പുതിയ 7-സീറ്റർ എസ്‌യുവിയെ അവതരിപ്പിക്കാൻ സമയം കുറിച്ച് സ്കോഡ; ഇന്നോവയല്ല, ലക്ഷ്യം ഫോർച്യൂണറിന്റെ കച്ചോടം

പുതുമോഡലുകളിലൂടെ ഇന്ത്യക്കാരുടെ പ്രിയങ്കരനായി മാറുകയാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡ. മുമ്പൊക്കെ ഒടുക്കത്തെ മെയിന്റനെൻസാണെന്ന പരാതികളും പരിഭവങ്ങളുമൊക്കെ കാറ്റിൽ പറത്തിക്കൊണ്ടാണ് ബ്രാൻഡിന്റെ ഇപ്പോഴത്തെ കുതിപ്പ്. ആകെ നാല് മോഡലുകൾ മാത്രമാണ് ശ്രേണിയിലുള്ളതെങ്കിലും എല്ലാം അഡാറ് ഐറ്റങ്ങളാണ്. കുഷാഖും കൈലാക്കും തീർത്ത ഓളം വെറൊരു തലത്തിലെത്തിക്കാൻ പുതിയൊരു 7-സീറ്റർ എസ്‌യുവിയുമായി എത്തുകയാണ് സ്കോഡ. ഇനി അധികം കാത്തിരുത്താതെ തന്നെ മോഡലിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് കമ്പനിയിപ്പോൾ. മറ്റേതുമല്ല, പുതുതലമുറ കൊഡിയാക്കുമായാണ് (Skoda Kodiaq) ബ്രാൻഡിന്റെ ഇത്തവണത്തെ വരവ്.

പുതിയ കൊഡിയാക്കിന്റെ വില ഏപ്രിലിൽ പ്രഖ്യാപിക്കുമെന്നും രണ്ട് വേരിയന്റുകളിൽ ഫുൾ-സൈസ് എസ്‌യുവി ലഭ്യമാവുമെന്നും സ്കോഡ ഓട്ടോ ഇന്ത്യ ബ്രാൻഡ് ഡയറക്ടർ പീറ്റർ ജനേബയാണ് വ്യക്തമാക്കിയത്. സ്പോർട്‌ലൈൻ, ലോറിൻ ക്ലെമെന്റ് എന്നിവയായിരിക്കും വേരിയന്റുകൾ. കഴിഞ്ഞ വർഷം ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ച സ്പോർട് യൂട്ടിലിറ്റി വാഹനത്തിന്റെ പുത്തൻ ആവർത്തനം വരുന്നത് കമ്പനിക്ക് മൈലേജായിരിക്കും.

New Gen Skoda Kodiaq To Launch In India By 2025 April

എസ്‌യുവിയുടെ രണ്ട് വേരിയന്റുകളും തമ്മിൽ അകത്തും പുറത്തും വ്യത്യസ്തമായിരിക്കും. 2025 ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച കൊഡിയാക് L&K പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ സ്പോർട്‌ലൈൻ ട്രിമിൽ ക്രോമിന് പകരം ബ്ലാക്ക്-ഔട്ട് ഘടകങ്ങൾ ഉൾപ്പെടുത്തിയേക്കും. ഗ്രില്ലിന്റെ ചുറ്റുപാടുകൾ, ORVM-കൾ, D-പില്ലറുകൾ, എന്നിവയെല്ലാം കമ്പനി കറുപ്പിച്ചായിരിക്കും പണികഴിപ്പിക്കുക. ഇത് എസ്‌യുവിയുടെ സ്പോർട്ടിനെസ് വർധിപ്പിക്കാനും സഹായിക്കും.

വ്യത്യസ്തമായ അലോയ് വീലുകൾ അവതരിപ്പിച്ചും സ്കോഡ കൊഡിയാക് സ്പോർട്‌ലൈനെ വേറിട്ടുനിർത്താനുള്ള ശ്രമങ്ങൾ കാണാനാവും. ഇന്റീരിയറിലും കൂടുതൽ ബ്ലാക്ക്-ഔട്ട് ഹൈലൈറ്റുകളും ഡാർക്ക് അപ്ഹോൾസ്റ്ററിയുമായിരിക്കും ഈ വേരിയന്റിൽ ലഭിക്കുക. രണ്ട് ട്രിമ്മുകൾ തമ്മിൽ വേർതിരിക്കാൻ ഫീച്ചർ വ്യത്യാസങ്ങളുമുണ്ടാവും. വിദേശത്ത് നിർമിച്ച് ഇറക്കുമതി ചെയ്യുന്നതിന് പകരം വില കുറക്കാനായി മോഡൽ ഇന്ത്യയിൽ പ്രാദേശികമായി അസംബിൾ ചെയ്യുമെന്നും സ്കോഡ സ്ഥിരീകരിച്ചിട്ടുണ്ട്.

New Gen Skoda Kodiaq To Launch In India By 2025 April

മഹാരാഷ്ട്രയിലെ ഔറംഗബാദിലുള്ള സ്കോഡയുടെ നിർമാണ കേന്ദ്രത്തിൽ കൊഡിയാക്ക് അസംബിൾ ചെയ്യുന്നത് തുടരും. നിലവിലെ തലമുറ സ്‌കോഡ കൊഡിയാക് കുറച്ച് മാസങ്ങൾ കൂടി വിൽപ്പനയിലുണ്ടാവും. പിന്നീട് പുതുമുറക്കായി വഴിമാറുമെന്നും കമ്പനി സൂചന നൽകിയിട്ടുണ്ട്. നിലവിലെ കൊഡിയാക് 7 വർഷം മുമ്പാണ് ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്നത്. പിന്നീട് മിഡ്‌ലൈഫ് ഫെയ്‌സ്‌ലിഫ്റ്റിലൂടെയാണ് വാഹനം പിടിച്ചുനിന്നതും.

ഡിസൈനിലേക്ക് നോക്കിയാൽ മുൻഗാമിക്ക് സമാനമായ രൂപമുണ്ടെങ്കിലും പുതിയ കൊഡിയാക് പൂർണമായും വേഷംമാറിയിട്ടുണ്ടെന്ന് വേണം പറയാൻ. ഇരുവശത്തും സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലാമ്പുകൾ ഘടിപ്പിച്ച കൂറ്റൻ ബട്ടർഫ്ലൈ ഗ്രില്ലിലേക്കാവും ആരുടേയും കണ്ണുടക്കുക. അതോടൊപ്പം മസ്കുലർ ലൈനുകളോട് കൂടി സ്‌കോഡയുടെ 2D ലോഗോ ബോണറ്റിൽ ഇടംപിടിച്ചിരിക്കുന്നതും കാണാം.

New Gen Skoda Kodiaq To Launch In India By 2025 April

പുതിയ 10 ഇഞ്ച് വെർച്വൽ കോക്ക്പിറ്റ്, ഫ്രീസ്റ്റാൻഡിംഗ് 13 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഹെഡ്-അപ്പ് ഡിസ്പ്ലേ, സാജ് സീറ്റുകൾ, നാല് യുഎസ്ബി-സി ചാർജിംഗ് പോർട്ടുകൾ, 14 സ്പീക്കർ കാൻ്റൺ സൗണ്ട് സിസ്റ്റം, രണ്ട് സ്മാർട്ട്‌ഫോണുകൾക്കായി 15 വാട്ട് വയർലെസ് ചാർജിംഗ് ബോക്‌സ്, ADAS തുടങ്ങിയ ഗംഭീര ഫീച്ചറുകളാലും സ്കോഡ കൊഡിയാക് സമ്പന്നമായിരിക്കും. വിദേശത്ത് ഒന്നിലധികം സീറ്റിംഗ് ഓപ്ഷനുകൾ ഉണ്ടെങ്കിലും സ്‌കോഡ കൊഡിയാകിൻ്റെ 7 സീറ്റർ പതിപ്പായിരിക്കും ഇന്ത്യക്കായി കൊണ്ടുവരിക.

ഫോക്‌സ്‌വാഗൺ ഗ്രൂപ്പ് കാറുകളുമായി പങ്കിടുന്ന MQB EVO പ്ലാറ്റ്‌ഫോമിൽ പണികഴിപ്പിച്ചിരിക്കുന്ന വാഹനത്തിന് മുൻഗാമിയിലെ അതേ 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ തന്നെയാവും തുടിപ്പേകാനായി എത്തുക. 7-സ്പീഡ് DSG ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ എഞ്ചിന് 188 bhp കരുത്തിൽ പരമാവധി 320 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയുമെന്നാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കൾ അവകാശപ്പെടുന്നത്.

More from DriveSpark

Article Published On: Monday, February 24, 2025, 9:00 [IST]
English summary
New gen skoda kodiaq to launch in india by 2025 april
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X