ഹൈബ്രിഡ് എഞ്ചിനും ആരും കൊതിക്കുന്ന ലുക്കുമായി അവൻ വരുന്നു! ഡസ്റ്ററിന്റെ തിരിച്ചുവരവിന് തീയതി കുറിച്ച് റെനോ

ഹ്യുണ്ടായി ക്രെറ്റയ്ക്കും മുമ്പേ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിനെ ഇന്ത്യക്കാർക്കിടയിൽ ഫേമസാക്കിയ മോഡലായിരുന്നു റെനോ ഡസ്റ്റർ. വില കൊണ്ടും ഡിസൈൻ കൊണ്ടും അന്നേവരെ നാം കാണാത്ത കിടിലൻ വാഹനമായിരുന്നു ഇത്. അതുകൊണ്ട് തന്നെ ഒരുകാലത്ത് നിരത്തുകൾ നിറയെ കാണാനുണ്ടായിരുന്നത് ഡസ്റ്ററായിരുന്നു. എന്നാൽ പതിയെ എതിരാളികളുടെ എണ്ണം കൂടുകയും കാലത്തിനൊത്ത മാറ്റം കൊണ്ടുവരാൻ റെനോ മടികാണിക്കുകയും ചെയ്‌തതോടെ എസ്‌യുവിയുടെ വിൽപ്പന നന്നായി കുറഞ്ഞു. ഇപ്പോഴിതാ ഇന്ത്യയിലേക്ക് ഡസ്റ്റർ തിരിച്ചുവരുന്നുവെന്ന വാർത്ത കേൾക്കാൻ തുടങ്ങിയിട്ട് കാലംകുറച്ചായി. എന്നാൽ കാത്തിരിപ്പുകൾ ഇനി അധികം നീളില്ലെന്ന് റെനോ പറയുകയാണ്.

കാത്തിരിപ്പുകൾക്കൊടുവിൽ രെനോ ഡസ്റ്റർ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. അതും 2026 ജനുവരി 26-ന് ഇതിഹാസം പുനർജനിക്കുമെന്നാണ് ഫ്രഞ്ച് വാഹന നിർമാതാക്കൾ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ഹ്യുണ്ടായി ക്രെറ്റക്കും മാരുതി ഗ്രാൻഡ് വിറ്റാരക്കും മുന്നിൽ വാഴാൻ എന്ത് മാജിക്കാവും റെനോ കാത്തുവെച്ചിരിക്കുന്നത് എന്ന ആകാംക്ഷയിലാണ് എസ്‌യുവി പ്രേമികൾ. പുതിയ മോഡൽ വാങ്ങാനിരിക്കുന്നവരെല്ലാം തത്ക്കാലം ഡസ്റ്റർ വരുന്നത് വരെ കാത്തിരിക്കുന്നതാവും നല്ലത്.

New Renault Duster SUV To Reveal In India On 2026 January 26

നിലവിൽ അധിക കഠിനമായ മത്സരം നടക്കുന്ന മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിലെ കിങ് ഹ്യുണ്ടായി ക്രെറ്റയാണ്. ഇവർക്ക് പുറമെ മാരുതി സുസുക്കി, മഹീന്ദ്ര, ടൊയോട്ട, കിയ, ടാറ്റ, എംജി, ഹോണ്ട, ഫോക്‌സ്‌വാഗൺ, സ്കോഡ, സിട്രൺ എന്നിവയുൾപ്പെടെ നിരവധി നിർമാതാക്കളും മത്സരിക്കുന്നുണ്ട്. ഇവിടെ ഏതുതരത്തിലുള്ള ഫലം നേടാനാവുമെന്നത് ഊഹിച്ചെടുക്കാനാവില്ല. ഇന്ത്യയ്ക്കായുള്ള പുതിയ റെനോ ഡസ്റ്റർ CMF-B മോഡുലാർ പ്ലാറ്റ്‌ഫോമിന്റെ ഉയർന്ന പ്രാദേശികവൽക്കരിച്ച പതിപ്പിലാവും നിർമിക്കുക

റെനോയുടെ നിരവധി യൂറോപ്യൻ മോഡലുകൾക്ക് അടിസ്ഥാനമായ അതേ ആർക്കിടെക്ചർ തന്നെയാണിത്. തമിഴ്‌നാട്ടിലെ ചെന്നൈയ്ക്കടുത്തുള്ള ബ്രാൻഡിന്റെ ദീർഘകാലമായി പ്രവർത്തിക്കുന്ന ഒറഗഡം പ്ലാന്റിലായിരിക്കും എസ്‌യുവിയുടെ പണിയും നടക്കുക. 5-സീറ്റർ, 7-സീറ്റർ മോഡലുകളിലാവും ഇത്തവണ ജനപ്രിയനായ ഡസ്റ്റർ പുനരവതരിക്കുകയെന്നാണ് വിവരം. ഡിസൈൻ ആരേയും ആകർഷിക്കുന്ന വിധത്തിലാവും ഉണ്ടാവുക.

New Renault Duster SUV To Reveal In India On 2026 January 26

Y ആകൃതിയിലുള്ള എൽഇഡി ഹെഡ്‌ലൈറ്റ് യൂണിറ്റ്, പുതിയ രൂപത്തിലുള്ള ഗ്രിൽ, എൽഇഡി ഡിആർഎല്ലുകൾ, പുതിയ ബമ്പർ, പുതിയ എയർ ഇൻടേക്കുകൾ എന്നിവയാണ് മുൻവശത്തെ കിടിലമാക്കാനായി എത്തിയിരിക്കുന്നത്. അതേസമയം വശക്കാഴ്ച്ചയിൽ പരുക്കൻ സ്റ്റൈൽ പിടിക്കാനായി റൂഫ് റെയിലുകളും പ്ലാസ്റ്റിക് വീൽ ആർച്ചുകളും റെനോ സമ്മാനിച്ചിട്ടുണ്ട്. പുതിയ ബ്ലാക്ക്-ഔട്ട് അലോയ് വീലാണ് ശ്രദ്ധേയമായ മറ്റൊരു വശം.

പിൻഭാഗത്ത് Y-ആകൃതിയിലുള്ള എൽഇഡി ടെയിൽ‌ലൈറ്റുകളും ടെയിൽ‌ഗേറ്റിൽ റെനോ, ഡസ്റ്റർ ബാഡ്ജുകളുമാണ് ലഭിക്കുക. വലിപ്പത്തിന്റെ കാര്യത്തിലേക്ക് വന്നാൽ ന്യൂജെൻ റെനോ ഡസ്റ്ററിന് മൊത്തത്തിൽ 4,343 mm നീളവും 1656 mm ഉയരവും 2657 mm വീൽബേസുമാണുള്ളത്. ഇന്റീരിയറിലേക്ക് കയറിയാലും ആരേയും മോഹിപ്പിക്കുന്ന രീതിയിലാണ് ഡിസൈനിംഗ് വന്നിരിക്കുന്നത്. ഓട്ടോമാറ്റിക് വേരിയന്റുകൾക്കായി ഇ-ഷിഫ്റ്ററുള്ള ഉയർന്ന സെന്റർ കൺസോൾ പ്രത്യേക ശ്രദ്ധപിടിച്ചുപറ്റും.

New Renault Duster SUV To Reveal In India On 2026 January 26

ഇതോടൊപ്പം വയർലെസ് സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള 10.1 ഇഞ്ച് ഓപ്പൺആർ ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേ, 7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, എയർ വെന്റുകളിലും ഡോർ പാനലുകളിലും വ്യത്യസ്തമായ Y-ആകൃതിയിലുള്ള പാറ്റേണുകൾ, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജിംഗ്, ടൈപ്പ്-സി പോർട്ടുകൾ, 360-ഡിഗ്രി ക്യാമറ എന്നിവ പോലുള്ള മോഡേൺ ഫീച്ചറുകളും എസ്‌യുവിയുടെ ഭാഗമാവും.

സുരക്ഷയുടെ കാര്യത്തിലും വിട്ടുവീഴ്ച്ചയുണ്ടാവില്ലെന്നാണ് വിവരം. പുതിയ ഡസ്റ്ററിൽ ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ലെയ്ൻ-കീപ്പിംഗ് അസിസ്റ്റ്, ബ്ലൈൻഡ്-സ്പോട്ട് മോണിറ്ററിംഗ്, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ് എന്നിവ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. എഞ്ചിൻ വിശദാംശങ്ങൾ റെനോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളുള്ള ഒരു ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ഓപ്ഷനാവും ഡസ്റ്ററിനുണ്ടാവുക.

തുടക്കത്തിൽ ഉണ്ടാവില്ലെങ്കിലും സമീപ ഭാവിയിൽ അവതരിപ്പിക്കുന്നതിനായി റെനോ ഡസ്റ്ററിന്റെ ഒരു ഹൈബ്രിഡ് പതിപ്പും വിലയിരുത്തപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. വിപണിയിലെത്താൻ മൂന്ന് മാസത്തിൽ താഴെ മാത്രം ശേഷിക്കെ പുറത്തുവിട്ട ടീസർ ചിത്രം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞിട്ടുണ്ട്. മാരുതി വിക്ടോറിസും ഹ്യുണ്ടായി ക്രെറ്റയുമെല്ലാം ഒരുങ്ങിയിരിക്കുന്നത് നന്നായിരിക്കും.

More from DriveSpark

Article Published On: Tuesday, October 28, 2025, 14:06 [IST]
English summary
New renault duster suv to reveal in india on 2026 january 26 details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X