ക്രെറ്റയെ ഒതുക്കാൻ നിസാൻ എസ്‌യുവി ഫെബ്രുവരിയിൽ എത്തും, ഷോറൂമിൽ ഇനി പെരുന്നാളിനുള്ള തിരക്കാവും

മാഗ്നൈറ്റ് എന്ന കുട്ടിക്കൊമ്പൻ്റെ മാത്രം കരുത്തിൽ 5 വർഷക്കാലം ഇന്ത്യയിൽ വിലസിയ നിസാൻ വരുന്ന കൊല്ലം പുത്തൻ മോഡലുകളുമായി കളംനിറയാൻ ഒരുങ്ങുന്നു. 2026 തുടക്കത്തിൽ ജനുവരി മാസത്തിൽ തന്നെ ഗ്രാവൈറ്റ് എന്ന പുത്തൻ 7-സീറ്റർ എംപിവിയുമായി വരുന്ന ജാപ്പനീസ് വാഹന നിർമാതാക്കൾ ഫെബ്രുവരിയിൽ ഹ്യുണ്ടായി ക്രെറ്റ, മാരുതി വിക്ടോറിസ്, ടാറ്റ സിയറ തുടങ്ങിയ വമ്പൻമാരെ വെല്ലുവിളിക്കാനായി പുത്തൻ മിഡ്-സൈസ് എസ്‌യുവിയും പുറത്തിറക്കുമെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ്. മുമ്പ് പേര് വെളിപ്പെടുത്തിയ ടെക്റ്റൺ (Nissan Tekton) എന്ന എസ്‌യുവിയാണ് ഫെബ്രുവരിയിൽ എത്തുന്നത്.

പണ്ടത്തെ ടെറാനോയുടെ പകരക്കാരനായിട്ടാണ് ടെക്റ്റൺ ഇന്ത്യയിൽ എത്തുന്നത്. റെനോ ഡസ്റ്ററിനെ അടിസ്ഥാനമാക്കിയുള്ള എസ്‌യുവി CMF-B ആർക്കിടെക്ചറിലാണ് നിർമിക്കുന്നത്. എന്നാൽ യുണീക്കായുള്ള ഡിസൈനായിരിക്കും വാഹനത്തിനുണ്ടാവുക. അന്താരാഷ്ട്ര തലത്തിൽ വലിയ ഫാൻബേസുള്ള പട്രോളിൻ്റെ മിനി വേർഷനായി തോന്നുന്ന വിധത്തിലായിരിക്കും നിസാൻ ടെക്റ്റൺ രൂപകൽപ്പന ചെയ്യുക. ടെക്ടണിന്റെ പുതിയ രേഖാചിത്രങ്ങൾ പട്രോൾ എസ്‌യുവിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഡിസൈൻ വെളിപ്പെടുത്തിയിട്ടുണ്ട്.

New Nissan Tekton SUV To Unveil In February 2026

ഗ്രിൽ, അലോയ് വീലുകൾ, ലൈറ്റിംഗ് പാക്കേജ് തുടങ്ങിയ ഏറ്റവും പുതിയ നിസാൻ ഡിസൈൻ ഘടകങ്ങളും രേഖാചിത്രങ്ങളിലൂടെ മനസിലാക്കാൻ സാധിക്കുന്നുണ്ട്. മുൻവശത്ത് വീതിയിൽ പ്രവർത്തിക്കുന്ന എൽഇഡി ഡിആർഎല്ലും നിസാൻ ലോഗോയും പ്രത്യേക ഐശ്വര്യവും സമ്മാനിക്കുന്നുണ്ട്. ലംബമായി അടുക്കിവെച്ചിരിക്കുന്ന എൽഇഡി ക്ലസ്റ്ററുകളുള്ള സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് സജ്ജീകരണവും പരുക്കൻ ഫ്രണ്ട് ബമ്പറും ടെക്റ്റണിൻ്റെ എസ്‌യുവി ആകർഷണം പൂർണമാക്കുന്നു.

പിൻഭാഗത്ത് നിസാൻ്റെ ഗ്ലോബൽ മോഡലുകളിൽ കാണുന്ന സ്റ്റൈൽ പോലെ കണക്റ്റഡ് എൽഇഡി ടെയിൽ-ലൈറ്റ് ബാറും ചതുരാകൃതിയിലുള്ള ടെയിൽ ലാമ്പുകളും ടെക്റ്റൺ എസ്‌യുവിയുടെ സവിശേഷതയാണ്. റിയർ സ്‌പോയിലറും വലിയ അലോയ് വീലുകളും ഇതിന് ഒരു ഡൈനാമിക്, പ്രീമിയം എസ്‌യുവി ലുക്ക് സമ്മാനിക്കുന്നുമുണ്ട്. പുറംമോടി പോലെ തന്നെ അകത്തളവും പ്രീമിയമായിരിക്കും. ആംബിയൻ്റ് ലൈറ്റിംഗും ബ്രഷ്ഡ് മെറ്റലിൽ പൂർത്തിയാക്കിയ ഫുൾ-വിഡ്ത്ത് ട്രിം ഇൻസേർട്ടും ഉള്ള ഒരു സ്ലീക്ക്, ലെയേർഡ് ഡാഷ്‌ബോർഡ് ഡിസൈനായിരിക്കും വാഹനത്തിലുണ്ടാവുക.

New Nissan Tekton SUV To Unveil In February 2026

വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, വയർലെസ് സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, വെന്റിലേറ്റഡ് സീറ്റുകൾ, 360 ക്യാമറ, ADAS സ്യൂട്ട്, പ്രീമിയം അപ്ഹോൾസ്റ്ററി എന്നിവ നിസാൻ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കാം. ഇന്ത്യയെ സംബന്ധിച്ചിടത്തോളം പെട്രോൾ, ഹൈബ്രിഡ് എഞ്ചിൻ ഓപ്ഷനുകളും കമ്പനി അവതരിപ്പിച്ചേക്കുമെന്നാണ് അനുമാനം. ഉയർന്ന വേരിയന്റുകളിലാവും സ്ട്രോംഗ് ഹൈബ്രിഡ് സാങ്കേതികവിദ്യ കൊണ്ടുവരികയെന്ന് മാത്രം.

ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, മാരുതി വിക്ടോറിസ്, ടാറ്റ സിയറ, സിട്രൺ എയർക്രോസ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ, സ്കോഡ കുഷാഖ്, ഹോണ്ട എലിവേറ്റ് തുടങ്ങിയ വമ്പൻമാർക്ക് ബദലാവാൻ നിസാൻ ടെക്റ്റണ് സാധിക്കുമോയെന്നത് അധികം വൈകാതെ തന്നെ മനസിലാക്കാനാവും. 5-സീറ്റർ മോഡലാവും ആദ്യം വിപണിയിലെത്തുകയെങ്കിലും 2027-ൽ ഇതിൻ്റെ സെവൻ സീറ്റർ മോഡലിനെയും കമ്പനി അവതരിപ്പിക്കും.

New Nissan Tekton SUV To Unveil In February 2026

മോഡൽ നിര വിപുലീകരിക്കുന്നതോടെ കച്ചോടവും വർധിപ്പിക്കാൻ നിസാന് സാധിക്കും. 2026 ജനുവരി മാസത്തിൽ നിസാൻ ഗ്രാവൈറ്റിൻ്റെ അവതരണവും വില പ്രഖ്യാപനവും നടക്കും. തുടർന്ന് 2026 മാർച്ചിൽ ഷോറൂമിൽ എത്തുമെന്നുമാണ് നിസാൻ അറിയിച്ചിരിക്കുന്നത്. CMF-A+ പ്ലാറ്റ്‌ഫോമിൽ പണികഴിപ്പിക്കുന്നതിനാൽ ടോപ്പ് എൻഡ് വേരിയൻ്റിന് പോലും 10 ലക്ഷത്തിൽ താഴെയായിരിക്കും എക്സ്ഷോറൂം വില വരിക. താങ്ങാനാവുന്ന വിലയിൽ കോം‌പാക്‌ട് 7 സീറ്റർ തിരയുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ട്രൈബറുമായി നേരിട്ട് മത്സരിക്കാനാണ് ഗ്രാവൈറ്റ് എത്തുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, December 19, 2025, 6:00 [IST]
English summary
New nissan tekton suv to unveil in february 2026 hyunda creta rival
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X