കൈലാക്കിനെ പോലെ വിലയിൽ ഞെട്ടിക്കുമോ? സ്കോഡയുടെ 7-സീറ്റർ എസ്‌യുവിയുടെ വില നാളെ അറിയാം

ഇന്ത്യൻ വാഹന വിപണിയിലെ പ്രധാന സാന്നിധ്യമായി മാറിക്കൊണ്ടിരിക്കുകയാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡ (Skoda). ഒക്‌ടാവിയ, റാപ്പിഡ് തുടങ്ങിയ പ്രതാപികൾ മെനഞ്ഞെടുത്ത ഇമേജ് പൂർണമായും വാർത്തുടച്ചാണ് ഇപ്പോൾ കൈലാക് (Kylaq), കുഷാഖ് (Kushaq), സ്ലാവിയ (Slavia) മോഡലുകൾ രാജ്യത്ത് ചൂടപ്പം പോലെ വിറ്റഴിയുന്നത്. ഒന്നാന്തരം നിർമാണ നിലവാരവും സേഫ്റ്റിയും പെർഫോമൻസുമെല്ലാം ഒരുമിച്ച് കിട്ടുന്ന മറ്റൊരു ബ്രാൻഡ് ഉണ്ടോയെന്ന് വരെ സംശയമണ്. നിലവിലുള്ള മൂവരും തകർത്താടുമ്പോൾ ഈ നിരയിലേക്ക് പുതിയ 7-സീറ്റർ എസ്‌യുവിയെ കൂടി നാളെ അവതരിപ്പിക്കുകയാണ് കമ്പനി.

മുമ്പുണ്ടായിരുന്ന സ്കോഡ കൊഡിയാക്കിന്റെ (Skoda Kodiaq) പുത്തൻ പതിപ്പുമായാണ് ബ്രാൻഡിന്റെ ഇത്തവണത്തെ വരവ്. പുതുതലമുറ ആവർത്തനമായതിനാൽ തന്നെ മുൻഗാമിയെ അപേക്ഷിച്ച് ധാരാളം പരിഷ്ക്കാരങ്ങളുമായിട്ടാണ് കക്ഷിയുടെ വരവ്. പക്ഷേ നാളത്തെ വരവിൽ ഏവർക്കും അറിയേണ്ടത് വിലയാണ്. ഇന്ത്യൻ വിപണിയിലെത്തുന്ന സ്കോഡ കൊഡിയാക്കിന്റെ രണ്ടാം തലമുറയാണിത്.

New Skoda Kodiaq SUV India Launch And Price Announcement Tomorrow

അരങ്ങേറ്റത്തോടെ സ്കോഡ ഇന്ത്യയുടെ മുൻനിര മോഡലായി കൊഡിയാക് നിലകൊള്ളും. ഇന്ത്യയിലെ ഫുൾ-സൈസ് എസ്‌യുവി സെഗ്മെന്റിലേക്ക് കാലുകുത്തുമ്പോൾ ടൊയോട്ട ഫോർച്യൂണർ, എംജി ഗ്ലോസ്റ്റർ, നിസാൻ X-ട്രെയിൽ എന്നിവയോടാവും ചെക്ക് റിപ്പബ്ലിക്കൻ കാറിന്റെ മത്സരം. നിലവിലുണ്ടായിരുന്ന മോഡലിനെപ്പോലെ തന്നെ കംപ്ലീറ്റ്ലി ബിൽറ്റ്-അപ്പ് (CBU) രൂപത്തിൽ എസ്‌യുവി രാജ്യത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

CBU ഇറക്കുമതിയായതിനാൽ തന്നെ കൊഡിയാക്കിന് രാജ്യത്ത് ഏകദേശം 45 ലക്ഷം രൂപ മുതൽ 50 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില പ്രതീക്ഷിക്കാം. എൻട്രി ലെവൽ സ്‌പോർട്‌ലൈനും ഉയർന്ന നിലവാരമുള്ള L&K വേരിയന്റുകളിലുമാവും പുത്തൻ മോഡൽ വിപണിയിലെത്തിക്കുക. ഒപ്പം എക്‌സ്‌ക്ലൂസീവ് ബ്രോങ്ക്സ് ഗോൾഡ് മെറ്റാലിക്, സ്റ്റീൽ ഗ്രേ കളർ ഓപ്ഷനുകളും കൊഡിയാക്കിൽ ഇത്തവണ അവതരിപ്പിക്കും.

New Skoda Kodiaq SUV India Launch And Price Announcement Tomorrow

ഈ വർഷം ആദ്യം, 2025 ഓട്ടോ എക്സ്പോയിൽ പുതിയ തലമുറ സ്കോഡ കൊഡിയാക്കിനെ കമ്പനി പ്രദർശിപ്പിച്ചിരുന്നു. ഏറ്റവും പുതിയ കൊഡിയാക് സ്കോഡയുടെ മോഡേൺ സോളിഡ് ഡിസൈൻ തത്ത്വചിന്തയെ പ്രതിഫലിപ്പിക്കുന്നതാണ്. ശ്രദ്ധേയമായ ബട്ടർഫ്ലൈ ഗ്രിൽ, ഫോഗ് ലൈറ്റുകളുമായി ജോടിയാക്കിയ കൂടുതൽ എയറോഡൈനാമിക് ആംഗുലർ ഹെഡ്‌ലൈറ്റുകൾ, ടെയിൽഗേറ്റിന് കുറുകെ ഒരു വ്യതിരിക്തമായ ലൈറ്റ് സ്ട്രിപ്പുള്ള പുതുക്കിയ ടെയിൽ ലൈറ്റുകൾ തുടങ്ങിയവയാണ് ഡിസൈൻ മനോഹരമാക്കുന്നത്.

വലിപ്പത്തിന്റെ കാര്യത്തിലും മുൻഗാമിയേക്കാൾ സമ്പന്നമായിരിക്കും ഈ രണ്ടാം തലമുറ എസ്‌യുവി. മൊത്തത്തിൽ 4,758 മില്ലീമീറ്റർ നീളം, 1,864 മില്ലീമീറ്റർ വീതി, 1,659 മില്ലീമീറ്റർ ഉയരം, 2,971 മില്ലീമീറ്റർ വീൽബേസ് എന്നിങ്ങനെയാണ് കൊഡിയാക്കിനുള്ളത്. 17 മുതൽ 20 ഇഞ്ച് വരെ വലിപ്പങ്ങളിൽ പുതുതായി രൂപകൽപ്പന ചെയ്ത അലോയ് വീലുകളും പ്രീമിയം എസ്‌യുവിയുടെ ഭാഗമാവും.

New Skoda Kodiaq SUV India Launch And Price Announcement Tomorrow

ഫീച്ചറുകളുടെ കാര്യത്തിലും ആള് പുലിയായിരിക്കും കേട്ടോ. 13 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ എന്നിവയുൾപ്പെടെ നൂതന സവിശേഷതകളാൽ നിറഞ്ഞതാണ് ഏറ്റവും പുതിയ കൊഡിയാക് എസ്‌യുവി. ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനിന് താഴെ മൂന്ന് റോട്ടറി നോബുകൾ ഉൾക്കൊള്ളുന്ന അതിന്റെ നൂതന സ്മാർട്ട് ഡയൽ സിസ്റ്റവും കാഴ്ച്ചയിൽ പ്രീമിയം ഫീൽ വർധിപ്പിക്കുന്നതാണ്.

വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, 14-സ്പീക്കർ കാന്റൺ ഓഡിയോ സിസ്റ്റം, ആംബിയന്റ് ലൈറ്റിംഗ്, ഹീറ്റിംഗ്, കൂളിംഗ് ഓപ്ഷനുകളുള്ള പവർ-അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകൾ, പനോരമിക് സൺറൂഫ്, വയർലെസ് ചാർജിംഗ്, ഒന്നിലധികം യുഎസ്ബി ടൈപ്പ്-സി പോർട്ടുകൾ എന്നിവയാണ് ഏറ്റവും പുതിയ സ്കോഡ കൊഡിയാക്കിന്റെ മറ്റ് പ്രീമിയം സൗകര്യങ്ങളിൽ ഉൾപ്പെടുന്നവ.

New Skoda Kodiaq SUV India Launch And Price Announcement Tomorrow

2.0 ലിറ്റർ, 4 സിലിണ്ടർ, ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് പ്രീമിയം എസ്‌യുവിയുടെ ഹൃദയം. സ്റ്റാൻഡേർഡ് 4x4 സിസ്റ്റം, ഡിസിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ എന്നിവയുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 201 bhp കരുത്തിൽ പരമാവധി 320 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും. ഈ പുതിയ എഞ്ചിൻ നിലവിലുള്ള കൊഡിയാക്കിനേക്കാൾ 14 bhp കരുത്ത് അധികമായി നൽകുന്നുണ്ട്. ലിറ്ററിന് 14.86 കിലോമീറ്റർ ഇന്ധനക്ഷമതയാണ് സ്കോഡ അവകാശപ്പെടുന്നതും.

More from DriveSpark

Article Published On: Wednesday, April 16, 2025, 17:07 [IST]
English summary
New skoda kodiaq suv india launch and price announcement tomorrow
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X