നല്ല ഫാഷനുള്ള പേരാണല്ലോ, വിപണി പിടിക്കാൻ എത്തുന്ന 7-സീറ്റർ എസ്‌യുവിയുടെ പേര് പ്രഖ്യാപിച്ച് റെനോ

കിയയ്ക്കും, എംജിക്കും എല്ലാം മുമ്പേ ഇന്ത്യക്കാർക്ക് പ്രിയങ്കരരായ വാഹന നിർമാതാക്കളായിരുന്നു റെനോ. അതിന് കാരണക്കാരനായ ഡസ്റ്റർ എന്ന മിഡ്-സൈസ് എസ്‌യുവിയായിരുന്നു. ഇന്നും നിരത്തുകളിൽ നിറഞ്ഞോടുന്ന വാഹനം നിർത്തലാക്കിയിട്ട് കുറച്ച് നാളായെങ്കിലും ആളുകൾക്ക് വണ്ടി ഇന്നും ഇഷ്‌ടമാണ്. ഡസ്റ്ററിന്റെ വിടവ് എസ്‌യുവി വിപണിയിൽ കാണാമെന്ന് പറയുന്നവരുമുണ്ടേ. എന്തായാലും മോഡൽ പടിയിറങ്ങിയതോടെ റെനോയുടെ രാശിയെല്ലാം മങ്ങി. അടുത്തിടെ വിൽപ്പനയുടെ കാര്യത്തിൽ കാര്യമായി ശോഭിക്കാനൊന്നും ഫ്രഞ്ച് ബ്രാൻഡിനാവുന്നില്ലെന്നതാണ് സത്യം. എന്നാൽ കൂടുംകുടുക്കുയുമെടുത്ത് രാജ്യം വിടാനൊന്നും റെനോ തയാറുമല്ല.

ഇന്ത്യക്കായുള്ള വമ്പൻ പദ്ധതികൾ പ്രഖ്യാപിച്ച് കമ്പനി ഒരുങ്ങുകയാണ്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ പുതിയ അഞ്ച് കാറുകൾ പുറത്തിറക്കാനാണ് റെനോ ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്. ഇതിൽ ഡസ്റ്ററിന്റെ പുതുതലമുറ ആവർത്തനമുണ്ടാവുമെന്നതാണ് രസകരമായ കാര്യം. 5-സീറ്റർ, 7-സീറ്റർ മോഡലുകളിലാവും ഇത്തവണ ജനപ്രിയനായ ഡസ്റ്റർ പുനരവതരിക്കുകയെന്നാണ് വിവരം.

Renault Duster 7-Seater SUV Named As Boreal

ഇതിനോടകം തന്നെ വിദേശവിപണികളിൽ അവതരിപ്പിച്ചിട്ടുള്ള ഡാസിയ ബിഗ്സ്റ്ററിനെ അടിസ്ഥാനമാക്കിയാണ് ഇവ രണ്ടും ഒരുങ്ങുന്നത്. ഇതിനിടയിൽ ഡസ്റ്റർ എസ്‌യുവിയുടെ വരാനിരിക്കുന്ന 7 സീറ്റർ പതിപ്പിന്റെ പേര് റെനോ സ്ഥിരീകരിച്ചു. റെനോ ബോറിയൽ എന്നായിരിക്കും മൂന്നുവരി വാഹനം അറിയപ്പെടുകയെന്നാണ് ഫ്രഞ്ച് ഓട്ടോ ഭീമൻ അറിയിച്ചിരിക്കുന്നത്. യൂറോപ്പിനപ്പുറം അന്താരാഷ്ട്ര വിപണികളിൽ എസ്‌യുവി പേരിലാവും വിപണനം ചെയ്യുക.

അങ്ങനെയെങ്കിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ പോവുന്ന 7 സീറ്റർ ഡസ്റ്ററും ബോറിയൽ എന്നുതന്നെയാവും അറിയപ്പെടുക. 2026 മധ്യത്തോടെ റെനോ പുതിയ തലമുറ ഡസ്റ്റർ എസ്‌യുവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്നാണ് വിവരം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടിട്ടുള്ള റെനോയുടെ മോഡലായ ഡസ്റ്റർ എസ്‌യുവിയുടെ തിരിച്ചുവരവിന് ഫാൻസെല്ലാം കാത്തിരിക്കുകയാണ്.

Renault Duster 7-Seater SUV Named As Boreal

5 സീറ്റർ മോഡലിന് ശേഷമായിരിക്കും ഡസ്റ്ററിന്റെ 7 സീറ്റർ ആവർത്തനം പുറത്തിറക്കുക. എന്നിരുന്നാലും 2027-ന് മുമ്പ് ഇത് ഇന്ത്യൻ വിപണിയിൽ എത്തുമെന്ന് ആരും സ്വപ്‌നം കണ്ടിരിക്കേണ്ട. അന്താരാഷ്ട്ര വിപണിയിൽ റെനോ ബോറിയൽ ഉടൻ തന്നെ സാന്നിധ്യമറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഫ്രഞ്ച് ബ്രാൻഡിന്റെ ശക്തികേന്ദ്രമായ ലാറ്റിൻ അമേരിക്കൻ വിപണിയിൽ തുടക്കത്തിൽ അവതരിപ്പിക്കാനാണ് കാർ നിർമാതാക്കൾ ലക്ഷ്യമിടുന്നത്.

ഇന്ത്യയിലേക്ക് വരാനിരിക്കുന്ന പുതിയ റെനോ കാറുകൾ ഏതെല്ലാമെന്ന് നോക്കിയാൽ, ആദ്യം രണ്ട് പുതുതലമുറ മോഡലുകളെ പുറത്തിറക്കാനാണ് കമ്പനിയുടെ ഉദ്ദേശം. തുടർന്ന് പുതിയ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള രണ്ട് പുതിയ എസ്‌യുവികളും ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കും. അവസാനമായി നിരയിൽ ഒരു പുതിയ ഇലക്ട്രിക് വാഹനവും പിറവിയെടുക്കുമെന്നാണ് ഫ്രഞ്ച് ബ്രാൻഡ് വ്യക്തമാക്കുന്നത്.

Renault Duster 7-Seater SUV Named As Boreal

പുതിയ ഇലക്ട്രിക് വാഹനത്തിന് പുറമേ സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിനിലും ബ്രാൻഡ് പ്രവർത്തിക്കുന്നുണ്ട്. അങ്ങനെ നോക്കുമ്പോൾ സാക്ഷാൽ മാരുതി സുസുക്കിക്കും ടൊയോട്ടയ്ക്കും വരെ റെനോ ഭീഷണിയാവും. ഇക്കൂട്ടത്തിലെ ആദ്യത്തെ പുതിയ കാർ വരും മാസങ്ങളിൽ വിൽപ്പനയ്‌ക്കെത്തുമെന്നാണ് വിവരം. A, B+ C സെഗ്‌മെന്റുകളിൽ നിന്നുള്ള പുതിയ മോഡലുകൾ ഉപയോഗിച്ച് ഇന്ത്യൻ പാസഞ്ചർ കാർ വിഭാഗത്തിൽ 5 ശതമാനം വിപണി വിഹിതം നേടാനാണ് റെനോ ലക്ഷ്യമിടുന്നത്.

ഡസ്റ്ററിന്റെ വരവ് എന്തായാലും നിലവിലെ സാഹചര്യങ്ങളെ മറികടക്കാൻ റെനോയെ സഹായിക്കുമെന്നതിൽ സംശയൊന്നും വേണ്ട. ആധുനികമായ ഡിസൈൻ കൈവിടാതെയാണ് പുത്തൻ ഡസ്റ്ററിനെ പണിതെടുത്തിരിക്കുന്നത്. ഡാസിയയുടെ CMF-B LS പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് മിഡ്-സൈസ് എസ്‌യുവി വികസിപ്പിച്ചിരിക്കുന്നത്. മൊത്തത്തിൽ 4,343 mm നീളവും 1656 mm ഉയരവും 2657 mm വീൽബേസുമാണുള്ളത്.

Renault Duster 7-Seater SUV Named As Boreal

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, April 30, 2025, 10:05 [IST]
English summary
Renault duster 7 seater suv named as boreal india launch soon details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X