വില 8 ലക്ഷം പോലും കാണില്ല, നിസാൻ്റെ പുത്തൻ 7-സീറ്റർ എംപിവി നാളെ എത്തും; എർട്ടിഗയ്ക്ക് നെഞ്ചിടിക്കും

ഇന്ത്യയിൽ സെവൻ സീറ്റർ വാഹനങ്ങൾക്ക് ആവശ്യക്കാർ ഏറിവരികയാണ്. മാരുതി സുസുക്കി എർട്ടിഗ, ടൊയോട്ട ഇന്നോവ, കിയ കാരെൻസ് ക്ലാവിസ്, സ്കോർപിയോ തുടങ്ങിയ വിവിധ സെഗ്മെൻ്റുകളിലുള്ള 7-സീറ്ററുകൾ ചൂടപ്പം പോലെയാണ് ഇവിടെ വിറ്റഴിയുന്നത്. എന്തിന് രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലയുള്ള മൂന്നുവരി മോഡലായ റെനോ ട്രൈബറും തരക്കേടില്ലാത്ത രീതിയിലാണ് ആളുകൾ വാങ്ങിക്കൊണ്ട് പോവുന്നത്. ടർബോ എഞ്ചിനില്ല എന്ന പോരായ്‌മ ഉണ്ടെങ്കിലും ട്രൈബർ നല്ലൊരു സിറ്റി എംപിവിയായി ഉപയോഗിക്കാനാവും. ഇനിയിതാ ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാനും ഇതേ രംഗത്തേക്ക് ഇറങ്ങുകയാണ്.

നിസാൻ്റെ പുതിയ 7-സീറ്റർ മോഡൽ 2025 ഡിസംബർ 18-ന് അതായത് നാളെ വിപണിയിലെത്തുന്നതായിരിക്കും. ഇതുവരെ മാഗ്നൈറ്റിൻ്റെ ബലത്തിൽ മാത്രം പണംവാരിയ കമ്പനി എംപിവി കൂടി നിരത്തിലെത്തിക്കുന്നതോടെ കൂടുതൽ ശക്തിയാർജിക്കും. അതും 10 ലക്ഷം രൂപയിൽ താഴെ വിലയിലായിരിക്കും പുതിയ മൾട്ടി പർപ്പസ് വാഹനത്തിനെ പുറത്തിറക്കുകയെന്നത് മാരുതി സുസുക്കി എർട്ടിഗ പോലുള്ള വമ്പൻമാർക്ക് ക്ഷീണമുണ്ടാക്കുന്ന കാര്യമായിരിക്കും.

New Nissan 7-Seater MPV To Unveil Tomorrow What To Expect

നിലവിൽ റെനോ ട്രൈബറിനെ പിന്തുണയ്ക്കുന്ന അതേ CMF-A+ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി തന്നെയായിരിക്കും നിസാൻ്റെ പുതിയ 7-സീറ്റർ മോഡലും പണികഴിപ്പിക്കുക. അതായത് റെനോ കൈഗർ, നിസാൻ മാഗ്നൈറ്റ് എന്നിവയുടെ കാര്യത്തിലേത് പോലെ തന്നെയായിരിക്കും ഇവയുടെ ബാഡ്‌ജ് എഞ്ചിനീയറിംഗ് നടക്കുകയെന്ന് സാരം. കൈഗര്‍-മാഗ്‌നൈറ്റ് ജോടിക്ക് ശേഷം റെനോ-നിസാന്‍ സഖ്യത്തിന് കീഴിലുള്ള രണ്ടാമത്തെ ബാഡ്ജ്-എഞ്ചിനീയറിംഗ് ഉല്‍പ്പന്നമായി ഇത് മാറും.

ട്രൈബറിൻ്റെ അതേ രൂപഘടനയാവും തന്നെയാണ് ഈ വാഹനത്തിനും ഉണ്ടാവുകയെന്നാണ് വിശ്വാസം. എങ്കിലും തങ്ങളുടെ എംപിവിയുടെ മുൻവശം നിസാൻ പൂർണമായും ഉടച്ചുവാർത്തിട്ടുണ്ടെന്ന് ടീസർ ചിത്രങ്ങളിലൂടെ മനസിലാക്കാനാവും. ഹെക്‌സഗണല്‍ ഇന്‍സേര്‍ട്ടുകളുള്ള ഒരു വലിയ ഗ്രില്‍, പുതിയ ഹെഡ്ലാമ്പ് യൂണിറ്റുകള്‍, ഫ്രണ്ട് ബമ്പറിലെ C ആകൃതിയിലുള്ള ആക്സന്റുകള്‍ എന്നിവ എംപിവിക്ക് കൂടുതല്‍ സ്പോർട്ടിയറും മോഡേണുമായ രൂപം നല്‍കുന്നു.

New Nissan 7-Seater MPV To Unveil Tomorrow What To Expect

ഫംഗ്ഷണൽ റൂഫ് റെയിലുകളും പുതുതായി ഡിസൈൻ ചെയ്ത അലോയ് വീലുകളും ട്രൈബറിൽ നിന്നും വേറിട്ടുനിൽക്കാൻ സാഗിയിക്കും. റിയര്‍ ബമ്പറിലും ടെയില്‍-ലാമ്പ് ഡീറ്റെയിലിംഗിലും ചെറിയ മാറ്റങ്ങള്‍ വരുത്തുമെന്നാണ് അനുമാനം. എക്സ്റ്റീരിയറിലേത് പോലെ തന്നെ വ്യത്യസ്തമായ ഡിസൈനും ഇൻ്റീരിയറും കൊണ്ടുവന്ന് തങ്ങളുടെ എംപിവിയെ കൂടുതൽ രസകരമാക്കാനുള്ള ശ്രമാവും ജാപ്പനീസ് വാഹന നിർമാതാക്കളിൽ നിന്നുമുണ്ടാവും.

മാഗ്നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റിൽ കാണുന്ന സമാനമായ ഡിസൈൻ ഘടകങ്ങൾ ഏറെക്കുറെ നിസാൻ്റെ എംപിവി കടംകൊണ്ടേക്കും. പ്രായോഗികമായ 7 സീറ്റർ ലേഔട്ട് തന്നൊയായിരിക്കും വരാനിരിക്കുന്ന മോഡലിന്റെ സവിശേഷത. പക്ഷേ സമാനമായ എഞ്ചിൻ തന്നെയായിരിക്കും നിസാൻ എംപിവി സ്വീകരിക്കുക. ട്രൈബറിൽ ഉപയോഗിക്കുന്ന അതേ 1.0 ലിറ്റർ മൂന്ന് സിലിണ്ടർ എഞ്ചിനായിരിക്കും 7-സീറ്ററിലും ഉണ്ടാവുക.

New Nissan 7-Seater MPV To Unveil Tomorrow What To Expect

5 സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഗിയർബോക്സുമായി ജോടിയാക്കുന്ന എഞ്ചിന് 71 bhp കരുത്തിൽ പരമാവധി 96 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും. ടർബോ പെട്രോൾ എഞ്ചിൻ നിസാൻ്റെ എംപിവിയിലും ഉണ്ടാവാൻ സാധ്യതയില്ല. കാരണം ഈ പവർഫുള്ളായിട്ടുള്ള എഞ്ചിൻ കയറ്റാൻ ബോണറ്റ് ഘടനയിൽ മാറ്റം വരുത്തേണ്ടി വരും. അതിനാൽ നിസാനും അതിന് തയാറായേക്കില്ല. പക്ഷേ കൂടുതൽ പ്രായോഗികമാവണമെങ്കിൽ ഈയൊരു എഞ്ചിനില്ലാതെ നടക്കില്ലെന്നതാണ് സത്യം. എന്തായാലും 10 ലക്ഷത്തിൽ താഴെ വിലയിലായിരിക്കും നിസാൻ്റെ 7-സീറ്ററും വിപണിയിലെത്തുക.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, December 17, 2025, 17:25 [IST]
English summary
New nissan 7 seater mpv to unveil tomorrow what to expect
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X