വിശ്വസിച്ച് വാങ്ങാം, 5-സ്റ്റാർ സേഫ്റ്റിക്കൊപ്പം 6.14 ലക്ഷത്തിന്റെ എസ്‌യുവിക്ക് 10 വർഷം വാറണ്ടിയും കിട്ടും

ഇന്ത്യയിൽ നിസാന് പുതുജീവനേകിയ മോഡലാണ് മാഗ്നൈറ്റ് എന്ന കോംപാക്‌ട് എസ്‌യുവി. ഒറ്റയ്ക്ക് ഒരു കമ്പനിയെ കഴിഞ്ഞ 5 വർഷക്കാലമായി താങ്ങിനിർത്തുന്നത് നിസാര കാര്യമല്ലല്ലോ. ഹാച്ച്ബാക്കിന്റെ വിലയ്ക്ക് എസ്‌യുവി നിർമിച്ച് ഇന്ത്യക്കാർക്ക് നൽകിയവരെ അങ്ങനെ കൈയൊഴിയാനും ജനങ്ങൾക്കാവില്ലല്ലോ. കുറഞ്ഞ വിലയിൽ എസ്‌യുവി മുതലാളിയാവാം എന്നത് മാത്രമല്ല, നല്ല സേഫ്റ്റി, കിടിൻ ഫീച്ചറുകൾ, പോക്കറ്റിൽ ഒതുങ്ങുന്ന മെയിന്റനെൻസ് കോസ്റ്റ് എന്നിവയെല്ലാം കൂടിച്ചേർന്ന വണ്ടിയാണ് മാഗ്നൈറ്റ്. തലവേദനയോ ആശങ്കകളോ ഒന്നുമില്ലാതെ വാങ്ങിക്കാം ഈ നിസാന്റെ മെയ്‌ഡ് ഇൻ ഇന്ത്യ മോഡൽ.

അടുത്തിടെ ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗും അടിച്ചെടുത്ത് നിസാന്റെ കുട്ടിക്കൊമ്പൻ കരുത്തുകാട്ടിയിരുന്നു. പിന്നാലെയിതാ കൂടുതൽ ആളുകളുടെ വിശ്വാസം നേടാനായി മാഗ്നൈറ്റിൽ 10 വർഷത്തെ എക്സ്റ്റൻഡഡ് വാറണ്ടി പ്രോഗ്രാം പ്രഖ്യാപിച്ചിരിക്കുകയാണ് ജാപ്പനീസ് വാഹന നിർമാതാക്കൾ. മോഡലിന്റെ സ്റ്റാൻഡേർഡായുള്ള മൂന്ന് വർഷത്തെ വാറണ്ടി അടിസ്ഥാനമാക്കി പ്രോഗ്രാം 10 വർഷം അല്ലെങ്കിൽ 2 ലക്ഷം കിലോമീറ്റർ വരെ കവറേജ് നൽകുന്നു.

Nissan Magnite SUV Now Available With 10 Year Extended Warranty

ഉപഭോക്താക്കൾക്ക് അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് 3+7 വർഷം അല്ലെങ്കിൽ 3+4, 3+3, 3+2, 3+1 വർഷം പോലുള്ള ചെറിയ എക്സ്റ്റൻഡേഷനുകൾ പോലുള്ള ഒന്നിലധികം കോൺഫിഗറേഷനുകളിൽ നിന്ന് വാറണ്ടി കാലയളവ് തെരഞ്ഞെടുക്കാനും അവസരമുണ്ടെന്ന് നിസാൻ പറയുന്നു. പ്ലാനിന്റെ വില കിലോമീറ്ററിന് വെറും 0.22 പൈസ അല്ലെങ്കിൽ പ്രതിദിനം 12 രൂപയ്ക്ക് തുല്യമാണെന്ന് കമ്പനി പറയുന്നു.

ആദ്യത്തെ 7 വർഷത്തേക്ക് കവറേജിൽ വിശാലമായ കംപോണന്റും അറ്റകുറ്റപ്പണികളും വരെ ഉൾപ്പെടുന്നുണ്ട്. അതേസമയം 8, 9, 10 വർഷങ്ങളിൽ എഞ്ചിൻ, ട്രാൻസ്മിഷൻ സംരക്ഷണത്തിലാണ് നിസാന്റെ എക്സ്റ്റൻഡഡ് വാറണ്ടി പ്രോഗ്രാം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പ്ലാനിന് കീഴിലുള്ള മെയിന്റനെൻസുകൾ രാജ്യവ്യാപകമായി നിസാന്റെ ഏത് അംഗീകൃത സർവീസ് സെന്ററിലും നടത്താമെന്നതും നല്ല കാര്യമാണ്.

Nissan Magnite SUV Now Available With 10 Year Extended Warranty

ക്ലെയിമുകളുടെ എണ്ണത്തിലോ മൂല്യത്തിലോ യാതൊരു നിയന്ത്രണവുമില്ലെന്നതും കമ്പനി പ്രത്യേകം പറയുന്നുണ്ട്. ജെനുവിൻ നിസാൻ പാർട്‌സുകളും ക്യാഷ്‌ലെസ് സർവീസ് ഓപ്ഷനുകളും ഉൾപ്പെടുത്തിയാണ് 10 വർഷത്തെ വാറണ്ടി പ്രോഗ്രാം ഡിസൈൻ ചെയ്‌തിരിക്കുന്നതും. പക്ഷേ വേറൊരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട് കേട്ടോ, 2024 ഒക്ടോബർ മുതൽ വാങ്ങിയ സ്വകാര്യ ഉടമസ്ഥതയിലുള്ള പുതിയ നിസാൻ മാഗ്നൈറ്റ് മോഡലുകൾക്ക് മാത്രമേ വാറണ്ടിക്ക് യോഗ്യതയുണ്ടാവൂ.

ഇവയെല്ലാം മൂന്ന് വർഷത്തെ സ്റ്റാൻഡേർഡ് വാറണ്ടിയോടെയാണ് വരുന്നത്. പുതിയ പാക്കേജ് വാങ്ങാനായി ഉടമകൾ ഇപ്പോഴും സ്റ്റാൻഡേർഡ് വാറണ്ടി കാലയളവിനുള്ളിൽ ആയിരിക്കണമെന്നും നിസാൻ പ്രത്യേകം പറയുന്നുണ്ട്. കൂടാതെ രണ്ട് വർഷത്തെ സ്റ്റാൻഡേർഡ് വാറണ്ടി വഹിക്കുന്ന പഴയ മാഗ്നൈറ്റ് വേരിയന്റുകൾക്ക് പ്ലാൻ ലഭ്യമല്ല. CMF-A+ പ്ലാറ്റ്‌ഫോമിൽ നിർമിച്ച കോംപാക്‌ട് എസ്‌യുവി നിലവിൽ രാജ്യത്ത് മോശമല്ലാത്ത രീതിയിൽ കച്ചോടം പിടിക്കുന്നുണ്ട്.

Nissan Magnite SUV Now Available With 10 Year Extended Warranty

6 എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിംഗ്, ഉയർന്ന ടെൻസൈൽ സ്റ്റീൽ ബോഡി ഘടന എന്നിവയുൾപ്പെടെ 40-ലധികം സ്റ്റാൻഡേർഡ് സുരക്ഷാ സവിശേഷതകൾ വാഗ്ദാനം ചെയ്‌തുകൊണ്ടാണ് നിസാൻ മാഗ്നൈറ്റ് വിപണനത്തിന് എത്തുന്നത്. നിലവിൽ 65-ലധികം രാജ്യങ്ങളിൽ ഈ മോഡൽ വിൽക്കപ്പെടുന്നുമുണ്ട്.

ഉപഭോക്താക്കൾക്ക് ദീർഘകാല ഉറപ്പ് നൽകുന്നതിനാണ് വാറന്റി സംരംഭം ഉദ്ദേശിക്കുന്നതെന്നും ഗുണനിലവാരത്തിലും വിശ്വാസ്യതയിലും ബ്രാൻഡിന്റെ ശ്രദ്ധ പ്രതിഫലിപ്പിക്കുന്നതായും നിസാൻ മോട്ടോർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ സൗരഭ് വത്സ പറഞ്ഞു. പുതിയ വാഹനം വാങ്ങുന്ന സമയത്തോ അല്ലെങ്കിൽ സ്റ്റാൻഡേർഡ് വാറന്റി കാലയളവിൽ അംഗീകൃത നിസാൻ ഡീലർഷിപ്പുകൾ വഴിയോ എക്സ്റ്റൻഡഡ് വാറണ്ടി വാങ്ങാം. വാങ്ങുന്നവർക്ക് പ്രക്രിയ കൂടുതൽ സൗകര്യപ്രദമാക്കുന്നതിന് നിസാൻ ഫിനാൻസ് വഴി ധനസഹായ ഓപ്ഷനുകളും ഒരുക്കിയിട്ടുണ്ടെന്നാണ് പറയുന്നത്.

More from DriveSpark

Article Published On: Tuesday, August 12, 2025, 17:30 [IST]
English summary
Nissan magnite suv now available with 10 year extended warranty details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X