് മിഡ്-സൈസ് എസ്‌യുവിയുടെ ഇത്തവണത്തെ വരവ്. കിയയുടെ ആഗോള മോഡലായ ടെല്ലുറൈഡിൻ്റെ മിനി വേർഷൻ പോലെ തോന്നുന്ന ഡിസൈൻ തരംഗമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

New Gen Kia Seltos SUV Unveiled Ahead Of 2026 January 2 Launch

പുതിയ കിയ സെൽറ്റോസ് പൂർണമായും പുതുക്കിയ എക്സ്റ്റീരിയറും ഇൻ്റീരിയറുമായാണ് വരുന്നത്. എന്നാൽ മെക്കാനിക്കൽ വശങ്ങളിൽ കാര്യമായ പരിഷ്ക്കാരം നൽകിയിട്ടില്ലെന്ന് വേണം പറാൻ. പുതിയ കിയ സെൽറ്റോസിൻ്റെ വില 2026 ജനുവരി രണ്ടാം തീയതിയായിരിക്കും കമ്പനി പ്രഖ്യാപിക്കുക. പുതിയ കിയ സെൽറ്റോസിനുള്ള ബുക്കിംഗ് ഡിസംബർ 11 മുതൽ ആരംഭിക്കും. 25,000 രൂപ ടോക്കൺ തുക അടച്ച് എസ്‌യുവി പ്രീ-ബുക്ക് ചെയ്‌തിടാം.

ജനുവരി രണ്ടിന് ന് വില പ്രഖ്യാപിച്ചതിന് ശേഷം ജനുവരി പകുതിയോടെ ഡെലിവറികൾ ആരംഭിക്കാനാണ് കിയയുടെ പദ്ധതി. ഡിസൈനിലേക്ക് നോക്കിയാൽ ടെല്ലുറൈഡിൻ്റെ മുൻവശം അതേപടി പകർത്തിവെച്ചിരിക്കുന്നത് കാണാം. അതേസമയം വശങ്ങളിൽ കാരെൻസിലും കാരെൻസ് ക്ലാവിസ് ഇവിയിലും ഉള്ളതിന് സമാനമായ പോപ്പ്-ഔട്ട് ഡോർ ഹാൻഡിലുകളും പുതിയ എയറോ-ഓറിയൻ്റഡ് വീലുകളും കൊടുത്തിരിക്കുന്നത് വാഹനത്തിന് വല്ലാത്തൊരു അഴക് സമ്മാനിക്കുന്നുണ്ട്.

New Gen Kia Seltos SUV Unveiled Ahead Of 2026 January 2 Launch

പിൻഭാഗത്ത് കണക്റ്റഡ് ടെയിൽ ലാമ്പുകൾ ഒരുക്കിയിരിക്കുന്നതും എസ്‌യുവിക്ക് ഗ്ലാമർ കൂട്ടുന്നുണ്ട്. പുതിയ സെൽറ്റോസ് നിലവിലെ മോഡലിനേക്കാൾ വലിപ്പമുള്ളതാണ് കേട്ടോ. വീൽബേസ് 80 മില്ലീമീറ്ററോളം വർധിപ്പിച്ചുവെന്നാണ് കിയ പറയുന്നത്. ഇത് ഇൻ്റീരിയറിലും സ്പേസ് കൂട്ടാൻ കാരണമായിട്ടുണ്ട്. കാരൻസ് ക്ലാവിസിന് സമാനമായ അകത്തളമാണ് മിഡ്-സൈസ് എസ്‌യുവിയുടെ ന്യൂജെൻ മോഡലും പകർത്തിയിരിക്കുന്നത്.

പുതിയ സെൻ്റർ കൺസോൾ, 12.3 ഇഞ്ച് ഡ്യുവൽ ഡിസ്പ്ലേകൾ, പുതിയ ത്രീ-സ്പോക്ക് കിയ സ്റ്റിയറിംഗ് വീൽ, പനോരമിക് സൺറൂഫ് എന്നിവയാണ് എടുത്ത് പറയേണ്ട കാര്യങ്ങൾ. കൂടാതെ ടോപ്പ്-സ്പെക്ക് മോഡലുകളിൽ രണ്ടാം നിര സീറ്റ് 60:40 അനുപാതത്തിൽ മടക്കാനുമാവും. കൂടാതെ അധിക സുഖസൗകര്യങ്ങൾക്കായി റീക്ലൈൻ ഫങ്ഷനും റിയർ സീറ്റുകൾക്ക് കൊടുത്തിട്ടുണ്ട്. പവർഡ് ടെയിൽഗേറ്റ് ഫംഗ്ഷനോടുകൂടിയ ബൂട്ടിൻ്റെ കപ്പാസിറ്റി 447 ലിറ്ററാണ്.

New Gen Kia Seltos SUV Unveiled Ahead Of 2026 January 2 Launch

ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, ബോസ് സൗണ്ട് സിസ്റ്റം, ലെവൽ-2 ADAS, പനോരമിക് സൺറൂഫ്, HUD, കണക്റ്റഡ് കാർ ടെക്നോളജി, ആംബിയൻ്റ് ലൈറ്റിംഗ്, എൽഇഡി ലൈറ്റ് പാക്കേജ് എന്നീ ഫീച്ചറുകളും ന്യൂജെൻ പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അന്യായ സേഫ്റ്റി ഫീച്ചറുകളും പുതിയ സെൽറ്റോസിൻ്റെ ഭാഗമാണെന്നാണ് കിയ പറയുന്നത്. 6 എയർബാഗുകൾ, ഇബിജി ഉള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, TPMS, ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുകൾ തുടങ്ങിയ സവിശേഷതകളെല്ലാം എസ്‌യുവിക്കുള്ളിലുണ്ട്.

കിയ സെൽറ്റോസിന്റെ നിലവിലുള്ള 1.5 ലിറ്റർ NA പെട്രോൾ, 1.5 ലിറ്റർ ടർബോ-പെട്രോൾ, 1.5 ഡീസൽ എന്നീ മൂന്ന് എഞ്ചിൻ ഓപ്ഷനുകൾ അതേപടി പുതുതലമുറയിലേക്കും പറിച്ചുനട്ടിട്ടുണ്ട്. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക്, iMT, 7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് എന്നിവയാണ് ഗിയർബോക്‌സ് ഓപ്ഷനുകൾ. ഇക്കൂടെ ഹൈബ്രിഡ് എഞ്ചിനും മിഡ്-സൈസ് എസ്‌യുവിയിലേക്ക് വരുമെന്ന് ഊഹാപോഹങ്ങളുണ്ടായിരുന്നെങ്കിലും കമ്പനി അക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

More from DriveSpark

Article Published On: Wednesday, December 10, 2025, 14:06 [IST]
English summary
New gen kia seltos suv unveiled ahead of 2026 january 2 launch design features specs in detail
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X