വരുന്നത് വമ്പൻമാരെ വിറപ്പിക്കാൻ, ഹൈപ്പ് വാനോളം എത്തിച്ച് ന്യൂജെൻ സെൽറ്റോസിൻ്റെ പുതിയ ടീസർ

മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിന് പുതിയ മാനങ്ങൾ സമ്മാനിച്ച മോഡലായിരുന്നു കിയ സെൽറ്റോസ് (Kia Seltos). ഇന്ന് സെഗ്മെൻ്റിലെ പ്രമുഖർക്ക് പിന്നിലാണ് സ്ഥാനമെങ്കിലും പഴയ പ്രതാപത്തിലേക്ക് ഉയരാനുള്ള തയാറെടുപ്പിലാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ. അതിൻ്റെ ഭാഗമായി എസ്‌യുവിയുടെ ന്യൂജെൻ മോഡലിനെ കമ്പനി ഡിസംബർ 10-ന് അവതരിപ്പിക്കും. ഇന്ത്യൻ വിപണിയിലെത്തിയിട്ട് ആറ് കൊല്ലത്തോളമായെങ്കിലും ഇതുവരെ മടുപ്പിക്കാത്ത ഡിസൈനും ഫീച്ചറുകളും കുത്തിനിറച്ചാണ് സെൽറ്റോസ് ഇതുവരെ പിടിച്ചുനിന്നത്. വിപണിയിലെത്താൻ വെറും മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കുമ്പോൾ പുതിയ ടീസറിലൂടെ ഹൈപ്പ് ഉയർത്തുകയാണ് ബ്രാൻഡ്.

എസ്‌യുവിയുടെ X-ലൈൻ വേരിയൻ്റാണ് പുതിയ ടീസറിൽ കാണുന്നത്. മാറ്റ് ബ്ലാക്ക് എക്സ്റ്റീരിയർ കളർ ഓപ്ഷനും ഡാർക്ക് എക്സ്റ്റീരിയർ ആക്സന്റുകളും കൊണ്ട് വേറിട്ടുനിൽക്കുന്ന വേരിയൻ്റ് കൂട്ടത്തിലെ ഏറ്റവും സ്പോർട്ടിയർ പതിപ്പായിരിക്കും. കണക്റ്റഡ് എൽഇഡി ടെയിൽ-ലൈറ്റ് ബാർ, പുതുക്കിയ എൽഇഡി ഡിആർഎൽ, പുതിയ ഫോഗ് ലാമ്പുകൾ, പെൻ്റഗൺ ആകൃതിയിലുള്ള ഇൻസേർട്ടുകളുള്ള റിയർ ബമ്പർ എന്നിവ ടീസറിൽ കാണാം.

New Gen Kia Seltos X-Line Variant Teased Ahead Of December 10 Reveal

ഇൻ്റഗ്രേറ്റഡ് സ്റ്റോപ്പ് ലാമ്പുള്ള പുതുക്കിയ റൂഫ് സ്‌പോയിലർ, വീൽ ആർച്ചുകളിൽ ഗ്ലോസ്-ബ്ലാക്ക് ക്ലാഡിംഗ്, ഷാർക്ക്-ഫിൻ ആൻ്റിന എന്നിവയും ടീസറിൽ ദൃശ്യമാണ്. കിയയുടെ ആഗോള ഡിസൈൻ മാറ്റത്തിന് അനുസൃതമായി വിശാലമായ ഗ്രിൽ, ഷാർപ്പ് ലൈറ്റിംഗ് സിഗ്നേച്ചറുകൾ എന്നിവയോടെയാവും ന്യൂജെൻ സെൽറ്റോസ് വിപണിയിലെത്തുക. മുൻവശത്ത് സ്റ്റാർ മാപ്പ് ഡിആർഎൽ സിഗ്നേച്ചറിർ ലൈറ്റിൻ്റെ പുതിയ പതിപ്പും കാണാനായേക്കും.

പുതിയ ഫ്ലഷ്-ഫിറ്റിംഗ് ഡോർ ഹാൻഡിലുകളും പുതുക്കിയ കളർ ഓപ്ഷനുകളും എസ്‌യുവിയിൽ ഉണ്ടാകും. എക്സ്റ്റീരിയർ പോലെ തന്നെ ഇൻ്റീരിയർ ലേഔട്ടിലും കാര്യമായ മാറ്റങ്ങൾ തന്നെ പ്രതീക്ഷിക്കാനാവുന്നതാണ്. 2026 സെൽറ്റോസിൻ്റെ ഇൻ്റീരിയർ പൊളിച്ചെഴുതിയ ഡാഷ്‌ബോർഡും റീഡിസൈൻ ചെയ്‌ത സെൻ്റർ കൺസോളും ഉപയോഗിച്ച് പ്രീമിയംനെസ് ഉയർത്തുമെന്നാണ് വിവരം. ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയും വലിയ ടച്ച്‌സ്‌ക്രീനും ഉള്ള പുതിയ ഡ്യുവൽ സ്‌ക്രീൻ സജ്ജീകരണമായിരിക്കും അകത്തളത്തിലെ പ്രധാന ഹൈലൈറ്റ്.

New Gen Kia Seltos X-Line Variant Teased Ahead Of December 10 Reveal

പനോരമിക് സൺറൂഫ്, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ടൈപ്പ്-സി ഫാസ്റ്റ് ചാർജിംഗ് പോർട്ടുകൾ, 360-ഡിഗ്രി ക്യാമറ എന്നിവയാണ് വാഹനത്തിൽ പ്രതീക്ഷിക്കുന്ന മറ്റ് അപ്‌ഗ്രേഡുകൾ. കിയ ലെവൽ 2+ ADAS സേഫ്റ്റി ഫീച്ചറും ന്യൂജെൻ കിയ സെൽറ്റോസിനൊപ്പം വന്നെത്തും. അങ്ങനെ അകത്തും പുറത്തും നിരവധി പരിഷ്ക്കാരങ്ങളോടെ മിഡ്-സൈസ് എസ്‌യുവി വരുമ്പോൾ കസിനായ ഹ്യുണ്ടായി ക്രെറ്റ വരെ ഭയക്കേണ്ടതുണ്ട്.

മെക്കാനിക്കലായി കാര്യമായ മാറ്റങ്ങളൊന്നും 2026 സെൽറ്റോസിൽ ഉണ്ടാവില്ലെന്നാണ് നിഗമനം. നിലവിലുള്ള 1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ടർബോ ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ നിലനിർത്തുമെന്ന് പ്രതീക്ഷിക്കാം. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സും വാഹനത്തിൽ ഉണ്ടാവുന്നതാണ്. പുതിയ തലമുറ സെൽറ്റോസിന് 1.5 ലിറ്റർ ഡീസൽ എഞ്ചിനോടൊപ്പം 7-സ്പീഡ് ഓട്ടോമാറ്റിക് ലഭിക്കുന്നത് വലിയ ചർച്ചയാവാൻ ഇടയുണ്ട്.

New Gen Kia Seltos X-Line Variant Teased Ahead Of December 10 Reveal

നിലവിലുള്ള 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി താരതമ്യപ്പെടുത്തുമ്പോൾ സെഗ്‌മെൻ്റിൽ പല മാറ്റങ്ങൾക്കും പുതിയ ട്രാൻസ്മിഷൻ തുടക്കം കുറിച്ചേക്കും. ഡീസൽ എഞ്ചിനിലേക്ക് 7-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് വന്നെത്തുന്നതിലൂടെ എസ്‌യുവിയുടെ ശബ്ദവും വൈബ്രേഷനുകളും കുറയ്ക്കാൻ കിയക്ക് കഴിയും. അതുവഴി സുഗമമായ ഹൈവേ ഡ്രൈവിംഗും ശാന്തമായ ഇന്റീരിയറും ഉറപ്പാക്കാൻ വാഹനത്തിനാവും.

7-ാമത്തെ ഗിയർ കുറഞ്ഞ ആർപിഎം വേഗതയും അനുവദിക്കും. അങ്ങനെ എസ്‌യുവിയുടെ മൈലേജ് മെച്ചപ്പെടുത്താനും സഹായിക്കും.മറ്റൊരു വലിയ നേട്ടം ക്വിക്കായിട്ടുള്ള മിഡ്-റേഞ്ച് റെസ്പോൺസായിരിക്കും. 7 സ്പീഡ് ഗിയർ സജ്ജീകരണത്തിന് മൂന്നാമത്തെയും അഞ്ചാമത്തെയും ഗിയറുകളിൽ അടുത്ത റേഷ്യോ ഉണ്ടാകുമെന്നതിനാൽ ട്രാഫിക് സാഹചര്യങ്ങളിൽ ഓവർടേക്കിംഗും കൂടുതൽ അനായാസമാക്കും. പുതുലമുറ മോഡലിനായി ഒരു ഹൈബ്രിഡ് എഞ്ചിനും സെൽറ്റോസ് എസ്‌യുവിയിൽ എത്തിയേക്കാം.

More from DriveSpark

Article Published On: Monday, December 8, 2025, 13:15 [IST]
English summary
New gen kia seltos x line variant teased ahead of december 10 reveal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X