എടാ മോനെ... നിരത്തിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട് ന്യൂജെൻ ബൊലേറോ; പുതിയ ലുക്കിൽ ആരും വീഴുമെന്ന് ഉറപ്പ്

ഇന്ത്യക്കാർക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തലിന്റെ ആവശ്യമൊന്നും ഇല്ലാത്ത വാഹനമാണ് മഹീന്ദ്ര ബൊലേറോ. ഏറ്റവും കൂടുതൽ ആരാധകരുള്ള അണ്ടർറേറ്റഡ് മൾട്ടി യൂട്ടിലിറ്റി വാഹനം കൂടിയാണ് ആശാൻ. ഒരേ രൂപത്തിലും ഭാവത്തിലും നിരത്തുകൾ ഭരിക്കാൻ തുടങ്ങിയിട്ട് കാലംകുറച്ചായെങ്കിലും ആളുകൾക്ക് ബൊലേറോയോട് മടുപ്പൊന്നും തോന്നിയിട്ടില്ലെന്ന് വേണം കരുതാൻ. മഹീന്ദ്ര നിരയിലെ വാഹനങ്ങളെല്ലാം പുതുതലമുറ ആവർത്തനങ്ങളിലേക്ക് ചേക്കേറിയപ്പോൾ എല്ലാവർക്കും ചോദിക്കാനുണ്ടായിരുന്ന ചോദ്യമായിരുന്നു ബൊലേറോ എന്നാണ് മാറുകയെന്ന്. എന്നാൽ ഇതിനുള്ള ഉത്തരം കൃത്യമായ നൽകാൻ മഹീന്ദ്ര തയാറായിരുന്നില്ല. നിശബ്‌ദമായി അണിയറയിൽ എന്തൊക്കെയോ തട്ടിക്കൂട്ടുന്ന തിരക്കിലായിരുന്നു കമ്പനി.

ഒടുവിൽ ഇപ്പോഴിതാ ബൊലേറോയും തലമുറ മാറ്റത്തിന് ഒരുങ്ങുകയാണെന്ന് പറയാം. മഹീന്ദ്രയുടെ ഏറ്റവും ജനപ്രിയവും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നതുമായ മോഡലുകളിൽ ഒന്നായ ബൊലേറോയുടെ പുതുതലമുറ മോഡൽ നിരത്തുകളിൽ പരീക്ഷണയോട്ടം ആരംഭിച്ചിരിക്കുകയാണ്. ഇതാദ്യമായാണ് പുത്തൻ ബൊലോറോ (New Gen Mahindra Bolero) നിരത്തുകളിൽ പ്രത്യക്ഷപ്പെടുന്നത്.

New Gen Mahindra Bolero Spied In India

മഹീന്ദ്രയുടെ വരാനിരിക്കുന്ന ന്യൂ ഫ്ലെക്സിബിൾ ആർക്കിടെക്ചർ (NFA) പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ മോഡലുകളിൽ ഒന്നായിരിക്കും പുതിയ ബൊലേറോ എന്ന് പ്രതീക്ഷിക്കാം. ഇത് ഭാവിയിൽ പെട്രോൾ, ഡീസൽ, ഹൈബ്രിഡ്, ഇലക്ട്രിക് എസ്‌യുവികളുടെ വിശാലമായ ശ്രേണിക്ക് അടിത്തറയിടുന്ന പ്ലാറ്റ്ഫോമാണ്. അടിസ്ഥാന രൂപം മനസിലാക്കാൻ സാധിക്കുമെങ്കിലും ബാക്കിയെല്ലാം മൂടിക്കെട്ടിവെച്ചാണ് പുതുതലമുറ ബൊലേറോ പരീക്ഷണയോട്ടത്തിന് ഇറങ്ങിയിരിക്കുന്നത്.

എന്തായാലും ബോക്‌സി നിലപാട് നിലനിർത്തിക്കൊണ്ട് തന്നെയാണ് ന്യൂ ജെൻ മോഡലിന്റെ ഡിസൈനും പൂർത്തിയാക്കിയിരിക്കുന്നതെന്ന് സ്പൈ ചിത്രങ്ങളിലൂടെ മനസിലാക്കാൻ സാധിക്കുന്നുണ്ട്. ഒപ്പം നിലവിലുള്ളതിനേക്കാൾ കൂടുതൽ മസ്ക്കുലറായാണ് ബൊലേറോ എത്തുക. മുന്നിൽ വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പുകളും പിന്നിൽ ലംബമായി സ്ഥാപിച്ചിരിക്കുന്ന വെർട്ടിക്കൽ ടെയിൽ-ലാമ്പുകളും സ്പൈ ചിത്രങ്ങളിൽ കാണാം. പിൻവശം സ്പെയർ വീൽ മൗണ്ട് ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിലാണ് ഡിസൈൻ ചെയ്‌തിരിക്കുന്നതും.

New Gen Mahindra Bolero Spied In India

പുതുതലമുറയിൽ വലിയ അലോയ് വീലുകളും റീഡിസൈൻ ചെയ്ത ORVM-കളും ഉൾപ്പെടുത്തുന്നത് വശക്കാഴ്ച്ചയെ കൂടുതൽ പ്രീമിയമാക്കും. ഒപ്പം ഡോറുകളിലും ഫെൻഡറുകളിലും കൂടുതൽ വ്യക്തമായ ക്രീസുകളും പാനലുകളും ഇത്തവണയുണ്ടാവും. ഇനി ബൊലേറോയ്ക്ക് ഫ്ലഷ് ടൈപ്പ് ഡോർ ഹാൻഡിലുകൾ കൂടിയാണ് കൊടുത്തിരിക്കുന്നത് എന്നറിയുമ്പോൾ എതിരാളികൾ വരെ ഭയക്കുമെന്ന് ഉറപ്പിക്കാം. അങ്ങനെ വരാനിരിക്കുന്ന ടാറ്റ സിയെറയെ നേരിടാൻ സാധ്യതയുള്ള ഒരു പ്രീമിയം എസ്‌യുവിയായി ബൊലേറോയെ മാറ്റിയെടുക്കാനാണ് മഹീന്ദ്രയുടെ ഉദ്ദേശം.

എൽഇഡി ഹെഡ്‌ലൈറ്റ്, എൽഇഡി ടെയിൽ ലൈറ്റ്, പനോരമിക് സൺറൂഫ്, ADAS സവിശേഷതകൾ മുതലായവയും ലഭിച്ചേക്കാം. എക്സ്റ്റീരിയർ പോലെ തന്നെ ഇൻ്റീരിയറും കിടിലമായിരിക്കും. ആധുനിക മഹീന്ദ്ര എസ്‌യുവികൾ പോലെ പുത്തൻ ബൊലേറോയും ഫീച്ചറുകൾ കുത്തിനിറച്ചാവും വിപണനത്തിന് എത്തുക. ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയുള്ള ആധുനിക ഇൻഫോടെയ്ൻമെന്റ്, പവർ വിൻഡോകൾ, ഡിജിറ്റൽ ക്ലസ്റ്റർ പോലുള്ളവയെല്ലാം അകത്തളത്തിലുണ്ടാവും.

New Gen Mahindra Bolero Spied In India

എബിഎസ്, എയർബാഗുകൾ, മെച്ചപ്പെട്ട ക്രാഷ് സുരക്ഷ എന്നിവയും ബൊലേറോയുടെ ഹൈലൈറ്റായിരിക്കും. സാങ്കേതിക വിശദാംശങ്ങൾ രഹസ്യമായി വച്ചിട്ടുണ്ടെങ്കിലും പുതിയ ബൊലേറോയിൽ പുതുക്കിയ ഡീസൽ എഞ്ചിനും ഒരു പെട്രോൾ-ഹൈബ്രിഡ് വേരിയന്റും ഉണ്ടാകുമെന്നാണ് വിവരം. മഹീന്ദ്രയ്ക്ക് ഇലക്ട്രിക് ബൊലേറോയും ഇന്ത്യക്കായി സമർപ്പിക്കാനാവുമെന്നതിൽ തർക്കമൊന്നും വേണ്ട. പക്ഷേ ഇതിന് കമ്പനി തയാറാവുമോയെന്നത് കണ്ടുതന്നെ അറിയാം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, June 5, 2025, 12:16 [IST]
English summary
New gen mahindra bolero spied in india images and video goes viral
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X