മാരുതിക്ക് പോലും പറ്റിയില്ല! ഓട്ടോമാറ്റിക് സിഎൻജി എസ്‌യുവിയുമായി നിസാൻ; വില 6.89 ലക്ഷം മുതൽ

ഇന്ത്യക്കാർക്ക് പ്രിയങ്കരമായി മാറിയിരിക്കുകയാണ് സിഎൻജി കാറുകൾ. മാരുതി സുസുക്കി കൈയടക്കിവെച്ചിരിക്കുന്ന വിഭാഗത്തിൽ ടാറ്റ മോട്ടോർസും ഹ്യുണ്ടായിയും വരെ കച്ചമുറുക്കി മത്സരിക്കുന്നുണ്ട്. ഇവർക്കൊപ്പം ഓടിയെത്താനായി ഏവരുടേയും പ്രിയപ്പെട്ട നിസാനും കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിലോടുന്ന എസ്‌യുവി വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്. മറ്റ് ബ്രാൻഡുകളിൽ നിന്നും വ്യത്യസ്‌തമായി ഫാക്‌ടറി ഫിറ്റഡ് കിറ്റുകൾക്ക് പകരം ഡീലർ ഫിറ്റ്മെന്റായാണ് നിസാന്റെ സിഎൻജി കിറ്റുകൾ വരുന്നതെന്ന് മാത്രം. ഇപ്പോൾ ഓട്ടോമാറ്റിക് കാറുകൾക്ക് പ്രിയം കൂടുന്നുണ്ടെങ്കിലും സിഎൻജിയിൽ ഇവ കിട്ടാൻ അൽപം പ്രയാസമാണ്. എന്നാൽ സെഗ്മെന്റിലേക്ക് ആദ്യമായി ടാറ്റ മോട്ടോർസ് ക്ലച്ച്ലെസ് സംവിധാനം ഏറെനാളുകൾക്ക് മുമ്പേ കൊണ്ടുവന്നിരുന്നു.

എന്നിട്ടും സിഎൻജി വിഭാഗത്തിൽ ഓട്ടോമാറ്റിക് ഗിയർബോക്‌സ് കൊണ്ടുവരാൻ മാരുതി സുസുക്കിയോ ഹ്യുണ്ടായിയോ തയാറായില്ല. ഇവർക്ക് മുമ്പേ ഈ ആശയം കടമെടുത്ത് ധൈര്യത്തോടെ മുമ്പോട്ട് എത്തിയിരിക്കുകയാണ് നിസാൻ. ഇന്ന് മുതൽ തങ്ങളുടെ ജനപ്രിയനായ മാഗ്നൈറ്റ് കോംപാക്‌ട് എസ്‌യുവിയിൽ സിഎൻജി ഓട്ടോമാറ്റിക് ലഭ്യമാവും. ടാറ്റയ്ക്ക് ശേഷം ക്ലച്ച്ലെസ് സംവിധാനം അവതരിപ്പിച്ച് മുന്നിലോടാനുള്ള ജാപ്പനീസ് ബ്രാൻഡിന്റെ ശ്രമമാണിത്.

Nissan Magnite CNG AMT Launched Price Starts From Rs 6 89 Lakh

നിസാൻ മാഗ്നൈറ്റ് സിഎൻജി ഇപ്പോൾ മാനുവൽ, എഎംടി ഓപ്ഷനുകളിൽ ലഭ്യമാണെന്ന് കമ്പനി തന്നെയാണ് ഔദ്യോഗികമായി പത്രക്കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്. എസ‌യുവിയുടെ 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പതിപ്പായ മാഗ്നൈറ്റിന്റെ എല്ലാ വകഭേദങ്ങളും ബ്രാൻഡിന്റെ ഡീലർഷിപ്പുകളിൽ നിന്നുള്ള സിഎൻജി കിറ്റ് ഉപയോഗിച്ച് റീട്രോഫിറ്റ് ചെയ്യാനാവും. സമീപകാല ജിഎസ്ടി 2.0 പരിഷ്ക്കരണങ്ങൾ കാരണം, സിഎൻജി കിറ്റ് ഘടിപ്പിക്കുന്നതിനുള്ള ചെലവ് ഏകദേശം 3,000 രൂപ കുറഞ്ഞ് 72,000 രൂപയായി.

രണ്ട് ഗിയർബോക്സ് ഓപ്ഷനുകൾക്കും സിഎൻജി കിറ്റ് വാഗ്ദാനം ചെയ്യുന്നതിനൊപ്പം നിലവിലുള്ള ഫ്യുവൽ-ഫില്ലിംഗ് ലിഡിനുള്ളിൽ സിഎൻജി ഫില്ലിംഗ് വാൽവും നിസാൻ ഇപ്പോൾ സംയോജിപ്പിച്ചിരിക്കുകയാണ്. മുമ്പ് എഞ്ചിൻ കംപാർട്ട്മെന്റ് വഴി സിഎൻജി നിറയ്ക്കണമായിരുന്നുവെന്നത് പലർക്കും ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഇതിന് പരിഹാരമായത് എസ്‌യുവിക്ക് കൂടുതൽ ആളുകളെ കൈയിലെടുക്കാൻ സഹായകരമാവും.

Nissan Magnite CNG AMT Launched Price Starts From Rs 6 89 Lakh

ഡീലർ റീട്രോഫിറ്റായതിനാൽ വിശ്വസിച്ച് എങ്ങനെ വാങ്ങുമെന്ന ടെൻഷനൊന്നും വേണ്ട കേട്ടോ. മാഗ്നൈറ്റ് സിഎൻജിക്കൊപ്പം നിസാൻ 3 വർഷത്തെ അല്ലെങ്കിൽ 1 ലക്ഷം കിലോമീറ്റർ വാറണ്ടിയും വാഗ്ദാനം ചെയ്യുന്നുണ്ട്. അതിനാൽ ആർക്കും ആശങ്കകളൊന്നുമില്ലാതെ ആളെ കൂടെക്കൂട്ടാനാവും. ഇനി വില എങ്ങനെയാണെന്ന് കൂടി ആലോചിച്ച് തല പുണ്ണാക്കേണ്ട, സിഎൻജി വേരിയന്റുകളുടെ വില വിശദമായി പറഞ്ഞുതരാം.

നിസാൻ മാഗ്നൈറ്റ് വിസിയ സിഎൻജി മാനുവലിന് 6.34 ലക്ഷവും ഓട്ടോമാറ്റിക്കിന് 6.89 ലക്ഷവുമാണ് എക്സ്ഷോറൂം വില വരുന്നത്. വിസിയ പ്ലസ് മാനുവലിന് 6.79 ലക്ഷമാണ് വില. ഇതിന് ഓട്ടോമാറ്റിക് വേരിയന്റില്ല. ആക്‌സെന്റ സിഎൻജി മാനുവലിന് 7.39 ലക്ഷം, ഓട്ടോമാറ്റിക്കിന് 7.89 ലക്ഷം എൻ-കണക്റ്റ സിഎൻജി മാനുവലിന് 8.01 ലക്ഷം ഓട്ടോമാറ്റിക്കിന് 8.51 ലക്ഷം എന്നിങ്ങനെയാണ് എക്സ്ഷോറൂം വില വരുന്നത്.

Nissan Magnite CNG AMT Launched Price Starts From Rs 6 89 Lakh

അതേസമയം നിസാൻ മാഗ്നൈറ്റ് ടെക്‌ന സിഎൻജി മാനുവലിന് 8.88 ലക്ഷവും ഓട്ടോമാറ്റിക്കിന് 9.38 ലക്ഷവും വില വരും. ടോപ്പ് എൻഡ് ടെക്‌ന പ്ലസ് സിഎൻജി മാനുവലിന് 9.20 ലക്ഷവും ഓട്ടോമാറ്റിക്കിന് 9.70 ലക്ഷവുമാണ് എക്സ്ഷോറൂം വിലയായി വരുന്നത്. ഇന്ധന വില കുതിച്ചുയരുന്നതോടെ, ആളുകൾ സിഎൻജി പോലുള്ള ഇതര ഇന്ധന ഓപ്ഷനുകൾക്കായി തിരയാൻ തുടങ്ങിയിരിക്കുന്നു.

ഈ സാഹചര്യത്തിൽ കാറിൽ സിഎൻജി ഓപ്ഷൻ നൽകുന്നത് വിൽപ്പന ഉയർത്താൻ സഹായിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഈ കിറ്റുകൾ ഹോമോലോഗേറ്റ് ചെയ്തതും പ്രാദേശിക നിയന്ത്രണങ്ങൾക്കും സുരക്ഷാ മാനദണ്ഡങ്ങൾക്കും അനുസൃതവുമാണെന്നതിൽ ഫാക്ടറി ഫിറ്റഡ് പോലെ വിശ്വസിക്കാം. ഒപ്പം ഓട്ടോമാറ്റിക് ഗിയർബോക്‌സ് ലഭിക്കുന്ന ആദ്യത്തെ സിഎൻജി എസ്‌യുവി കൂടിയാണിത്.

More from DriveSpark

Article Published On: Friday, October 17, 2025, 6:00 [IST]
English summary
Nissan magnite cng amt launched price starts from rs 6 89 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X