വിറ്റുപോവുന്നത് വേഗത്തിൽ, റെനോയുടെ 5.76 ലക്ഷത്തിൻ്റെ എസ്‌യുവി വാങ്ങാൻ ആള് കൂടി വരുന്നു

ഇന്ത്യൻ വിപണിയിൽ എത്തിയതിന് ശേഷമുള്ള ഏറ്റവും മോശംകാലഘട്ടത്തിലൂടെ കടന്നുപോവുന്നവരാണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ. പണ്ട് ഡസ്റ്ററും ക്വിഡുമെല്ലാം ചൂടപ്പം പോലെ വിറ്റഴിഞ്ഞിരുന്നിടത്ത് നിന്നും കാറുകൾ വേഗത്തിൽ വിൽക്കാനാവാതെ ഇഴയുകയാണ് കമ്പനി. എന്നാൽ അടുത്തിടെ ക്വിഡ്, ട്രൈബർ, കൈഗർ എന്നീ മോഡലുകൾക്ക് നവീകരണങ്ങൾ കൊണ്ടുവന്നതോടെ വിൽപ്പനയുടെ വേഗം കൂടിയിട്ടുണ്ടെന്ന് വേണം പറയാൻ. 2025 നവംബർ മാസത്തിലെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോൾ ഇക്കാര്യം സ്ഥിരീകരിക്കാനുമാവുന്നുണ്ട്. പോയമാസം 3,662 കാറുകളാണ് ബ്രാൻഡ് നിരത്തിലെത്തിച്ചത്. കഴിഞ്ഞ വർഷം ഇതേ മാസത്തെ വിൽപ്പനയെ അപേക്ഷിച്ച് 30.27 ശതമാനത്തിൻ്റെ വാർഷിക വളർച്ചയാണ് റെനോയ്ക്ക് നേടിയെടുക്കാനായത്.

ട്രൈബർ ഫെയ്‌സ്‌ലിഫ്റ്റ്, കൈഗർ ഫെയ്‌സ്‌ലിഫ്റ്റ് എന്നിവയുടെ കച്ചോടമാണ് നഷ്ടത്തിൽ നിന്നും റെനോയെ കരകയറാൻ സഹായിച്ചിരിക്കുന്നത്. ഇന്ത്യൻ വിപണിയിൽ ലഭ്യമായ ഏറ്റവും താങ്ങാനാവുന്ന എസ്‌യുവികളിൽ ഒന്നാണ് കൈഗർ. ടാറ്റ പഞ്ച്, ഹ്യുണ്ടായി എക്സ്റ്റർ, സിട്രൺ C3 പോലുള്ള മോഡലുകൾ എടുക്കാൻ പ്ലാനിട്ടിരിക്കുന്നവർക്ക് അതിലും നല്ലൊരു ഓപ്ഷൻ കൂടിയാണ് ഈ വാഹനം. നല്ല സേഫ്റ്റിയും ഫീച്ചറുകളും എല്ലാം വാഗ്‌ദാനം ചെയ്‌താണ് കൈഗർ ജനകീയനായത്.

Renault Kiger Compact SUV Posted 1 151 Unit Sales in November 2025

2025 നവംബർ മാസത്തിൽ റെനോ കൈഗറിൻ്റെ 1,151 യൂണിറ്റുകളാണ് വിപണം ചെയ്‌തത്. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ വിറ്റഴിച്ച 779 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ 372 യൂണിറ്റുകൾ അധികം വിപണനം ചെയ്യാൻ ഫ്രഞ്ച് ബ്രാൻഡിനായിട്ടുണ്ട്. വിൽപ്പനയിലെ ഈ കുതിച്ചുചാട്ടത്തിന് വളരെ പ്രധാനപ്പെട്ട 2 കാരണങ്ങളുണ്ടാകാമെന്നാണ് അനുമാനം. അതിൽ ആദ്യത്തേത് മുഖംമിനുക്കിയ പുത്തൻ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ എത്തിയതാണ്.

രണ്ടാമത്തെ കാരണം ജിഎസ്ടി നികുതി കുറച്ചുകൊണ്ടുള്ള കേന്ദ്രസർക്കാരിൻ്റെ നീക്കമാണ്. വിലയുടെ കാര്യം എടുത്താൽ ഇന്ത്യയിലെ ഏറ്റവും ബജറ്റ് ഫ്രണ്ട്ലിയായിരുന്ന എസ്‌യുവികളിൽ ഒന്നായിരുന്നു റെനോ കൈഗർ. ജിഎസ്ടി കൂടി കുറച്ചതിനുശേഷം മോഡലിൻ്റെ വിലയിൽ കാര്യമായ കുറവ് സംഭവിച്ചിട്ടുണ്ട്. ഈ കണ്ട് കാര്യങ്ങളാണ് സമീപമാസങ്ങളിൽ കൈഗറിന് നേട്ടമുണ്ടാക്കാൻ സഹായിച്ചിരിക്കുന്നത്.

Renault Kiger Compact SUV Posted 1 151 Unit Sales in November 2025

കൈഗറിൻ്റെ ബേസ് വേരിയൻ്റിന് 5.76 ലക്ഷം രൂപ മാത്രമാണ് പ്രാരംഭ വില വരുന്നത്. ടർബോ ഓട്ടോമാറ്റിക് ടോപ്പ് വേരിയൻ്റിന് 10.34 ലക്ഷം രൂപയും വരും എക്സ്ഷോറൂം വില. ഒതൻ്റിക്, എവല്യൂഷന്‍, ടെക്‌നോ, ഇമോഷന്‍ എന്നിങ്ങനെ 4 വ്യത്യസ്‌ത വേരിയൻ്റുകളിലായാണ് കോംപാക്‌ട് എസ്‌യുവി അവതരിപ്പിച്ചിരിക്കുന്നത്. 1.0 ലിറ്റര്‍ NA പെട്രോള്‍, 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണ് റെനോയുടെ കുഞ്ഞൻ എസ്‌യുവിക്ക് തുടിപ്പേകുന്നത്.

5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5 സ്പീഡ് എഎംടി ഗിയര്‍ബോകസുമായി ജോടിയാക്കിയിരിക്കുന്ന നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിന് 72 bhp കരുത്തിൽ പരമാവധി 96 Nm ടോര്‍ക്ക് വരെയാണ്. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ സിവിടി ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ വരുന്ന ടർബോ എഞ്ചിന് ആളൊരു സംഭവം തന്നെയാണ്. 100 bhp പവറിൽ 160 Nm ടോര്‍ക്കാണ് ഇത് വികസിപ്പിക്കുന്നത്.

Renault Kiger Compact SUV Posted 1 151 Unit Sales in November 2025

ടര്‍ബോ-പെട്രോള്‍ വേരിയൻ്റ് സെഗ്മെൻ്റിലെ ഏറ്റവും മികച്ച ടോര്‍ക്ക്-ടു-വെയ്റ്റ് അനുപാതവും ക്ലാസ്-ലീഡിംഗ് 0-100 കി.മീ/മണിക്കൂര്‍ പെർഫോമൻസും വാഗ്ദാനം ചെയ്യുന്നുണ്ടെന്നാണ് റെനോ അവകാശപ്പെടുന്നത്. അങ്ങനെയാവുമ്പോൾ മൈലേജിൽ പിശുക്കാനാണെന്ന് ഒന്നും വിചാരിച്ചേക്കരുത് കേട്ടോ. കോംപാക്‌ട് എസ്‌യുവിയുടെ ടര്‍ബോ പെട്രോള്‍ എഞ്ചിന് ലിറ്ററിന് 20.38 കിലോമീറ്റർ ഇന്ധനക്ഷമത വരെ നൽകാനാവും.

റെനോ കൈഗര്‍ ഫെയ്‌സ്‌ലിഫ്റ്റിൻ്റെ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിൻ വാങ്ങുന്നവർക്ക് മൈലേജ് ലിറ്ററിന് 19.83 കിലോമീറ്ററാണ് ലഭിക്കുക. വെന്റിലേറ്റഡ് സീറ്റുകൾ, ഡ്യുവൽ-ടോൺ ഡാഷ്‌ബോർഡ്, ഡോർ ട്രിമ്മുകൾ, സ്റ്റിച്ച് പാറ്റേണുകൾ, 60:40 ഫോൾഡിംഗ് റിയർ സീറ്റുകൾ, 405 ലിറ്റർ ബൂട്ട്, കൂൾഡ് ഗ്ലൗ ബോക്സ്, 6 സ്പീക്കർ ആർക്കാമിസ് സൗണ്ട്, റിയർ സെന്റർ ആംറെസ്റ്റ് എന്നിവയെല്ലാം കൈഗറിൻ്റെ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിൽ ലഭ്യമാണെന്നതിനാൽ യാത്രകൾ അടിപൊളിയായിരിക്കും.

More from DriveSpark

Article Published On: Saturday, December 6, 2025, 13:29 [IST]
English summary
Renault kiger compact suv posted 1151 unit sales in november 2025
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X