ഹാച്ച്ബാക്കിന്റെ പൈസയ്ക്ക് എസ്‌യുവി മുതലാളിയാവാം, ഇനി നിസാൻ മാഗ്നൈറ്റ് വാങ്ങാൻ വെറും 5.61 ലക്ഷം മതി

വാഹനം വാങ്ങാനിരുന്നവർക്കെല്ലാം ലോട്ടറി പോലെയായിരുന്നു ജിഎസ്‌ടി നിരക്കുകൾ വെട്ടിക്കുറച്ചുള്ള പ്രഖ്യാപനം എത്തിയത്. കേന്ദ്രസർക്കാരിൽ നിന്നും ഈയടുത്ത കാലത്ത് ലഭിച്ചതിൽ ഏറ്റവും നല്ല പ്രഖ്യാപനങ്ങളിൽ ഒന്നുകൂടിയാണിത്. ഇനി പെട്രോൾ, ഡീസൽ വില കൂടി എങ്ങനെയെങ്കിലും കുറച്ചാൽ ഇരട്ടി മധുരമാവും. അത് തൽക്കാലം അവിടെ നിൽക്കട്ടെ, വാഹന വിലയിലുണ്ടായിരിക്കുന്ന വലിയ മാറ്റം ഉപക്താക്കളിലേക്ക് ഉടനടി അവതരിപ്പിച്ചുകൊണ്ട് വാഹന നിർമാണ കമ്പനികളും മാസ് കാണിച്ചിട്ടുണ്ട്. ടാറ്റ മോട്ടോർസ്, ഹ്യുണ്ടായി, റെനോ, മഹീന്ദ്ര, സ്കോഡ അങ്ങനെ പ്രമുഖ ബ്രാൻഡുകളെല്ലാം അവരവരുടെ മോഡലുകളുടെ പുതിയ വില പ്രസിദ്ധീകരിച്ച് കഴിഞ്ഞു. ഇപ്പോഴിതാ നിസാനും മാഗ്നൈറ്റിന്റെ പുതിയ വില എത്രയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്.

നാല് മീറ്ററിൽ താഴെയുള്ള ബി-എസ്‌യുവികളുടെ ജിഎസ്ടി നിരക്കുകൾ കുറച്ചതിനെത്തുടർന്ന് നിസാൻ മോട്ടോർ ഇന്ത്യക്കും വരും ദിവസങ്ങളിൽ ആഘോഷ നാളുകളായിരിക്കും. പുതിയ ജിഎസ്‌ടി സ്ലാബുകൾ പ്രകാരം മാഗ്നൈറ്റ് ശ്രേണിയിലുടനീളം ഗണ്യമായ വിലക്കുറവാണ് സംഭവിച്ചിരിക്കുന്നത്. നവരാത്രിയുടെ ആദ്യ ദിവസമായ 2025 സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ മാറ്റത്തിലൂടെ എസ്‌യുവിയുടെ വിലയിൽ 1 ലക്ഷം രൂപ വരെയാണ് കുറവ് സംഭവിച്ചിരിക്കുന്നത്.

Nissan Magnite Become Affordable After GST Revision

ഉത്സവ സീസണിനായി ഒരുങ്ങുന്ന വാഹന വിപണിക്ക് മൈലേജാവുന്ന തീരുമാനം കമ്പനികളെല്ലാം ഏറ്റെടുത്തിട്ടുണ്ട്. നിസാൻ മാഗ്നൈറ്റിന്റെ ഏറ്റവും കുറഞ്ഞ വിലയുള്ള വിസിയ മാനുവൽ ബേസ് മോഡൽ ഇപ്പോൾ 6 ലക്ഷത്തിൽ താഴെ വിലയിൽ സ്വന്തമാക്കാം. അതായത് 5.61 ലക്ഷം രൂപ എക്സ്ഷോറൂം വിലയുണ്ടെങ്കിൽ വേരിയന്റ് സ്വന്തമാക്കാമെന്ന് സാരം.

ഓട്ടോമാറ്റിക് സൗകര്യത്തോടെ മിഡ്-റേഞ്ച് ഓപ്ഷനുകളായി സ്ഥാപിച്ചിരിക്കുന്ന എൻ-കണക്റ്റ സിവിടി, കുറോ സിവിടി വകഭേദങ്ങൾ ഇപ്പോൾ 10 ലക്ഷത്തിന് താഴെയാണ്. ഉയർന്ന വകഭേദങ്ങളായ സിവിടി ടെക്‌ന, സിവിടി ടെക്‌ന പ്ലസ് എന്നിവയ്‌ക്കാണ് കൂടുതൽ വിലക്കുറവുണ്ടായിരിക്കുന്നത്. ഇവ ഇപ്പോൾ യഥാക്രമം 97,000 രൂപയും 1 ലക്ഷം രൂപയും വിലകുറഞ്ഞതായി മാറിയിട്ടുണ്ട്.

Nissan Magnite Become Affordable After GST Revision

അങ്ങനെ 5.61 ലക്ഷം മുതൽ 9.93 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയുണ്ടെങ്കിൽ നിസാൻ മാഗ്നൈറ്റ് ഇപ്പോൾ സ്വന്തമാക്കാം. എസ്‌യുവിയ്‌ക്കൊപ്പം സി‌എൻ‌ജി റിട്രോഫിറ്റ്‌മെന്റ് കിറ്റിന്റെയും വില നിസാൻ കുറച്ചു. 74,999 വിലയുണ്ടായിരുന്ന കിറ്റ് ഉപഭോക്താക്കൾക്ക് 3,000 രൂപ വിലക്കുറവിൽ വാങ്ങാനാവും. സർക്കാർ അംഗീകൃത വെണ്ടർ വികസിപ്പിച്ചെടുത്ത ഈ കിറ്റിന് 3 വർഷത്തെ അല്ലെങ്കിൽ 1 ലക്ഷം കിലോമീറ്റർ വാറണ്ടിയോടെയാണ് വരുന്നത് എന്നതിനാൽ ആശങ്കകളൊന്നും വേണ്ട.

കൂടാതെ മാഗ്നൈറ്റ് സി‌എൻ‌ജിയിൽ ബൂട്ട് സ്പേസിന്റെ വിട്ടുവീഴ്ച്ചയൊന്നും വേണ്ട. സ്റ്റാൻഡേർഡ് വേരിയന്റുകളിലുള്ള 336 ലിറ്റർ ബൂട്ട് സ്‌പേസ് ഇത് നിലനിർത്തുന്നുവെന്ന് കമ്പനി ഉറപ്പാക്കിയിട്ടുണ്ട്. കുറോ സ്പെഷ്യൽ എഡിഷൻ പോലുള്ള കൂട്ടിച്ചേർക്കലുകളിലൂടെ കോംപാക്‌ട് എസ്‌യുവി നിര പുതുമയോടെ നിലനിർത്താൻ കമ്പനിക്കാവുന്നുണ്ട്. ഒപ്പം ക്രാഷ് ടെസ്റ്റിൽ മികച്ച സ്കോർ സ്വന്തമാക്കിയതും മാഗ്നൈറ്റിന് മൈലേജായിട്ടുണ്ട്.

Nissan Magnite Become Affordable After GST Revision

ബേസ് വേരിയന്റ് മുതലേ സ്റ്റാൻഡേർഡായി തന്നെ നിസാൻ മാഗ്നൈറ്റിൽ ആറ് എയർബാഗുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. സ്റ്റാൻഡേർഡായി തന്നെ മൂന്ന് വർഷത്തെ അല്ലെങ്കിൽ 1 ലക്ഷം കിലോമീറ്റർ വാറണ്ടിയും മാഗ്നൈറ്റിനൊപ്പം നിസാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് അധിക ചിലവിൽ 6 വർഷം അല്ലെങ്കിൽ 1.50 ലക്ഷം കിലോമീറ്റർ വരെ നീട്ടാനും ഉപഭോക്താക്കൾക്ക് സാധിക്കും.

1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ എന്നിവയാണ് കോംപാക്‌ട് എസ്‌യുവിക്ക് തുടിപ്പേകുന്നത്. NA പതിപ്പിന് 71 bhp കരുത്തിൽ പരമാവധി 96 Nm torque വരെ ഉത്പാദിപ്പിക്കാനാവും. മറുവശത്ത് ടർബോ യൂണിറ്റിന് 98 bhp പവറിൽ പരമാവധി 160 Nm torque ആണ് നൽകാനാവുക. 5 സ്പീഡ് മാനുവൽ, എഎംടി, ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവയാണ് മാഗ്നൈറ്റിലെ ഗിയർബോക്‌സ് ഓപ്ഷനുകൾ.

More from DriveSpark

Article Published On: Monday, September 8, 2025, 17:33 [IST]
English summary
Nissan magnite become affordable after gst revision new price starts from rs 5 61 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X