ഗ്ലാമറും സേഫ്റ്റിയും കൂടും! മുഖംമിനുക്കി വരാൻ മഹീന്ദ്രയുടെ 7-സീറ്റർ എസ്‌യുവി, അവതരണത്തിന് സമയം കുറിച്ചു

ഇന്ത്യൻ വാഹന വിപണിയുടെ നെറുകയിലേക്ക് എസ്‌യുവികളുമായി ഓടിക്കയറുകയാണ് നമ്മുടെ സ്വന്തം മഹീന്ദ്ര ആൻഡ് മഹീന്ദ്ര. സ്പോർട് യൂട്ടിലിറ്റി വാഹനങ്ങൾ മാത്രം നിർമിച്ച് ഇത്തരത്തിലൊരു നേട്ടമുണ്ടാക്കാൻ സാക്ഷാൽ മഹീന്ദ്രയ്ക്ക് മാത്രമേ സാധിക്കൂ. ബൊലേറോ, ഥാർ, സ്കോർപിയോ, XUV700 എന്നിവയെല്ലാം മിക്ക വണ്ടി ഭ്രാന്തൻമാരുടേയും സ്വപ്‌നമായിരിക്കും. ടൊയോട്ട ഇന്നോവ പോലുള്ള വമ്പൻമാരേക്കാൾ കിടിലമായ ബ്രാൻഡിൻ്റെ ഫ്ലാഗ്ഷിപ്പ് വാഹനമായ XUV700 (Mahindra XUV700) എസ്‌യുവിക്ക് വരെ വലിയ ഫാൻബേസുണ്ട് ഇവിടെ. ഫാമിലിയിലേക്ക് പുത്തനൊരു 7സീറ്റർ വാഹനങ്ങൾ തേടുന്നവർക്ക് XUV700 കണ്ണുംപൂട്ടി വാങ്ങിക്കാവുന്നതാണ്.

നല്ല യാത്രാ സുഖവും സേഫ്റ്റിയും ഫീച്ചറുകളുമെല്ലാം ഒരുമിച്ച് കിട്ടുന്ന എസ്‌യുവിക്ക് അധികം വൈകാതെ ഫെയ്‌സ്‌ലിഫ്റ്റ് പരിഷ്ക്കാരം കൂടി സമ്മാനിക്കാൻ ഒരുങ്ങുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. കാർടോക്ക് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം മഹീന്ദ്ര തങ്ങളുടെ ജനപ്രിയ XUV700 എസ്‌യുവിയുടെ പുതുമോഡലിനെ അടുത്ത വർഷം ആദ്യം പുറത്തിറക്കും. 2026 ജനുവരിയിൽ തന്നെ ലോഞ്ച് നടക്കുമെന്നാണ് കമ്പനി വൃത്തങ്ങളും സൂചന നൽകിയിരിക്കുന്നത്.

New Mahindra XUV700 Facelift Model To Launch By January 2026

ഒപ്പം വാഹനത്തിനായുള്ള നിർമാണം വരുന്ന ഡിസംബറിൽ തന്നെ ആരംഭിക്കുമെന്നും വാർത്തകളുണ്ട്. ആയതിനാൽ ലേഞ്ച് ചെയ്‌ത് അധികം വൈകാതെ എസ്‌യുവിക്കായുള്ള ഡെലിവറിയും തുടങ്ങാൻ മഹീന്ദ്രയ്ക്കാവും. കുറച്ചു കാലമായി XUV700 ഫെയ്‌സ്‌ലിഫ്റ്റ് നമ്മുടെ നിരത്തുകളിൽ പരീക്ഷിച്ചുവരികയാണ് കമ്പനി. നിലവിലെ മോഡലിൽ നിന്ന് വലിയ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ല കേട്ടോ. ഡിസൈനിൽ ചെറിയ മിനുക്കുപണികളും ഫീച്ചർ കൂട്ടിച്ചേർക്കലുകളിലുമാവും ബ്രാൻഡ് ശ്രദ്ധ കേന്ദ്രീകരിക്കുക.

മാറ്റങ്ങളുടെ കാര്യത്തിൽ XUV700 എസ്‌യുവിയുടെ മുൻവശം ചെറുതായൊന്ന് പൊളിച്ച് പണിയാനുള്ള സാധ്യത കാണുന്നുണ്ട്. ഗ്രിൽ ഡിസൈൻ, അതുപോലെ തന്നെ ബമ്പറിലും ഹെഡ്‌ലാമ്പുകളിലും ചെറിയ മാറ്റങ്ങൾ എന്നിവയെല്ലാം കാണാനാവും. വശക്കാഴ്ച്ചയിൽ അലോയ് വീൽ ഡിസൈനാവും നവീകരിക്കുക. മിക്കവാറും ഒരു ഡ്യുവൽ ടോൺ ഫിനിഷും ഇതിൽ ഉണ്ടാവാൻ സാധ്യതയുണ്ട്. വാഹനത്തിലെ ക്യാരക്ടർ ലൈനുകൾ ഏറെക്കുറെ അതേപടി തുടരാനും സാധ്യതയുണ്ട്.

New Mahindra XUV700 Facelift Model To Launch By January 2026

മുൻവശത്തെത് പോലെ തന്നെ എസ്‌യുവിയുടെ പിൻഭാഗത്തും ചെറിയ മാറ്റങ്ങൾ ഇടംപിടിക്കും. ഇതുവരെ കണ്ട പരീക്ഷണയോട്ട ചിത്രങ്ങളിൽ ടെയിൽ-ലാമ്പുകൾ നിലവിലെ മോഡലിന് സമാനമാണ്. എന്നിരുന്നാലും എസ്‌യുവിയുടെ ബമ്പറിന് പുതിയൊരു രൂപം നൽകുന്നതിന് മഹീന്ദ്ര ചെറിയ മാറ്റങ്ങൾ വരുത്തുമെന്നാണ് വിവരം. മഹീന്ദ്ര XUV700 ഒരു ഫീച്ചർ-ലോഡഡ് എസ്‌യുവിയാണ്. വാസ്തവത്തിൽ, താങ്ങാനാവുന്ന വിലയുള്ള എസ്‌യുവി വിഭാഗത്തിൽ ലെവൽ 2 ADAS പോലുള്ള സവിശേഷതകൾ അവതരിപ്പിച്ച മോഡലായിരുന്നു ഇത്.

നിലവിലെ മോഡലിലെ അതേ ഫീച്ചറുകൾ XUV700 നിലനിർത്തുന്നതിനോടൊപ്പം അധികമായി ചില സവിശേഷതകളും കുത്തിനിറച്ചേക്കും. ADAS സ്യൂട്ടിലേക്ക് കൂടുതൽ ഫീച്ചറുകൾ എത്താൻ സാധ്യതയുണ്ട്. കൂടാതെ ഡാഷ്‌ബോർഡിൽ XEV 9E പോലുള്ള ട്രിപ്പിൾ-സ്‌ക്രീൻ സജ്ജീകരണവും എസ്‌യുവിക്ക് ലഭിച്ചേക്കാം. ലെതറെറ്റ് അപ്ഹോൾസ്റ്ററി, സീറ്റ് വെന്റിലേഷൻ, ഇലക്ട്രിക്കൽ ക്രമീകരണങ്ങൾ, മെമ്മറി ഫംഗ്ഷനുകൾ എന്നിവയെല്ലാം മാറ്റേകും.

New Mahindra XUV700 Facelift Model To Launch By January 2026

ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയെല്ലാം XUV700 ഫെയ്‌സ്‌ലിഫ്റ്റിലും വാഗ്‌ദാനം ചെയ്യും. നിലവിൽ MX, AX3, AX5 S, AX5, AX7, AX7 L എന്നിങ്ങനെ വ്യത്യസ്‌ത വേരിയന്റുകളിൽ വരുന്ന മഹീന്ദ്ര എസ്‌യുവിക്ക് ചിലപ്പോൾ അധിക വേരിയൻ്റുകൾ ലഭിച്ചേക്കാം. എക്സ്റ്റീരിയർ, ഇൻ്റീരിയർ പരിഷ്ക്കാരങ്ങളാവും പ്രീമിയം 7-സീറ്റർ എസ്‌യുവിക്ക് ലഭിക്കുക. അതേസമയം മെക്കാനിക്കലായി എസ്‌യുവി പഴയപടി നിലനിൽക്കും.

2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ, 2.2 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് XUV700 വാങ്ങാനാവുക. എസ്‌യുവിയുടെ ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവൽ ഗിയർബോക്സും 6 സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റുമാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര അണിനിരത്തിയിരിക്കുന്നത്. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ വാഹനത്തിലെ 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ 200 bhp പവറിൽ പരമാവധി 380 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

അതേസമയം വാഹനത്തിലെ ഡീസൽ എഞ്ചിൻ രണ്ട് വ്യത്യസ്ത ട്യൂണുകളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. അതിൽ ഡീസൽ ബേസ് മോഡലുകൾ 155 bhp പവറിൽ പരമാവധി 360 Nm ടോർക്ക് നൽകുമ്പോൾ ടോപ്പ് വേരിയന്റുകൾ 185 bhp കരുത്തിൽ 420 Nm ടോർക്കാണ് വികസിപ്പിക്കുന്നത്. വിലയുടെ കാര്യത്തിലേക്ക് വന്നാൽ നിലവിൽ 13.66 ലക്ഷം മുതൽ 25.14 ലക്ഷം രൂപ വരെയാണ് മഹീന്ദ്ര XUV700 എസ്‌യുവിക്ക് ഇന്ത്യയിൽ വരുന്ന എക്സ്ഷോറൂം വില. മാറ്റങ്ങളുടെ ഭാഗമായി ചെറിയ വില വർധനവും വണ്ടിക്ക് ലഭിച്ചേക്കും.

More from DriveSpark

Article Published On: Wednesday, November 19, 2025, 9:32 [IST]
English summary
New mahindra xuv700 facelift model to launch by january 2026
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X