പേര് കേട്ടാൽ ഇന്ത്യക്കാർ വാങ്ങും, 408 KM റേഞ്ചുള്ള ഇലക്‌ട്രിക് ഹാച്ച്ബാക്കുമായി നിസാൻ

മാഗ്നൈറ്റ് എന്ന ഒരൊറ്റ എസ്‌യുവിയിലൂടെ ഇന്ത്യൻ വാഹന വിപണിയിൽ പിടിച്ചുനിൽക്കുന്നവരാണ് നിസാൻ. 2020 മുതൽ ഈ കോംപാക്‌ട് സ്പോർട് യൂട്ടിലിറ്റി വാഹനം മാത്രമാണ് ബ്രാൻഡിന് കച്ചോടം നേടിക്കൊടുക്കുന്നത്. കൂട്ടിനായി എത്തിച്ച X-ട്രെയിൽ എന്ന വല്യേട്ടനാവട്ടെ കച്ചോടമൊന്നും ഇല്ലാതെ ഒരുവശത്ത് മാറിയിരിക്കുകയുമാണ്. പണ്ട് സണ്ണി, മൈക്രാ പോലുള്ള തട്ടുപൊളിപ്പൻ മോഡലുകളുള്ള വണ്ടിക്കമ്പനിയായിരുന്നു നിസാൻ. മാരുതി സ്വിഫ്റ്റ് പോലുള്ള വമ്പൻമാരോട് മല്ലടിച്ച മൈക്രയ്ക്ക് സെക്കൻഡ് ഹാൻഡ് വിപണിയിൽ ഇന്നും വലിയ ഡിമാന്റാണുള്ളത്. 1.5 ഡീസൽ എഞ്ചിൻ ഒക്കെയുണ്ടായിരുന്നു വിരുതൻ വിദേശത്തും ഹിറ്റായിരുന്നു.

ഇവിടെ നിന്നും പടിയിറങ്ങി പോയെങ്കിലും വിദേശികൾക്ക് പ്രിയങ്കരനായ മൈക്ര ഇപ്പോൾ ഇലക്ട്രിക് കാറായി മാറിയിരിക്കുകയാണ്. ഹാച്ച്ബാക്കിന്റെ ആറാംതലമുറ ആവർത്തനത്തെയാണ് ഇവിയിലേക്ക് മാറ്റിയിരിക്കുന്നത്. മൈക്രയുടെ 40 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇതൊരു ഇലക്ട്രിക് വാഹനമായി മാറിയിരിക്കുന്നത്. കാലത്തിനൊത്ത് സഞ്ചരിക്കാൻ ജാപ്പനീസ് വാഹന നിർമാതാക്കൾക്കുള്ള താത്പര്യത്തെയാണ് ഈ നീക്കം സൂചിപ്പിക്കുന്നത്.

Nissan Micra Electric Hatchback Unveiled With 408 KM Range

പുതിയ നിസാൻ മൈക്ര ഇവി ഈ വർഷം അവസാനം യൂറോപ്യൻ വിപണികളിൽ വിൽപ്പനയ്‌ക്കെത്തും. ഇന്ത്യയ്ക്കും ഇലക്ട്രിക് ഹാച്ച്ബാക്കിനെ തന്നുകൂടെയെന്ന ചോദ്യം വരും ദിവസങ്ങളിൽ കമ്പനിക്ക് കേൾക്കാനാവും. ലണ്ടനിലെ നിസാന്റെ ഡിസൈൻ യൂറോപ്പിൽ (NDE) രൂപകൽപ്പന ചെയ്‌തിരിക്കുന്ന മൈക്ര വൃത്തിയുള്ളതും അലങ്കോലമില്ലാത്തതുമായ ഡിസൈനാണ് അവതരിപ്പിക്കുന്നത്. ട്രെൻഡിന് അനുസരിച്ച് എസ്‌യുവിയുടെ നിലപാടും സ്റ്റൈലിൽ കാണാനാവും.

ചതുരാകൃതിയിലുള്ള ഹെഡ്‌ലൈറ്റുകൾ, അതിന് ചുറ്റുമുള്ള വൃത്താകൃതിയിലുള്ള ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, ഗ്ലോസ്-ബ്ലാക്ക് ബോഡി ക്ലാഡിംഗ്, ബ്ലാക്ക് റൂഫ്, സെഗ്‌മെന്റഡ് സർക്കുലർ ടെയിൽ-ലാമ്പുകൾ, ഫ്രണ്ട് ബമ്പറിലും മുകളിലെ വിൻഡോ ലൈനിലും സിൽവർ ഇൻസേർട്ടുകൾ, 18 ഇഞ്ച് അലോയ് വീലുകൾ, കോളം-മൗണ്ടഡ് റിയർ ഡോർ ഹാൻഡിലുകൾ എന്നിവയെല്ലാം ഹാച്ച്ബാക്കിന്റെ ഡിസൈൻ ഹൈലൈറ്റുകളാണ്.

Nissan Micra Electric Hatchback Unveiled With 408 KM Range

എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറും ആഡംബരം തുളുമ്പുന്നതാണ്. ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവക്കായി 10.1 ഇഞ്ച് വലുപ്പമുള്ള രണ്ട് സ്‌ക്രീനുകൾ, ഫിസിക്കൽ കൺട്രോൾ ബട്ടണുകൾ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, വയർലെസ് ചാർജിംഗ് പാഡ്, 48-കളർ ആംബിയന്റ് ലൈറ്റിംഗ്, കിടിലൻ അപ്ഹോൾസ്റ്ററി, സീറ്റുകൾക്കിടയിലുള്ള സ്റ്റോറേജ് സ്‌പെയ്‌സ് തുടങ്ങിയ ഫീച്ചറുകളും നിസാൻ മൈക്ര ഇവിയിൽ ഒരുക്കിയിട്ടുണ്ട്.

നിസാൻ പ്രോപൈലറ്റ് അസിസ്റ്റും അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) ഫീച്ചറും ഇലക്ട്രിക് ഹാച്ച്ബാക്കിൽ ഉൾപ്പെടുത്തിയിട്ടുള്ളതും ശ്രദ്ധേയമായ കാര്യമാണ്. അതേസമയം 326 ലിറ്റർ ബൂട്ട്സ്പേസാണ് കാറിലുള്ളത്. മൈക്ര ഇവിയിൽ രണ്ട് ബാറ്ററി ഓപ്ഷനുകൾ ലഭ്യമാണ് കേട്ടോ. ഇതിൽ ആദ്യത്തേത് 308 കിലോമീറ്റർ മൈലേജുള്ള 40kWh വേരിയന്റും രണ്ടാമത്തേത് 408 കിലോമീറ്റർ റേഞ്ച് നൽകുന്ന 52kWh വേരിയന്റുമാണ്.

Nissan Micra Electric Hatchback Unveiled With 408 KM Range

ഇതിൽ ആദ്യത്തെ വേരിയന്റ് 122 bhp കരുത്തിൽ പരമാവധി 225 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മറുവശത്ത് നിസാൻ മൈക്ര ഇവിയുടെ 52kWh വേരിയന്റ് 150 bhp പവറിൽ 245 Nm torque വരെ നൽകുകയും ചെയ്യും. ടോപ്പ് വേരിയന്റ് 100kW DC ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നതിനാൽ 30 മിനിറ്റിനുള്ളിൽ ബാറ്ററി 15 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഒരു സ്റ്റാൻഡേർഡ് ഹീറ്റ് പമ്പും ബാറ്ററി ഹീറ്റിംഗ്/കൂളിംഗ് സിസ്റ്റവും ചാർജിംഗ് കാര്യക്ഷമത ഒപ്റ്റിമൈസ് ചെയ്യാനായി കാറിൽ ഒരുക്കിയിട്ടുമുണ്ട്. കൂടാതെ മൈക്ര ഇവിയുടെ രണ്ട് വേരിയന്റുകളിലും വെഹിക്കിൾ-ടു-ലോഡ് (V2L) പ്രവർത്തനവും ലഭ്യമാണെന്നത് കാറിന്റെ പ്രായോഗികത വർധിപ്പിക്കുന്ന കാര്യമാണ്. ഫ്രാൻസിലെ റെനോയുടെ ഡുവായി പ്ലാന്റിൽ ആയിരിക്കും മൈക്ര ഇവി നിർമിക്കുക. ഭാവിയിൽ ഇന്ത്യയിലേക്ക് അവതരിപ്പിക്കാൻ കമ്പനി തയാറാവുമോയെന്നത് കണ്ടുതന്നെയറിയണം.

More from DriveSpark

Article Published On: Thursday, May 22, 2025, 18:46 [IST]
English summary
Nissan micra electric hatchback unveiled with 408 km range
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X