BYD വരെ ഞെട്ടിപ്പോയി, കുഞ്ഞൻ ഇലക്‌ട്രിക് എസ്‌യുവിയുടെ വില പ്രഖ്യാപിച്ച് വോൾവോ; ഇത്ര കുറവ് പ്രതീക്ഷിച്ചില്ല

ഇന്ത്യയിലെ ആഡംബര കാർ (Electric Luxury Car) വിഭാഗത്തിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചവരാണ് സ്വീഡിഷ് വാഹന നിർമാതാക്കളായ വോൾവോ (Volvo). വണ്ടിഭ്രാന്തൻമാർക്കിടയിൽ പ്രത്യേക സ്ഥാനമുള്ള കമ്പനി ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ വാഹനങ്ങൾ നിർമിക്കുന്നവർ കൂടിയാണ്. നിലവിൽ ഇവികളിലേക്ക് കൂടുതൽ ശ്രദ്ധകൊടുത്തിരിക്കുന്ന വോൾവോ ഇന്ത്യയിൽ വൈദ്യുത കാറുകളുടെ കരുത്തിലാണ് മുമ്പോട്ട് പോവുന്നത്. XC40 റീചാർജ്, C40 റീചാർജ് തുടങ്ങിയ രണ്ട് മോഡലുകളും രാജ്യത്ത് വലിയ വിജയമായിരുന്നു. ഇതിന് തൊട്ടുപിന്നാലെ EX30 എന്നൊരു പുതുമോഡലിനേയും കമ്പനി അടുത്തിടെ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു.

വോൾവോ ഇന്ത്യ തങ്ങളുടെ പുതിയ എൻട്രി ലെവൽ ഇലക്ട്രിക് വാഹനമായ EX30 എസ്‌യുവിയെ ഒറ്റ വേരിയന്റിൽ മാത്രമാണ് വിപണനത്തിന് എത്തിക്കുക. വില മാത്രം പ്രഖ്യാപിക്കാൻ ബാക്കിവെച്ച വോൾവോ ഒടുവിൽ തങ്ങളുടെ നിരയിലെ ഏറ്റവും ചെറിയ ഇലക്ട്രിക് എസ്‌യുവിയുടെ വിലയും പുറത്തുവിട്ടിരിക്കുകയാണ്. 39.99 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ഇവിയെ രാജ്യത്തിനായി സമർപ്പിച്ചിരിക്കുന്നത്.

New Volvo EX30 Electric SUV Price Announced In India

പക്ഷേ വേറൊരു കാര്യം പ്രത്യേകം ശ്രദ്ധിക്കാനുണ്ട് കേട്ടോ. 2025 ഒക്ടോബർ 19-ന് മുമ്പ് വോൾവോ EX30 ഇവി മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രമാണ് ഈ വിലയ്ക്ക് വാഹനം വാങ്ങാനാവുക. മേൽപ്പറഞ്ഞ തീയതിക്ക് ശേഷം EX30 ബുക്ക് ചെയ്യുന്നവർ 41 ലക്ഷം രൂപ നൽകേണ്ടിവരും. ബെംഗളൂരുവിലെ ഹൊസക്കോട്ടിലുള്ള വോൾവോയുടെ പ്ലാന്റിൽ പ്രാദേശികമായി അസംബിൾ ചെയ്യുന്ന മോഡലിന്റെ ഡെലിവറി നവംബർ ആദ്യ ആഴ്ച്ചയിൽ ആരംഭിക്കും.

39.99 ലക്ഷം രൂപ പ്രാരംഭ വിലയുള്ള വോൾവോ EX30 ഹ്യുണ്ടായി അയോണിക് 5, ബിവൈഡി സീലയൺ 7, ബിഎംഡബ്ല്യു iX1, കിയ EV6, മിനി കൺട്രിമാൻ ഇലക്ട്രിക് തുടങ്ങിയ എൻട്രി ലെവൽ ആഡംബര ഇവി ശ്രേണിയിലെ വമ്പൻമാരുമായാണ് മത്സരിക്കാൻ ഇറങ്ങുന്നത്. EX30 ഇവിയുടെ വില 41 ലക്ഷം രൂപയായി ഉയർന്നാലും വോൾവോയുടെ മോഡൽ തന്നെയായിരിക്കും ഈ ശ്രേണിയിലെ ഏറ്റവും താങ്ങാനാവുന്ന എൻട്രി ലെവൽ ലക്ഷ്വറി ഇലക്ട്രിക് എസ്‌യുവി.

New Volvo EX30 Electric SUV Price Announced In India

വിദേശ വിപണികളിലുള്ള മോഡലുകളിൽ രണ്ട് ബാറ്ററി ഓപ്ഷനുകൾ ലഭിക്കുന്നുണ്ട്. എങ്കിലും വോൾവോയുടെ EX30 ഇവി ഇവിടെ സിംഗിൾ 69kWh ലിഥിയം അയൺ ബാറ്ററി പായ്ക്ക് ഓപ്ഷനിൽ മാത്രമേ വാങ്ങാനാവൂ. സിംഗിൾ ചാർജിൽ 480 കിലോമീറ്റർ WLTP റേഞ്ച് അവകാശപ്പെടുന്ന മോഡിലിന് 272 bhp പവറിൽ പരമാവധി 343 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും. റിയർ ആക്സിൽ-മൗണ്ടഡ് ഇലക്ട്രിക് മോട്ടോറാണ് ബാറ്ററിക്ക് കരുത്ത് പകരുന്നത്.

5.3 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ വോൾവോ EX30 ഇവിക്കാവുമെന്നാണ് സ്വീഡിഷ് വാഹന നിർമാതാക്കൾ അവകാശപ്പെടുന്നത്. അതേസമയം ഇലക്ട്രിക് എസ്‌യുവിയുടെ പരമാവധി വേഗം 180 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്. EX30 സിംഗിൾ പെഡൽ ഡ്രൈവിംഗ് ഓപ്ഷനുമായാണ് വരുന്നത്. ഇത് ബ്രേക്ക് പെഡൽ ഉപയോഗിക്കാതെ തന്നെ ഇവി നിർത്താൻ അനുവദിക്കുന്നതിന് ബ്രേക്ക് റീജനറേഷൻ സജ്ജമാക്കുന്ന സംവിധാനമാണ്.

New Volvo EX30 Electric SUV Price Announced In India

വാഹനത്തിനൊപ്പം 11kW വാൾബോക്സ് ചാർജറാണ് വാഗ്ദാനം ചെയ്യുന്നത്. ഇതുവഴി 0-100 ശതമാനം ചാർജ് കൈവരിക്കാൻ 7 മണിക്കൂർ സമയമാണ് വേണ്ടിവരിക. 8 വർഷത്തെ അല്ലെങ്കിൽ 1.6 കിലോമീറ്റർ ബാറ്ററി വാറണ്ടിയും EX30 ഇവിയിൽ സ്റ്റാൻഡേർഡായി നൽകുന്നു. ചെറിയ ഇവിയിൽ 3 വർഷത്തെ വാറണ്ടി, 3 വർഷത്തെ വോൾവോ സർവീസ് പാക്കേജ്, 3 വർഷത്തെ റോഡ്‌സൈഡ് അസിസ്റ്റൻസ്, കമ്പനി 'കണക്റ്റ് പ്ലസ്' എന്ന് വിളിക്കുന്ന ഡിജിറ്റൽ സേവനങ്ങളുടെ 5 വർഷത്തെ സബ്‌സ്‌ക്രിപ്‌ഷൻ എന്നിവയും കമ്പനി ഒരുക്കിയിട്ടുണ്ട്.

ഡിസൈനിന്റെ കാര്യത്തിൽ EX90 എസ്‌യുവിയുടെ മിനിയേച്ചർ സ്റ്റൈലാണ് EX30 സ്വീകരിച്ചിരിക്കുന്നത്. ചെറിയ എൽഇഡി ഹെഡ്‌ലാമ്പുകൾ, പരിചിതമായ തോർസ് ഹാമർ ഡേടൈം ലൈറ്റുകൾ, ബ്ലാങ്കഡ്-ഓഫ് ഗ്രിൽ, 20 ഇഞ്ച് എയ്‌റോ ഫോക്കസ്ഡ് വീലുകൾ, പിക്‌സൽ-സ്റ്റൈൽ ടെയിൽ ലാമ്പുകൾ എന്നിവയാണ് ഇലക്ട്രിക് എസ്‌യുവിയുടെ എക്സ്റ്റീരിയറിനെ മനോഹരമാക്കുന്നതെന്ന് വേണം പറയാൻ.

ഇന്റീരിയറിന്റെ കാര്യത്തിലും ഫീച്ചറുകളുടെ കാര്യത്തിലും കമ്പനി പിശുക്കൊന്നും കാണിച്ചിട്ടില്ലെന്ന് വേണം പറയാൻ. വെർട്ടിക്കലായുള്ള 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, ഡാഷ്‌ബോർഡിന്റെ മധ്യഭാഗത്ത് ഇൻ-ബിൽറ്റ് ഗൂഗിൾ, ത്രീ-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, നോർഡിക്കോ അപ്ഹോൾസ്റ്ററി, 9-സ്പീക്കർ 1040W ഹാർമൻ കാർഡൺ സൗണ്ട് സിസ്റ്റം എന്നിവയാണ് കാറിലെ പ്രധാന ഫീച്ചറുകൾ.

ഇതുകൂടാതെ ഫിക്സഡ് പനോരമിക് സൺറൂഫ്, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, 8-വേ പവർഡ് ഫ്രണ്ട് സീറ്റുകൾ, ഒരു പവർഡ് ടെയിൽഗേറ്റ്, ഇൻഡക്റ്റീവ്, വയർലെസ് സ്മാർട്ട്‌ഫോൺ ചാർജറുകൾ എന്നിവ പോലുള്ള മറ്റ് സവിശേഷതകളും എസ്‌യുവിയിലുണ്ട്. ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, റിയർ ക്രോസ് ട്രാഫിക് അലേർട്ട് എന്നിവയുള്ള ലെവൽ 2 ADAS ടെക്ക്, 7 എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ എന്നിവയാണ് സേഫ്റ്റി സന്നാഹങ്ങൾ.

More from DriveSpark

Article Published On: Tuesday, September 23, 2025, 16:20 [IST]
English summary
New volvo ex30 electric suv price announced in india check out the details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X