എഥനോൾ കലർന്ന പെട്രോൾ ധൈര്യമായി അടിച്ചോളൂ... മാഗ്നൈറ്റിന്റെ വാറണ്ടിയെ ബാധിക്കില്ലെന്ന ഉറപ്പുമായി നിസാൻ

ഒരൊറ്റ മോഡലിന്റെ ബലത്തിൽ രാജ്യത്ത് പിടിച്ചുനിൽക്കുന്നവരാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാൻ. വിദേശ രാജ്യങ്ങളിൽ വലിയ വാഹന നിരയുണ്ടെങ്കിലും ഇന്ത്യയിൽ കാര്യമായ രീതിയിൽ വളരാനൊന്നും ഇവർക്കായിട്ടില്ല. എങ്കിലും ഹാച്ച്ബാക്ക് വാങ്ങുന്ന വിലയ്ക്ക് കോംപാക്‌ട് എസ്‌യുവി തന്ന് ഇന്ത്യക്കാരെ ചാക്കിലാക്കാൻ നിസാന് സാധിച്ചിട്ടുണ്ട്. ഇന്നും തരക്കേടില്ലാത്ത രീതിയിൽ വിറ്റഴിയുന്ന മോഡൽ പലരുടേയും ഡ്രീം കാർ കൂടിയായിരിക്കും. അടുത്തിടെയായി രാജ്യത്ത് കാർ ഉപയോഗിക്കുന്നവർക്ക് തലവേദനയുണ്ടാക്കിയിട്ടുള്ള കാര്യമാണ് E20 പെട്രോളും അത് സംബന്ധിച്ച വാർത്തകളും. എഥനോൾ 20 ശതമാനത്തോളം കലർന്ന പെട്രോളാണ് നിലവിൽ രാജ്യത്ത് നിലവിലുള്ളത്.

ഇതുമായി പൊരുത്തപ്പെടാത്ത വാഹനങ്ങളും അതിലെ എഞ്ചിനുകളും വേഗം നശിക്കുമെന്നും പ്രതീക്ഷിക്കുന്ന മൈലേജ് ലഭിക്കുന്നില്ലെന്നുമുള്ള ആശങ്കകളാണ് കാർ ഉടമകൾക്കുള്ളത്. എന്നാൽ തങ്ങളുടെ എഞ്ചിനുകൾ E20 ഇന്ധനവുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് വ്യക്തമാക്കി ഒരു പ്രസ്താവന പുറത്തിറക്കിയിരിക്കുകയാണ് നിസാൻ മോട്ടോർ ഇന്ത്യ. E20 ഇന്ധനവുമായി പൊരുത്തപ്പെടുന്ന 1.0 ലിറ്റർ HR10 (NA), BR10 (ടർബോ) പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലാണ് മാഗ്നൈറ്റ് ലഭ്യമാവുന്നത്.

Nissan Magnite Engines Compatible With E20 Petrol And Will Not Void Warranty

ഇതര ഇന്ധനങ്ങളിലും സുസ്ഥിര ഭാവിക്കായുള്ള നൂതന പരിഹാരങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള സർക്കാരിന്റെ സംരംഭങ്ങളെ പൂർണമായും യോജിപ്പിച്ച് പിന്തുണയ്ക്കുന്നുവെന്നും പ്രസ്‌താവനയിൽ നിസാൻ പറഞ്ഞു. 1.0 ലിറ്റർ മൂന്ന് സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് HR10 പെട്രോൾ എഞ്ചിൻ 2025 ഫെബ്രുവരി മുതൽ E20 മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ജാപ്പനീസ് വാഹന നിർമാതാക്കൾ വ്യക്തമാക്കി.

അതേസമയം, 1.0 ലിറ്റർ മൂന്ന് സിലിണ്ടർ, ടർബോചാർജ്ഡ് BR10 പെട്രോൾ എഞ്ചിൻ 2024 ഓഗസ്റ്റ് മുതൽ E20 മാനദണ്ഡങ്ങൾ പാലിക്കുന്നുമുണ്ട്. മാത്രമല്ല മാഗ്നൈറ്റിന് കമ്പനി 10 വർഷത്തെ വാറണ്ടി പ്രോഗ്രാമാണ് ഇപ്പോൾ വാഗ്ദാനം ചെയ്യുന്നത്. E20 ഇന്ധനം ഉപയോഗിക്കുന്നത് 2024 ഒക്ടോബറിനുശേഷം വിൽക്കുന്ന മാഗ്നൈറ്റിന്റെയും മറ്റ് നിസാൻ കാറുകളുടെയും വാറണ്ടി അസാധുവാക്കില്ലെന്നും കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

Nissan Magnite Engines Compatible With E20 Petrol And Will Not Void Warranty

ആയതിനാൽ നിസാൻ മാഗ്നൈറ്റ് ഉടമകൾക്ക് വാറണ്ടിയുമായി സംബന്ധിച്ച ആകുലതകളോ ആശങ്കകളോ വേണ്ട. മാഗ്നൈറ്റിന്റെ പുതിയതും നിലവിലുള്ളതുമായ മോഡലുകൾ E20 ഇന്ധനത്തിൽ പ്രവർത്തിക്കാൻ പ്രാപ്തമാണെന്ന് നിസാൻ പറയുന്നു. കൂടാതെ എഥനോൾ കലത്തിയ ഇന്ധനം ഉപയോഗിക്കുന്ന നിസാൻ എസ്‌യുവികളിൽ ഇതുവരെ കാര്യമായ പ്രശ്‌നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും ബ്രാൻഡ് ചൂണ്ടിക്കാട്ടി.

ഇനി E20 ഇന്ധനത്തിലേക്കുള്ള മാറ്റത്തിൽ നിന്ന് ഉണ്ടാകുന്ന ഏതെങ്കിലും പ്രശ്‌നങ്ങൾ റെഗുലർ സർവീസ് അപ്പോയിന്റ്‌മെന്റുകളിൽ സമഗ്രമായി പരിശോധിക്കുകയും പരിഹരിക്കുകയും ചെയ്യുമെന്നും നിസാൻ ഉറപ്പ് നൽകിയിട്ടുണ്ട്. പെട്രോളിൽ എഥനോൾ കലരുന്നത് നിരവധി ഉപയോക്താക്കളെ ആശങ്കാകുലരാക്കുന്നുണ്ട്. ഇന്ധന ഉപഭോഗത്തിൽ 15-20 ശതമാനം വരെ കുറവുണ്ടായതായി വാഹന ഉടമകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Nissan Magnite Engines Compatible With E20 Petrol And Will Not Void Warranty

പക്ഷേ മൈലേജിൽ 1-2 ശതമാനം മാത്രമേ കുറവുണ്ടാകൂ എന്നാണ് കേന്ദ്ര സർക്കാർ അവകാശപ്പെടുന്നത്. മാത്രമല്ല, എഥനോളിന്റെ ദ്രവീകരണ സ്വഭാവം ദീർഘനേരം ഉപയോഗിക്കുമ്പോൾ എഞ്ചിന്റെ പാർട്‌സുകളിൽ തേയ്മാനം വർധിപ്പിക്കുന്നുമുണ്ടെന്നതാണ് യഥാർഥ്യം. എന്തായാലും മാഗ്നൈറ്റ് ഉപഭോക്താക്കൾക്ക് വാറണ്ടിയുമായി സംബന്ധിച്ച പ്രശ്‌നങ്ങളൊന്നും ഉണ്ടാവില്ലെന്ന ഉറപ്പ് ബ്രാൻഡ് നൽകിയത് സന്തോഷം നൽകുന്ന കാര്യമാണ്. ഒപ്പം നിസാൻ്റെ വിശ്വാസത്യയ്ക്കും ഇത് കൂടുതൽ കരുത്താവും.

2025 ഓഗസ്റ്റ് മാസത്തിൽ 1,384 യൂണിറ്റുകളുടെ കച്ചോടമാണ് നിസാന് ഇന്ത്യയിൽ നിന്നും നേടിയെടുക്കാനായത്. കഴിഞ്ഞ വർഷം വിറ്റ 2,263 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ വാർഷിക വിൽപ്പനയിൽ 38.84 ശതമാനത്തിന്റെ ഇടിവുണ്ടായിട്ടുണ്ട്. എങ്കിലും ഉത്സവ സീസണിൽ നഷ്ടം നികത്താനാവുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. മാഗ്നൈറ്റ് കോംപാക്‌ട് എസ്‌യുവിയാണ് മുഴുവൻ വിൽപ്പനയും സംഭാവന ചെയ്‌തിരിക്കുന്നത്. X-ട്രെയിൽ എസ്‌യുവി വാങ്ങാൻ പോയമാസവും ആരും എത്തിയിരുന്നില്ലെന്നത് നിരാശപ്പെടുത്തുന്ന കാര്യമാണ്.

More from DriveSpark

Article Published On: Wednesday, September 17, 2025, 17:34 [IST]
English summary
Nissan magnite engines compatible with e20 petrol and will not void warranty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X