വില 10 ലക്ഷം, ക്രെറ്റയെ തളയ്ക്കാൻ നിസാന്റെ പുത്തൻ എസ്‌യുവി വരുന്നു! അവതരണത്തിന് ഇനി ദിവസങ്ങൾ മാത്രം

ഇന്ത്യയിൽ മാഗ്നൈറ്റ് (Magnite) എന്നൊരു വണ്ടിയുടെ മാത്രം ബലത്തിൽ പിടിച്ചുനിൽക്കുന്നവരാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാൻ (Nissan). ഇടയ്ക്ക് X-ട്രെയിൽ എന്നൊരു ഭീമനെ വിപണിയിൽ എത്തിച്ചിരുന്നുവെങ്കിലും സംഭവം ക്ലച്ചുപിടിക്കാതെ പോവുകയായിരുന്നു. ഉയർന്ന വില തന്നെയായിരുന്നു ഇതിന്റെ പിന്നിലുണ്ടായിരുന്ന പ്രധാന കാരണം. എന്നാൽ തങ്ങളുടെ മോഡൽ നിരയിലേക്ക് പുതുപുത്തനൊരു എസ്‌യുവിയെ കൊണ്ടുവരാൻ ഒരുങ്ങുകയാണ് നിസാൻ എന്നൊരു ശ്രുതി കേൾക്കാൻ തുടങ്ങിയിട്ട് കുറച്ചുകാലമായി. രാജ്യത്ത് ഏറ്റവും കൂടുതൽ മത്സരം നടക്കുന്ന സെഗ്മെന്റായ മിഡ്-സൈസ് എസ്‌യുവി നിരയിലേക്കാണ് ഇത്തവണ കമ്പനി കണ്ണുവെച്ചിരിക്കുന്നത്.

റെനോയുടെ പങ്കാളിത്തത്തിൽ പണ്ട് പുറത്തിറങ്ങിയിരുന്ന ടെറാനോ എന്നൊരു മിടുക്കൻ നിസാൻ നിരയിലുണ്ടായിരുന്നു. ഡസ്റ്റർ തിരികെ വരുന്നതിനാൽ ഇതേമോഡലിനെ പുതുരൂപത്തിൽ അവതരിപ്പിക്കാനാണ് കമ്പനിയുടെ ശ്രമം. എന്നാൽ പേര് ഇത് തന്നെയായിരിക്കുമോ എന്ന കാര്യം വ്യക്തമായിട്ടില്ല. പുതിയ സി-സെഗ്മെന്റ് എസ്‌യുവി 2025 ഒക്ടോബർ ഏഴിന് ജാപ്പനീസ് ബ്രാൻഡ് ഇന്ത്യയിൽ ഔദ്യോഗികമായി വെളിപ്പെടുത്തുമെന്നാണ് മാധ്യമറിപ്പോർട്ട്.

New Nissan Mid-size SUV To Reveal On October 7

അടുത്ത വർഷം തുടക്കത്തിൽ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന എസ്‌യുവിയുടെ ഡിസൈനും കാര്യങ്ങളുമെല്ലാമായിരിക്കും കമ്പനി ഒക്ടോബർ ഏഴിന് വെളിപ്പെടുത്തുക. നിസാൻ പുറത്തുവിട്ട ടീസർ ചിത്രങ്ങൾ സൂചിപ്പിക്കുന്നത് പുതിയ എസ്‌യുവി വരാനിരിക്കുന്ന ഡസ്റ്ററിന്റെ വലിപ്പത്തിന് സമാനമായിരിക്കുമെന്നാണ്. എങ്കിലും ഡിസൈനിൽ ഇരുവരും തമ്മിൽ യാതൊരു വിധ സാമ്യതയും ഉണ്ടായിരിക്കില്ലെന്നത് രസകരമായിരിക്കും.

ടീസർ ചിത്രത്തിൽ കാണുന്നത് പോലെ നിസാന്റെ മിഡ്-സൈസ് എസ്‌യുവിക്ക് ഒരു വ്യതിരിക്തമായ ഫ്രണ്ട് ഫാസിയ ഉണ്ടാകും. ജാപ്പനീസ് വാഹന നിർമാതാക്കളുടെ സിഗ്നേച്ചർ ഫ്രണ്ട് ഗ്രില്ലും യുണീക് ലൈറ്റിംഗ് സിഗ്നേച്ചറും ഇതിന് കൂടുതൽ അഴകേകും. മുൻവശത്തെ അലങ്കരിക്കുന്ന എൽഇഡി ഡിആർഎല്ലുകളുടെയും ക്രോം സ്ട്രിപ്പുകളുടെയും ഡിസൈനും ടീസറിൽ കാണാം. വാഹനത്തിന് മുൻവശത്തെ സ്‌കിഡ് പ്ലേറ്റുകളും ഉണ്ടായിരിക്കും.

New Nissan Mid-size SUV To Reveal On October 7

ബോൾഡ് റൂഫ് റെയിലുകളും ദൃശ്യമാണ്. അലോയ് വീലുകളും ഡസ്റ്ററിന്റേതിൽ നിന്ന് വ്യത്യസ്തമായിരിക്കും. എന്നിരുന്നാലും മൊത്തത്തിലുള്ള രൂപഘടനയും ബോക്‌സി സ്റ്റാൻസും പൊതുവായി തുടരും. ദീർഘചതുരാകൃതിയിലുള്ള ടെയിൽലൈറ്റുകൾ, റാക്ക്ഡ് റിയർ വിൻഡ്‌ഷീൽഡ്, ഇന്റഗ്രേറ്റഡ് റൂഫ് സ്‌പോയിലർ, ഒരു ഷാർക്ക് ഫിൻ ആന്റിന എന്നിവയും എസ്‌യുവിയിൽ പ്രതീക്ഷിക്കുന്ന ഡിസൈൻ എലമെന്റുകളാണ്.

പുതിയ നിസാൻ എസ്‌യുവിയുടെ ഇന്റീരിയറിനെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ഇപ്പോൾ പുറത്തുവന്നിട്ടില്ലെങ്കിലും മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിലെ രാജാവായ ഹ്യുണ്ടായി ക്രെറ്റയെ തളയ്ക്കാനുള്ള ഫീച്ചറുകളെല്ലാം കുത്തിനിറച്ചാവും ടെറാനോ ഒരുങ്ങുകയെന്നാണ് വിവരം. വലിയ 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, 7 ഇഞ്ച് ഡ്രൈവർ ഡിസ്‌പ്ലേ, വയർലെസ് കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, വെന്റിലേറ്റഡ് സീറ്റുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക്, വയർലെസ് ചാർജിംഗ്, 360-ഡിഗ്രി ക്യാമറ എന്നിവയെല്ലാം ഉണ്ടാവും.

കൂടാതെ സേഫ്റ്റി കൂടുതൽ ആളുകളുടെ പരിഗണനയായതിനാൽ ലെവൽ 2 ADAS സ്യൂട്ടും ഓഫറിൽ ഉണ്ടാകും. എന്നാൽ വില പിടിച്ചുനിർത്താനായി ADAS പോലുള്ള ടെക്നോളജി ഒഴിവാക്കാനുള്ള സാധ്യതകളും കാണുന്നുണ്ട്. ഈ എസ്‌യുവിയുടെ ഒരു 7 സീറ്റർ പതിപ്പ് കൂടി വിപണിയിൽ എത്തുമെന്നാണ് വിവരം. അങ്ങനെയെങ്കിൽ പ്രായോഗികതയുടെ കാര്യത്തിൽ വേറിട്ടുനിൽക്കാനും വാഹനത്തിനായേക്കും. തുടക്കത്തിൽ 5-സീറ്റർ മോഡലായിരിക്കും വിപണിയിലെത്തുക.

അതിന് ശേഷമായിരിക്കും സെവൻ സീറ്റർ പതിപ്പിന്റെ വരവിനെ കുറിച്ച് നിസാൻ കാര്യമായി ആലോചിക്കുക. മിഡ്‌സൈസ് എസ്‌യുവിയുടെ 7 സീറ്റർ പതിപ്പ് വെറുമൊരു പ്ലസ്-2 കോൺഫിഗറേഷൻ മാത്രമായിരിക്കില്ലെന്ന ഉറപ്പും ജാപ്പനീസ് വാഹന നിർമാതാക്കൾ നൽകിയിട്ടുണ്ട്. മറിച്ച് വളരെ വ്യത്യസ്തമായ ഒരു വാഹനമായിരിക്കുമെന്നും ശരിയായ 7 സീറ്റർ ആയിരിക്കും ഇതെന്നും നിസാൻ അവകാശപ്പെടുന്നു.

പെട്രോൾ എഞ്ചിൻ ഓപ്ഷൻ മാത്രമായിരിക്കും നിസാന്റെ പുതിയ മിഡ്-സൈസ് എസ്‌യുവിയിലുണ്ടാവുക. ഡസ്റ്ററുമായിട്ട് പങ്കിടുന്നതിനാൽ ഇതിലെ ഹൈബ്രിഡ് ടെക്കും ജാപ്പനീസ് ബ്രാൻഡിന് കടമെടുക്കാനാവും. ഒപ്പം സംഭവം ക്ലിക്കായാൽ ഡീലർ ഫിറ്റഡ് സിഎൻജി കിറ്റും വാഗ്‌ദാനം ചെയ്യും. വിലയുടെ കാര്യത്തിലേക്ക് നോക്കിയാൽ 10 ലക്ഷത്തിൽ താഴെയായിരിക്കും പ്രാരംഭ വില നിശ്ചയിക്കുക. ടോപ്പ് എൻഡിന് ഏകദേശം 15 ലക്ഷം വരെയും വില പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Wednesday, October 1, 2025, 9:00 [IST]
English summary
New nissan mid size suv to reveal on october 7 rivals hyundai creta maruti victoris
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X