ടൊയോട്ടയുടെ ഷോറൂമിലെ തിരക്ക് കുറയും, ഫോക്‌സ്‌വാഗന്റെ പുതിയ എസ്‌യുവിയുടെ വരവിന് തീയതിയായി

ഫോക്‌സ്‌വാഗൺ (Volkswagen) എന്ന് കേൾക്കുമ്പോൾ തന്നെ ഇന്ത്യക്കാർക്ക് ഇപ്പോഴും ഓർമവരുന്ന വാഹനങ്ങളാണ് പോളോയും (Polo) വെന്റോയും (Vento). രണ്ട് വണ്ടികളും നിർത്തലാക്കിയെങ്കിലും ബ്രാൻഡിന് ഫാൻസിന്റെ എണ്ണത്തിൽ കുറവൊന്നും സംഭവിച്ചിട്ടില്ല. ടൈഗൂൺ, വെർട്ടിസ് മോഡലുകളിലൂടെ ഇന്ത്യയിൽ പിടിച്ചുനിൽക്കുന്ന ഫോക്‌സ്‌വാഗൺ തങ്ങളുടെ വാഹന നിര വിപുലീകരിക്കാൻ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി മൂന്നോളം വാഹനങ്ങൾ ഈ വർഷം ജർമൻ ബ്രാൻഡ് പുറത്തിറക്കിയേക്കുമെന്നാണ് വിവരം. ടിഗുവാൻ R-ലൈൻ എന്ന മോഡലായിരിക്കും ഇതിൽ ആദ്യം രാജ്യത്തെത്തുക. പ്രീമിയം എസ്‌യുവി വിഭാഗത്തിൽ ഇടംപിടിക്കാൻ പോവുന്നയിതിന് ഒരുപാട് പ്രത്യേകതകളുണ്ടാവും.

ഏറ്റവും പുതിയ ടിഗുവാന്റെ ടോപ്പ് എൻഡ് വേരിയന്റാണ് R-ലൈൻ. ഇപ്പോഴിതാ എസ്‌യുവിയുടെ അവതരണത്തിനായുള്ള തീയതിയും കുറിച്ചിരിക്കുകയാണ് ഫോക്‌സ്‌വാഗൺ. 2025 ഏപ്രിൽ 14-നായിരിക്കും വാഹനം ഇന്ത്യൻ വിപണിയിലെത്തുക. പൂർണമായും വിദേശത്ത് നിർമിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിനാൽ ഏകദേശം 50 ലക്ഷം രൂപയോളം എക്സ്ഷോറൂം വില പ്രതീക്ഷിക്കാം കേട്ടോ.

New Volkswagen Tiguan R-Line SUV India Launch On April 14 What To Expect

പ്രീമിയം മോഡലായതിനാൽ തന്നെ പരിമിതമായ എണ്ണത്തിൽ മാത്രമായിരിക്കും ടിഗുവാൻ R-ലൈൻ അവതരിപ്പിക്കുക. ഇതിന്റെ വരവിന് ശേഷം ഗോൾഫ് GTI പെർഫോമൻസ് ഹാച്ച്ബാക്കിനെയും ജർമൻ ബ്രാൻഡ് വിപണിയിലെത്തിക്കും. വിദേശത്തായിരിക്കും ഇതിന്റേയും നിർമാണം പൂർത്തിയാക്കുക. എസ്‌യുവിയുടെ വിശേഷങ്ങളിലേക്ക് നോക്കിയാൽ കഴിഞ്ഞ വർഷം മുതൽ പുതുതലമുറ ഫോക്‌സ്‌വാഗൺ ടിഗുവാൻ ആഗോളതലത്തിൽ വിൽപ്പനയിലുണ്ട്.

Take a Poll

MQB-Evo പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള പുതിയ മോഡലിന് നിലവിലെ ടുഗുവാനേക്കാൾ 30 mm അധിക നീളവും 4 mm അധിക ഉയരവുമുണ്ടെന്നാണ് കമ്പനി പറുന്നത്. അതേസമയം വീൽബേസ് 2,680 മില്ലീമീറ്ററായി തന്നെ തുടരുകയാണ്. ഡിസൈനിലേക്ക് നോക്കിയാൽ വലിയൊരു പരിണാമത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നത് വാഹനപ്രേമികളെ സന്തോഷിപ്പിക്കുന്ന കാര്യമാണ്. കൂടുതൽ കർവിയായാണ് മോഡലിന്റെ പണിപൂർത്തിയാക്കിയിരിക്കുന്നത്.

New Volkswagen Tiguan R-Line SUV India Launch On April 14 What To Expect

R-ലൈൻ വേരിയന്റുകൾക്ക് കൂടുതൽ സ്‌പോർട്ടിയർ ഫ്രണ്ട്, റിയർ ബമ്പറുകൾ, റിയർ സ്‌പോയിലർ, R-ലൈൻ സ്‌പെക്കിൽ സൈഡ് പാനലുകൾ എന്നിവയെല്ലാം ലഭിക്കും. കൂടാതെ, മുന്നിലും പിന്നിലും പൂർണ വീതിയുള്ള ഹൊറിസോണ്ടൽ എൽഇഡി ലൈറ്റ് സ്ട്രിപ്പുകൾ, വലിയ 19 ഇഞ്ച് അലോയ് വീലുകൾ എന്നിവയും ഫോക്‌സ്‌വാഗൺ ഒരുക്കിയിട്ടുണ്ട്. ഓൾ-സീസൺ ടയറുകൾ, ബ്ലാക്ക് റൂഫ് റെയിലുകൾ, പവർ-അഡ്ജസ്റ്റബിൾ ORVM-കൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, റിമോട്ട് പവർ ലിഫ്റ്റ്ഗേറ്റ് എന്നിവയും മോഡലിലുണ്ടാവും.

പുതിയ 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളും ഏറ്റവും പുതിയ MIB4 UI പ്രവർത്തിപ്പിക്കുന്ന 15.1 ഇഞ്ച് ഫ്രീസ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവുമായിരിക്കും ഇന്റീരിയിൽ ആദ്യം കണ്ണുടക്കുക. ഇതോടൊപ്പം സ്‌പോർട്‌സ് സീറ്റുകളും ത്രീ ലൈറ്റ് സോണുകളും 30 കളർ ഓപ്ഷനുകളുമുള്ള ആംബിയന്റ് ലൈറ്റിംഗ് പാക്കേജും കൂടിയാവുമ്പോൾ സംഗതി കളറാവും. 7 സീറ്റർ എസ്‌യുവിയായതിനാൽ തന്നെ ആവശ്യത്തിന് സ്പേസും കാര്യങ്ങളുമുണ്ടാവും.

New Volkswagen Tiguan R-Line SUV India Launch On April 14 What To Expect

കഴിഞ്ഞില്ല, നിരവധി യുഎസ്ബി ചാർജിംഗ് പോർട്ടുകൾ, വയർലെസ് ചാർജിംഗ് പാഡ്, ഓട്ടോ-ഡിമ്മിംഗ് IRVM, റിയർ എസി വെന്റുകളുള്ള ഡ്യുവൽ-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പവർ സ്ലൈഡിംഗ്, ടിൽറ്റിംഗ് സൺറൂഫ് എന്നിീ ഫീച്ചറുകളും പുതിയ ഫോക്‌സ്‌വാഗൺ ടിഗുവാൻ R-ലൈൻ വേരിയന്റിൽ സ്റ്റാൻഡേർഡായി ഉൾപ്പെടുത്തിയിട്ടുണ്ട്. 2.0 ലിറ്റർ TSI ടർബോ പെട്രോൾ എഞ്ചിനായിരിക്കും എസ്‌യുവിയുടെ ഹൃദയം.

7-സ്പീഡ് ഡിഎസ്‌ജി ഓട്ടോമാറ്റിക്കുമായി ജോടിയാക്കിയ ഈ എഞ്ചിൻ 261 bhp കരുത്തിൽ പരമാവധി 400 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. വിദേശ വിപണികളിൽ ടിഗുവാൻ R-ലൈനിനൊപ്പം 6-സ്പീഡ് മാനുവലും ജർമൻ ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഇന്ത്യയിലേക്ക് ഈയൊരു ട്രാൻസ്മിഷൻ കോമ്പിനേഷൻ എത്താൻ സാധ്യതയില്ല. വാഹനത്തിന്റെ ആഗോള പതിപ്പുകളിൽ അഡാപ്റ്റീവ് സസ്‌പെൻഷൻ സിസ്റ്റത്തിനായി ഡൈനാമിക് ഷാസിസ് കൺട്രോൾ പ്രോയും കമ്പനി സജ്ജീകരിച്ചിരിക്കുന്നു.

വെഹിക്കിൾ ഡൈനാമിക്സ് മാനേജർ (VDM) സിസ്റ്റത്തോടുകൂടിയ ട്വിൻ-വാൽവ് വേരിയബിൾ ഡാംപറുകളും ഇതിലുണ്ട്. ഇന്ത്യയിലേക്ക് വരുന്ന മോഡലിൽ ഈ സവിശേഷതകൾ ഉൾപ്പെടുത്തുമോയെന്നത് കണ്ടറിയണം. ടൊയോട്ട ഫോർച്യൂണർ, നിസാൻ X-ട്രെയിൽ, എംജി ഗ്ലോസ്റ്റർ, സ്കോഡ കൊഡിയാക് തുടങ്ങിയ ഫുൾ-സൈസ് എസ്‌യുവികളുമായിട്ടാവും പ്രഥമിക മത്സരമെങ്കിലും മെർസിഡീസ് ബെൻസ് ജിഎൽഎ, ബിഎംഡബ്ല്യു X1, ഔഡി Q3 തുടങ്ങിയ എൻട്രി ലെവൽ ആഡംബര എസ്‌യുവികളിൽ നിന്നും മത്സരം നേരിടേണ്ടി വരും.

FAQs
ടിഗുവാൻ R-ലൈനിന് പ്രതീക്ഷിക്കുന്ന വില എത്രയാണ്

CBU ആയി വരുന്നതിനാൽ 50 ലക്ഷം രൂപ വരെ പ്രതീക്ഷിക്കാം

ഫോക്‌സ്‌വാഗൺ നിലവിൽ ഇന്ത്യയിൽ വിൽക്കുന്ന കാറുകൾ?

ടൈഗൂൺ, വെർട്ടിസ്, ടുഗുവാൻ എന്നിങ്ങനെ മൂന്ന് മോഡലുകളാണ് ജർമൻ ബ്രാൻഡിനുള്ളത്.

DriveSpark Automotive

More from DriveSpark

Article Published On: Friday, March 14, 2025, 15:04 [IST]
English summary
New volkswagen tiguan r line suv india launch on april 14 what to expect
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X