എസ്‌യുവികൾ മാറിനിൽക്കുന്ന അഴക്! ക്രെറ്റയുടെ വലിപ്പമുള്ള ഇലക്‌ട്രിക് ഹാച്ച്ബാക്കുമായി എംജി

ഇന്ത്യൻ വിപണിയിൽ ഇലക്‌ട്രിക് കാറുകളിലൂടെ വിസ്‌മയം തീർത്ത് ജ്വലിച്ച് നിൽക്കുകയാണ് എംജി മോട്ടോർസ്. ശരിക്കുമൊരു ചൈനീസ് ബ്രാൻഡാണെങ്കിലും JSW ഗ്രൂപ്പ് ഓഹരികൾ സ്വന്തമാക്കിയതോടെ പാതി ഇന്ത്യനായ കമ്പനി എന്തായാലും ഇവി സെഗ്മെന്റിൽ കത്തിക്കയറുകയാണ്. ആഭ്യന്തര വിപണിയിൽ വലിയ മോഡൽ നിരയൊന്നും അവകാശപ്പെടാനില്ലെങ്കിലും മറ്റ് വിദേശ രാജ്യങ്ങളിൽ എംജിയുടെ വാഹനനിര കണ്ടാൽ പലരുടേയും കിളിപോവും. അമ്മാതിരി കിടിലൻ കാറുകളാണ് ബ്രാൻഡിന്റെ ആവനാഴിയിലുള്ളത്. അക്കൂട്ടത്തിലേക്ക് ഇപ്പോഴിതാ ഒരു ഹാച്ച്ബാക്ക് കൂടി വന്നെത്തിയിരിക്കുകയാണ്. അതുമൊരു ഒന്നൊന്നര മോഡലാണ് കേട്ടോ ഇങ്ങെത്തിയിരിക്കുന്നത്.

ഹാച്ച്ബാക്ക് ആണെന്ന് കരുതി നിസാരവൽക്കരിക്കാൻ നോക്കേണ്ട കേട്ടോ. ദിലീപിന്റെ സൂപ്പർഹിറ്റ് കോമഡി ചിത്രമായ തിളക്കത്തിൽ കൊച്ചിൻ ഹനീഫ ഹരിശ്രീ അശോകന്റെ അടുത്ത് ബർമുഡ തയിക്കാൻ പോവുന്ന സീനാണ് വണ്ടിയെക്കുറിച്ച് വിശദീകരിക്കാൻ എളുപ്പം. താഴെ വരെ നീളമുള്ള ബർമുഡ എന്ന് പറയുന്നത് പോലെ ഹ്യുണ്ടായി ക്രെറ്റയുടെ വലിപ്പമുള്ള ഹാച്ച്ബാക്കുമായാണ് എംജി എത്തിയിരിക്കുന്നത്.

New MG 4 Electric Hatchback Revealed

എംജി 4 എന്നുവിളിക്കപ്പെടുന്ന വാഹനം പൂർണമായും ഒരു ഇലക്ട്രിക് കാറാണ് കേട്ടോ. മുമ്പ് വിപണിയിലുണ്ടായിരുന്ന മോഡലിന്റെ പുതുതലമുറ ആവർത്തനമാണിതെന്നത് ആദ്യമേ പറയാം. എങ്കിലും ഇത്തവണ മുൻഗാമിയേക്കാൾ വലിപ്പത്തിലാണ് വാഹനത്തെ പണികഴിപ്പിച്ചിരിക്കുന്നത്. 4,395 മില്ലീമീറ്റർ നീളവും 1,842 മില്ലീമീറ്റർ വീതിയും 1,551 മില്ലീമീറ്റർ ഉയരവും 2,750 മില്ലീമീറ്റർ വീൽബേസുമാണ് ഇപ്പോഴത്തെ പുത്തൻ ഹാച്ച്ബാക്കിനുള്ളതെന്നും കമ്പനി പറയുന്നു.

അതായത് പുതിയ എം‌ജി 4 ഹ്യുണ്ടായി ക്രെറ്റ, എം‌ജി വിൻഡ്‌സർ ഇവി എന്നിവയേക്കാൾ വലുതാണെന്ന് സാരം. ചൈനീസ് വിപണിയിൽ ഇലക്ട്രിക് ഹാച്ച്ബാക്ക് വലിയ തരംഗം സൃഷ്ടിച്ചിരുന്നില്ലെങ്കിലും യൂറോപ്യൻ രാജ്യങ്ങളിൽ എംജി 4 വലിയ തരംഗമായിരുന്നു. ഇന്ത്യയിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി 2023 ഓട്ടോ എക്സ്പോയിൽ മോഡലിനെ പ്രദർശിപ്പിക്കുകയും ചെയ്‌തിരുന്നു.

New MG 4 Electric Hatchback Revealed

2023 ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച ഇവിയെ അപേക്ഷിച്ച് പുതിയ ഹാച്ച്ബാക്കിൽ റീഡിസൈൻ ചെയ്ത മുൻഭാഗം, പുതിയ ഡോറുകൾ, പുതുക്കിയ പിൻഭാഗം, വലിയൊരരു ഗ്രീൻഹൗസ് എന്നിവയെല്ലാം എംജി 4 ഇലക്ട്രിക് ഹാച്ച്ബാക്കിൽ കാണാം. കനം കുറഞ്ഞ ഹെഡ്‌ലൈറ്റ് യൂണിറ്റുകൾ, ഫ്രണ്ട് ബമ്പറിലെ ഹണികോമ്പ് ഇൻടേക്ക്, ടെയിൽ-ലൈറ്റുകളിലെ ആരോ ആകൃതിയിലുള്ള എൽഇഡി സിഗ്നേച്ചറുകൾ എന്നിവയും അതിമനോഹരമാണ്.

പുതിയ MG 4 ഇവിയുടെ ബാറ്ററി സവിശേഷതകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും റെപ്റ്റ് ബാറ്റെറോ എനർജി വിതരണം ചെയ്യുന്ന ലിഥിയം അയൺ ഫോസ്ഫേറ്റ് (LFP) സജ്ജീകരണമാണ് വാഹനത്തിൽ ഉപോഗിച്ചിരിക്കുന്നതെന്നാണ് കമ്പനി പറയുന്നു. 163 bhp കരുത്തോളം ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഇലക്ട്രിക് മോട്ടോറുമായാണ് ബാറ്ററി പായ്ക്ക് ജോടിയാക്കിയിരിക്കുന്നത്.

New MG 4 Electric Hatchback Revealed

ആതയിനാൽ എംജിയുടെ പുതിയ ഇലക്ട്രിക് ഹാച്ച്ബാക്കിന് മണിക്കൂറിൽ 160 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുമെന്ന് കമ്പനി പറയുന്നു. ചാർജിംഗ് പോർട്ട് മുൻവശത്തെ ഇടത് ക്വാർട്ടർ പാനലിലാണ് സ്ഥിതി ചെയ്യുന്നത് എന്നതിനാൽ ചാർജിംഗും കൂടുതൽ പ്രായോഗികമാവും. എംജി 4 ഇവിയുടെ മുൻമോഡലിലെ എൻട്രി ലെവൽ വേരിയന്റിൽ 51kWh (നെറ്റ്) ബാറ്ററി പായ്ക്കായിരുന്നു ഉണ്ടായിരുന്നത്.

Take a Poll

ഇത് സിംഗിൾ ചാർജിൽ 350 കിലോമീറ്റർ റേഞ്ചാണ് വാഗ്‌ദാനം ചെയ്‌തിരുന്നതും. എന്നാൽ പുതുതലമുറയിലേക്ക് ചേക്കേറിയതിനാൽ കൂടുതൽ റേഞ്ച് തരാൻ വാഹനം പ്രാപ്‌തമാവുമെന്നാണ് അനുമാനം. ഒപ്പം ലിഥിയം അയൺ ഫോസ്ഫേറ്റ് (LFP) ബാറ്ററി നൽകുന്നതിനാൽ ഇക്കാര്യം ഉറപ്പിക്കാനുമാവും. പുതിയ ഇലക്ട്രിക് ഹാച്ച്ബാക്ക് ഇന്ത്യൻ വിപണിയിലേക്ക് വരുമോയെന്ന കാര്യം ഇതുവരെ എംജി സ്ഥിരീകരിച്ചിട്ടില്ല.

More from DriveSpark

Article Published On: Sunday, March 23, 2025, 13:00 [IST]
English summary
New mg 4 electric hatchback revealed design battery range
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X