ഹൈഡ്രജനിൽ വരെ ഓടുന്ന ടൊയോട്ടയുടെ പുത്തൻ പിക്കപ്പ് ട്രക്ക്; ഇന്ത്യയിൽ അടുത്ത വർഷം എത്തിക്കാമെന്ന് കമ്പനി

ഇന്ത്യയിലെ ലൈഫ്-സ്റ്റൈൽ പിക്കപ്പ് ട്രക്ക് നിരയിൽ വലിയ ഓളം സൃഷ്‌ടിച്ച മോഡലാണ് ടൊയോട്ട ഹൈലക്‌സ് (Toyota Hilux Pick-up). വിദേശ വിപണിയിലേത് പോലുള്ള സ്വീകാര്യത ലഭിച്ചിട്ടില്ലെങ്കിലും തരക്കേടില്ലാത്ത രീതിയിൽ വിറ്റഴിക്കാനും വിപണിയിൽ തന്റേതായ സ്ഥാനം കണ്ടെത്താനും ഈ മിടുക്കന് സാധിച്ചിട്ടുണ്ട്. അന്യായ വലിപ്പവും അതിനൊത്ത റോഡ് പ്രസൻസുമെല്ലാം ഉള്ള ഹൈലക്‌സ് വണ്ടിഭ്രാന്തൻമാരുടെയെല്ലാം ഡ്രീം കാറായിരിക്കും. ഒരു ലോട്ടറിയടിക്കുമ്പോൾ ആദ്യം വാങ്ങാനായി പലരും മനസിൽ കുറിച്ചിട്ടിരിക്കുന്നതും ഈ മിടുമിടുക്കനെയാവും. ഇപ്പോഴിതാ പിക്കപ്പ് ട്രക്കിന്റെ ന്യൂജെൻ മോഡലുമായി എത്തിയിരിക്കുകയാണ് ടൊയോട്ട.

ഹൈലക്‌സിന്റെ ഒമ്പതാം തലമുറ ആവർത്തനമാണ് ഇപ്പോൾ വിദേശ വിപണികളിൽ എത്തിയിരിക്കുന്നത്. 48V ഹൈബ്രിഡ് ഡീസൽ, പെട്രോൾ, ഇലക്ട്രിക് (BEV), ഹൈഡ്രജൻ ഫ്യൂവൽ സെൽ (FCEV) പതിപ്പുകളിലാണ് ന്യൂജെൻ പിക്കപ്പ് ട്രക്ക് രൂപമെടുത്തിരിക്കുന്നത്. വൈവിധ്യമാർന്ന ഉപഭോക്തൃ, വിപണി ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ടൊയോട്ടയുടെ മൾട്ടി-പാത്ത് തന്ത്രത്തിന് കീഴിലാണ് വാഹനം ഒരുങ്ങിയിരിക്കുന്നത്.

New Gen Toyota Hilux Unveiled With New Design

പുതിയ "ടഫ് ആൻഡ് എജൈൽ" ഡിസൈൻ തത്വചിന്തയ്ക്ക് അനുസൃതമായാണ് 2026 ഹൈലക്‌സ് രൂപമെടുത്തിരിക്കുന്നത്. മെലിഞ്ഞ ഹെഡ്‌ലാമ്പുകൾ, ടൊയോട്ട എന്നെഴുതിയ ഒരു വെട്ടിക്കൽ ബാർ, റീഡിസൈൻ ചെയ്ത ബമ്പർ എന്നിവയാൽ ഹൈലക്‌സിന്റെ മുൻവശം കമ്പനി പൊളിച്ചെഴുതിയിട്ടുണ്ട്. എയറോഡൈനാമിക് കാര്യക്ഷമതയ്ക്ക് വേണ്ടിയുള്ള യൂണീക് അലോയ് വീലുകളും വാഹനത്തിന്റെ പ്രധാന ഹൈലൈറ്റുകളാണ്.

പുതിയ റിയർ ഡെക്ക് സ്റ്റെപ്പും റീപ്രൊഫൈൽ ചെയ്ത സൈഡ് സ്റ്റെപ്പുകളും പിക്കപ്പ് ട്രക്കിന്റെ പ്രായോഗികത വർധിപ്പിക്കുന്ന കാര്യങ്ങളാണ്. അതേസമയം ഹൈലക്സ് ഇപ്പോൾ ഉപഭോക്തൃ മുൻഗണനയെ അടിസ്ഥാനമാക്കി ഡബിൾ ക്യാബ് ബോഡി ശൈലിയിൽ മാത്രമേ വാങ്ങാനാവൂ. പുതിയ ടൊയോട്ട ലാൻഡ് ക്രൂയിസറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കൂടുതൽ സുഖസൗകര്യങ്ങൾക്കും ആധുനിക ആകർഷണത്തിനുമായി ഇന്റീരിയറും പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്.

New Gen Toyota Hilux Unveiled With New Design

ഡാഷ്‌ബോർഡിൽ 12.3 ഇഞ്ച് കസ്റ്റമൈസ് ചെയ്യാവുന്ന ഡ്രൈവർ ഡിസ്‌പ്ലേയും 12.3 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീനുമാണ് ഇടംപിടിച്ചിരിക്കുന്നത്. ഇലക്ട്രിക് വേരിയന്റിൽ ഒരു പുതിയ ഷിഫ്റ്റ്-ബൈ-വയർ സെലക്ടറും ഉണ്ടെന്നാണ് ടൊയോട്ട പറയുന്നത്. വയർലെസ് സ്മാർട്ട്‌ഫോൺ ചാർജിംഗ്, റിയർ യുഎസ്ബി പോർട്ടുകൾ, മൈ ടൊയോട്ട ആപ്പ് വഴി റിമോട്ട് വെഹിക്കിൾ ആക്‌സസ് എന്നീ കണക്റ്റിവിറ്റി സവിശേഷതകളും പുത്തൻ ഹൈലക്‌സിൽ ഒരുക്കിയിട്ടുണ്ട്.

ആദ്യമായി ഹൈലക്സ് ഇലക്ട്രിക് പവർ സ്റ്റിയറിംഗും സ്വീകരിച്ചു. ടൊയോട്ട ടി-മേറ്റ് സേഫ്റ്റി, ഡ്രൈവർ-അസിസ്റ്റൻസ് സാങ്കേതികവിദ്യകളുടെ സപ്പോർട്ടും ഇപ്പോൾ വാഹനത്തിലുണ്ട്. ഇപ്പോൾ പ്രോആക്ടീവ് ഡ്രൈവിംഗ് അസിസ്റ്റ്, ലോ സ്പീഡ് ആക്സിലറേഷൻ സപ്രഷൻ, എമർജൻസി ഡ്രൈവിംഗ് സ്റ്റോപ്പ് സിസ്റ്റം തുടങ്ങിയ ഫീച്ചറുകളും ന്യൂജെൻ മോഡലിൽ ജാപ്പനീസ് വാഹന നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

New Gen Toyota HiluNew Gen Toyota Hilux Unveiled With New Designx Unveiled With New Design

ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ, സേഫ് എക്സിറ്റ് അസിസ്റ്റ്, ഡ്രൈവർ മോണിറ്റർ ക്യാമറ, ഓവർ-ദി-എയർ (OTA) സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് എന്നിവയാണ് പുതിയ ടൊയോട്ട ഹൈലക്‌സിന്റെ അധിക സവിശേഷതകൾ. ഇനി പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 59.2 kWh ലിഥിയം-അയൺ ബാറ്ററിയും ഡ്യുവൽ ഇ-ആക്‌സിലുകളും ഉപയോഗിച്ചാണ് ഇലക്ട്രിക് ഹൈലക്‌സ് പ്രവർത്തിക്കുന്നത്.

മുന്നിൽ 205 Nm ടോർക്കും പിന്നിൽ 268.6 Nm ടോർക്കും ഉള്ള ഓൾ-വീൽ ഡ്രൈവ് സംവിധാനവും ഇതിലെ പ്രത്യേകതയാണ്. പ്രാഥമിക കണക്കുകൾ പ്രകാരം 715 കിലോഗ്രാം പേലോഡ് ശേഷിയും, 1,600 കിലോഗ്രാം ടോവിംഗ് ശേഷിയും, 240 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ചും (WLTP) ഹൈലക്‌സ് ഇവിയിൽ പ്രതീക്ഷിക്കാം. ടൊയോട്ടയുടെ 48V ഹൈബ്രിഡ് സിസ്റ്റമാണ് ഹൈലക്‌സിന്റെ ഹൈബ്രിഡ് വേരിയന്റിലുള്ളത്.

2.8 ലിറ്റർ ഡീസൽ എഞ്ചിനിലെ 48V ലിഥിയം-അയൺ ബാറ്ററി, ഇലക്ട്രിക് മോട്ടോർ-ജനറേറ്റർ, DC-DC കൺവെർട്ടർ എന്നിവ മെച്ചപ്പെട്ട ഇന്ധനക്ഷമതയും മികച്ച ഡ്രൈവിംഗുമാണ് നൽകുക. മൾട്ടി-ടെറൈൻ സെലക്ട്, മൾട്ടി-ടെറൈൻ മോണിറ്റർ, പനോരമിക് വ്യൂ മോണിറ്റർ എന്നിവ ഈ വേരിയന്റിൽ ഒരുക്കിയിട്ടുണ്ടെന്നാണ് ടൊയോട്ട പറയുന്നത്. 2.8 ലിറ്റർ ഡീസലും 2.7 ലിറ്റർ പെട്രോൾ പതിപ്പുകളും തുടർന്നും വാഗ്ദാനം ചെയ്യുന്നുണ്ട്.

2028 ഓടെ ഹൈലക്സിന്റെ ഹൈഡ്രജൻ ഫ്യൂവൽ സെൽ ഇലക്ട്രിക് വെഹിക്കിളിനായുള്ള (FCEV) ഉത്പ്പാദനം ആരംഭിക്കുമെന്നാണ് ടൊയോട്ട സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ത്യയിൽ അടുത്ത വർഷം പുതുതലമുറ മോഡൽ അവതരിപ്പിക്കാനാണ് സാധ്യത. നിലവിലെ മോഡലിലെ അതേ ഡീസൽ എഞ്ചിൻ ഓപ്ഷൻ തന്നെയായിരിക്കും ന്യൂജെനിലും കമ്പനി തുടർന്നും വാഗ്‌ദാനം ചെയ്യുകയെന്നാണ് വിവരം.

More from DriveSpark

Article Published On: Monday, November 10, 2025, 14:58 [IST]
English summary
New gen toyota hilux unveiled with new design india launch next year report
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X