'ഒരു കാർ, ഒരു ലോകം' മാഗ്നൈറ്റിലൂടെ റെക്കോർഡ് വിൽപ്പനയുമായി നിസാൻ, ഒറ്റയ്ക്ക് വഴിവെട്ടി വന്നവനെന്ന് വിളിച്ചോ

ടെറാനോ, മൈക്രാ, സണ്ണി തുടങ്ങിയ കിടിലൻ വാഹന നിര ഇന്ത്യയിലുണ്ടായിരുന്ന കമ്പനിയായിരുന്നു നിസാൻ. എന്നാൽ ഇന്ന് ആകെ രണ്ട് എസ്‌യുവികൾ വെച്ചാണ് ജാപ്പനീസ് വാഹന നിർമാതാക്കൾ രാജ്യം ഭരിക്കുന്നതെന്ന് വേണം പറയാൻ. പക്ഷേ ഇതിൽ മാഗ്നൈറ്റ് ബംഗാളികളെ പോലെ പണിയെടുക്കുമ്പോൾ കൂട്ടിനെത്തിയ X-ട്രെയിൽ കാര്യമായി പണിയൊന്നുമെടുക്കുന്നില്ലെന്ന് വേണം പറയാൻ. വിൽപ്പനയുടെ കാര്യത്തിൽ ആളൊരു ദരിദ്രൻ ആണെന്ന് പറയുന്നതാണ് ശരി. ആരും കയറാതിരുന്ന ഷോറൂമുകളിൽ ആളെക്കയറ്റിയതും നിസാന്റെ ജീവശ്വാസം ആയതും മാഗ്നൈറ്റ് എന്ന കോംപാക്‌ട് എസ്‌യുവിയാണ്. വന്ന കാലം മുതൽ ഇന്നുവരെ കാര്യമായ രീതിയിൽ തന്നെ വിറ്റഴിക്കുന്ന വാഹനം വാങ്ങാൻ ആളുകളുടെ തിക്കുംതിരക്കുമാണ്.

ഇന്ത്യയിൽ മാത്രമല്ല, വിദേശ വിപണികളിലും നിസാൻ മാഗ്നൈറ്റിന് ആവശ്യക്കാർ ഏറെയാണെന്നതാണ് സന്തോഷം നൽകുന്ന മറ്റൊരു കാര്യം. ഇപ്പോഴിതാ 2017-18 സാമ്പത്തിക വർഷത്തിനുശേഷം നിസാൻ മോട്ടോർ ഇന്ത്യയുടെ ഏറ്റവും ഉയർന്ന വിൽപ്പന കണക്കുകൾ സ്വന്തമാക്കിയിരിക്കുകയാണ് കമ്പനി. മാഗ്നൈറ്റിന്റെ പിൻബലത്തിൽ 2024-25 സാമ്പത്തിക വർഷത്തിൽ റെക്കോർഡ് വിൽപ്പനയാണ് ബ്രാൻഡ് നേടിയെടുത്തിരിക്കുന്നത്.

Nissan Registered Highest Ever Sales In India In FY2024

2024 സാമ്പത്തിക വർഷത്തിൽ നിസാൻ മോട്ടോർ ഇന്ത്യ 99,000-ത്തിലധികം യൂണിറ്റുകളുടെ മൊത്ത വിൽപ്പനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വാർഷിക വിൽപ്പന കണക്കുകളിൽ ഏകദേശം 35 ശതമാനത്തിന്റെ വർധനവും കമ്പനി കൈവരിച്ചു. ആഭ്യന്തര വിൽപ്പന 28,000 യൂണിറ്റുകൾ കടന്നപ്പോൾ കയറ്റുമതി വിപണികൾക്കായി 71,000-ത്തിലധികം മാഗ്നൈറ്റുകളാണ് കമ്പനി കയറ്റി അയച്ചത്.

കമ്പനിയുടെ കയറ്റുമതി പരിധി ഇരുപത് രാജ്യങ്ങളിൽ നിന്ന് 65-ലധികം വിദേശ വിപണികളിലേക്ക് വർധിച്ചതാണ് ഇതിനെല്ലാം കാരണമായത്. 2024 ഓഗസ്റ്റ് ആയപ്പോഴേക്കും നിസാൻ മാഗ്നൈറ്റിന്റെ മൊത്തം വിൽപ്പന 150,000 യൂണിറ്റിലെത്തി. 50,000 യൂണിറ്റുകൾ റൈറ്റ്-ഹാൻഡ്-ഡ്രൈവ് (RHD), ലെഫ്റ്റ്-ഹാൻഡ്-ഡ്രൈവ് (LHD) വിപണികളിലേക്ക് കയറ്റുമതി ചെയ്തതോടെ ഈ മോഡൽ ഒരു പ്രധാന കയറ്റുമതി നാഴികക്കല്ല് പിന്നിടുകയും ചെയ്‌തിട്ടുണ്ട്.

Nissan Registered Highest Ever Sales In India In FY2024

പ്രധാനമായും മാഗ്നൈറ്റിന്റെ LHD പതിപ്പിന്റെ പ്രധാന ലക്ഷ്യസ്ഥാനമായി സൗദി അറേബ്യ ഉയർന്നുവന്നതും ശ്രദ്ധേയമാണ്. 'ഒരു കാർ, ഒരു ലോകം' എന്ന തന്ത്രത്തിലൂടെ ആഗോള വാഹന കയറ്റുമതി കുതിച്ചുയരുകയാണ്. ഹാച്ച്ബാക്കിന്റെ വിലയിലെത്തിയ നിസാൻ മാഗ്നൈറ്റ് എന്തായാലും വലിയ വിജയമാണ് നേടിക്കൊടുക്കുന്നത്. 2020 ഡിസംബറിൽ അവതരിപ്പിച്ച മോഡലിന് കഴിഞ്ഞ ഒക്‌ടോബറിൽ ഫെയ്‌സ്‌ലിഫ്റ്റ് പരിഷ്ക്കാരവും കമ്പനി സമ്മാനിച്ചിരുന്നു.

വിസിയ, വിസിയ പ്ലസ്, ആക്‌സെന്റ, എൻ-കണക്റ്റ, ടെക്‌ന, ടെക്‌ന പ്ലസ് എന്നിങ്ങനെ ആറ് വേരിയന്റുകളിലും 12 കളർ ഓപ്ഷനുകളിലും വരുന്ന നിസാൻ മാഗ്നൈറ്റിന് രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനും മൂന്ന് ട്രാൻസ്മിഷൻ ഓപ്ഷനുകളുമാണ് അണിനിരത്തിയിരിക്കുന്നത്. 1.0 ലിറ്റർ പെട്രോൾ നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റ് 71 bhp പവറിൽ 96 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

Nissan Registered Highest Ever Sales In India In FY2024

അതേസമയം എസ്‌യുവിയുടെ ടർബോ മോഡലിന് 99 bhp കരുത്തിൽ 152 Nm torque വരെ നൽകാനാവും. ഹെക്‌സഗൺ പാറ്റേണുള്ള ബ്ലാക്ക്ഡ്-ഔട്ട് ഗ്രിൽ, M ആകൃതിയിലുള്ള എൽഇഡി ടെയിൽലാമ്പുകൾ, 16 ഇഞ്ച് അലോയ് വീലുകൾ തുടങ്ങിയ എക്സ്റ്റീരിയർ പരിഷ്ക്കാരങ്ങളാണ് മുഖംമിനുക്കലിൽ പുതിയ നിസാൻ മാഗ്നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റിന് ലഭിച്ചിരിക്കുന്നത്. പുറംമോടി പോലെ തന്നെ പുത്തൻ ത്രീ-ടോൺ കളർ ഓപ്ഷനുള്ള ഇന്റീരിയറും കിടിലമാണ്.

നല്ല യാത്രാ സുഖം സമ്മാനിക്കുന്ന സീറ്റുകളും പുതിയ അപ്ഹോൾസ്റ്ററിയും സോഫ്റ്റ്-ടച്ച് മെറ്റീരിയലുകളും ഉപയോഗിച്ചാണ് എസ്‌യുവി ഇപ്പോൾ വാങ്ങാനാവുക. ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, വയർലെസ് ചാർജർ, TFT ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, എയർ പ്യൂരിഫയർ, ഫ്രെയിംലെസ്സ് ഓട്ടോ-ഡിം IRVM, 360-ഡിഗ്രി ക്യാമറ, ഓട്ടോ ലോക്ക്, അപ്രോച്ച് അൺലോക്ക്, റിമോട്ട് സ്റ്റാർട്ട് എന്നിവ പ്രവർത്തനക്ഷമമാക്കുന്ന പുതിയ കീ എന്നിവയാണ് അകത്തളത്തിലെ പ്രധാന ഫീച്ചറുകൾ.

Nissan Registered Highest Ever Sales In India In FY2024

നിലവിൽ പെട്രോൾ എഞ്ചിനുകളിൽ മാത്രം ലഭ്യമാവുന്ന മാഗ്നൈറ്റിന്റെ ഹൈബ്രിഡ്, സിഎൻജി വകഭേദങ്ങൾ കമ്പനി ഉടൻ പുറത്തിറക്കിയേക്കാമെന്ന വിവരവും പുറത്തുവരുന്നുണ്ട്. അതേസമയം, 2026 സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുമ്പ് ഇലക്ട്രിക് വാഹന രംഗത്തേക്ക് പ്രവേശിക്കാനുള്ള പദ്ധതി കമ്പനി ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു. 6.14 ലക്ഷം രൂപ മുതൽ 11.92 ലക്ഷം രൂപ വരെയാണ് മാഗ്നൈറ്റിന്റെ നിലവിലെ എക്സ്ഷോറൂം വില വരുന്നത്.

More from DriveSpark

Article Published On: Tuesday, April 1, 2025, 11:37 [IST]
English summary
Nissan registered highest ever sales in india in fy2024
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X