വാഗൺആറിന്റെ വിലയുണ്ടായിരുന്ന എസ്‌യുവി, രണ്ട് മാസത്തിനിടെ വീണ്ടും വില കൂട്ടി കമ്പനി! പുതിയ വില ഇങ്ങനെ

ഹാച്ച്ബാക്ക് വാങ്ങുന്ന വിലയ്ക്ക് എസ്‌യുവി തന്ന് ഇന്ത്യക്കാരെ ചാക്കിലാക്കിയവരാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാൻ. അതുവരെ അങ്ങനെ ആരും കയറാതിരുന്ന ഷോറൂമുകളിലെല്ലാം ഉത്സവത്തിരക്കാക്കിയത് മാഗ്നൈറ്റ് (Nissan Magnite) എന്ന കോംപാക്‌ട് എസ്‌യുവിയായിരുന്നു. ചെറിയ വിലയും നല്ല സേഫ്റ്റിയും ഫീച്ചറുകളുമെല്ലാം കുത്തിനിറച്ചെത്തിയ വണ്ടി ആളുകൾ നെഞ്ചിലേറ്റി. മാരുതി വാഗൺആർ വാങ്ങുന്ന പൈസയുണ്ടേൽ എസ്‌യുവി മുതലാളിയാവാം എന്നത് ഏതൊരു വാഹനപ്രേമിയേയും മോഹിപ്പിക്കുന്ന കാര്യം കൂടിയാണ്. അങ്ങനെ അഞ്ചാം വർഷത്തിലേക്ക് കടക്കുന്ന വേളയിൽ മാഗ്നൈറ്റിന് മുഖംമിനുക്കലും സമ്മാനിച്ച് നിസാൻ ഇമേജ് വർധിപ്പിക്കുകയും ചെയ്‌തു.

പക്ഷേ ഇപ്പോഴിതാ മാഗ്നൈറ്റിന്റെ വില വീണ്ടും പരിഷ്ക്കരിച്ച് ആരാധകരെ നിരാശരാക്കിയിരിക്കുകയാണ് നിസാൻ. രണ്ട് മാസത്തിനുള്ളിൽ രണ്ടാമത്തെ തവണയാണ് എസ്‌യുവിയുടെ വിലയിൽ മാറ്റമുണ്ടാവുന്നത്. 2025 ജനുവരി 31-ന് വാഹനത്തിന് 22,000 രൂപ വരെ ഉയർത്തിയതിന് പിന്നാലെയാണ് വീണ്ടും കൂട്ടിയിരിക്കുന്നതിന്റെ കാരണം കമ്പനി വ്യക്തമാക്കിയിട്ടില്ല. മാർച്ച് മാസം 4,000 രൂപയാണ് വാഹനത്തിന് വർധിപ്പിച്ചിരിക്കുന്നത്.

Nissan Magnite Facelift Price Hiked For The Second Time

ഇനി മുതൽ പുതിയ നിസാൻ മാഗ്നൈറ്റ് വാങ്ങണമെങ്കിൽ 6.14 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടി വരും. അതേസമയം ടോപ്പ് എൻഡ് വേരിയന്റാണ് വാങ്ങാൻ ആഗ്രഹിക്കുന്നതെങ്കിൽ 11.92 ലക്ഷവും മുടക്കേണ്ടതായുണ്ട്. എസ്‌യുവി ആറ് വേരിയന്റുകളിലും 12 കളർ ഓപ്ഷനുകളിലും തുടർന്നും ലഭ്യമാവും. അതേസമയം രണ്ട് എഞ്ചിനുകളും മൂന്ന് ട്രാൻസ്മിഷൻ ഓപ്ഷനുകളും ഇതിലുണ്ട്.

വില വർധനവിന് പുറമെ മാഗ്നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റിന് കമ്പനി മറ്റ് പരിഷ്ക്കാരങ്ങളൊന്നും സമ്മാനിച്ചിട്ടില്ല. പക്ഷേ നിസാൻ ഇന്ത്യയിൽ വിൽക്കുന്ന രണ്ട് പാസഞ്ചർ വാഹനങ്ങളിൽ ഒന്നായ മാഗ്നൈറ്റിന്റെ എല്ലാ വകഭേദങ്ങൾക്കും ഏറ്റവും പുതിയ വില വർധനവ് ബാധകമാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് എസ്‌യുവിയുടെ എല്ലാ ശ്രേണിയും E20 നിലവാരത്തിലേക്ക് ജാപ്പനീസ് വാഹന നിർമാതാക്കൾ പരിഷ്ക്കരിക്കുകയും ചെയ്‌തിരുന്നു.

Nissan Magnite Facelift Price Hiked For The Second Time

എസ്‌യുവിയുടെ 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് BR10 പെട്രോൾ എഞ്ചിനാണ് E20 നിലവാരത്തിലേക്ക് പരിഷ്ക്കരിച്ചത്. അതേസമയം 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ നേരത്തെ തന്നെ E20 കംപ്ലയിന്റായി മാറിയിരുന്നു. 1.0 ലിറ്റർ പെട്രോൾ നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റ് 71 bhp പവറിൽ 96 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം എസ്‌യുവിയുടെ ടർബോ മോഡലിന് 99 bhp കരുത്തിൽ 152 Nm torque വരെ നൽകാനാവും.

5-സ്പീഡ് മാനുവൽ, എഎംടി, സിവിടി ഓട്ടോമാറ്റിക് എന്നിവയാണ് ട്രാൻസ്മിഷൻ ഓപ്ഷനുകൾ. നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിന് 5-സ്പീഡ് എഎംടി ലഭിക്കുമ്പോൾ ടർബോ-പെട്രോളിലാണ് സിവിടി ഓപ്ഷൻ തെരഞ്ഞെടുക്കാനാവുന്നത്. മാഗ്നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റിന് ഹെക്‌സഗൺ പാറ്റേണുള്ള ബ്ലാക്ക്ഡ്-ഔട്ട് ഗ്രിൽ, M ആകൃതിയിലുള്ള എൽഇഡി ടെയിൽലാമ്പുകൾ, 16 ഇഞ്ച് അലോയ് വീലുകൾ എന്നിവയാണ് എസ്‌യുവിയിലെ പുതിയ എക്സ്റ്റീരിയർ ഹൈലൈറ്റുകൾ.

Nissan Magnite Facelift Price Hiked For The Second Time

ത്രീ-ടോൺ കളർ ഓപ്ഷനിലാണ് എസ്‌യുവിയുടെ ഇന്റീരിയർ പണികഴിപ്പിച്ചിരിക്കുന്നത്. നല്ല യാത്രാ സുഖം സമ്മാനിക്കുന്ന സീറ്റുകളും പുതിയ അപ്ഹോൾസ്റ്ററിയും സോഫ്റ്റ്-ടച്ച് മെറ്റീരിയലുകളും ഉപയോഗിച്ചുള്ള നിർമാണം അടിപൊളിയാണ്. ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, വയർലെസ് ചാർജർ, TFT ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, എയർ പ്യൂരിഫയർ, ഫ്രെയിംലെസ് ഓട്ടോ-ഡിം IRVM, 360-ഡിഗ്രി ക്യാമറ, ഓട്ടോ ലോക്ക്, അപ്രോച്ച് അൺലോക്ക്, റിമോട്ട് സ്റ്റാർട്ട് എന്നിവയാണ് പ്രധാന അകത്തളത്തിലെ പ്രധാന ഫീച്ചറുകൾ.

നിലവിൽ പെട്രോൾ എഞ്ചിനുകളിൽ മാത്രം ലഭ്യമാവുന്ന മാഗ്നൈറ്റിന്റെ ഹൈബ്രിഡ്, സിഎൻജി വകഭേദങ്ങൾ കമ്പനി ഉടൻ പുറത്തിറക്കിയേക്കാമെന്ന വിവരവും പുറത്തുവരുന്നുണ്ട്. അതേസമയം, 2026 സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുമ്പ് ഇലക്ട്രിക് വാഹന രംഗത്തേക്ക് പ്രവേശിക്കാനുള്ള പദ്ധതി കമ്പനി ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു. എന്തായാലും ആഭ്യന്തര വിപണിയിൽ തരംഗമാവാനുള്ള നീക്കത്തിലാണ് കമ്പനി.

More from DriveSpark

Article Published On: Monday, March 10, 2025, 11:39 [IST]
English summary
Nissan magnite facelift price hiked for the second time
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X