ഈയൊരു പേര് കേട്ടാൽ ഇന്ത്യക്കാർ വാങ്ങിക്കുമെന്ന് ഉറപ്പാണ്! പക്ഷേ ഡസ്റ്ററിന്റെ തിരിച്ചുവരവിന് അൽപം കാത്തിരിക്കണം

ഇന്ന് പലർക്കും അത്ര പ്രിയമല്ലാത്തൊരു വാഹന നിർമാണ കമ്പനിയായിരിക്കാം റെനോ (Renault). സാധാരണക്കാർക്ക് വേണ്ടി നിലകൊള്ളുന്ന ബ്രാൻഡാണെങ്കിലും ഡസ്റ്ററിന്റെ വിടപറയലോടെ ഷോറൂമുകളിൽ പഴയതു പോലെ തിരക്കൊന്നുമില്ലാതായി എന്നുവേണം പറയാൻ. ക്വിഡും ട്രൈബറും കൈഗറുമെല്ലാം തരക്കേടില്ലാതെ വിൽപ്പന പിടിക്കുന്നുണ്ടെങ്കിലും ഫ്രഞ്ച് വാഹന നിർമാതാക്കൾ അർഹിക്കുന്ന വിജയം കൈവരിക്കാനാവുന്നില്ലെന്ന് വേണം പറയാൻ. എന്നാൽ ഇതെല്ലാം കണക്കിലെടുത്ത് പുതിയ അവതാരത്തിൽ ഡസ്റ്റർ എസ്‌യുവി (Duster SUV) തിരികെ കൊണ്ടുവരാൻ ഒരുങ്ങുകയാണ് റെനോ. ഈ വർഷം വാഹനത്തിന്റെ അവതരണം ഉണ്ടാവുമെന്ന വാർത്തയും ഏറെ നാളായി എയറിലുണ്ട്.

പക്ഷേ ഡസ്റ്റർ ഈ വർഷം വാങ്ങാനാവില്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. റെനോയുടെ പദ്ധതികൾക്ക് അൽപം കാലതാമസം വന്നിരിക്കുന്നതിനാൽ 2025-ൽ ട്രൈബറിൻ്റെയും കൈഗറിൻ്റെയും ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകൾ മാത്രം അവതരിപ്പിച്ച് വിപണിയിൽ സജീവമാവാനാണ് കമ്പനിയുടെ തീരുമാനം. പക്ഷേ ഡസ്റ്ററും കാത്തിരുന്നവർ വിഷമിക്കുകയൊന്നും വേണ്ട. അൽപം കൂടി കാത്തിരുന്നാൽ 2026-ൽ എസ്‌യുവി പോർച്ചിലെത്തിക്കാനാവും.

New Gen Renault Duster India Launch Pushed To Next Year

പുതിയ സബ്-4 മീറ്റർ മോഡലുകൾക്ക് പിന്നാലെ റെനോ മൂന്നാം തലമുറ ഡസ്റ്ററിനെ ഇന്ത്യയിൽ അവതരിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. യൂറോപ്പിൽ ഇതിനകം വിപണത്തിനെത്തിയ മോഡൽ വൻഹിറ്റാണ് അവിടെ. പുതിയ മോഡൽ അകത്ത് പോലും പരുക്കൻ ശൈലിയാണ് പിന്തുടർന്നിരിക്കുന്നത്. എന്നാൽ ആധുനികമായ ഡിസൈൻ കൈവിടാതെയാണ് പുത്തൻ ഡസ്റ്ററിനെ പണിതെടുത്തിരിക്കുന്നതും.CMF-B LS പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് മിഡ്-സൈസ് എസ്‌യുവി വികസിപ്പിച്ചിരിക്കുന്നത്.

ഡസ്റ്ററിന്റെ ഡിസൈനിലേക്ക് നോക്കിയാൽ Y ആകൃതിയിലുള്ള എൽഇഡി ഹെഡ്‌ലൈറ്റ് യൂണിറ്റ്, പുതിയ രൂപത്തിലുള്ള ഗ്രിൽ, എൽഇഡി ഡിആർഎല്ലുകൾ, പുതിയ ബമ്പർ, പുതിയ എയർ ഇൻടേക്കുകൾ എന്നിവയാണ് മുൻവശത്തെ കിടിലമാക്കാനായി എത്തിയിരിക്കുന്നത്. അതേസമയം സൈഡിലേക്ക് വന്നാൽ പരുക്കൻ സ്റ്റൈൽ പിടിക്കാനായി റൂഫ് റെയിലുകളും പ്ലാസ്റ്റിക് വീൽ ആർച്ചുകളും റെനോ സമ്മാനിച്ചിട്ടുണ്ട്. പുതിയ ബ്ലാക്ക്-ഔട്ട് അലോയ് വീലാണ് ശ്രദ്ധേയമായ മറ്റൊരു വശം.

New Gen Renault Duster India Launch Pushed To Next Year

പിൻഭാഗത്ത് Y-ആകൃതിയിലുള്ള എൽഇഡി ടെയിൽ‌ലൈറ്റുകളും ടെയിൽ‌ഗേറ്റിൽ റെനോ, ഡസ്റ്റർ ബാഡ്ജുകളുമാണ് ലഭിക്കുക. CMF-B പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി പണികഴിപ്പിച്ചിരിക്കുന്ന ഡസ്റ്റർ മിഡ്-സൈസ് എസ്‌യുവിക്ക് മൊത്തത്തിൽ 4,343 mm നീളവും 1656 mm ഉയരവും 2657 mm വീൽബേസുമാണുള്ളത്. ഇന്റീരിയറിലേക്ക് കയറിയാലും ആരേയും മോഹിപ്പിക്കുന്ന രീതിയിലാണ് ഡിസൈനിംഗ് വന്നിരിക്കുന്നത്.

പുതിയ ഫ്രീ-ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, എസി വെന്റുകളിലെ ബ്രോൺസ് ആക്‌സന്റുകൾ, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, യുഎസ്ബി, വയർലെസ് ചാർജിംഗ് പോർട്ടുകൾ തുടങ്ങിയ അവശ്യ ഫീച്ചറുകളെല്ലാം പുതിയ റെനോ ഡസ്റ്ററിൽ ഒരുക്കിയിട്ടുണ്ട്. ഒപ്പം 5-സീറ്റർ 7-സീറ്റർ ഓപ്ഷനും വാഹനത്തിലുണ്ടാവുമെന്നാണ് വിവരം.

New Gen Renault Duster India Launch Pushed To Next Year

മൈൽഡ്-ഹൈബ്രിഡ്, സ്ട്രോംഗ്-ഹൈബ്രിഡ് വേരിയൻ്റുകളിൽ റെനോ ഡസ്റ്റർ അന്താരാഷ്ട്രതലത്തിൽ ലഭ്യമാണ്. പക്ഷേ ഇന്ത്യയിൽ ഇതൊന്നും കൊണ്ടുവരാൻ ഫ്രഞ്ച് പടയ്ക്ക് ഉദ്ദേശമില്ലായിരിക്കും. ഡീസൽ എഞ്ചിൻ കൂടി ഡസ്റ്റർ കൈവിടുമോ എന്നത് കൂടി ഇനി കണ്ടറിയണം. കൈഗറിലെ 1.0 ലിറ്റർ ടർബോചാർജ്ഡ് എഞ്ചിനും 154 bhp നിർമിക്കാൻ കഴിവുള്ള 1.3 ലിറ്റർ ടർബോചാർജ്ഡ് പെട്രോളും മൂന്നാം തലമുറ ഡസ്റ്ററിന് തുടിപ്പേകാൻ എത്തിയേക്കാം.

ഈ എഞ്ചിനുകൾ യഥാക്രമം 5-സ്പീഡ് മാനുവൽ, 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ ചോയ്‌സുകളുമായിട്ടാവും ജോടിയാക്കുക. ഓട്ടോമാറ്റിക് വേണ്ടവർക്കായി സിവിടി ഓപ്ഷണലായി ലഭ്യമാണ്. വില വളരെ മത്സരാധിഷ്ഠിതമായി നിലനിർത്തുന്നതിന് 1.0 ലിറ്റർ ടർബോചാർജ്ഡ് യൂണിറ്റിന് പകരം 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിൻ ഉപയോഗിക്കുന്നത് റെനോ പരിഗണിച്ചേക്കാം. ഈ എഞ്ചിൻ 5-സ്പീഡ് മാനുവൽ സിവിടി ട്രാൻസ്മിഷൻ ചോയിസുകളുമായും വന്നേക്കാം.

അടുത്ത തലമുറ ഡസ്റ്ററിൻ്റെ ഉത്പാദനം സെപ്റ്റംബറിൽ ആരംഭിക്കുമെന്നാണ് റെനോ സൂചന തന്നിരിക്കുന്നത്. എന്നാൽ അവതരണം 2026-ൻ്റെ തുടക്കത്തിൽ മാത്രമേ ഉണ്ടാവൂ. ഹ്യുണ്ടായി ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര എന്നിവയ്ക്ക് പുറമെ കിയ സെൽറ്റോസ്, ഹോണ്ട എലിവേറ്റ്, ടൊയോട്ട ഹൈറൈഡർ, ഫോക്‌സ്‌വാഗൺ ടൈഗൂൺ, സ്കോഡ കുഷാഖ്, സിട്രൺ C3 എയർക്രോസ്, എംജി ആസ്റ്റർ പോലുള്ള വമ്പൻമാരുമായിട്ടാവും പുത്തൻ ഡസ്റ്റർ പടവെട്ടേണ്ടി വരിക.

More from DriveSpark

Article Published On: Tuesday, January 7, 2025, 18:03 [IST]
English summary
New gen renault duster india launch pushed to next year details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X