വില 10 ലക്ഷത്തിൽ താഴെ, മാരുതിയുടെ പുത്തൻ എസ്‌യുവി നാളെയെത്തും! കമ്പനി അറിയാതെ വണ്ടിയുടെ പേരും ചേർന്നു

സ്പോർട് യൂട്ടിലിറ്റി വാഹന വിഭാഗത്തിലെ മത്സരം ഓരോ ദിവസവും കനക്കുകയാണ്. എല്ലാ കമ്പനികളും എസ്‌യുവികൾ നിരത്തിലിറക്കി പണംവാരിയപ്പോൾ ഹാച്ച്ബാക്കുകളുടെ തമ്പുരാക്കൻമാരായി അറിയപ്പെട്ടിരുന്ന നമ്മുടെ സ്വന്തം മാരുതി സുസുക്കിയും ട്രെൻഡിനൊപ്പം നീങ്ങാൻ തുടങ്ങി. ഫ്രോങ്ക്സ്, ബ്രെസ, ഗ്രാൻഡ് വിറ്റാര, ജിംനി തുടങ്ങിയ മിടുക്കൻമാരിലൂടെ സെഗ്മെന്റിൽ തങ്ങളുടെ സ്ഥാനം കണ്ടെത്തി. എന്നാൽ ഇതിലൊന്നും നിർത്താൻ പോവുന്നില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ 2025 സെപ്റ്റംബർ മൂന്നിന്, അതായത് നാളെ പുത്തനൊരു എസ്‌യുവിയെ കൂടി വിപണനത്തിന് എത്തിക്കാൻ പോവുകയാണ്.

വരാനിരിക്കുന്ന ഈ എസ്‌യുവിയെക്കുറിച്ച് കാർ നിർമാതാവ് കൂടുതൽ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും അവതരണത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കുമ്പോൾ വാഹനത്തെ കുറിച്ച് അറിയാൻ ആളുകൾക്ക് ആകാംക്ഷയേറി വരികയാണ്. മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ ഹ്യുണ്ടായി ക്രെറ്റയുടെ ആധിപത്യം തകർക്കാനായാണ് പുത്തൻ മോഡലിന് രൂപം കൊടുത്തിരിക്കുന്നതെന്നാണ് വിവരം.

New Maruti Suzuki Compact SUV To Launch Tomorrow Named As Victoris

അങ്ങനെയെങ്കിൽ ഗ്രാൻഡ് വിറ്റാരയുള്ള വിഭാഗത്തിലേക്ക് എന്തിനാണ് പുതിയൊരു മോഡൽ എന്ന് ചിന്തിക്കുന്നവരും ഉണ്ടാവും. വരാനിരിക്കുന്ന എസ്‌യുവിയിലൂടെ രാജ്യത്തെ സ്പോർട് യൂട്ടിലിറ്റി വാഹന വിഭാഗത്തിൽ തങ്ങളുടെ വിപണി വിഹിതം വികസിപ്പിക്കാനുള്ള ശ്രമമാണ് മാരുതി സുസുക്കി മെനയുന്നത് എന്നതാണ് ഉത്തരം. സർപ്രൈയാസി മോഡലിന്റെ പേരും വിവരങ്ങളും ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.

വിക്ടോറിസ് എന്ന പേരിലാവും മാരുതിയുടെ പുത്തൻ എസ്‌യുവി അറിയപ്പെടുക. Y17 എന്ന രഹസ്യനാമമുള്ള ഈ എസ്‌യുവിയുടെ ഔദ്യോഗിക നാമം ഗൂഗിൾ സെർച്ച് റിസൾട്ടുകൾ വഴി മാരുതി സുസുക്കിയുടെ സ്വന്തം വെബ്‌സൈറ്റിൽ തന്നെയാണ് ആകസ്മികമായി കണ്ടെത്തിയത്. എന്തായാലും വരാനിരിക്കുന്ന കോം‌പാക്‌ട് എസ്‌യുവിയുടെ പേര് ഗുമ്മായിട്ടുണ്ടെന്ന് ആരാധർ ഒരുപോലെ പറയും.

New Maruti Suzuki Compact SUV To Launch Tomorrow Named As Victoris

മാരുതിയുടെ അരീന ഡീലർഷിപ്പുകൾ വഴിയായിരിക്കും വിക്ടോറിസ് വിപണനം ചെയ്യുക. ഇത് നെക്സ ഔട്ട്ലെറ്റുകളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന ഗ്രാൻഡ് വിറ്റാരയേക്കാൾ കൂടുതൽ താങ്ങാനാവുന്ന വിലയിൽ മോഡൽ എത്തുമെന്ന സൂചന കൂടിയാണിത്. ബ്രെസയ്ക്കും ഗ്രാൻഡ് വിറ്റാരയ്ക്കും ഇടയിൽ ഇടംപിടിക്കാനിരിക്കുന്ന മോഡൽ അരീനയുടെ പുതിയ ഫ്ലാഗ്ഷിപ്പായി വാഹനമായി മാറുകയും ചെയ്യും.

വരാനിരിക്കുന്ന എസ്‌യുവിയുടെ ടീസർ ചിത്രവും അടുത്തിടെ സോഷ്യൽ മീഡിയ പേജുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ടീസറിൽ എസ്‌യുവിയുടെ എൽഇഡി ടെയിൽലൈറ്റ് ഡിസൈനാണ് മാരുതി സുസുക്കി പ്രദർശിപ്പിച്ചിരിക്കുന്നത്. ടെയിൽ ലാമ്പ് ഡിസൈൻ ഒരു 3D ലുക്കും സ്ലീക്ക് ബ്രേക്ക് ലാമ്പുമുള്ളതാണെന്ന് ഇതിൽ നിന്നും മനസിലാക്കാം. ബ്രേക്ക് ലാമ്പിന് ചുറ്റും ടേൺ ഇൻഡിക്കേറ്ററുകളും മനോഹരമായി കൊടുത്തിട്ടുണ്ട്.

New Maruti Suzuki Compact SUV To Launch Tomorrow Named As Victoris

ഒറ്റനോട്ടത്തിൽ മാരുതി സുസുക്കി സ്വിഫ്റ്റിന്റേതിന് സമാനമാണ് ടെയിൽ ലാമ്പിന്റെ ആകൃതി. എങ്കിലും കോംപാക്ട് ഹാച്ച്ബാക്കിൽ കാണുന്നതിനേക്കാൾ കൂടുതൽ സ്റ്റൈലിഷാണെന്ന് പറയാതെ വയ്യ. ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ എന്നിവയ്ക്ക് അടിസ്ഥാനമായിരിക്കുന്ന ഗ്ലോബൽ-സി പ്ലാറ്റ്‌ഫോമിലാണ് വിക്ടോറിസ് എസ്‌യുവിയും പണികഴിപ്പിക്കുന്നത്. പരീക്ഷിച്ചു വിജയിച്ച വിശ്വാസ്യത ഉറപ്പാക്കുന്നതിനൊപ്പം ചെലവ് മത്സരാധിഷ്ഠിതമായി നിലനിർത്താൻ ഈ പ്ലാറ്റ്‌ഫോം മാരുതിയെ സഹായിക്കും.

ഗ്രാൻഡ് വിറ്റാരയെ പോലെ 4,345 mm നീളമുള്ള വിക്ടോറിസിന്റെ വലിപ്പമേറിയ ബോഡി കൂടുതൽ ബൂട്ട് സ്പേസ് നൽകുമെന്ന് പ്രതീക്ഷിക്കാം. അങ്ങനെ ഫാമിലി യൂസിനായി എസ്‌യുവി തിരയുന്നവരെ ചാക്കിലാക്കാനും മോഡലിനായേക്കും. ഈ പുതിയ എസ്‌യുവിയിലും 1.5 ലിറ്റർ NA പെട്രോൾ എഞ്ചിൻ ഉപയോഗിക്കാനാണ് സാധ്യത. 101 bhp പവറിൽ പരമാവധി 139 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

ഇതിനുപുറമെ, പെട്രോൾ-സിഎൻജി ബൈ-ഫ്യൂവൽ പവർട്രെയിനും ഇവയിലുണ്ട്. കൂടാതെ ഗ്രാൻഡ് വിറ്റാരയെപ്പോലെ പുതിയ എസ്‌യുവിയിലും പെട്രോൾ-ഹൈബ്രിഡ് എഞ്ചിൻ ഓപ്ഷനിലും ലഭ്യമാകാൻ സാധ്യതയുണ്ട്. വില 10 ലക്ഷത്തിൽ താഴെ മുതൽ ആരംഭിക്കാനാണ് സാധ്യത. എന്തായാലും കൂടുതൽ വിവരങ്ങൾ അറിയാൻ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രമേയുണ്ടാവൂ. അതിനാൽ തന്നെ ഹ്യുണ്ടായി പോലുള്ള കമ്പനികൾക്ക് ഇപ്പോഴെ നെഞ്ചിടിപ്പ് ഏറിയിട്ടുണ്ടാവും.

More from DriveSpark

Article Published On: Tuesday, September 2, 2025, 11:15 [IST]
English summary
New maruti suzuki compact suv to launch tomorrow named as victoris
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X