വാഗൺആർ വാങ്ങുന്ന പൈസക്ക് ഒന്നാന്തരം സേഫ്റ്റിയുള്ള എസ്‌യുവി വാങ്ങാം, ഒപ്പം 1.10 ലക്ഷത്തിന്റെ ഓഫറും

ഇന്ത്യയിലെ കുഞ്ഞൻ എസ്‌യുവി വിഭാഗത്തിൽ (Compact SUV Segment) വിപ്ലവം തീർത്ത മോഡലാണ് നിസാൻ മാഗ്നൈറ്റ് (Nissan Magnite). ഹാച്ച്ബാക്കുകളുടെ വിലയിൽ എസ്‌യുവികൾ നിർമിക്കാനും വിപണനം ചെയ്യാനാവുമെന്നും ലോകത്തെ കാണിച്ചുകൊടുത്ത ജാപ്പനീസ് വാഹന നിർമാതാക്കളുടെ മാസ് ഒന്ന് വേറെ തന്നെയായിരുന്നു. ചെറിയ വിലയും നല്ല സേഫ്റ്റിയും ഫീച്ചറുകളുമെല്ലാം കുത്തിനിറച്ചെത്തിയ വണ്ടി മൊത്തത്തിൽ അടിപൊളിയായതിനാൽ ആർക്കും അങ്ങനെ പരാതിയൊന്നും പറയാനുമില്ലായിരുന്നു. മെയിന്റനെൻസിന്റെ (Maintenance) കാര്യത്തിലും ആള് പോക്കറ്റ് ഫ്രണ്ട്ലിയാണ് കേട്ടോ. മാരുതി കാർ കൊണ്ടുനടക്കുന്ന പോലെ ആശാനെ മേയ്ക്കാനാവും.

ബി-എസ്‌യുവി വിഭാഗത്തിൽ 50,000 കിലോമീറ്ററിന് 39 പൈസ എന്ന നിരക്കിൽ പുതിയ നിസാൻ മാഗ്‌നൈറ്റിന് വരുന്ന മെയിന്റനെൻസ് ചെലവ്. അടുത്തിടെ മുഖംമിനുക്കിയെത്തിയ മോഡലും വിപണിയിൽ ശക്തമായ വിൽപ്പന കണക്കുകളോടെ മുമ്പോട്ട് കുതിക്കുകയാണ്. എങ്കിലും നിലവിലുള്ള സ്റ്റോക്കുകൾ വിറ്റഴിക്കാനും വിൽപ്പന കണക്കുകൾ വർധിപ്പിക്കാനുമായി കുഞ്ഞൻ എസ്‌യുവിക്ക് അഡാറ് ഓഫറുകളമായി രംഗത്തെത്തിയിരിക്കുകയാണ്.

Nissan Magnite SUV Now Available With Up To Rs 1 10 Lakh Discount Offer

നിസാൻ മാഗ്നൈറ്റിന്റെ 2024 മോഡൽ വാങ്ങുന്നവർക്ക് 2025 മെയ് മാസത്തിൽ മൊത്തം 1.10 ലക്ഷം രൂപയുടെ ഓഫറുകളാണ് കാത്തിരിക്കുന്നത്. ഇനി ഏറ്റവും പുതിയ 2025 മോഡൽ ഇയർ മതിയെന്ന് വാശി പിടിക്കുന്നവർക്ക് 50,000 രൂപയുടെ ഓഫറുകളുമായി ഒതുങ്ങിക്കൂടേണ്ടി വരുമെന്ന് മാത്രം. 2024 മാഗ്നൈറ്റ് ശ്രേണിയിൽ ടർബോചാർജ്ഡ് വേരിയന്റുകളിൽ അന്യായ ക്യാഷ് ഡിസ്‌കൗണ്ടാണ് കമ്പനി ഒരുക്കിവെച്ചിരിക്കുന്നത്.

അസെന്റ, ടെക്ന, ടെക്ന പ്ലസ് വേരിയന്റുകളിലുടനീളമുള്ള ടർബോ സിവിടി, ടർബോ മാനുവൽ വേരിയന്റുകൾക്ക് 90,000 രൂപയാണ് ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കുക. ഇതോടൊപ്പം സ്റ്റാൻഡേർഡായി 20,000 രൂപ സ്ക്രാപ്പേജ് ബോണസും ലഭിക്കും. അങ്ങനെയാണ് മൊത്തത്തിൽ 1.10 ലക്ഷം രൂപ വരെയുള്ള ഓഫർ ഉപയോഗപ്പെടുത്താനാവുക. അസെന്റ, എൻ-കണക്റ്റ പോലുള്ള എഎംടി സജ്ജീകരിച്ച നോൺ-ടർബോ വേരിയന്റുകൾ നോക്കുന്നവർക്ക് 80,000 രൂപ വരെ ഓഫർ കിട്ടും.

Nissan Magnite SUV Now Available With Up To Rs 1 10 Lakh Discount Offer

വിസിയ, വിസിയ പ്ലസ് ഓപ്ഷണൽ മാനുവൽ വേരിയന്റുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ക്യാഷ് ഡിസ്‌കൗണ്ടുകളൊന്നും ലഭിക്കില്ല. പകരം ആ വകഭേദങ്ങൾക്ക് 20,000 രൂപ സ്ക്രാപ്പേജ് ബോണസ് മാത്രമാണ് നിസാൻ വാഗ്‌ദാനം ചെയ്യുന്നത്. അതേസമയം 1.0 ലിറ്റർ NA പെട്രോൾ മാനുവൽ പതിപ്പിനൊപ്പം മിഡ്-സ്പെക്ക് അസെന്റ, N-കണക്റ്റ മോഡലുകൾക്ക് 85,000 രൂപ വരെ ഡിസ്‌കൗണ്ട് ലഭിക്കുന്നുണ്ട്. ഇതിൽ 65,000 രൂപ ക്യാഷ് ഓഫർ ആണെന്നത് പലരേയും സന്തോഷിക്കുന്ന കാര്യമാണ്.

ഇനി 2025 മോഡലുകളുടെ കാര്യമെടുത്താൽ ഈ വർഷം നിർമിച്ച നിസാൻ മാഗ്നൈറ്റിന് മൊത്തത്തിൽ 50,000 രൂപയോളമാണ് ആനുകൂല്യങ്ങൾ ലഭിക്കുക. ഈ കണക്കിൽ 5,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 40,000 രൂപ എക്സ്ചേഞ്ച് ബോണസ് അല്ലെങ്കിൽ 20,000 രൂപ സ്ക്രാപ്പേജ് ഇൻസെന്റീവ്, 5,000 രൂപയുടെ അധിക കോർപ്പറേറ്റ് ഓഫർ എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വിസിയ എഎംടി, വിസിയ പ്ലസ് മാനുവൽ ട്രിമ്മുകൾ ക്യാഷ് ഡിസ്കൗണ്ട് പൂർണമായും ഒഴിവാക്കി എക്സ്ചേഞ്ച് അല്ലെങ്കിൽ സ്ക്രാപ്പേജ് ബോണസ് മാത്രമാക്കി പരിമിതപ്പെടുത്തിയിരിക്കുന്നത്.

Nissan Magnite SUV Now Available With Up To Rs 1 10 Lakh Discount Offer

6.14 ലക്ഷം മുതൽ 11.92 ലക്ഷം വരെയാണ് നിസാൻ മാഗ്നൈറ്റിന് നിലവിൽ വരുന്ന എക്സ്ഷോറൂം വില. ഇക്കൂട്ടത്തിലേക്ക് ഓഫറുകളും കൂടി ചേർക്കുമ്പോൾ സംഗതി നല്ലൊരു ഡീലായി മാറുന്നുണ്ട്. സ്റ്റാൻഡേർഡായി തന്നെ മൂന്ന് വർഷത്തെ അല്ലെങ്കിൽ 1 ലക്ഷം കിലോമീറ്റർ വാറണ്ടിയും മാഗ്നൈറ്റിനൊപ്പം നിസാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് അധിക ചിലവിൽ 6 വർഷം അല്ലെങ്കിൽ 1.50 ലക്ഷം കിലോമീറ്റർ വരെ നീട്ടാനും ഉപഭോക്താക്കൾക്ക് സാധിക്കും.

1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ എന്നിവയാണ് കോംപാക്‌ട് എസ്‌യുവിക്ക് തുടിപ്പേകുന്നത്. NA പതിപ്പിന് 71 bhp കരുത്തിൽ പരമാവധി 96 Nm torque വരെ ഉത്പാദിപ്പിക്കാനാവും. മറുവശത്ത് ടർബോ യൂണിറ്റിന് 98 bhp പവറിൽ പരമാവധി 160 Nm torque ആണ് നൽകാനാവുക. 5 സ്പീഡ് മാനുവൽ, എഎംടി, ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവയാണ് മാഗ്നൈറ്റിലെ ട്രാൻസ്മിഷൻ സംവിധാനങ്ങൾ.

More from DriveSpark

Article Published On: Saturday, May 10, 2025, 15:00 [IST]
English summary
Nissan magnite suv now available with up to rs 1 10 lakh discount offer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X