കാണാനുള്ള ലുക്ക് അപാരം, പക്ഷേ പുത്തൻ ആൾട്രോസ് വാങ്ങുന്നതിന് മുമ്പ് ഇതൊക്കെ അറിഞ്ഞിരിക്കുന്നത് നല്ലതാ

ഇന്ത്യയിലെ പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിൽ മാരുതി സുസുക്കി ബലേനോയോടും ഹ്യുണ്ടായി i20-യോടും പടവെട്ടി വിജയിച്ചവനാണ് ടാറ്റ ആൾട്രോസ്. എതിരാളികളേക്കാൾ കൂടുതൽ ഫീച്ചറുകളും സേഫ്റ്റിയും കുത്തിനിറച്ചെത്തിയ കാറിന് ഡീസൽ എഞ്ചിന്റെ കരുത്തുമുണ്ടായിരുന്നു. അങ്ങനെ വളരെ വേഗം തന്റേതായ ഇടം സെഗ്മെന്റിൽ കണ്ടെത്തിയ ആൾട്രോസ് വാങ്ങിയവരെയാരേയും നിരാശപ്പെടുത്തിയിട്ടില്ല. നല്ല സ്പേസും കാര്യങ്ങളുമെല്ലാം ഉള്ള ഒന്നാന്തരം ഫാമിലി കാർ കൂടിയാണ് കക്ഷി. പഞ്ച് എന്ന മൈക്രോ എസ്‌യുവിയുടെ വരവോടെ വിൽപ്പന ചെറുതായൊന്ന് ഇടിഞ്ഞിരുന്നെങ്കിലും അത് തിരികെ പിടിക്കാനായി മോഡലിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ടാറ്റ മോട്ടോർസ്.

2025 മെയ് 22-ന് ഔദ്യോഗികമായി പുത്തൻ ആൾട്രോസിനെ അവതരിപ്പിക്കുന്നതിന് മുന്നോടിയായി കാറിന്റെ അകവും പുറവുമെല്ലാം വെളിപ്പെടുത്തി ആരാധകരെ ആവേശത്തിലാഴ്ത്താനും കമ്പനിക്കായിട്ടുണ്ട്. അടിസ്ഥാന രൂപം നിലനിർത്തുന്നുണ്ടെങ്കിലും ഡിസൈൻ, ഫീച്ചറുകൾ, ക്യാബിൻ ലേഔട്ട് എന്നിവയിൽ സുപ്രധാന പൊളിച്ചെഴുത്തുമായാണ് ആൾട്രോസിന്റെ പുത്തൻ മോഡൽ വിപണിയിലേക്ക് എത്തുന്നത്.

New Tata Altroz Facelift Variants And Features Explained

ആദ്യ കാഴ്ച്ചയിൽ എന്തായാലും മുഖംമിനുക്കിയെത്തുന്ന പ്രീമിയം ഹാച്ച്ബാക്ക് ആളെക്കൂട്ടുമെന്നതിൽ സംശയമൊന്നും വേണ്ട. 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.2 ലിറ്റർ ടർബോ പെട്രോൾ, ട്വിൻ സിലിണ്ടർ സാങ്കേതികവിദ്യയുള്ള 1.2 ലിറ്റർ സിഎൻജി ബൈ-ഫ്യുവൽ വേരിയന്റ്, 1.5 ലിറ്റർ ഡീസൽ തുടങ്ങി വൈവിധ്യമാർന്ന എഞ്ചിൻ ഓപ്ഷനുകളും കൂടിയാവുമ്പോൾ ടാറ്റ ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റ് വാങ്ങിയാൽ കൊള്ളാമെന്ന് ആർക്കായാലും തോന്നിയേക്കാം.

ഡീസൽ എഞ്ചിൻ ലഭിക്കുന്ന ഇന്ത്യയിലെ ഏക ഹാച്ച്ബാക്ക് കൂടിയാണ് ആൾട്രോസ് കേട്ടോ. പ്യുവർ, ക്രിയേറ്റീവ്, അക്കംപ്ലിഷ്ഡ് S, അക്കംപ്ലഷ്ഡ് പ്ലസ് S എന്നീ അഞ്ച് വേരിയന്റുകളിലാവും ആൾട്രോസ് ലഭ്യമാവുകയെന്നും ടാറ്റ മോട്ടോർസ് സ്ഥിരീകരിച്ചിട്ടുണ്ട്. ബുക്ക് ചെയ്യാൻ പോവുന്നതിന് മുമ്പ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ ഓരോ വേരിയന്റിലും എന്തെല്ലാം ഫീച്ചറുകൾ ലഭ്യമാവുമെന്ന് അറഞ്ഞുവെച്ചാലോ?

New Tata Altroz Facelift Variants And Features Explained

സ്‌മാർട്ട്: ടാറ്റ ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റിലെ ബേസ് മോഡലാവുമിത്. അടിസ്ഥാന തലത്തിലുള്ള സുരക്ഷയും അടിസ്ഥാന ഡിസൈൻ സവിശേഷതകളും നൽകുക എന്നതാണ് സ്മാർട്ട് വേരിയന്റിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. 6 എയർബാഗുകൾ, ഡ്രൈവർക്ക് കൂടുതൽ ആത്മവിശ്വാസം നൽകാൻ സഹായിക്കുന്ന ഇലക്ട്രോണിക് സ്റ്റെബിവിലിറ്റി പ്രോഗ്രാം എന്നിവ ഉൾക്കൊള്ളുന്ന മികച്ച സുരക്ഷാ സന്നാഹങ്ങൾ ഇതിലുണ്ടാവും.

പ്രൊജക്ടർ ഹാലൊജൻ ഹെഡ്‌ലാമ്പുകൾ, ഡ്രമാറ്റിക് എൽഇഡി ടെയിൽ ലാമ്പുകൾ, സ്ലീക്ക് ഫ്ലഷ്-ടൈപ്പ് ഡോർ ഹാൻഡിലുകൾ, സവിശേഷമായ 3D ഫ്രണ്ട് ഗ്രിൽ എന്നിവയാണ് പുതിയ ടാറ്റ ആൾട്രോസിന്റെ എക്സ്റ്റീരിയർ ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നത്. ഇനി ഇൻ്റീരിയറിലേക്ക് കയറിയാൽ 90-ഡിഗ്രി ഓപ്പണിംഗ് ഡോറുകൾ, ഇലുമിനേറ്റഡ് ടാറ്റ ലോഗോയുള്ള സ്മാർട്ട് ഡിജിറ്റൽ സ്റ്റിയറിംഗ് വീൽ എന്നിവയായിരിക്കും ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന്റെ സ്മാർട്ട് വേരിയന്റിലുണ്ടാവുക.

New Tata Altroz Facelift Variants And Features Explained

പ്യുവർ: സ്മാർട്ട് വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോൾ പ്യുവർ പതിപ്പ് ധാരാളം സുഖസൗകര്യങ്ങളാൽ സമ്പന്നമായിരിക്കും. യാത്രകൾ ആഡംബര പൂർണമാക്കാൻ കണക്റ്റിവിറ്റി ഫീച്ചറുകളുള്ള ഹാർമാനിൽ നിന്നുള്ള 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒപ്പം ഓട്ടോ-ഫോൾഡ് എക്സ്റ്റേണൽ റിയർവ്യൂ മിററുകൾ (ORVM-കൾ), സുഖകരമായ ക്യാബിൻ അന്തരീക്ഷത്തിനായി ക്ലൈമ ടച്ചിനൊപ്പം ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, എൽഇഡി ഹെഡ്‌ലാമ്പുകൾ എന്നിവയും ലഭിക്കും.

റിയർവ്യൂ ക്യാമറ, ഡ്രൈവറുടെ സുഖസൗകര്യങ്ങൾക്കായി ഉയരം ക്രമീകരിക്കാവുന്ന സീറ്റ്, ഹൈവേ യാത്രകളിൽ ഉപകാരപ്പെടുന്ന ക്രൂയിസ് കൺട്രോൾ തുടങ്ങിയ ഫാൻസി ഫീച്ചറുകളും ടാറ്റ ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ പ്യുവർ വേരിയന്റിൽ കമ്പനി ഒരുക്കിയിട്ടുണ്ട്. ഈ വേരിയന്റിൽ ഒരു ഓപ്ഷനായി വോയ്‌സ് അസിസ്റ്റഡ് ഇലക്ട്രിക് സൺറൂഫും ലഭ്യമാണെന്നത് കൂടി കേൾക്കുമ്പോൾ എതിരാളികളുടെ നെഞ്ചിൽ തീയായിരിക്കും.

New Tata Altroz Facelift Variants And Features Explained

ക്രീയേറ്റീവ്: കൂടുതൽ സങ്കീർണമായ സാങ്കേതികവിദ്യകളും ഉയർന്ന നിലവാരമുള്ള സ്റ്റൈലിംഗ് ഘടകങ്ങളും ഉപയോഗിച്ച് ക്രിയേറ്റീവ് വേരിയന്റിനെ കൂടുതൽ അടിപൊളിയാക്കിയിട്ടുണ്ടെന്ന് വേണം പറയാൻ. പാർക്കിംഗിലെല്ലാം ഏറെ ഉപകാരപ്പെടുന്ന 360-ഡിഗ്രി എച്ച്ഡി സറൗണ്ട് വ്യൂ സിസ്റ്റമാണ് ഇതിൽ അധികമായി ലഭിക്കുക. ലുമിനേറ്റ് എൽഇഡി ഹെഡ്‌ലാമ്പുകളും എൽഇഡി ഡിആർഎല്ലുകൾ എന്നിവയും ക്രീയേറ്റീവിൽ ലഭ്യമാവും.

പുഷ് ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ് സിസ്റ്റം, R16 ഹൈപ്പർ സ്റ്റൈൽ ഡ്യുവൽ-ടോൺ വീലുകൾ, റിയർസീറ്റ് യാത്രക്കാർക്ക് റിയർ എസി വെന്റുകൾ, ഗാലക്സി ആംബിയന്റ് ലൈറ്റിംഗ്, വോയ്‌സ് അസിസ്റ്റഡ് ഇലക്ട്രിക് സൺറൂഫ്, ഒപ്പം ഹാർമൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം അൾട്രാ വ്യൂ 10.25 ഇഞ്ച് HD യൂണിറ്റ് എന്നിവയും ടാറ്റ ആൾട്രോസ് ക്രീയേറ്റീവ് വേരിയന്റിൽ കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

അക്കംപ്ലിഷ്ഡ് S: ക്രിയേറ്റീവ് വേരിയന്റിനേക്കാൾ കൂടുതൽ പ്രീമിയം സവിശേഷതകളും വ്യത്യസ്തമായ കോസ്‌മെറ്റിക് അപ്‌ഗ്രേഡുകളും കൊണ്ടുവരുന്ന ടോപ്പ് എൻഡ് മോഡലാണ് അക്കംപ്ലിഷ്ഡ് S വേരിയന്റ്. ഇതിൽ സ്റ്റൈലിഷ് ഡ്രാഗ് കട്ട് R16 അലോയ് വീലുകളും ടാറ്റ മോട്ടോർസ് സജ്ജീകരിച്ചിട്ടുണ്ട്. 7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ എല്ലാ കാര്യങ്ങളും പ്രദർശിപ്പിക്കുകയും ചെയ്യും.

വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ മികച്ച ദൃശ്യപരതയ്ക്കായി എൽഇഡി ഫോഗ് ലാമ്പുകളും ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ അക്കംപ്ലിഷ്ഡ് S വേരിയന്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വേരിയന്റ് മുതൽ വോയ്‌സ് അസിസ്റ്റഡ് ഇലക്ട്രിക് സൺറൂഫ് ഒരു സ്റ്റാൻഡേർഡ് ഫീച്ചറായും മാറുന്നുണ്ട്. Qi പിന്തുണയുള്ള വയർലെസ് സ്മാർട്ട്‌ഫോൺ ചാർജർ, ഇൻഫിനിറ്റി എൽഇഡി കണക്റ്റഡ് ടെയിൽ ലാമ്പുകൾ, ഡ്യുവൽ-ടോൺ റൂഫ് എന്നിവയും മോഡലിൽ ഒരുക്കിയിട്ടുണ്ട്.

അക്കംപ്ലിഷ്ഡ് പ്ലസ് S: ശ്രേണിയിലെ ഏറ്റവും മികച്ച മോഡലായതിനാൽ ലോവർ ട്രിമ്മുകളുടെ എല്ലാ സവിശേഷതകളും ഉൾക്കൊള്ളുന്നതിന് പുറമെ അത്യാധുനിക കണക്റ്റഡ് കാർ സാങ്കേതികവിദ്യയും അപ്‌ഗ്രേഡ് ചെയ്ത ഡിസ്‌പ്ലേകളുമാണ് ടാറ്റ ആൾട്രോസിന്റെ ഈ മോഡലിൽ ലഭ്യമാവുക. കണക്റ്റഡ് ഫീച്ചറുകളുടെ വലിയൊരു നിര തന്നെ സാധ്യമാക്കുന്ന iRA കണക്റ്റഡ് കാർ സാങ്കേതികവിദ്യയും ഇതിലുണ്ട്.

ഇന്റഗ്രേറ്റഡ് നാവിഗേഷനായി ഇൻ-ബിൽറ്റ് മാപ്പ് വ്യൂ ഫീച്ചർ ചെയ്യുന്ന അൾട്രാ വ്യൂ 10.25 ഇഞ്ച് HD യൂണിറ്റാണ് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ. ഇൻ-ബിൽറ്റ് ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ ഉപയോഗിച്ച് സുരക്ഷയും മെച്ചപ്പെടുത്തിയിട്ടുണ്ട്. പ്രീമിയം ഓഡിയോ അനുഭവത്തിനായി ഓഡിയോ വർക്സ് കസ്റ്റമൈസ് ചെയ്യാനാവുന്ന ഓഡിയോ മോഡുകളും അക്കംപ്ലിഷ്ഡ് പ്ലസ് S വേരിയന്റ് വാഗ്ദാനം ചെയ്യുന്നുണ്ട്. എയർ പ്യൂരിഫയർ, അടിയന്തര സാഹചര്യങ്ങളിൽ SOS കോളിംഗ് ഫംഗ്ഷൻ (ഇ-കോൾ/ബി-കോൾ) പോലുള്ള ഫീച്ചറുകളും കാറിലുണ്ടാവും.

എംബർ ഗ്ലോ, പ്യുർ ഗ്രേ, റോയൽ ബ്ലൂ, പ്രിസ്റ്റൈൻ വൈറ്റ് എന്നിങ്ങനെ അഞ്ച് കളർ ഓപ്ഷനുകളാണ് പുതിയ ടാറ്റ ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റിൽ വാഗ്‌ദാനം ചെയ്യുക. നിലവിലുള്ള മോഡലുകൾക്ക് 6.65 ലക്ഷം മുതൽ 11 ലക്ഷം വരെയാണ് എക്സ്ഷോറൂം വില വരുന്നത്. മുഖംമിനുക്കി കൂടുതൽ ഫീച്ചറുകൾ കുത്തിനിറക്കുന്നതോടെ വിലയിൽ ചെറിയ വർധനവുണ്ടാവാൻ സാധ്യതയുണ്ട്. എങ്കിലും പ്രാരംഭ വില 7 ലക്ഷത്തിൽ താഴെയായിരിക്കുമെന്നാണ് വിവരം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, May 17, 2025, 12:01 [IST]
English summary
New tata altroz facelift variants and features explained
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X