റേസിംഗ് കാറിൻ്റെ ഗ്ലാമർ... BE 6 ഫോർമുല E എഡിഷൻ വാങ്ങാൻ പ്ലാനുണ്ടേൽ ഒന്ന് നോക്കിവെച്ചോ

ബോൺ ഇലക്‌ട്രിക് എസ്‌യുവി (Mahindra Born Electric SUV) നിരയിലെ എൻട്രി ലെവൽ മോഡലായ BE 6 ഇവിയുടെ മഹാവിജയം മഹീന്ദ്രയ്ക്ക് വൈദ്യുത വാഹന വിപണിയിൽ വലിയ ആത്മവിശ്വാസമാണ് നൽകിയിരിക്കുന്നത്. കൂടുതൽ ആളുകളിലേക്ക് വാഹനത്തെ എത്തിക്കാനായി രണ്ട് സ്പെഷ്യൽ എഡിഷൻ മോഡലുകളും പുറത്തിറക്കി വിജയം ആഘോഷിച്ച ബ്രാൻഡ് പുതുതായി കൊണ്ടുവന്നത് ഫോർമുല E എഡിഷനാണ്. പേര് സൂചിപ്പിക്കുന്നത് പോലെ ഫോർമുല-ഇ കാറോട്ട മത്സരത്തിൽ സേഫ്റ്റി കാറായി BE 6 സാന്നിധ്യമറിയിക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ പതിപ്പിനെ കമ്പനി വിപണിയിലെത്തിച്ചിരിക്കുന്നത്.

സ്റ്റാൻഡേർഡ് വേരിയൻ്റിലെ അതേ 79 kWh ബാറ്ററി പായ്ക്കിൽ FE2, FE3 എന്നീ രണ്ട് വേരിയൻ്റിലാണ് പുതിയ BE 6 ഫോർമുല E എഡിഷൻ വാങ്ങാനാവുക. ഇവയ്ക്ക് യഥാക്രമം 23.69 ലക്ഷം രൂപയും 24.49 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില വരുന്നത്. അനേകം കോസ്മെറ്റിക് നവീകരണങ്ങൾ ലഭിച്ചിരിക്കുന്ന ഇലക്‌ട്രിക് എസ്‌യുവിയുടെ ഓരോ വേരിയൻ്റിലും വാഗ്‌ദാനം ചെയ്യുന്ന ഫീച്ചറുകളും മറ്റ് കാര്യങ്ങളും എന്തെല്ലാമാണെന്ന് വിശദമായി നോക്കിയാലോ?

New Mahindra BE 6 Formula E Edition Variants And Features In Detail

മഹീന്ദ്ര BE 6 ഫോർമുല E FE2 വേരിയൻ്റിലേക്ക് വന്നാൽ 23.69 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി നൽകേണ്ടി വരുന്നത്. 79 kWh ബാറ്ററി പായ്ക്കുമായി വരുന്ന മോഡലിന് സിംഗിൾ ചാർജിൽ 682 കിലോമീറ്റർ വരെ റേഞ്ച് നൽകാൻ യോഗ്യമാണ്. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 282 bhp കരുത്തിൽ പരനാവധി 380 Nm ടോർക്ക് വരെ നിർമിക്കാൻ ഇലക്ട്രിക് എസ്‌യുവിക്ക് സാധിക്കുമെന്നാണ് കമ്പനി പറയുന്നത്.

BE 6 ഫോർമുല E FE2 വേരിയൻ്റിലെ ഫീച്ചറുകൾ എന്താണെന്ന് ചോദിച്ചാൽ വെർച്വൽ എഞ്ചിൻ ശബ്ദങ്ങളുള്ള സോണിക് സ്യൂട്ട്, ഫ്രണ്ട് ഇല്യൂമിനേറ്റഡ് ലോഗോ, പുതിയ ഫ്രണ്ട് ബമ്പർ, വൃത്താകൃതിയിലുള്ള പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, പുതിയ എൽഇഡി ടെയിൽ ലാമ്പുകൾ, 19-ഇഞ്ച് അലോയ്‌ വീലുകൾ, പുതിയ റിയർ ബൂട്ട് സ്‌പോയിലർ, സൈഡ് ഡോറുകളിലും ഫെൻഡറിലും ബോണറ്റിലും റേസ്-ഇൻസ്‌പൈറഡ് ഗ്രാഫിക്‌സ്, റേസ് കാർ-ഇൻസ്‌പൈറഡ് സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടൺ ഫ്ലാപ്പ് എന്നിവയെല്ലാമാണ് ലഭിക്കുക.

New Mahindra BE 6 Formula E Edition Variants And Features In Detail

കഴിഞ്ഞില്ല, ഇതുകൂടാതെ സ്കിഡ് പ്ലേറ്റുകളുള്ള പുതിയ ഫ്രണ്ട്, റിയർ ബമ്പറുകൾ, സിൽ ക്ലാഡിംഗുകൾ, ഫ്രണ്ട് ആൻഡ് റിയർ ടോ ഹുക്ക്, ലെതറെറ്റ്-സ്വീഡ് അപ്‌ഹോൾസ്റ്ററി, ഫയർസ്റ്റോം ഓറഞ്ച്-തീം ഇൻ്റീരിയറുകൾ, ഫയർസ്റ്റോം ഓറഞ്ച് FIA X ഫോർമുല ഇ എഡിഷൻ പ്ലാക്ക്, ഫയർസ്റ്റോം ഓറഞ്ച്-നിറമുള്ള ബ്രേക്ക് കാലിപ്പറുകൾ, പെയിൻ്റ് ചെയ്ത ബ്രേക്ക് കാലിപ്പർ, ഫോർമുല ഇ-ഇൻസ്‌പൈറഡ് കസ്റ്റം സ്റ്റാർട്ടപ്പ് ആനിമേഷൻ, സീറ്റ് ബെൽറ്റുകളിൽ FIA ബ്രാൻഡിംഗ് എന്നീ ഫീച്ചറുകളുമുണ്ട്.

വിൻഡ്‌ഷീൽഡിൽ "മഹീന്ദ്ര ഫോർമുല ഇ" ബ്രാൻഡിംഗ്, ട്രാൻസ്പാരൻ്റ് ഡോർ ഇൻസേർട്ടുകൾ, റിയർ എസി വെൻ്റുകൾ, 360-ഡിഗ്രി ക്യാമറ, ബ്ലൈൻഡ് വ്യൂ മോണിറ്റർ, 6 എയർബാഗുകൾ, ഉയർന്ന കരുത്തുള്ള ബോഡിഷെൽ, ഓൾ-വീൽ ഡിസ്ക് ബ്രേക്കുകൾ, ബ്രേക്ക്-ബൈ-വയർ സാങ്കേതികവിദ്യ, ഇൻ്റലിജന്റ് ഇലക്ട്രോണിക് ബ്രേക്ക് ബൂസ്റ്റർ, ഡ്രൈവർ ഡ്രോസിനസ് ഡിറ്റക്ഷൻ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ എന്നീ ഉഗ്രൻ ഫീച്ചറുകളും കുത്തിനിറച്ചാണ് മഹീന്ദ്ര BE 6 ഫോർമുല E FE2 വേരിയൻ്റ് വിപണിയിലെത്തുന്നത്.

New Mahindra BE 6 Formula E Edition Variants And Features In Detail

ഇതിലൊന്നും കഴിഞ്ഞെന്ന് വിചാരിക്കരുതേ... TPMS, രണ്ട് 12.3 ഇഞ്ച് സ്‌ക്രീനുകൾ, 16-സ്പീക്കർ ഹാർമൻ/കാർഡൺ ഓഡിയോ, ഡോൾബി അറ്റ്മോസ്, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, 5G കണക്റ്റിവിറ്റി, വയർലെസ് ചാർജിംഗ്, BYOD ഇൻ-കാർ എക്സ്പീരിയൻസ്, ഓട്ടോ ഡിമ്മിംഗ് IRVM, ഓട്ടോ ഹെഡ്‌ലാമ്പുകൾ, റെയിൻ സെൻസിംഗ് സ്മാർട്ട് വൈപ്പറുകൾ, ഹൈറ്റ് അഡ്‌ജസ്റ്റബിൾ ഡ്രൈവർ സീറ്റും സീറ്റ് ബെൽറ്റും വരെ മഹീന്ദ്ര ഒരുക്കിയിട്ടുണ്ട്.

വൺ-ടച്ച് ഡ്രൈവർ പവർ വിൻഡോ, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, 2-സ്റ്റെപ്പ് റിക്‌ലൈനോടുകൂടിയ 60:40 സ്പ്ലിറ്റ് രണ്ടാം നിര സീറ്റുകൾ, ടിൽറ്റ് ടെലിസ്‌കോപ്പിക് സ്റ്റിയറിംഗ് വീൽ, കൂൾഡ് കൺസോൾ സ്റ്റോറേജ്, 65W ടൈപ്പ്-സി ഫാസ്റ്റ് ചാർജിംഗ് പോർട്ടുകൾ തുടങ്ങിയ ഫീച്ചറുകളും പുതിയ BE 6 ഫോർമുല E FE2 വേരിയൻ്റിൽ ലഭ്യമാണ്.

മഹീന്ദ്ര BE 6 ഫോർമുല E എഡിഷൻ്റെ FE3 വേരിയൻ്റിലേക്ക് വന്നാൽ 24.49 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന ഇതിലും സമാനമായ ബാറ്ററി പായ്ക്കും റേഞ്ചുമാണ് ലഭിക്കുക. ഒപ്പം FE2 പതിപ്പിലെ ഫീച്ചറുകൾക്ക് പുറമെ അഡാപ്റ്റീവ് സസ്പെൻഷൻ, 20-ഇഞ്ച് അലോയ് വീലുകൾ, നൈറ്റ് ട്രെയിൽ - കാർപെറ്റ് ലാമ്പുകൾ, എന്നിവയാണ് അധികമായി ഒരുക്കിയിരിക്കുന്നത്. അങ്ങനെ മൊത്തത്തിൽ കൊടുക്കുന്ന കാശിന് ഇലക്ട്രിക് എസ്‌യുവി ഒരു സംഭവം തന്നെയാണ്.

More from DriveSpark

Article Published On: Saturday, November 29, 2025, 17:45 [IST]
English summary
New mahindra be 6 formula e edition variants and features in detail
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X