ഏറ്റവും കുറഞ്ഞ വിലയുള്ള കൺവെർട്ടബിൾ കാറുമായി മിനി മഹാറാണി, വില കേട്ടാൽ വാങ്ങാൻ തോന്നും

ഇന്ത്യയിലെ ആഡംബര വാഹന വിഭാഗത്തിൽ പ്രത്യേക സ്ഥാനമുള്ളവരാണ് മിനി. കൂപ്പർ എന്ന സ്റ്റൈലൻ പ്രീമിയം ഹാച്ച്ബാക്കുകൾ ലോകത്തിന് സമ്മാനിച്ചാണ് ബ്രാൻഡ് ഇത്രയും പ്രശസ്‌തി നേടിയത്. കാറുകളിലെ മഹാറാണിയെന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന ബ്രാൻഡിൻ്റെ ജന്മദേശം ബ്രിട്ടൺ ആണെങ്കിലും നിലവിൽ ജർമൻ ലക്ഷ്വറി കാർ നിർമാതാക്കളായ ബിഎംഡബ്ല്യുവിൻ്റെ ഉടസ്ഥതയിലാണ് മിനി പ്രവർത്തിക്കുന്നത്. 1969-ൽ സ്ഥാപിതമായ കമ്പനിയെ രണ്ടായിരത്തിലാണ് ബിഎംഡബ്ല്യു സ്വന്തമാക്കുന്നത്. ഇന്ത്യയിലും ഏറെക്കാലം മുമ്പേ സജീവമായ മിനിക്ക് വലിയ ഫാൻബേസ് തന്നെയുണ്ട്. പ്രത്യേകിച്ച് സ്ത്രീകൾക്കിടയിലാണ് ഇവന് ആരാധകർ അധികവും.

പല രൂപത്തിൽ വാങ്ങാനാവുമെന്നാതാണ് മിനി കൂപ്പറുകളുടെ വലിയൊരു പ്രത്യേകത. ഇപ്പോഴിതാ ഇന്ത്യയിലേക്ക് പുത്തനൊരു കൺവെർട്ടബിൾ കാറുമായി രംഗപ്രവേശം ചെയ്‌തിരിക്കുകയാണ് കാറുകളിലെ മഹാറാണി. മിനി കൂപ്പർ S കൺവെർട്ടിബിൾ മോഡലാണ് രാജ്യത്ത് എത്തിയിരിക്കുന്നത്. 58.50 ലക്ഷം രൂപ എക്സ്ഷോറൂം വിലയിൽ പുറത്തിറക്കിയിരിക്കുന്ന ഇത് ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന കൺവെർട്ടിബിൾ കാറാണ്.

New Mini Cooper S Convertible Launched In India

ഒക്ടോബറിലും നവംബറിലും യഥാക്രമം JCW All4, കൺട്രിമാൻ SE All4 എന്നിവ അവതരിപ്പിച്ച് വിജയം നേടിയതിന് പിന്നാലെയാണ് മിനി കൂപ്പർ S കൺവെർട്ടിബിൾ കൂടിയെത്തുന്നത്. വിലയിലും കൂടി ഞെട്ടിച്ചതോടെ കൂപ്പർ S ഹാച്ച്ബാക്കിൻ്റെ ഡ്രോപ്പ്-ടോപ്പ് പതിപ്പ് വലിയ ഹിറ്റാവുമെന്നാണ് അനുമാനം. ഡൽഹി, ഗുരുഗ്രാം, പൂനെ, കൊച്ചി, അഹമ്മദാബാദ്, മുംബൈ, ചണ്ഡീഗഡ്, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു, കൊൽക്കത്ത എന്നിവിടങ്ങളിൽ നിലവിൽ 10 ഡീലർഷിപ്പുകളാണ് മിനിക്കുള്ളത്.

മിനി കൂപ്പറിൻ്റെ ഹാർഡ്ടോപ്പ് വേരിയൻ്റുകളേയും ഇതിനേയും വ്യത്യസ്തമാക്കുന്ന ഒരു പ്രധാന ഘടകം ഇലക്ട്രിക്കലി ഓപ്പറേറ്റഡ് സോഫ്റ്റ് ടോപ്പാണ്. കൂടുതൽ പരമ്പരാഗതമായ യൂണിയൻ ജാക്ക് ടെയിൽ-ലൈറ്റുകളും, താഴേയ്ക്ക് ഒഴുകിയിറങ്ങുന്ന ടെയിൽഗേറ്റും വേറിട്ടുനിൽക്കാൻ സഹായിക്കുന്നുണ്ട്. പരമ്പരാഗതമായി കണ്ടുവരുന്ന മിനി കൂപ്പറുകളുടെ അതേ ഡിസൈൻ തുടരുന്നുണ്ടെങ്കിലും കൺവെർട്ടിബിൾ കാറിന് അതിൻ്റേതായ യുണീക് സ്റ്റൈലുണ്ടെന്ന് സാരം.

New Mini Cooper S Convertible Launched In India

കുറഞ്ഞ വേഗതയിൽ വാഹനമോടിക്കുമ്പോൾ റൂഫ് തുറക്കാനോ അടയ്ക്കാനോ കഴിയും. പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനങ്ങളിൽ ഇത് സൗകര്യപ്രദമാവുന്ന സവിശേഷതയാണ്. പ്രത്യേകിച്ച് വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ അപ്രതീക്ഷിതമായി മഴ വന്നാൽ വണ്ടി നിർത്താതെ തന്നെ റൂഫ് അടയ്ക്കാൻ കഴിയും. മറ്റ് ഡിസൈൻ വിശദാംശങ്ങളിലേക്ക് വന്നാൽ പുതിയ കൂപ്പർ കൺവെർട്ടിബിളിൽ വൃത്താകൃതിയിലുള്ള എൽഇഡി ലാമ്പുകൾ, വ്യത്യസ്തമായ ഡിആർഎൽ സിഗ്നേച്ചറുകൾ, ബ്ലാക്ക് ഇൻസേർട്ടുകളുള്ള ഒക്‌ടഗണൽ ഗ്രിൽ എന്നിവയെല്ലാം കാണാനാവും.

പുതിയ കൺവെർട്ടിബിൾ കാറിനൊപ്പം മിനി 18 ഇഞ്ച് അലോയ് വീലുകളാണ് സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നത്. എക്സ്റ്റീരിയർ പോലെ തന്നെ മനോഹരമാണ് ഇൻ്റീരിയറും. ഡാഷ്‌ബോർഡിലെ പുതിയ ബ്ലാക്ക്, ബീജ് നിറങ്ങളിലുള്ള നിറങ്ങൾ ഒഴികെ, മറ്റെല്ലാം കൂപ്പർ മോഡലുകളിലൂടെ പരിചിതമായവയാണ്. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള വൃത്താകൃതിയിലുള്ള 9.4 ഇഞ്ച് OLED ടച്ച്‌സ്‌ക്രീനാണ് അകത്ത് ഒരുക്കിയിരിക്കുന്നത്.

New Mini Cooper S Convertible Launched In India

അതോടൊപ്പം ഡ്രൈവർക്കായി മസാജിംഗ് ഫംഗ്ഷനോടുകൂടിയ പവർഡ് ഫ്രണ്ട് സീറ്റുകൾ, ഹെഡ്സ്-അപ്പ് ഡിസ്‌പ്ലേ, ഹർമൻ കാർഡൺ സൗണ്ട് സിസ്റ്റം, വയർലെസ് ചാർജർ, ഡാഷ്‌ബോർഡിലെ ആംബിയൻ്റ് ലൈറ്റ് പ്രൊജക്ഷൻ, റിയർ വ്യൂ ക്യാമറ തുടങ്ങിയ സവിശേഷതകളും മിനി കൂപ്പർ S കൺവെർട്ടിബിൾ കാറിന് മാറ്റേകും. മെക്കാനിക്കൽ വശങ്ങളിലേക്ക് വന്നാൽ 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനായിരിക്കും ഇന്ത്യയിലേക്ക് വരാനിരിക്കുന്ന പുതുമോഡലിനും തുടിപ്പേകാനായി എത്തുക.

7-സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന ഈ ടർബോ പെട്രോൾ എഞ്ചിന് 204 bhp കരുത്തിൽ പരമാവധി 300 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും. ഓപ്പൺ-ടോപ്പ് ബോഡിക്ക് ആവശ്യമായ അധിക ഘടനാപരമായ ശക്തിപ്പെടുത്തൽ കാരണം മിനി കൂപ്പർ കൺവെർട്ടബിളിന് സ്റ്റാൻഡേർഡ് വേരിയൻ്റിനേക്കാൾ ഭാരമുണ്ടാവും. എങ്കിലും വെറും 6.9 സെക്കൻഡ് കൊണ്ട് 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ മോഡലിന് സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

More from DriveSpark

Article Published On: Friday, December 12, 2025, 14:13 [IST]
English summary
New mini cooper s convertible launched in india price design features specs
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X