ഫോർച്യൂണർ വാങ്ങാൻ പോവുന്നവർ വണ്ടിയൊന്ന് തിരിച്ചോ, പുതിയ 7-സീറ്റർ എസ്‌യുവിയുടെ ഡെലിവറി തുടങ്ങി സ്കോഡ

ഇന്ത്യക്കാർക്ക് കൂടുതൽ പ്രിയങ്കരനായി മാറുകയാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡ. ഒക്‌ടാവിയയും റാപ്പിഡും പോലുള്ള സെഡാനുകൾ നേടിയെടുത്ത ജനപ്രീതി കുഷാഖിലൂടെയും സ്ലാവിയയിലൂടെയും ഇരട്ടിയാക്കാൻ കമ്പനിക്കായി. പിന്നീട് സാധാരണക്കാരനായി കൈലാക് (Skoda Kylaq) എന്ന കോംപാക്‌ട് എസ്‌യുവിക്കും രൂപം കൊടുത്ത് കൂടുതൽ ഹൃദയങ്ങൾ കീഴടക്കാൻ ഈ ഫോറിൻ ബ്രാൻഡിനായെന്ന് വേണം പറയാൻ. കുറഞ്ഞ വിലയിൽ കൂടുതൽ ആളുകളിലേക്ക് കൈലാക് എത്തിയതിന് പിന്നാലെ രാജ്യത്തെ തങ്ങളുടെ പ്രീമിയം എസ്‌യുവിയായ കൊഡിയാക്കിന്റെ (Skoda Kodiaq) പുതുതലമുറ ആവർത്തനത്തേയും പുറത്തിറക്കി സ്കോഡ ഞെട്ടിക്കുകയുണ്ടായി.

അന്യായ ലുക്കും ഫീച്ചറുകളുമെല്ലാമായി എത്തിയ പുത്തൻ സ്കോഡ കൊഡിയാക്കിനായുള്ള ഡെലിവറിയും ആരംഭിച്ചിരിക്കുകയാണ് കമ്പനിയിപ്പോൾ. 2025 ഏപ്രിലിൽ പുറത്തിറക്കിയ വാഹനം ഒറ്റ മാസത്തിൽ ആളുകളുടെ കൈയിലേക്ക് എത്തിയത് എന്തായാലും വിൽപ്പനയ്ക്ക് മൈലേജാവും. 46.89 ലക്ഷം പ്രാരംഭ വിലയിൽ അവതരിപ്പിച്ച കൊഡിയാക് നിലവിൽ രണ്ട് വേരിയന്റുകളിലായാണ് വിപണിയിൽ എത്തുന്നത്.

New Skoda Kodiaq SUV Deliveries Started In India

സ്‌പോർട്‌ലൈൻ, ലോറിൻ ആൻഡ് ക്ലെമെന്റ് എന്നീ രണ്ട് വേരിയന്റുകളിൽ വാഗ്ദാനം ചെയ്യുന്ന പ്രീമിയം സ്പോർട് യൂട്ടിലിറ്റി വാഹനത്തിന്റെ രണ്ടാമത്തെ മോഡലിന് 48.69 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. മുമ്പത്തെപ്പോലെ പുതിയ കൊഡിയാക് ഇന്ത്യയിൽ തന്നെയാണ് പ്രാദേശികമായി അസംബിൾ ചെയ്യുന്നത് എന്നതും വലിയൊരു നേട്ടമാണ്. നിസാൻ X-ട്രെയിൽ, ടൊയോട്ട ഫോർച്യൂണർ, എംജി ഗ്ലോസ്റ്റർ, ജീപ്പ് മെറിഡിയൻ തുടങ്ങിയ ഫുൾ-സൈസ് എസ്‌യുവികളോടാണ് മോഡലിന്റെ മത്സരവും.

രണ്ടാം തലമുറ ആവർത്തനത്തിലേക്ക് എത്തിയപ്പോൾ സ്കോഡ കൊഡിയാക്കിനെ പൂർണമായും റീഡിസൈൻ ചെയ്തിട്ടുണ്ടെന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസിലാവും. കൂടാതെ സ്കോഡയുടെ മോഡേൺ സോളിഡ് ഡിസൈൻ ഭാഷ്യത്തെ അടിസ്ഥാനമാക്കിയാണ് എസ്യുവി പണികഴിപ്പിച്ചിരിക്കുന്നതും. ബട്ടർഫ്ലൈ ഗ്രിൽ, ആംഗുലർ ഹെഡ്‌ലാമ്പുകൾ, ടെയിൽഗേറ്റിന് കുറുകെയോടുന്ന കണക്റ്റഡ് ലൈറ്റ് സ്ട്രിപ്പ് എന്നിവയെല്ലാം കൊഡിയാക്കിനെ കൂടുതൽ മസ്ക്കുലറാക്കുന്നുണ്ട്.

New Skoda Kodiaq SUV Deliveries Started In India

കൊഡിയാക് സ്പോർട്‌ലൈൻ വേരിയന്റിൽ ഗ്രിൽ, വിംഗ് മിററുകൾ, D-പില്ലർ ഗാർണിഷ്, പിൻ ബമ്പർ എന്നിവയ്ക്ക് കറുപ്പ് നിറമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. 18 ഇഞ്ച് അലോയ് വീലുകളിലാണ് സ്കോഡ കൊഡിയാക് ഇത്തവണ നിരത്തിലേക്ക് ഇറങ്ങുന്നത്. മൊത്തത്തിൽ 4,758 മില്ലിമീറ്റർ നീളമുള്ള പുത്തൻ സ്കോഡ കൊഡിയാക്കിന് അതിന്റെ മുൻഗാമിയെ അപേക്ഷിച്ച് 61 മില്ലിമീറ്റർ നീളം അധികമായുണ്ട്.

ഇതുകൂടാതെ 1,864 മില്ലിമീറ്റർ വീതി, 1,659 മില്ലീമീറ്റർ ഉയരം, 2,971 മില്ലീമീറ്റർ വീൽബേസ് എന്നിവയും കൂടിയാവുമ്പോൾ വാഹനം അതിന്റെ പാരമ്യത്തിൽ എത്തുന്നു. എക്സ്റ്റീരിയറിലേത് പോലെ തന്നെ ഇന്റീരിയറും ആഡംബര പൂർണമായാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കൾ ഒരുക്കിയിട്ടുള്ളത്. അതോടൊപ്പം പുതിയ കാലഘട്ടത്തിന് അനുസരിച്ചുള്ള മോഡേൺ ഫീച്ചറുകളും കൂടിയാവുമ്പോൾ സംഗതി കളറാവുന്നുണ്ടേ.

New Skoda Kodiaq SUV Deliveries Started In India

13 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, സ്കോഡയുടെ സ്മാർട്ട് ഡയലുകൾ, റോട്ടറി നോബുകൾ, ക്ലൈമറ്റ്, മീഡിയ ഫംഗ്‌ഷനുകൾക്കായുള്ള ഡിജിറ്റൽ സ്‌ക്രീനുകൾ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, പ്രീമിയം 14-സ്പീക്കർ കാന്റൺ സൗണ്ട് സിസ്റ്റം, ആംബിയന്റ് ലൈറ്റിംഗ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പനോരമിക് സൺറൂഫ്, വയർലെസ് ഫോൺ ചാർജിംഗ് എന്നിവയാണ് കൊഡിയാക്കിന്റെ ഇന്റീരിയറിനെ കിടിലമാക്കുന്നത്.

സേഫ്റ്റിയുടെ കാര്യത്തിലും വിട്ടുവീഴ്ച്ചകളൊന്നുമില്ല. ലെയ്ൻ കീപ്പിംഗ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ തുടങ്ങിയ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്ന അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) സഹിതമാണ് കൊഡിയാക് എസ്‌യുവി വരുന്നത്. ഇതുകൂടാതെ 9 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹിൽ ഹോൾഡ് കൺട്രോൾ, ഹിൽ ഡിസന്റ് അസിസ്റ്റ് എന്നിവയും സ്കോഡ സമ്മാനിച്ചിട്ടുണ്ട്.

New Skoda Kodiaq SUV Deliveries Started In India

2.0 ലിറ്റർ, നാല് സിലിണ്ടർ, ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് കൊഡിയാക്കിന്റെ ഹൃദയം. 7 സ്പീഡ് DCT ഓട്ടോമാറ്റിക് ട്രാൻസ്മിഷനും 4x4 സിസ്റ്റവും ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 201 bhp കരുത്തിൽ പരമാവധി 320 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും. അതായത് മുൻഗാമിയെ അപേക്ഷിച്ച് പവർകണക്കുകളിൽ 14 bhp അധികമായി ലഭിക്കുമെന്ന് സാരം. പുതിയ കൊഡിയാക്കിന് ലിറ്ററിന് 14.86 കിലോമീറ്റർ ഇന്ധനക്ഷമത നൽകാനുമാവും.

More from DriveSpark

Article Published On: Tuesday, May 13, 2025, 12:05 [IST]
English summary
New skoda kodiaq suv deliveries started in india toyota fortuner rival
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X