ഡീസലടിച്ച് ഇനിയും കാശ് കളയണോ? 500 കി.മീ. റേഞ്ചുമായി കിയയുടെ ഇലക്‌ട്രിക് 7-സീറ്റർ എംപിവി വരുന്നു

എംപിവി സെഗ്മെന്റിൽ മാരുതി സുസുക്കി എർട്ടിഗയോടും ടൊയോട്ട ഇന്നോവ ക്രിസ്റ്റയോടും പടവെട്ടി തന്റേതായ സ്ഥാനം കണ്ടെത്തിയ മോഡലാണ് കിയ കാരെൻസ് (Kia Carens). വന്നപാടെ ഡിസൈനും ഫീച്ചേഴ്‌സും സ്പേസും കൊണ്ട് ആളുകളെ വിസ്‌മയിപ്പിച്ച് വാഹനത്തിന് ആവശ്യക്കാർ ഏറെയാണ്. ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളുടെ സെൽറ്റോസിനും സോനെറ്റിനും ലഭിച്ച സ്വീകാര്യത കാരെൻസിനും അതിവേഗം സ്വന്തമാക്കാനായി. 2022-ൽ വിപണിയിലെത്തിയ ഈ 7-സീറ്റർ ഇതുവരെ 2 ലക്ഷത്തിലധികം വീടുകളിൽ എത്തിയിട്ടുമുണ്ട്. വിലയുടെ കാര്യത്തിൽ എർട്ടിഗയ്ക്കും ഇന്നോവയ്ക്കും ഇടയിലാണ് കാരെൻസിന്റെ സ്ഥാനമെന്നതാണ് ഹൈലൈറ്റ്.

എന്തായാലും 7 സീറ്റർ വാങ്ങാൻ നോക്കുന്നവരുടെയെല്ലാം മനസിൽ കാരെൻസും ഇടംപിടിച്ചിട്ടുണ്ടെന്നതിൽ തർക്കമൊന്നുമില്ല. ഇപ്പോൾ ഇലക്‌ട്രിക് വാഹനങ്ങൾക്ക് ഡിമാന്റ് കൂടി വരുന്ന സാഹചര്യത്തിൽ കിയ കാരെൻസിന്റെ വൈദ്യുത പതിപ്പിനെ കൂടി വിപണിയിൽ അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ. ആദ്യം എംപിവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ അവതരിപ്പിച്ചതിന് ശേഷമായിരിക്കും ഇവിയും പണികഴിപ്പിക്കുക.

Kia Carens EV

കാരെൻസിന്റെ പെട്രോൾ, ഡീസൽ മോഡലിൽ നിന്ന് വേറിട്ടുനിൽക്കാൻ ഇലക്‌ട്രിക് പതിപ്പിന് സവിശേഷമായ സ്റ്റൈലിംഗും അധിക സവിശേഷതകളും ലഭിക്കാൻ സാധ്യതയുണ്ട്. ഹ്യുണ്ടായിയുടെ സഹോദര ബ്രാൻഡായതിനാൽ തന്നെ അടുത്തിടെ പുറത്തിറക്കിയ ക്രെറ്റ ഇലക്ട്രിക്കിൽ നിന്ന് ബാറ്ററി പായ്ക്കും മെക്കാനിക്കൽ ഘടകങ്ങളും കാരെൻസ് ഇവിക്ക് കടമെടുക്കാനും സാധിക്കും.

ഹ്യുണ്ടായി ക്രെറ്റ ഇവി നിലവിൽ രണ്ട് ബാറ്ററി ഓപ്ഷനുകളാണ് വാഗ്ദാനം ചെയ്യുന്നത്. അതിൽ വലിയ ബാറ്ററി സിംഗിൾ ചാർജിൽ പരമാവധി 473 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യാനും കഴിവുള്ളകാണ്. കാരെൻസിലേക്ക് വരുമ്പോൾ റേഞ്ച് 500 കിലോമീറ്ററായാലും അതിശയിക്കേണ്ടതില്ല. ഇലക്ട്രിക് വാഹന വിപണിയിലും ഫാമിലി കാറായി തന്നെ അഡ്രസുണ്ടാക്കിയെടുക്കാനാവും കിയ കാരെൻസ് ഇവിയുടെ ശ്രമം.

Kia Carens EV

വരാനിരിക്കുന്ന കാരെൻസ് ഇവി ഇന്ത്യൻ വിപണിയിൽ ബിവൈഡി ഇമാക്‌സ് 7 ഇവിയുമായി നേരിട്ട് മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കിയയുടെ ഇലക്ട്രിക് എംപിവിയിൽ വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, കണക്റ്റഡ് കാർ സാങ്കേതികവിദ്യ, 360-ഡിഗ്രി സറൗണ്ട് വ്യൂ സിസ്റ്റം, ലെവൽ 2 ADAS ഫംഗ്‌ഷണാലിറ്റികൾ തുടങ്ങിയ പ്രീമിയം സവിശേഷതകളും ഉണ്ടായിരിക്കും.

ഇതുകൂടാതെ പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ഫോൺ ചാർജർ, പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയും കിയ കാരെൻസ് ഇലക്ട്രിക് എംപിവിയിലെ അധിക സവിശേഷതകളായും ഇടംപിടിച്ചേക്കും. വാഹനത്തിന്റെ പരിസ്ഥിതി സൗഹൃദ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നതിന് ഇന്റീരിയർ പരിസ്ഥിതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ചേക്കാം.

Kia Carens EV

അതേസമയം ആറ് എയർബാഗുകൾ എല്ലാ വകഭേദങ്ങളിലും സ്റ്റാൻഡേർഡായി ഉണ്ടായിരിക്കുമെന്നാണ് വിവരം. ഇലക്ട്രോണിക് ബ്രേക്കിംഗ് ഡിസ്ട്രിബൂഷൻ (EBD) ഉള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (VSC), ബ്രേക്ക് അസിസ്റ്റ് സിസ്റ്റങ്ങള്‍ (BAS), ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), ISOFIX മൗണ്ടുകള്‍, ഹില്‍-ഹോള്‍ഡ് അസിസ്റ്റന്‍സ്, ഓള്‍-വീല്‍ ഡിസ്‌ക് ബ്രേക്കുകൾ എന്നിവയായിരിക്കും മറ്റ് പ്രധാന സേഫ്റ്റി ഫീച്ചറുകൾ.

വിലയുടെ കാര്യത്തിലേക്ക് നോക്കിയാൽ കിയ കാരെൻസ് ഇലക്ട്രിക്കിന്റെ ബേസ് മോഡലുകൾക്ക് 20 ലക്ഷത്തിന് അടുത്ത് വില വന്നേക്കാം. അതേസമയം ടോപ്പ് എൻഡ് വേരിയന്റുകൾക്ക് 30 ലക്ഷം രൂപ വരെ പോയാലും അതിശയിക്കേണ്ടതില്ല. 7 സീറ്റർ എംപിവി വിഭാഗത്തിൽ ഇത്തരമൊരു ഇവി വരുന്നത് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയയ്ക്ക് മൈലേജാവുമെന്നതിൽ സംശയമൊന്നും വേണ്ട.

More from DriveSpark

Article Published On: Sunday, April 20, 2025, 14:00 [IST]
English summary
New kia carens ev to launch soon in india what to expect
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X