പത്രാസുള്ള പുതിയ കാറുമായി ഹോണ്ട, ഹ്യുണ്ടായിയുടെ നെഞ്ചിൽ തീകോരിയിട്ട് പുത്തൻ കാറിന്റെ ടീസറുമായി കമ്പനി

വിൽപ്പനയില്ലാത്ത ആകെ വിഷമിച്ചിരിക്കുന്ന ഹോണ്ടയ്ക്ക് ഉണർവേകാൻ പുത്തനൊരു കാർ ഇന്ത്യൻ വിപണിയിലേക്ക് എത്തുകയാണ്. നിലവിൽ അമേസ്, സിറ്റി, എലിവേറ്റ് എന്നിങ്ങനെ മൂന്ന് മോഡലുകൾക്കൊണ്ട് മാത്രം ജീവൻ നിലനിർത്തുന്ന ജാപ്പനീസ് ബ്രാൻഡ് രാജ്യത്ത് സജീവമാവാനുള്ള ഒരുക്കങ്ങളാണ് ഇതിലൂടെ ആരംഭിക്കുന്നത്. അടുത്തിടെ കേട്ടതുപോലെ സിവിക് ടൈപ്പ് R (Honda Civic Type R) പോലുള്ള അന്താരാഷ്ട്ര നിലവാരമുള്ള മോഡലുകളാണ് ഹോണ്ടയുടെ ഷോറൂമുകളിലേക്ക് എത്താനിരിക്കുന്നത്. ഫോക്‌സ്‌വാഗൺ ഗോൾഫ് ജിടിഐ (Volkswagen Golf GTI) തിരികൊളുത്തിയതു പോലൊരു വെടിക്കെട്ട് ഹോണ്ടയ്ക്കും പെർഫോമൻസ് ഹാച്ച്ബാക്കിലൂടെ ഒരുക്കാനാവുമെന്നാണ് വിശ്വാസം.

പക്ഷേ സിവിക്കിന്റെ വരവിന് മുന്നോടിയായി ഷോറൂമിൽ ആളെക്കയറ്റാനായി ഹോണ്ട സിറ്റിയുടെ പുത്തനൊരു മോഡലിനെ വിപണിയിലെത്തിക്കാനാണ് കമ്പനിയിപ്പോൾ തയാറെടുക്കുന്നത്. സമീപകാലത്ത് വിൽപ്പന വർധിപ്പിക്കുന്നതിനായി വാഹനങ്ങളുടെ പുതിയ പതിപ്പുകൾ പുറത്തിറക്കുന്ന അതേ തന്ത്രമാണ് ഇത്തവണയും പയറ്റാനിറങ്ങുന്നത്. എലിവേറ്റിലും സിറ്റിയിലും അപെക്‌സ് എഡിഷൻ അവതരിപ്പിച്ചതിന് സമാനമായി സിറ്റി സെഡാന്റെ മറ്റൊരു സ്പെഷ്യൽ എഡിഷൻ കൂടി ഉടൻ തന്നെ നിരത്തുകളിലെത്തും.

New Honda City Special Edition Teased Ahead Of Launch

ഹോണ്ടയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകൾ വഴി സിറ്റി സെഡാന്റെ പുതിയ സ്പെഷ്യൽ എഡിഷൻ പതിപ്പിന്റെ ടീസറും കമ്പനി പുറത്തുവിട്ടിട്ടുണ്ട് കേട്ടോ. ഫാസ്റ്റൺ യുവർ സീറ്റ്ബെൽറ്റ്സ് ആൻഡ് ഗിയർ അപ്പ് ഫോർ എ സ്പോർട്ടിയർ ലൈഫ് എന്ന അടിക്കുറിപ്പോടെയാണ് വരാനിരിക്കുന്ന കാറിന്റെ ടീസർ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ടോപ്പ് എൻഡ് ZX വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ള സിറ്റി സ്‌പോർട് എഡിഷനായിരിക്കും മിക്കവാറും വരാനിരിക്കുന്നത്.

കാറിനെ കൂടുതൽ അഴകുറ്റതാക്കാൻ കോസ്മെറ്റിക് പരിഷ്ക്കാരങ്ങളാവും സിറ്റി സ്പോർട് എഡിഷന് ലഭിക്കുക. മുന്നിലേയും പിന്നിലേയും ബമ്പറുകളിൽ ബ്ലാക്ക് ട്രിമ്മുകൾ, ബ്ലാക്ക് റിയർവ്യൂ മിററുകൾ, ഒരു ബ്ലാക്ക് ലിപ് സ്‌പോയിലർ, ബ്ലാക്ക് അലോയ് വീലുകൾ തുടങ്ങിയ ഘടകങ്ങളെല്ലാം മിഡ്-സൈസ് സെഡാന് മാറ്റേകാൻ വന്നെത്തിയേക്കും. എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറിലും സമാനമായ നവീകരണങ്ങളാവും ഹോണ്ട അവതരിപ്പിക്കുക.

New Honda City Special Edition Teased Ahead Of Launch

ഡാഷ്‌ബോർഡ്, സീറ്റ് അപ്ഹോൾസ്റ്ററി, സെന്റർ കൺസോൾ, തുടങ്ങിയ സ്ഥലങ്ങളിൽ സ്പോർട്ടി റെഡ് എലമെന്റുകൾ പ്രതീക്ഷിക്കാം. സ്റ്റാൻഡേർഡ് മോഡലുകളെ അപേക്ഷിച്ച് കൂടുതൽ സ്പോർട്ടിയറാക്കാൻ സ്റ്റിയറിംഗ് വീലിലും ഗിയർ സെലക്ടറിലും സീറ്റ് അപ്ഹോൾസ്റ്ററിയിലും റെഡ് സ്റ്റിച്ചിംഗും പ്രതീക്ഷിക്കാം. ഇത്തരം കോസ്മെറ്റിക് നവീകരണങ്ങൾ ഒഴികെ മെക്കാനിക്കലായി ഹോണ്ട സിറ്റി സ്പോർട് എഡിഷന് യാതൊരു മാറ്റവും ഉണ്ടാവില്ല.

V-TEC വേരിയബിൾ വാൽവ് ടൈമിംഗുള്ള അതേ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് 4-സിലിണ്ടർ പെട്രോൾ എഞ്ചിനായിരിക്കും ഈ സ്പെഷ്യൽ എഡിഷൻ മോഡലിനും കരുത്ത് പകരാനെത്തുക. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 120 bhp പവറിൽ പരമാവധി 145 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനായേക്കും. വരാനിരിക്കുന്ന ഹോണ്ട സിറ്റി സ്പെഷ്യൽ എഡിഷന്റെ വിലയും അൽപം ഉയർന്നതാവാം കേട്ടോ.

New Honda City Special Edition Teased Ahead Of Launch

നിലവിൽ SV, V, VX, ZX എന്നിങ്ങനെ വ്യത്യസ്‌ത വേരിയന്റുകളിലെത്തുന്ന ഹോണ്ട സിറ്റിക്ക് 12.38 ലക്ഷം രൂപ മുതൽ 16.65 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. പുതിയ മോഡലിന് ടോപ്പ് എൻഡിനേക്കാൾ ഏകദേശം 30,000 രൂപ വരെ അധികം പ്രതീക്ഷിക്കാം. ഇന്ത്യൻ വിപണിയിലെ ഏറ്റവും മികച്ച സെഡാനുകളിലൊന്നാണ് സിറ്റി എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്.

നല്ല റിഫൈൻമെന്റും നല്ല പെർഫോമൻസും നല്ല മൈലേജും കിടിലൻ റീസെയിൽ വാല്യുവും എല്ലാം ഒന്നിച്ച് നൽകുന്ന ഹോണ്ട സിറ്റിയെ ഒരു സ്റ്റാറ്റസ് സിമ്പലായി വരെ കാണുന്നവരുണ്ട്. നിലവിൽ അഞ്ചാം തലമുറ ആവർത്തനത്തിലുള്ള സെഡാൻ സി-സെഗ്മെന്റിൽ ഹ്യുണ്ടായി വെർണ, ഫോക്‌സ്‌വാഗൺ വെർട്ടിസ്, സ്കോഡ സ്ലാവിയ തുടങ്ങിയ വമ്പൻമാരുമായാണ് മാറ്റുരയ്ക്കുന്നത്. ഒപ്പം ഹ്യുണ്ടായി ക്രെറ്റ പോലുള്ള മിഡ്-സൈസ് എസ്‌യുവികളോടും യുദ്ധം ചെയ്യേണ്ടതുണ്ട്. പുതുമോഡൽ വരുന്നതോടെ വിൽപ്പനയുടെ വേഗം വർധിപ്പിക്കാൻ കമ്പനിക്കായേക്കും.

More from DriveSpark

Article Published On: Thursday, June 19, 2025, 18:31 [IST]
English summary
New honda city special edition teased ahead of launch what to expect
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X