ഫോറിൻ ലുക്കും ടർബോ എഞ്ചിനും കൊടുത്തിട്ടും വാങ്ങാൻ ആള് കുറവ്, 6.29 ലക്ഷത്തിൻ്റെ എസ്‌യുവി നഷ്‌ടത്തിൽ

ഇന്ത്യൻ വാഹന വിപണിയിൽ പ്രത്യേക സ്ഥാനമുള്ള വാഹന നിർമാതാക്കളാണ് റെനോ. അങ്ങ് ഫ്രാൻസിൽ നിന്നും ഏറെക്കാലം മുമ്പേ നമ്മുടെ നാട്ടിലെത്തിയ കമ്പനി ക്വിഡും ഡസ്റ്ററും സമ്മാനിച്ച് ജനസമ്മതരായവരാണ്. കിയയും എംജിയും പോലുള്ള വമ്പൻമാർ എത്തുന്നതിന് മുമ്പേ സാധാരണക്കാർക്കായി കാറുകൾ പുറത്തിറക്കുന്നതിൽ തങ്ങളുടെ മിടുക്ക് കാണിച്ചു തന്ന ബ്രാൻഡിൻ്റെ സ്ഥാനം പക്ഷേ ഇപ്പോൾ പല കമ്പനികൾക്കും പിന്നിലാണ്. കൃത്യമായ ഇടവേളകളിൽ വാഹന നിരയെ പരിഷ്ക്കാരിക്കാതിരുന്നതാണ് റെനോയുടെ പരിതാപകരമായ അവസ്ഥയ്ക്ക് കാരണമായിരിക്കുന്നത്. അൽപം വൈകിയാണെങ്കിലും അടുത്തിടെ ട്രൈബർ, കൈഗർ, ക്വിഡ് എന്നീ മൂവർ സംഘത്തെ പുതുക്കിപ്പണിത് റെനോ അവതരിപ്പിച്ചിരുന്നു.

കൂട്ടത്തിൽ ട്രൈബർ വലിയ ഹിറ്റായി മുന്നേറുന്നുണ്ടെങ്കിലും കോംപാക്‌ട് എസ്‌യുവി വിപണിയിലെത്തുന്ന കൈഗറിന് ശോഭിക്കാൻ ഇതുവരെ സാധിച്ചില്ല. ഫോറിൻ ലുക്കും ടർബോ എഞ്ചിനും കൊടുത്തിട്ടും വാങ്ങാൻ ആള് കുറവാണെന്നതാണ് സത്യം. 2025 ഒക്ടോബറിൽ മോഡലിൻ്റെ 948 എണ്ണം മാത്രമാണ് വിറ്റഴിഞ്ഞത്. കഴിഞ്ഞ കൊല്ലം ഇതേസമയം നിരത്തിലെത്തിച്ച 1,053 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ വിൽപ്പനയിൽ 9.97 ശതമാനത്തിൻ്റെ നഷ്‌ടമാണ് സംഭവിച്ചിരിക്കുന്നത്.

Renault Kiger Compact SUV Sales Declined By 9 97 Per Cent In October 2025

2025 സെപ്റ്റംബർ മാസത്തിൽ റെനോ കൈഗറിന് ഫെയ്‌സ്‌ലിഫ്റ്റ് 1,166 യൂണിറ്റ് വിൽപ്പനയാണ് നേടിയിരുന്നത്. അതായത് വാർഷിക വിൽപ്പനയിൽ മാത്രമല്ല, പ്രതിമാസ കണക്കുകളിലും കൈഗർ ഫെയ്‌സ്‌ലിഫ്റ്റിന് ശോഭിക്കാനായില്ലെന്ന് സാരം. വിൽപ്പന എങ്ങനെയും ഉയർത്താനായി കോംപാക്‌ട് എസ്‌യുവിക്ക് കമ്പനി നവംബർ മാസത്തിൽ കിടിലൻ ഡിസ്കൌണ്ട് ഓഫറുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഏകദേശം 75,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് ഈ മാസം കൈഗർ വാങ്ങാനെത്തുന്നവരെ കാത്തിരിക്കുന്നത്.

കൈഗറിന് 40,000 രൂപ വരെ എക്സ്ചേഞ്ച് ആനുകൂല്യങ്ങളും, 35,000 രൂപ വരെ ലോയൽറ്റി ആനുകൂല്യങ്ങളും, 35,000 രൂപ വരെ സ്ക്രാപേജ് ബെനഫിറ്റുമാണ് ഒരുക്കിയിരിക്കുന്നത്. 2025 ട്രൈബർ ഫെയ്‌സ്‌ലിഫ്റ്റിൽ 35,000 രൂപ വരെ സ്ക്രാപേജ് ഓഫറും 10,000 രൂപ വരെ കോർപ്പറേറ്റ് ഡിസ്കൌണ്ടുമാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകൾ ക്യാഷ്, എക്സ്ചേഞ്ച് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്.

Renault Kiger Compact SUV Sales Declined By 9 97 Per Cent In October 2025

ഒതൻ്റിക്, എവല്യൂഷന്‍, ടെക്‌നോ, ഇമോഷന്‍ എന്നിങ്ങനെ 4 വ്യത്യസ്‌ത വേരിയൻ്റുകളിലായി വരുന്ന കൈഗര്‍ ഫെയ്‌സ്‌ലിഫ്റ്റിന് യഥാക്രമം 6.29 ലക്ഷം, 7.09 ലക്ഷം, 8.19 ലക്ഷം, 9.14 ലക്ഷം എന്നിങ്ങനെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. കോംപാക്‌ട് എസ്‌യുവിയുടെ ടര്‍ബോ വേരിയൻ്റുകളുടെ വില ആരംഭിക്കുന്നത് 9.99 ലക്ഷം രൂപ മുതലാണ്. ഇമോഷൻ മാനുവലിന് 9.99 ലക്ഷം രൂപയും ടോപ് സ്‌പെക് എക്‌സ്‌ട്രോണിക് സിവിടി ഇമോഷന് 11.29 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില നിശ്ചയിച്ചിരിക്കുന്നത്.

1.0 ലിറ്റര്‍ NA പെട്രോള്‍, 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണ് റെനോയുടെ കുഞ്ഞൻ എസ്‌യുവിക്ക് തുടിപ്പേകാനായി എത്തിയിരിക്കുന്നത്. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5 സ്പീഡ് എഎംടി ഗിയര്‍ബോകസുമായി ജോടിയാക്കിയിരിക്കുന്ന നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിന് 72 bhp കരുത്തിൽ പരമാവധി 96 Nm ടോര്‍ക്ക് വരെ നിർമിക്കാൻ കഴിയും. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ സിവിടി ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ വരുന്ന ടർബോ എഞ്ചിന് 100 bhp പവറിൽ 160 Nm ടോര്‍ക്കാണ് നൽകാനാവുന്നത്.

Renault Kiger Compact SUV Sales Declined By 9 97 Per Cent In October 2025

ടര്‍ബോ-പെട്രോള്‍ വേരിയൻ്റ് സെഗ്മെൻ്റിലെ ഏറ്റവും മികച്ച ടോര്‍ക്ക്-ടു-വെയ്റ്റ് അനുപാതവും ക്ലാസ്-ലീഡിംഗ് 0-100 കി.മീ/മണിക്കൂര്‍ പെർഫോമൻസും വാഗ്ദാനം ചെയ്യുന്നുണ്ടെന്നതും രസകരമായ കാര്യമാണ്. റെനോ കൈഗര്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്റെ മൈലേജ് ലിറ്ററിന് 19.83 കിലോമീറ്ററാണ്. അതേസമയം ടര്‍ബോ പെട്രോള്‍ എഞ്ചിന് ലിറ്ററിന് 20.38 കിലോമീറ്റർ ഇന്ധനക്ഷമതയും നൽകാനാവും.

ഉടച്ചുവാർത്ത ഫ്രണ്ട് ഗ്രില്ലും പുതിയ റെനോ ലോഗോയും കാണാൻ മൊഞ്ചാണ്. 16 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകളും പുതിയ എൽഇഡി ലൈറ്റുകളുടെ ഒരു കൂട്ടവും കൂടിയെത്തിയപ്പോൾ ഫ്യൂച്ചറിസ്റ്റിക് രൂപം കൈവരിക്കാൻ മോഡലിനായിട്ടുണ്ടെന്ന് പറയാം. ഇൻ്റീരിയറും പുതുക്കിപ്പണിതിട്ടുണ്ട്. വെന്റിലേറ്റഡ് സീറ്റുകൾ, ഡ്യുവൽ-ടോൺ ഡാഷ്‌ബോർഡ്, ഡോർ ട്രിമ്മുകൾ, സ്റ്റിച്ച് പാറ്റേണുകൾ, 60:40 ഫോൾഡിംഗ് റിയർ സീറ്റുകൾ, 405 ലിറ്റർ ബൂട്ട്, കൂൾഡ് ഗ്ലൗ ബോക്സ്, 6 സ്പീക്കർ ആർക്കാമിസ് സൗണ്ട്, റിയർ സെന്റർ ആംറെസ്റ്റ് എന്നിവയെല്ലാം കമ്പനി പുതുതായി ഒരുക്കിയിട്ടുണ്ട്.

More from DriveSpark

Article Published On: Saturday, November 22, 2025, 18:03 [IST]
English summary
Renault kiger compact suv sales declined by 9 97 per cent in october 2025
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X