ആ ഫീച്ചറുണ്ടെന്ന് ഉറപ്പായി! ചുവപ്പഴകിൽ സിയറയുടെ ഗ്ലാമർ പ്രദർശിപ്പിച്ച് ടാറ്റ, സഫാരി വന്നപോലെ ആവില്ല

ഇന്ത്യയിലെ ന്യൂജെൻ എസ്‌യുവികളുമായി ഏറ്റുമുട്ടാൻ ഒരുങ്ങിയിറങ്ങുകയാണ് ടാറ്റയുടെ 90 കിഡ് സിയറ (Tata Sierra). എന്നാൽ പഴഞ്ചൻ പേര് കടമെടുത്തിട്ടുണ്ടെങ്കിലും പക്കാ മോഡേൺ ആയിട്ടാണ് ആശാന്റെ രണ്ടാംവരവ്. സിയറ എന്ന പേരിന് ഇപ്പോഴുമുള്ള ഫാൻബേസ് മുതലെടുക്കാൻ ഇത്തവണ ടാറ്റ മോട്ടോർസിന് സാധിക്കുമെന്നാണ് വിലയിരുത്തൽ. നവംബർ 25-ന് ഇന്ത്യൻ വിപണിയിലേക്ക് സിയറ മടങ്ങിയെത്തും. ടാറ്റയുടെ മോഡൽ നിരയിൽ കർവിനും ഹാരിയറിനും ഇടയിലായിരിക്കും ഈ മിഡ്-സൈസ് എസ്‌യുവിയുടെ സ്ഥാനം. അടുത്തിടെ ടീസറുകളിലൂടെ ഹൈപ്പുയർത്തിയ മോഡലിന്റെ വരവിനായി രാജ്യം മുഴുവൻ ഒരുപോലെ കാത്തിരിക്കുകയാണ്.

ഇതിഹാസ എസ്‌യുവിയുടെ തിരിച്ചുവരവ് ആഘോഷമാക്കുന്ന സിയറയുടെ പുതിയ ടീസര്‍ വീഡിയോ അടുത്തിടെ ടാറ്റ മോട്ടോര്‍സ് പുറത്തുവിട്ടിരുന്നു. മഞ്ഞയിൽ നിറഞ്ഞാടിയെത്തുന്ന സിയറയുടെ അതിലെ ലുക്കിൽ എല്ലാവരും മതിമറന്നിരുന്നു. ഇപ്പോഴിതാ അവതരണത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ എസ്‌യുവിയുടെ രണ്ടാമത്തെ ടീസറും പുറത്തുവിട്ട് ഹൈപ്പുയർത്തുകയാണ് കമ്പനി.

New Tata Sierra Red Colour Teased Ahead Of November 25 Launch

ടാറ്റ മോട്ടോർസ് കാര്‍സ് എന്ന കമ്പനിയുടെ യൂട്യൂബ് ചാനലിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലുമാണ് കമ്പനി സിയറയുടെ പുത്തൻ ടീസർ പങ്കുവെച്ചിരിക്കുന്നത്. ഇത്തവണ എസ്‌യുവിയുടെ സ്പോർട്ടിയർ ലുക്ക് എടുത്ത് കാണിക്കുന്ന റെഡ് കളർ ഓപ്ഷനിൽ അണിഞ്ഞൊരുങ്ങിയാണ് സിയറയുടെ ടീസർ പുറത്തുവിട്ടിരിക്കുന്നത്. ഒപ്പം ഇന്റീരിയർ കാഴ്ച്ചയും വീഡിയോയിൽ കാണാനാവും.

ടാറ്റയുടെ സിഗ്നേച്ചർ കണക്റ്റഡ് എൽഇഡി ലൈറ്റിംഗും എസ്‌യുവിയുടെ ഓഫ്-റോഡ് ശേഷിയെ ശക്തിപ്പെടുത്തുന്ന പരുക്കൻ ക്ലാഡിംഗും ഉൾപ്പെടുന്ന എസ്‌യുവിയുടെ ബോൾഡ് ഫ്രണ്ട് ഫാസിയയെ അടുത്തറിയാൻ ടീസർ സഹായിച്ചിട്ടുണ്ട്. ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, വലിയ സെൻട്രൽ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ്, ഒരു അധിക കോ-ഡ്രൈവർ സ്‌ക്രീൻ എന്നിവ ഉൾപ്പെടുന്ന ഒരു ആധുനിക ത്രീ-സ്‌ക്രീൻ ഡാഷ്‌ബോർഡ് സജ്ജീകരണമാണ് സിയറയ്ക്കുള്ളിൽ ഒരുക്കിവെച്ചിരിക്കുന്നത്.

New Tata Sierra Red Colour Teased Ahead Of November 25 Launch

മിനിമലിസ്റ്റ് ലേഔട്ട്, റീഡിസൈൻ ചെയ്ത സ്റ്റിയറിംഗ് വീൽ, പ്രീമിയം മെറ്റീരിയലുകൾ എന്നിവയും കൂടിയാവുമ്പോൾ സിയറയുടെ ഇന്റീരിയർ കളറാവുന്നുണ്ട്. ഹ്യുണ്ടായി ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര, ഹോണ്ട എലിവേറ്റ് തുടങ്ങിയ മിഡ്-സൈസ് സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളുടെ അതേ സെഗ്മന്റിലായിരിക്കും സിയറ മത്സരത്തിനെത്തുക. ആദ്യം സിയറയുടെ ICE പതിപ്പ് പുറത്തിറക്കാനാണ് ടാറ്റ മോട്ടോർസ് തീരുമാനിച്ചിരിക്കുന്നത്.

തുടർന്ന് എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പും കളത്തിലേക്ക് എത്തും. ഏകദേശം 11 ലക്ഷം രൂപ മുതൽ എക്സ്ഷോറൂം വില പ്രതീക്ഷിക്കാം. 1991-ൽ അവതരിക്കപ്പെട്ട ഐക്കണിക്ക് എസ്‌യുവിയുടെ പല സ്റ്റൈലിംഗ് ഘടകങ്ങളും നിലനിർത്തിയാവും പുതിയതിനെ കമ്പനി വിപണിയിലെത്തുക. പഴയ സിയറയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ എസ്‌യുവിയിൽ സിഗ്നേച്ചർ കർവ്ഡ് റിയർ വിൻഡോകൾ, ബോക്‌സി വീൽ ആർച്ചുകൾ, ടോളറായിട്ടുള്ള ബോണറ്റ് തുടങ്ങിയ നിരവധി ഡിസൈൻ ഘടകങ്ങൾ കമ്പനി നിലനിർത്തിയിട്ടുണ്ട്.

New Tata Sierra Red Colour Teased Ahead Of November 25 Launch

ചെറിയ ഫ്രണ്ട്, റിയർ ഓവർഹാങ്ങുകൾ, കൂടുതൽ നിവർന്നുനിൽക്കുന്ന, സ്ലാബ്-സൈഡഡ് ഷെയ്പ്പ് എന്നിവയും സിയറയെ വേറിട്ടുനിർത്തും. സ്ലിം ഹെഡ്‌ലാമ്പ് സജ്ജീകരണവും കണക്റ്റഡ് ഡേടൈം റണ്ണിംഗ് ലാമ്പുകളും പുതിയ ടാറ്റ കാറുകളുടേതിന് സമാനമാണ്. പനോരമിക് സൺറൂഫ്, വയർലെസ് ഫോൺ ചാർജർ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ എന്നിവ പോലുള്ള അഡാറ് ഫീച്ചറുകൾ വേറെയും സിയറയിലുണ്ടാവും.

സേഫ്റ്റിയുടെ കാര്യത്തിലേക്ക് വന്നാൽ സിയറയിൽ 6 എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ലെവൽ 2 ADAS എന്നിവ പോലുള്ളവയെല്ലാം കുത്തിനിറയ്ക്കും. മറ്റ് ടാറ്റ എസ്‌യുവികളെപ്പോലെ ഉയർന്ന ക്രാഷ് സുരക്ഷാ റേറ്റിംഗും സിയറയുടെ പ്രത്യേകതയായിരിക്കും. പെട്രോൾ, ഡീസൽ, ഇലക്ട്രിക് എന്നിങ്ങനെ ഒന്നിലധികം പവർട്രെയിനുകളിൽ ടാറ്റ മോട്ടോഴ്‌സ് പുതിയ സിയറ വാഗ്ദാനം ചെയ്യും.

2023 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച തദ്ദേശീയ ബ്രാൻഡിന്റെ പുതിയ 1.5 ലിറ്റർ ടർബോ-പെട്രോൾ (ഡയറക്ട് ഇഞ്ചക്ഷൻ) എഞ്ചിൻ പെട്രോൾ എസ്‌യുവിയിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. ഈ 1.5 ലിറ്റർ TGDI എഞ്ചിന്റെ നാച്ചുറലി ആസ്പിറേറ്റഡ് പതിപ്പായിരിക്കും സിയറയുടെ എൻട്രി ലെവൽ വേരിയന്റുകൾക്ക് തുടിപ്പേകാൻ എത്തുക. കർവ് കൂപ്പെ എസ്‌യുവിയുടെ 1.5 ലിറ്റർ ഡീസൽ എഞ്ചിനും ടാറ്റ സിയറയിൽ ഒരുക്കിയേക്കാം.

More from DriveSpark

Article Published On: Thursday, November 6, 2025, 9:10 [IST]
English summary
New tata sierra red colour teased ahead of november 25 launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X