മാരുതിയുടെ വഴിയേ പിടിക്കാം, റെനോയുടെ വണ്ടികൾ കണ്ണുംപൂട്ടി വാങ്ങാൻ മറ്റൊരു കാരണം കൂടിയായി

ഡസ്റ്റർ എന്ന എസ്‌യുവിയിലൂടെ ഇന്ത്യക്കാർക്കിടയിൽ ഫാൻബേസുണ്ടാക്കിയെടുത്ത വാഹന നിർമാതാക്കളാണ് റെനോ. ക്രെറ്റയ്ക്കും ഗ്രാൻഡ് വിറ്റാരയ്ക്കുമെല്ലാം മുമ്പേ ജനിച്ച രാജ്യത്തെ ആദ്യത്തെ മിഡ്-സൈസ് എസ്‌യുവിയെന്ന് ഇവനെ വിശേഷിപ്പിച്ചാലും തെറ്റൊന്നും പറയാനില്ല. ഒരിടിയ്ക്ക് നിരത്തിലിറങ്ങിയാൽ ഡസ്റ്ററുകൾ ഒന്നിച്ച് പായുന്നത് വരെ കാണാമായിരുന്നു. അങ്ങനെ സെലിബ്രിറ്റികളുടെ വരെ മനസ് കീഴടക്കി റെനോ വലിയൊരു ബ്രാൻഡായി ഉയരുകയും ചെയ്‌തു. ഡസ്റ്ററിനൊപ്പം ആളുകളുടെ മനംകവർന്ന് ക്വിഡ് എന്ന ചെറുകാറും വലിയ വിപ്ലവമാണ് രചിച്ചത്. അങ്ങനെ താങ്ങാനാവുന്ന വിലയ്ക്ക് വാഹനങ്ങൾ വിറ്റാണ് റെനോ ഇന്ന് കാണുന്ന നിലയിലേക്ക് വളർന്നത്.

പക്ഷേ ഇടയ്ക്ക് ഡസ്റ്റർ പടിയിറങ്ങിയതോടെ പ്രതാപം നഷ്‌ടപ്പെട്ട് റെനോ ശ്വാസംമുട്ടുന്നുണ്ട്. ഒരു എഞ്ചിൻ തന്നെ നിലവിലുള്ള 3 കാറുകളിലും വാഗ്‌ദാനം ചെയ്യുന്ന ചില പൊടികൈകൾ ആളുകൾ തിരിച്ചറിഞ്ഞതോടെ അധികം കച്ചോടമൊന്നും കിട്ടുന്നില്ലെന്ന് വേണം പറയാൻ. പക്ഷേ ഇപ്പോഴും ബജറ്റ് ഫ്രണ്ട്ലിയായി ഒരു ഹാച്ച്ബാക്കും എംപിവിയും എസ്‌യുവിയുമാണ് ഫ്രഞ്ച് ബ്രാൻഡ് അണിനിരത്തുന്നത്. അത്ര മോശക്കാരല്ലത്ത ഈ വണ്ടികൾ മാന്യമായി കച്ചോടം പിടിക്കുന്നുമുണ്ട്.

Renault Cars Now Available With 3-year Or 1 Lakh KM Warranty

ഇനി മുതൽ റെനോയുടെ വണ്ടികൾ കണ്ണുംപൂട്ടി വാങ്ങിക്കാൻ മറ്റൊരു കാരണം കൂടിയായിട്ടുണ്ട് കേട്ടോ. മറ്റൊന്നുമല്ല, 2025 ജനുവരി 1 മുതൽ വിൽക്കുന്ന എല്ലാ കാറുകൾക്കും കമ്പനി 3 വർഷം അല്ലെങ്കിൽ 1 ലക്ഷം കിലോമീറ്റർ സ്റ്റാൻഡേർഡ് വാറണ്ടി പ്രഖ്യാപിച്ചിരിക്കുന്നതാണ് സംഭവം. ക്വിഡ്, കൈഗർ, ട്രൈബർ എന്നിവ വാങ്ങുന്നവർക്ക് ഈ പ്ലാനിൻ്റെ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താനാവുമെന്നാണ് ഫ്രഞ്ച് ബ്രാൻഡ് അറിയിച്ചിരിക്കുന്നത്.

പുതിയ ഉപഭോക്താക്കൾക്കുള്ള മൂന്ന് വർഷത്തെ അല്ലെങ്കിൽ 1,00,000 കിലോമീറ്റർ സ്റ്റാൻഡേർഡ് വാറണ്ടി പുതുവർഷം മുതൽ നടപ്പിലാക്കി കഴിഞ്ഞു. റെനോ കാറുകളുടെ മെക്കാനിക്കൽ, ഇലക്ട്രിക്കൽ തകരാറുകൾ അല്ലെങ്കിൽ മെറ്റീരിയൽ, വർക്ക്മാൻഷിപ്പ് അല്ലെങ്കിൽ നിർമാണ തകരാറുകൾ എന്നിവയുമായി ബന്ധപ്പെട്ടഎല്ലാത്തരം കംപ്ലയിന്റുകളും ഈ വാറണ്ടിക്ക് കീഴിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം.

Renault Cars Now Available With 3-year Or 1 Lakh KM Warranty

കൂടാതെ ഉപഭോക്താക്കൾക്ക് കോംപ്ലിമെൻ്ററിയായി 24x7 റോഡ്സൈഡ് അസിസ്റ്റൻസും ആക്‌സിഡന്റൽ ടോവിംഗ് കവറേജും ലഭിക്കുമെന്നും റെനോ വ്യക്തമാക്കിയിട്ടുണ്ട്. സ്റ്റാൻഡേർഡ് വാറണ്ടി പ്ലാനിന് പുറമെ, വാറണ്ടി കാലയളവിൽ എപ്പോൾ വേണമെങ്കിലും എക്സ്റ്റൻഡഡ് വാറണ്ടി പ്രോഗ്രാമുകളിലേക്ക് മാറാനും കമ്പനി അവസരം ഒരുക്കിയിട്ടുണ്ട്. ഇതിൽ 4 വർഷം/1,00,000 കി.മീ, 5 വർഷം/1,20,000 കി.മീ, 6 വർഷം/1,40,000 കി.മീ, 7 വർഷം/അൺലിമിറ്റഡ് കി.മീ. ഓപ്ഷനുകളാണ് ഒരുക്കിയിരിക്കുന്നത്.

നിലവിൽ പല നിർമാതാക്കളും ഇത്തരം സ്റ്റാൻഡേർഡ്, എക്സ്റ്റൻഡഡ് വാറണ്ടി പ്ലാനുകൾ വാഗ്ദാനം ചെയ്യാൻ തുടങ്ങിയിട്ടുണ്ടെന്നതിനാലാണ് റെനോയും ഉടമസ്ഥാവകാശ ആശങ്കകൾ അകറ്റാനും കൂടുതൽ വിശ്വാസ്യതയ്ക്കുമായി പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. ഇത് മൊത്തത്തിലുള്ള കാർ ഉടമസ്ഥത അനുഭവം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നതിനാൽ ആളുകളെ ബ്രാൻഡിലേക്ക് ആകർഷിക്കാനും റെനോയ്ക്കാവും.

Renault Cars Now Available With 3-year Or 1 Lakh KM Warranty

2025-ൽ ഇന്ത്യൻ വിപണിയിലേക്ക് പുതിയ ഡസ്റ്റർ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് റെനോയിപ്പോൾ എന്നാണ് വിവരം. ട്രെൻഡിനനുസരിച്ച് 5 സീറ്റർ 7 സീറ്റർ ഓപ്ഷനുകളിൽ ഇതിഹാസം ഇത്തവണയെത്തുമെന്നാണ് റിപ്പോർട്ടുകൾ. പുതിയ CMF-B മോഡുലാർ പ്ലാറ്റ്‌ഫോമിൽ റെനോയുടെ ഭാഗമായ ഡാസിയയാണ് പുതിയ ഡസ്റ്റർ വികസിപ്പിച്ചിരിക്കുന്നത്. ഇതിനോടകം വിദേശ നിരത്തുകളിൽ കുതിക്കുന്ന മോഡലിന് പഴയ പ്രതാപം തിരികെപ്പിടിക്കാനാവുമെന്നാണ് പ്രതീക്ഷ.

ഇന്ത്യന്‍ വിപണിയില്‍ മഹീന്ദ്ര XUV700, ടാറ്റ സഫാരി, ഹ്യുണ്ടായി അല്‍കസാര്‍, എംജി ഹെക്ടര്‍ പ്ലസ്, സിട്രണ്‍ C3 എയര്‍ക്രോസിന്റെ 7 സീറ്റര്‍ പതിപ്പ് എന്നിവയുമായിട്ടാവും 7-സീറ്റർ പതിപ്പ് മത്സരിക്കുക. അതേസമയം 5-സീറ്റർ പഴയതു പോലെ ഹ്യുണ്ടായി ക്രെറ്റയോടാവും മത്സരിക്കുക. ഒപ്പം മാരുതി ഗ്രാൻഡ് വിറ്റാര, കിയ സെൽറ്റോസ്, ഹോണ്ട എലിവേറ്റ്, സ്കോഡ കുഷാഖ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ തുടങ്ങിയ വമ്പൻമാരോടും ഏറ്റുമുട്ടേണ്ടതായി വരും.

More from DriveSpark

Article Published On: Thursday, January 2, 2025, 16:13 [IST]
English summary
Renault cars now available with 3 year or 1 lakh km warranty details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X