എന്തൊക്കെയാ കുത്തിനിറച്ചിരിക്കുന്നത്, പുതിയ കൈഗറിലെ വേരിയന്റും അതിലെ ഫീച്ചറുകളും കണ്ടാൽ വാങ്ങിപ്പോവും

പഴയ പ്രതാപത്തിലേക്ക് തിരികെയെത്താനായി കഠിനമായി പരിശ്രമിക്കുകയാണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ. അതിന്റെ ഭാഗമായി ആദ്യം ട്രൈബർ ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ച കമ്പനി അതിനുപിന്നാലെ കൈഗർ ഫെയ്‌സ്‌ലിഫ്റ്റും ഇന്ത്യയ്ക്കായി സമർപ്പിച്ചിരിക്കുകയാണ്. കൂടുതൽ ഫീച്ചറുകൾ, പുതിയ ഡിസൈൻ, പുതിയ വില എന്നിവയുമായി എത്തിയ മോഡൽ റെനോയെ പഴയ പ്രതാപത്തിലേക്ക് എത്തിക്കുമെന്നാണ് വിലയിരുത്തലുകൾ. പുതിയ കൈഗർ ഒതെന്റിക്, എവല്യൂഷൻ, ടെക്‌നോ, ഇമോഷൻ എന്നീ വേരിയന്റുകളിലാവും വിപണിയിലെത്തുക. ഇവയ്ക്ക് യഥാക്രമം 6.29 ലക്ഷം, 7.09 ലക്ഷം, 8.19 ലക്ഷം, 9.14 ലക്ഷം എന്നിങ്ങനെയാണ് ഇന്ത്യയിൽ വരുന്ന എക്സ്ഷോറൂം വില.

രണ്ട് എഞ്ചിൻ ഓപ്ഷനുകളോടെ തന്നെയാണ് മുഖംമിനുക്കിയ പതിപ്പിനേയും വിപണനത്തിന് എത്തിച്ചിരിക്കുന്നത്. ടര്‍ബോ വേരിയന്റുകളുടെ വില ആരംഭിക്കുന്നത് 9.99 ലക്ഷം മുതലാണ്. ഇനി റെനോ കൈഗർ കോംപാക്‌ട് എസ്‌യുവിയുടെ ഓരോ വേരിയന്റും അതിൽ ലഭിക്കുന്ന ഫീച്ചറുകൾ എന്തെല്ലാമാണെന്നും നോക്കിയാലോ? വാങ്ങാനിരിക്കുന്നവർക്ക് സംഗതി ഉപകാരപ്പെടുമെന്നതിൽ സംശയൊന്നും വേണ്ട.

New Renault Kiger Facelift SUV Variants And Features In Detail

കൈഗർ ഓതെന്റിക് ബേസ് മോഡലിൽ നിന്നും തുടങ്ങാം. 1.0 ലിറ്റർ പെട്രോൾ എഞ്ചിനും മാനുവൽ ട്രാൻസ്മിഷനുമായി എത്തുന്ന ഈ വേരിയന്റിന് 6.30 ലക്ഷമാണ് ഇന്ത്യയി വരുന്ന എക്സ്ഷോറൂം വില. ബേസ് ആണെങ്കിലും അത്ര ബേസിക്കായല്ല കോംപാക്‌ട് എസ്‌യുവിയെ ഒരുക്കിയിരിക്കുന്നത് കേട്ടോ. എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ, കവറുകളുള്ള 16 ഇഞ്ച് സ്റ്റീൽ വീലുകൾ എന്നിവയെല്ലാം ഓതന്റിക്കിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

ഇതോടൊപ്പം ഫാബ്രിക് അപ്ഹോൾസ്റ്ററി, 60/40 സ്പ്ലിറ്റ് ഫോൾഡിംഗ് റിയർ സീറ്റ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മാനുവൽ എസി, PM 2.5 ഫിൽറ്റർ, ഫ്രണ്ട്, റിയർ പവർ വിൻഡോകൾ, റിമോട്ട് ലോക്ക്/അൺലോക്ക് എന്നീ സവിശേഷതകളും റെനോ കൈഗർ ഒതെന്റിക് വേരിയന്റിൽ കൊടുത്തിട്ടുണ്ട്. സുരക്ഷയുടെ കാര്യത്തിലേക്ക് വന്നാൽ 6 എയർബാഗുകൾ, ESC, ട്രാക്ഷൻ കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, റിയർ പാർക്കിംഗ് സെൻസറുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡർ, ISOFIX ചൈൽഡ് സീറ്റ് ആങ്കറുകൾ പോലുള്ളവയെല്ലാം ലഭ്യമാവും.

New Renault Kiger Facelift SUV Variants And Features In Detail

രണ്ടാമത്തെ റെനോ കൈഗർ എവല്യൂഷനിലേക്ക് വന്നാൽ 1.0 NA പെട്രോൾ എഞ്ചിനും മാനുവൽ, എഎംടി ട്രാൻസ്മിഷനുമായി വരുന്ന വേരിയന്റിന് 7.10 ലക്ഷം, 7.60 ലക്ഷം എന്നിങ്ങനെയാണ് വില വരുന്നത്. ബേസ് മോഡലിൽ നിന്നും അധികമായി ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, വയർഡ് ആൻഡ്രോയിഡ് ഓട്ടോ/ആപ്പിൾ കാർപ്ലേ, സ്റ്റിയറിംഗ് മൌണ്ടഡ് കൺട്രോളുകൾ, 4 സ്പീക്കറുകൾ, റിയർ എസി വെന്റുകൾ തുടങ്ങിയ കാര്യങ്ങളാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്.

ഇതുകൂടാതെ റെനോ കൈഗർ ഫെയ്‌സ്‌ലിഫ്റ്റ് എവല്യൂഷനിൽ ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന വിംഗ് മിററുകൾ, റിയർ പാർസൽ ഷെൽഫ്, ഡേ/നൈറ്റ് അഡ്ജസ്റ്റബിലിറ്റിയുള്ള റിയർ വ്യൂ മിറർ, സ്റ്റിയറിംഗ് ഹൈറ്റ് അഡ്ജസ്റ്റബിലിറ്റി, റിയർ വ്യൂ ക്യാമറ, ഷാർക്ക് ഫിൻ ആന്റിന തുടങ്ങിയ ഫീച്ചറുകളാണ് ഫ്രഞ്ച് വാഹന നിർമാതാക്കൾ കൊടുത്തിരിക്കുന്നത്. അങ്ങനെ ബേസിൽ നിന്നും അൽപം കൂടി ഫീച്ചറുകൾ വേണമെന്നുള്ളവർക്ക് ഈ മോഡൽ തെരഞ്ഞെടുക്കാം.

New Renault Kiger Facelift SUV Variants And Features In Detail

റെനോ കൈഗർ ടെക്നോ വേരിയന്റിലേക്ക് വന്നാൽ ഇതിൽ 1.0 NA പെട്രോൾ എഞ്ചിൻ മാനുവലിലും എഎംടിയിലും വാങ്ങാനാവും. ഇവയ്ക്ക് യഥാക്രമം 8.20 ലക്ഷം, 8.93 ലക്ഷം എന്നിങ്ങനെയാണ് എക്സ്ഷോറൂം വില വരുന്നത്. ഇതുകൂടാതെ 1.0 ലിറ്റർ ടർബോ പെട്രോൾ ഓട്ടോമാറ്റിക്കും ടെക്നോയ്ക്കൊപ്പം ലഭ്യമാണ്. ടർബോ ക്ലച്ച്ലെസ് പതിപ്പിന് 10 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക.

പ്രൊജക്ടർ എൽഇഡി ഹെഡ്‌ലാമ്പുകൾ, 50 കിലോഗ്രാം ഭാരം താങ്ങാൻ കഴിയുന്ന റൂഫ് റെയിലുകൾ, 16 ഇഞ്ച് ഫ്ലെക്സ് വീലുകൾ, സ്റ്റോറേജും ആംറെസ്റ്റും ഉള്ള ഫ്രണ്ട് സെന്റർ കൺസോൾ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ/ആപ്പിൾ കാർപ്ലേ, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, പവർ ഫോൾഡിംഗ് വിംഗ് മിററുകൾ, ഡ്രൈവർ സീറ്റ് ഹൈറ്റ് അഡ്ജസ്റ്റ്മെന്റ്, റിയർ വൈപ്പറും വാഷറും, കീലെസ് എൻട്രി ആൻഡ് ഗോ, അപ്പർ ഗ്ലൗ ബോക്സുകൾ, ആന്റിപിഞ്ച് ഉള്ള ഡ്രൈവർ വിൻഡോ എന്നിവയാണ് കൈഗർ ടെക്നോ വേരിയന്റിലെ അധിക ഫീച്ചറുകൾ.

കോംപാക്‌ട് എസ്‌യുവിയുടെ ടോപ്പ് എൻഡ് ഇമോഷൻ വേരിയന്റിലേക്ക് വന്നാൽ NA മാനുവലിന് 9.15 ലക്ഷവും എഎംടി പതിപ്പിന് 9.38 ലക്ഷവുമാണ് എക്സ്ഷോറൂം വില വരുന്നത്. അതേസമയം ടർബോ എഞ്ചിൻ നോക്കുന്നവർക്ക് മാനുവലിന് 10 ലക്ഷവും സിവിടി ഓട്ടോമാറ്റിക്കിന് 11.30 ലക്ഷം രൂപയും എക്സ്ഷോറൂം വിലയായി ചെലവാക്കേണ്ടി വരും.

അധിക ക്രോം ഗാർണിഷ്, റെഡ് ബ്രേക്ക് കാലിപ്പറുകൾ, LED ഫോഗ് ലാമ്പുകൾ, ലെതറെറ്റ് അപ്ഹോൾസ്റ്ററി, ഓട്ടോ-ഡിമ്മിംഗ് റിയർ-വ്യൂ മിറർ, വിംഗ് മിററുകൾക്കുള്ള ഓട്ടോ-ഫോൾഡ് ഫംഗ്ഷൻ, 7.0-ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 3D ആർക്കാമിസ് സൗണ്ട് സിസ്റ്റം, മാനുവലിൽ ക്രൂയിസ് കൺട്രോൾ, വയർലെസ് ചാർജിംഗ് പാഡ്, റിയർ ഡീഫോഗർ, കൂൾഡ് ഗ്ലൗബോക്സ്, ആംബിയന്റ് ലൈറ്റിംഗ്, റിമോട്ട് എഞ്ചിൻ സ്റ്റാർട്ട്, ഓട്ടോ ഹെഡ്‌ലാമ്പുകളും വൈപ്പറുകളും, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, മൾട്ടി-വ്യൂ റിയർ-വ്യൂ ക്യാമറ തുടങ്ങിയവയാണ് ഫീച്ചറുകൾ.

More from DriveSpark

Article Published On: Tuesday, August 26, 2025, 8:34 [IST]
English summary
New renault kiger facelift suv variants and features in detail
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X