ഫോർച്യൂണറിന്റെ കുഞ്ഞനോ? കുറഞ്ഞ വിലയുള്ള 7-സീറ്റർ ഹൈബ്രിഡ് എസ്‌യുവിയുമായി ടൊയോട്ട; പരീക്ഷണം തുടങ്ങി

ഇന്നോവയിലൂടെ രാജ്യം വെട്ടിപ്പിടിച്ച വാഹന നിർമാണ കമ്പനിയാണ് ടൊയോട്ട. ഹിറ്റായി വിറ്റഴിച്ചുകൊണ്ടിരുന്ന ക്വാളിസ് പെട്ടന്ന് നിർത്തലാക്കി ഇന്നോവ കൊണ്ടുവന്നപ്പോൾ ഇവരിത് എന്താണ് കാണിക്കുന്നതെന്ന് ചോദിച്ചവരായിരുന്നു പലരും. എന്നാൽ പിന്നീട് ടൊയോട്ടയുടെ തീരുമാനം ശരിയാണെന്ന് തെളിയിക്കുന്നതായിരുന്നു വിൽപ്പന കണക്കുകൾ. അന്നുണ്ടായിരുന്ന സ്വീകാര്യത ഇപ്പോൾ ഇരട്ടിയായി മുമ്പോട്ട് കൊണ്ടുപോവാനും ജാപ്പനീസ് ബ്രാൻഡിനാവുന്നുണ്ട്. മാരുതി സുസുക്കിയുമായുള്ള പങ്കാളിത്തത്തിലൂടെ പുറത്തിറക്കിയ സങ്കരയിനം കാറുകളും വലിയ വിജയം നേടിയതോടെ ടൊയോട്ടയ്ക്ക് ഇതുവരെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. എങ്കിലും ഭാവി ശോഭനീയമാക്കുവാനായി കൂടുതൽ മോഡലുകളെ രംഗത്തിറക്കാനാണ് കമ്പനിയുടെ പദ്ധതി.

ഇതിന്റെ ഭാഗമായി ഇന്നോവയേക്കാൾ വില കുറവുള്ളൊരു 7-സീറ്റർ എസ്‌യുവി പുറത്തിറക്കാൻ ഒരുങ്ങുകയാണ് ടൊയോട്ട. ഹൈബ്രിഡ് എഞ്ചിനുമായി എത്തി ജനപ്രിയനായി മാറിയ ഹൈറൈഡർ എസ്‌യുവിയുടെ മൂന്നുവരി പതിപ്പിനെയാണ് കമ്പനി അണിയറയിൽ ഒരുക്കിക്കൊണ്ടിരിക്കുന്നത്. ഗ്രാൻഡ് വിറ്റാരയും ഹൈറൈഡറും പ്ലാറ്റ്ഫോമും എഞ്ചിനും പങ്കിടുന്നതു പോലെ തന്നെ പുതിയ ഏഴ് സീറ്റർ വാഹനവും രണ്ട് ബാഡ്‌ജുകളും ധരിച്ച് വിപണിയിലെത്തും.

New Toyota Hyryder 7-Seater Hybrid SUV Spied In India

മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര 7-സീറ്റർ പതിപ്പ് പുതിയ ഡിസൈൻ ഭാഷയിൽ നിരവധി തവണ നിരീക്ഷണത്തിന് വിധേയമാക്കിയിട്ടുണ്ടായിരുന്നു. എന്നാൽ ഇപ്പോഴിതാ ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ 7-സീറ്ററിന്റെ പരീക്ഷണയോട്ടവും ആരംഭിച്ചിരിക്കുകയാണ് ടൊയോട്ട. കർണാടക രജിസ്ട്രേഷൻ പ്ലേറ്റുകളുള്ള ഈ ടെസ്റ്റ് മോഡലിന്റെ ആദ്യ സ്പൈ ചിത്രങ്ങൾ ഇന്റർനെറ്റിൽ പ്രചരിക്കുന്നുമുണ്ട്.

വരാനിരിക്കുന്ന 7-സീറ്ററിന് പുതിയൊരു ഡിസൈൻ ഭാഷ്യം തന്നെ പ്രതീക്ഷിക്കാം. നിലവിലെ മോഡലിന് മുകളിൽ ഇടംപിടിക്കുന്നതിനാൽ കൂടുതൽ പ്രീമിയം ഡിസൈൻ സവിശേഷതകളും വാഹനത്തിന് ആവശ്യമായി വരും. പരീക്ഷണയോട്ടത്തിനിറങ്ങിയ മോഡലിന് കൂടുതൽ പ്രീമിയം എഡ്‌ജുകളുണ്ടെന്ന് കാണാം. ഈ വാഹനത്തിന്റെ പിൻഭാഗം മാത്രമേ ക്യാമറയിൽ പതിഞ്ഞിട്ടുള്ളൂവെന്നത് നിരാശാജനകമാണ്.

New Toyota Hyryder 7-Seater Hybrid SUV Spied In India

നിലവിലെ ഹൈറൈഡറുമായി താരതമ്യപ്പെടുത്തുമ്പോൾ റിയർ ഡിസൈനിലെ ഒരു പ്രധാന വ്യത്യാസം കണക്റ്റിംഗ് എൽഇഡി ടെയിൽ ലൈറ്റിന്റേതാവും. മുൻവശം എങ്ങനെയുണ്ടായിരിക്കുമെന്ന് അറിയാനാവും പലർക്കും കൂടുതൽ ആകാംക്ഷ. വരാനിരിക്കുന്ന 7 സീറ്റർ ഹൈറൈഡറിനൊപ്പം പുതുക്കിയ മുൻവശം അവതരിപ്പിക്കുമെന്നാണ് അനുമാനം. പരീക്ഷണയോട്ടം തുടങ്ങിയതിനാൽ കൂടുതൽ ചിത്രങ്ങളും വരും ദിവസങ്ങളിൽ പുറത്തുവരും.

ഫീച്ചറുകളുടെ കാര്യത്തിലേക്ക് വന്നാൽ ലെവൽ-2 ADAS പോലുള്ള സന്നാഹങ്ങളും ടൊയോട്ടയുടെ 7-സീറ്റർ എസ്‌യുവിയിൽ ഉൾപ്പെടുത്തിയേക്കാം. ഹൈറൈഡർ ഇതിനകം തന്നെ നിരവധി സവിശേഷതകൾ വാഗ്ദാനം ചെയ്യുന്ന സുസജ്ജമായ വാഹനമാണ്. എന്തായാലും മൂന്നാം നിര സീറ്റുകൾ ഉൾപ്പെടുത്തുന്നത് വാഹനത്തിന്റെ പ്രധാന ആകർഷണമായിരിക്കും. ഇതിനായി വീൽബേസിലും കമ്പനി നവീകരണങ്ങൾ കൊണ്ടുവന്നേക്കും.

New Toyota Hyryder 7-Seater Hybrid SUV Spied In India

മെക്കിനിക്കൽ വശങ്ങളിൽ കാര്യമായ നവീകരണങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ല. ഹൈറൈഡറിലെ അതേ 1.5 ലിറ്റർ NA മൈൽഡ്-ഹൈബ്രിഡ് പെട്രോൾ, 1.5 ലിറ്റർ സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളായിരിക്കും 7-സീറ്ററിനും തുടിപ്പേകാൻ എത്തുക. ഇതിൽ ആദ്യത്തേതിൽ മാത്രമേ 4WD ഡ്രൈവ്‌ട്രെയിൻ ഓപ്ഷൻ ലഭ്യമാകൂ. വാഹനം എന്നുവരുമെന്ന് കൃത്യമായ സൂചനകളൊന്നും ടൊയോട്ട ഇതുവരെ പങ്കുവെച്ചിട്ടില്ലെങ്കിലും ഈ വർഷത്തെ ഉത്സവ സീസണോടെ എസ്‌യുവി വിപണനത്തിന് എത്തിയേക്കുമെന്നാണ് സൂചന.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

Source: 91Wheels

More from DriveSpark

Article Published On: Thursday, April 24, 2025, 18:32 [IST]
English summary
New toyota hyryder 7 seater hybrid suv spied in india launch this year
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X