ഡസ്റ്റർ തിരിച്ചുവരുമെന്ന് കേട്ടതേയുള്ളൂ റെനോയ്ക്ക് കച്ചോടം കൂടി, കഴിഞ്ഞ വർഷത്തെക്കാൾ കാശുവാരി കമ്പനി

ഒരുകാലത്ത് ഇന്ത്യക്കാർക്ക് ഏറ്റവും കൂടുതൽ ഇഷ്‌ടമുള്ള വാഹന നിർമാതാക്കളിൽ ഒരാളായിരുന്നു റെനോ. സാധാരണക്കാർക്കായി എസ്‌യുവികളും ഹാച്ച്ബാക്കുകളുമെല്ലാം പുറത്തിറക്കുന്ന ഫ്രഞ്ച് ബ്രാൻഡ് ഇപ്പോൾ ഏറെ പിന്നിലാണെന്ന് പറയുന്നതാവും ശരി. എന്നാൽ അധികം വൈകാതെ പഴയ ഫോമിലേക്ക് തിരികെയെത്താനുള്ള ശ്രമമാണ് കമ്പനിയുടെ ഭാഗത്ത് നിന്നുമുണ്ടാവുന്നത്. അതിനായി ഡസ്റ്റർ എസ്‌യുവിയെ തിരികെ കൊണ്ടുവരാനുള്ള പദ്ധതികളും ആവിഷ്ക്കരിച്ച് മുമ്പോട്ട് പോവുകയാണ് റെനോ. ന്യൂജെൻ ഡസ്റ്ററിൻ്റെ വരവ് ഉറപ്പിച്ചതോടെ ബ്രാൻഡിൻ്റെ ഭാഗ്യം വീണ്ടും തെളിഞ്ഞെന്ന് പറയാം. 2025 നവംബർ മാസത്തിലെ വിൽപ്പന കണക്കുകളിൽ നേട്ടമുണ്ടാക്കിയാണ് റെനോ അവസാനിപ്പിച്ചിരിക്കുന്നത്.

നവംബറിൽ റെനോ ഇന്ത്യ 3,662 കാറുകളുടെ മൊത്തവിൽപ്പനയാണ് നേടിയിരിക്കുന്നത്. മറ്റ് ബ്രാൻഡുകളുടെ കണക്കുകളുമായി താരതമ്യം ചെയ്യാനുള്ളത് ഇല്ലെങ്കിലും ഇത് കഴിഞ്ഞ വർഷം ഇതേ മാസത്തെ വിൽപ്പനയെ അപേക്ഷിച്ച് 30.27 ശതമാനത്തിൻ്റെ വാർഷിക വളർച്ചയാണെന്നത് കേൾക്കുമ്പോൾ റെനോയ്ക്ക് സന്തോഷം നൽകിയേക്കാം. 2024 നവംബറിൽ ബ്രാൻഡിന് 2,811 യൂണിറ്റുകൾ മാത്രമാണ് നിരത്തിലെത്തിക്കാനായിരുന്നത്.

Renault India Posted 3 662 Unit Sales In November 2025

വിപണിയിൽ തങ്ങളുടെ സാന്നിധ്യവും വിശ്വാസവും ഉയർത്തിക്കൊണ്ട് വരാൻ സഹായിച്ചത് ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളായ ട്രൈബറും കൈഗറുമാണ്. കോം‌പാക്‌ട് 7 സീറ്റർ എംപിവിയായ പുതിയ ട്രൈബർ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 38.9 ശതമാനം വളർച്ചയോടെ 2,064 യൂണിറ്റുകളുടെ വിൽപ്പനയാണ് പോയമാസം നേടിയെടുത്തത്. കൂടാതെ റെനോയുടെ സബ്-4 മീറ്റർ എസ്‌യുവിയായ പുതിയ കൈഗർ 47.75 ശതമാനം വളർച്ചയോടെ 1,151 യൂണിറ്റുകൾ നിരത്തിലെത്തിക്കുകയും ചെയ്‌തു.

ആദ്യമായി കാർ വാങ്ങുന്നവർക്കും ചെറിയ ബജറ്റിൽ പുതിയ കാർ വാങ്ങുന്നവർക്കും പ്രിയപ്പെട്ടവനായ ക്വിഡിന് 447 യൂണിറ്റുകളാണ് നവംബറിൽ നിരത്തിലെത്തിക്കാനായത്. വലിയ നഗരങ്ങളിൽ മാത്രമല്ല ഗ്രാമീണ വിപണികളും റെനോയുടെ വിൽപ്പനയിൽ ശക്തമായ സംഭാവന നൽകിയിട്ടുണ്ട്. നിലവിലെ വിൽപ്പന കണക്കുകൾ തൃപ്തികരമാണെങ്കിലും 2026 ജനുവരിയിൽ ഡസ്റ്ററിൻ്റെ തിരിച്ചുവരവോടെ റെനോ ഇതിലും വലിയ നേട്ടങ്ങൾ കൊയ്യുമെന്നാണഅ വിലയിരുത്തൽ.

Renault India Posted 3 662 Unit Sales In November 2025

നിലവിൽ പരീക്ഷണയോട്ടത്തിലുള്ള ന്യൂജെൻ മോഡൽ ജനുവരി 26-ന് റിപ്പബ്ലിക് ദിനത്തിലായിരിക്കും അരങ്ങേറ്റം കുറിക്കുക. CMF-B മോഡുലാർ പ്ലാറ്റ്‌ഫോമിൻ്റെ പ്രാദേശികവൽക്കരിച്ച പതിപ്പിലാവും മിഡ്-സൈസ് എസ്‌യുവി നിർമിക്കുക. വരാനിരിക്കുന്ന ഡസ്റ്റർ മോഡേൺ ഫീച്ചറുകൾ, പുതിയ സ്റ്റൈലിംഗ്, ശക്തമായ പെർഫോമൻസ് എന്നിവയെല്ലാം ഒന്നിച്ച് കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കാം. കൂടാതെ കമ്പനിയുടെ വളർച്ചയിൽ ഒരു പ്രധാന ഘടകമായി മാറിയേക്കാനും സാധ്യതയുണ്ട്.

തുടക്കത്തിൽ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളോടെയായിരിക്കും ഡസ്റ്റർ വിപണനത്തിന് എത്തുക. പിന്നീടുള്ള ഘട്ടത്തിൽ സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ ഓപ്ഷനുകളും അവതരിപ്പിക്കാനാണ് ഫ്രഞ്ച് വാഹന നിർമാതാക്കളുടെ പദ്ധതി. അന്താരാഷ്ട്ര വിപണികളിൽ ലഭ്യമായ എൽപിജി ഓപ്ഷന് സമാനമായ സിഎൻജി ഓപ്ഷനും മിഡ്-സൈസ് എസ്‌യുവിയിലുണ്ടാവുമെന്നാണ് വിവരം. വിലയുടെ കാര്യത്തിലേക്ക് വന്നാൽ പ്രാരംഭ വില 11 ലക്ഷം രൂപയിൽ താഴെയായിരിക്കുമെന്നാണ് അനുമാനം.

Renault India Posted 3 662 Unit Sales In November 2025

ടോപ്പ് വേരിയൻ്റിന് 16 ലക്ഷം വരെയും വില പ്രതീക്ഷിക്കാവുന്നതാണ്. ഡിസൈൻ ആരേയും ആകർഷിക്കുന്ന വിധത്തിലാവും ഉണ്ടാവുക. അതിൽ Y ആകൃതിയിലുള്ള എൽഇഡി ഹെഡ്‌ലൈറ്റ് യൂണിറ്റ്, പുതിയ രൂപത്തിലുള്ള ഗ്രിൽ, എൽഇഡി ഡിആർഎല്ലുകൾ, പുതിയ ബമ്പർ, പുതിയ എയർ ഇൻടേക്കുകൾ, റൂഫ് റെയിലുകൾ, പ്ലാസ്റ്റിക് വീൽ ആർച്ചുകൾ, ബ്ലാക്ക്-ഔട്ട് അലോയ് വീലുകൾ, Y-ആകൃതിയിലുള്ള എൽഇഡി ടെയിൽ ലാമ്പ് എന്നിവയായിരിക്കും ഡിസൈനിലെ പ്രത്യേകതകൾ.

10.1 ഇഞ്ച് ഓപ്പൺആർ ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, 7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, എയർ വെൻ്റുകളിലും ഡോർ പാനലുകളിലും വ്യത്യസ്തമായ Y-ആകൃതിയിലുള്ള പാറ്റേണുകൾ, ലെതർ സ്റ്റിയറിംഗ് വീൽ, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജിംഗ്, ടൈപ്പ്-സി പോർട്ടുകൾ, 360-ഡിഗ്രി ക്യാമറ എന്നീ ഫീച്ചറുകളായിരിക്കും പുത്തൻ ഡസ്റ്ററിൻ്റെ അകത്തളത്തെ സെറ്റപ്പാക്കുക.

More from DriveSpark

Article Published On: Tuesday, December 2, 2025, 12:52 [IST]
English summary
Renault india posted 3662 unit sales in november 2025 triber facelift getting massive demand
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X