ഹണിമൂൺ കഴിഞ്ഞു! ഈ എസ്‌യുവി ഇനി 5.99 ലക്ഷത്തിന് കിട്ടില്ലെന്ന് കമ്പനി, പുതിയ വില അത്ര കൂടുതലല്ല കേട്ടോ

പുതുവർഷം പിറന്നതോടെ കാറുകൾക്കെല്ലാം വില കൂടുന്ന ട്രെൻഡാണ് ഇപ്പോൾ വിപണിയിലുള്ളത്. ഫെബ്രുവരി മുതൽ മാരുതി സുസുക്കി വില വർധിപ്പിക്കുകയാണെന്ന് അറിയിച്ചതോടെ സാധാരണക്കാരെല്ലാം നിരാശയിലായിരിക്കുകയാണ്. മഹീന്ദ്രയും ഹ്യുണ്ടായിയും ടൊയോട്ടയുമെല്ലാം ജനുവരി മുതലെ കാറുകളുടെ വില ഉയർത്തിയിരുന്നു. ഇപ്പോഴിതാ സാധാരണക്കാരുടെ പ്രിയപ്പെട്ട എസ്‌യുവിയായ മാഗ്നൈറ്റിനും വില കൂട്ടിയതായി പ്രഖ്യാപിച്ചിരിക്കുകയാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാൻ. ഹാച്ച്ബാക്കിന്റെ വിലയില്‍ കുഞ്ഞന്‍ എസ്‌യുവി വില്‍പ്പനക്കെത്തിച്ചാണ് നിസാന്‍ ഇന്ത്യയില്‍ ഇതുവരെ പിടിച്ചുനിന്നത്. വില കൂടുന്നതോടെ ആളുകൾ ബ്രാൻഡിൽ നിന്നും അകലം പാലിക്കുമോയെന്ന ആശങ്ക കമ്പനിക്കുണ്ട്.

എന്നിരുന്നാലും നിർമാണ ചെലവിലുണ്ടാവുന്ന വർധനവ് കാരണം വില വർധനവ് നടപ്പിലാക്കാതെ വേറെ വഴിയില്ലെന്നാണ് നിസാൻ അഭിപ്രായപ്പെട്ടത്. 5.99 ലക്ഷം രൂപയുടെ എക്‌സ്ഷോറൂം വിലയിൽ പുറത്തിറക്കിയ ഏറ്റവും പുതിയ മാഗ്നൈറ്റിന്റെ വില ഇപ്പോൾ 6.12 ലക്ഷം രൂപയിൽ നിന്നാണ് ആരംഭിക്കുന്നത്. വിസിയ, വിസിയ പ്ലസ്, ആക്‌സെന്റ, എൻ-കണക്റ്റ, ടെക്‌ന, ടെക്‌ന പ്ലസ് എന്നിങ്ങനെ 6 വേരിയന്റുകളിലാണ് ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന കോംപാക്‌ട് എസ്‌യുവി വിപണനത്തിന് എത്തുന്നത്.

Nissan Magnite SUV Prices Increased

വേരിയന്റിനെ ആശ്രയിച്ച് എസ്‌യുവിയുടെ വില 22,000 രൂപ വരെയാണ് ഉയർത്തിയിരിക്കുന്നത്. വിലയിൽ മാറ്റമുണ്ടെങ്കിലും വാഹനത്തിൽ മറ്റ് പരിഷ്ക്കാരങ്ങളൊന്നും കമ്പനി സമ്മാനിച്ചിട്ടില്ല കേട്ടോ. നിസാന്‍ മോട്ടോര്‍ ഇന്ത്യ ഇതുവരെ മൊത്തം 1.5 ലക്ഷത്തിലധികം മാഗനൈറ്റുകള്‍ വിറ്റഴിച്ചിട്ടുണ്ട്. 2020 ഡിസംബറില്‍ പുറത്തിറക്കിയ മാഗ്‌നൈറ്റിന് കഴിഞ്ഞ വര്‍ഷം ഫെയ്‌സ്‌ലിഫ്റ്റ് ലഭിച്ചിരുന്നു.

2024 കലണ്ടര്‍ വര്‍ഷത്തില്‍ കോംപാക്‌ട് എസ്‌യുവിയുടെ 91,184 യൂണിറ്റുകള്‍ വിറ്റഴിക്കാൻ ജാപ്പനീസ് ബ്രാൻഡിനായിരുന്നു. കുറഞ്ഞ വിലയും നല്ല സേഫ്റ്റിയും കിടിലൻ ഫീച്ചറുകളും ഉഗ്രൻ ഡിസൈനുമുള്ള മാഗ്നൈറ്റ് മെയിന്റനെൻസിന്റെ കാര്യത്തിലും പോക്കറ്റ് ഫ്രണ്ട്ലിയാണ് കേട്ടോ. B-സെഗ്മെന്റ് എസ്‌യുവി വിഭാഗത്തിൽ 50,000 കിലോമീറ്ററിന് 39 പൈസ എന്ന നിരക്കിലാണ് പുതിയ നിസാൻ മാഗ്‌നൈറ്റിന് വരുന്ന മെയിന്റനെൻസ് ചെലവ്.

Nissan Magnite SUV Prices Increased

സ്റ്റാൻഡേർഡായി തന്നെ മൂന്ന് വർഷത്തെ അല്ലെങ്കിൽ 1 ലക്ഷം കിലോമീറ്റർ വാറണ്ടിയും എസ്‌യുവിക്കൊപ്പം നിസാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് അധിക ചിലവിൽ 6 വർഷം അല്ലെങ്കിൽ 1.50 ലക്ഷം കിലോമീറ്റർ വരെ വാറണ്ടി നീട്ടാനും ഉപഭോക്താക്കൾക്ക് സാധിക്കും. എക്സ്റ്റൻഡഡ് വാറണ്ടിയിൽ പാർട്‌സുകൾ, അറ്റകുറ്റപ്പണികൾ, മറ്റ് ചെലവുകൾ എന്നിവ ഉൾക്കൊള്ളുന്നുവെന്നാണ് ബ്രാൻഡ് അവകാശപ്പെടുന്നത്.

രാജ്യവ്യാപകമായി ക്യാഷ്‌ലെസ് റിപ്പയർ, പരിധികളില്ലാത്ത ക്ലെയിമുകൾ, രാജ്യത്തെ എല്ലാ അംഗീകൃത സേവന കേന്ദ്രങ്ങളിലും നാല് ലേബർ-ഫ്രീ സർവീസുകൾ എന്നിവയും നിസാൻ മാഗ്നൈറ്റിനുള്ള അധിക ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു. അങ്ങനെ മൊത്തത്തിൽ ഹാച്ച്ബാക്കിന്റെ ചെലവിൽ ഈ കുഞ്ഞൻ എസ്‌യുവി കൊണ്ടുനടക്കാനാവുമെന്നത് ആശ്വാസം നൽകുന്ന വിഷയമാണ്.

Nissan Magnite SUV Prices Increased

ഡിസൈനിലേക്ക് നോക്കിയാൽ ഏറ്റവും പുതിയ നിസാൻ മാഗ്നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റിന് ഹെക്‌സഗൺ പാറ്റേണുള്ള ബ്ലാക്ക്ഡ്-ഔട്ട് ഗ്രിൽ, M ആകൃതിയിലുള്ള എൽഇഡി ടെയിൽലാമ്പുകൾ, 16 ഇഞ്ച് അലോയ്കൾ തുടങ്ങിയ സംഗതികളെല്ലാം ലഭിക്കും. പുത്തൻ ത്രീ-ടോൺ കളർ ഓപ്ഷനുള്ള ഇന്റീരിയറും കിടിലമാണ്. നല്ല യാത്രാ സുഖം സമ്മാനിക്കുന്ന സീറ്റുകളും പുതിയ അപ്ഹോൾസ്റ്ററിയും സോഫ്റ്റ്-ടച്ച് മെറ്റീരിയലുകളും ഉപയോഗിച്ചാണ് വാഹനം പണികഴിപ്പിച്ചിരിക്കുന്നത്.

ഒപ്പം ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, വയർലെസ് ചാർജർ, TFT ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, എയർ പ്യൂരിഫയർ, ഫ്രെയിംലെസ്സ് ഓട്ടോ-ഡിം IRVM, 36-ഡിഗ്രി ക്യാമറ പോലുള്ള അത്യാധുനിക ഫീച്ചറുകളെല്ലാം ലഭിക്കുകയും ചെയ്യും. എസ്‌യുവിയിൽ ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി ലഭിക്കും. എഞ്ചിൻ ഓപ്ഷനുകളുടെ കാര്യത്തിലേക്ക് വന്നാൽ നിലവിലുള്ള 1.0 ലിറ്റർ പെട്രോൾ എഞ്ചിൻ, ഗിയർബോക്‌സ് കോമ്പിനേഷൻ തന്നെയാണ് മാഗ്‌നൈറ്റ് തുടർന്നും നൽകുന്നത്.

മാഗ്നൈറ്റിൽ നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റ് 71 bhp പവറിൽ 96 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം എസ്‌യുവിയുടെ ടർബോ മോഡലിന് 99 bhp കരുത്തിൽ 152 Nm torque വരെ നൽകാനാവും. 5-സ്പീഡ് മാനുവൽ, എഎംടി, സിവിടി ഓട്ടോമാറ്റിക് എന്നിവയാണ് ട്രാൻസ്മിഷൻ ഓപ്ഷനുകൾ. നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിന് 5-സ്പീഡ് എഎംടി ലഭിക്കുമ്പോൾ ടർബോ-പെട്രോളിലാണ് സിവിടി ഓപ്ഷൻ തെരഞ്ഞെടുക്കാനാവുന്നത്.

More from DriveSpark

Article Published On: Sunday, February 2, 2025, 9:00 [IST]
English summary
Nissan magnite suv prices increased details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X