6.29 ലക്ഷത്തിന്റെ എസ്‌യുവി, പുതിയ കൈഗർ ബുക്ക് ചെയ്യാൻ പ്ലാനുണ്ടെങ്കിൽ ഇക്കാര്യങ്ങൾ അറിയാതെ പോവരുത്

ഇപ്പോൾ റെനോ എന്ന ബ്രാൻഡിനെ കുറിച്ച് കേൾക്കുമ്പോൾ വാഹന പ്രേമികൾക്ക് കാര്യമായി വികരമൊന്നും ഉണ്ടാവില്ലെങ്കിലും ഒരിടയ്ക്ക് ഫ്രഞ്ച് ബ്രാൻഡ് ഇന്ത്യയിലുണ്ടാക്കിയ ഒളം ചെറുതൊന്നുമല്ല. ക്വിഡ് എന്ന കുഞ്ഞൻ ഹാച്ച്ബാക്കും മിഡ്-സൈസ് എസ്‌യുവിയായ ഡസ്റ്ററും രാജ്യത്ത് വാഹന വിപണിയുടെ മുതൽക്കൂട്ടായിരുന്നു. ഇപ്പോൾ ക്വിഡ്, ട്രൈബർ, കൈഗർ എന്നിങ്ങനെ മൂന്ന് മോഡലുകളുമായി രാജ്യത്ത് പയറ്റുന്ന കമ്പനി കാര്യമായ ചനങ്ങളുണ്ടാക്കുന്നില്ലെന്നതാണ് സത്യം. എന്നാൽ പഴയ പ്രതാപത്തിലേക്ക് ഉയരാനായുള്ള റെനോയുടെ ശ്രമം നടക്കുന്നുണ്ട്. അതിന്റെ ഭാഗമായി അടുത്തിടെ മുഖംമിനുക്കിയ ട്രൈബർ ലേഞ്ച് ചെയ്‌ത് ഞെട്ടിച്ചിരുന്നു.

ഫോറിൻ ലുക്കിൽ അണിഞ്ഞൊരുങ്ങിയെത്തിയ 7-സീറ്ററിന് പിന്നാലെ തങ്ങളുടെ കോംപാക്‌ട് എസ്‌യുവിയായ കൈഗറിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെയും വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് റെനോ. വെറും 6.29 ലക്ഷം രൂപയുടെ പ്രാരംഭ എക്സ്ഷോറൂം വിലയിലെത്തിയിരിക്കുന്ന പുതുമോഡൽ ലുക്കിന്റെ കാര്യത്തിൽ പുതിയമാനങ്ങൾ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.

Renault Kiger Facelift Top Things You Should Know Before Buying

മെക്കാനിക്കൽ വശങ്ങളിൽ മുൻഗാമിയെ പോലെ തന്നെ തുടരുകയാണെങ്കിലും എക്സ്റ്റീരിയറിലും ഇന്റീരിയറിലും കാര്യമായ മെച്ചപ്പെടുത്തലുകൾ റെനോ കൈഗർ ഫെയ്‌സ്‌ലിഫ്റ്റ് സ്വീകരിച്ചിട്ടുണ്ട്. ഒപ്പം എല്ലാ വേരിയന്റിലും 6 എയർബാഗിന്റെ സാന്നിധ്യവും എത്തിയിരിക്കുന്നതിനാൽ ആശങ്കപ്പെടാനൊന്നുമില്ല. വാഹനം ബുക്ക് ചെയ്യാൻ പ്ലാനുണ്ടെങ്കിൽ ചില കാര്യങ്ങൾ എടുത്ത് പറയേണ്ടതായുണ്ട്. മുഖംമിനുക്കിയെത്തിയ എസ്‌യുവിയെ കുറിച്ച് നിങ്ങൾ മറക്കാതെ ഓർത്തിരിക്കേണ്ട കാര്യങ്ങൾ പറഞ്ഞുതരാം.

വേരിയന്റും വിലയും: ട്രൈബർ ഫെയ്‌സ്‌ലിഫ്റ്റിന് അനുസൃതമായി പുതിയ റെനോ കൈഗറിന്റെ വേരിയന്റുകളും ഒതെന്റിക്, എവല്യൂഷൻ, ടെക്‌നോ, ഇമോഷൻ എന്നിങ്ങനെ പുതിയ പേരുകളിലായിരിക്കും അറിയപ്പെടുക. ഇവയ്ക്ക് യഥാക്രമം 6.29 ലക്ഷം, 7.09 ലക്ഷം, 8.19 ലക്ഷം, 9.14 ലക്ഷം എന്നിങ്ങനെയാണ് ഇന്ത്യയിൽ വരുന്ന എക്സ്ഷോറൂം വില. ടര്‍ബോ വേരിയന്റുകളുടെ വില ആരംഭിക്കുന്നത് 9.99 ലക്ഷം മുതലാണ്.

Renault Kiger Facelift Top Things You Should Know Before Buying

റെനോ കൈഗർ ഫെയ്‌സ്‌ലിഫ്റ്റ് ഇമോഷൻ മാനുവലിന് 9.99 ലക്ഷവും ടോപ് എൻഡ് എക്‌സ്‌ട്രോണിക് ഇമോഷൻ സിവിടിക്ക് 11.29 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില വരുന്നത് കേട്ടോ. അതായത് മുന്‍ മോഡലിനേക്കാള്‍ 14000 രൂപ ഇപ്പോള്‍ കാറിന് കൂടിയിട്ടുണ്ടെന്ന് ചുരുക്കം. എങ്കിലും നിലവില്‍ ഇന്ത്യയില്‍ വാങ്ങാന്‍ പറ്റുന്ന ഏറ്റവും കുറഞ്ഞ വിലയുള്ള സബ്‌കോംപാക്ട് എസ്‌യുവികളില്‍ ഒന്ന് എന്ന സ്ഥാനം കൈഗറിന് നിലനിര്‍ത്താനായിട്ടുണ്ട്.

ഡിസൈനും കളർ ഓപ്ഷനും: കൈഗറിലേക്ക് ഒയാസിസ് യെല്ലോ, ഷാഡോ ഗ്രേ എന്നിങ്ങനെ രണ്ട് പുതിയ നിറങ്ങളാണ് കമ്പനി കൊണ്ടുവന്നിരിക്കുന്നത്. അങ്ങനെ മൊത്തത്തിൽ 7 കളർ ഓപ്ഷനുകളിൽ എസ്‌യുവി വാങ്ങാനാവും. കൂടാതെ ഉടച്ചുവാർത്ത ഫ്രണ്ട് ഗ്രില്ലും പുതിയ റെനോ ലോഗോയും കാണാൻ മൊഞ്ചാണ്. 16 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകളും പുതിയ എൽഇഡി ലൈറ്റുകളുടെ ഒരു കൂട്ടവും കൂടിയെത്തിയപ്പോൾ ഫ്യൂച്ചറിസ്റ്റിക് രൂപം കൈവരിക്കാൻ മോഡലിനായിട്ടുണ്ടെന്ന് പറയാം.

Renault Kiger Facelift Top Things You Should Know Before Buying

ഇന്റീരിയർ: റെനോ കൈഗർ ഫെയ്‌സ്‌ലിഫ്റ്റിന്റെ അകത്തളം പൂർണമായും മാറിയിട്ടുണ്ടെന്ന് ഫ്രഞ്ച് വാഹന നിർമാതാക്കൾ ഉറപ്പുവരുത്തിയിട്ടുണ്ട്. പുതുക്കിയ ഇന്റീരിയറിൽ വെന്റിലേറ്റഡ് സീറ്റുകൾ, ഡ്യുവൽ-ടോൺ ഡാഷ്‌ബോർഡ്, ഡോർ ട്രിമ്മുകൾ, സ്റ്റിച്ച് പാറ്റേണുകൾ, 60:40 ഫോൾഡിംഗ് റിയർ സീറ്റുകൾ, 405 ലിറ്റർ ബൂട്ട്, കൂൾഡ് ഗ്ലൗ ബോക്സ്, 6 സ്പീക്കർ ആർക്കാമിസ് സൗണ്ട്, റിയർ സെന്റർ ആംറെസ്റ്റ് എന്നിവയെല്ലാം കമ്പനി സമ്മാനിച്ചിട്ടുണ്ട്.

ഇതുകൂടാതെ നിലവിലുള്ള പതിപ്പിൽ നിന്ന് 8 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം മാറ്റിസ്ഥാപിച്ചിരിക്കുന്നത് കാണാൻ ചേലാണ്. മെച്ചപ്പെട്ട കാഴ്ച്ചക്കായി ഒരു മൾട്ടി-വ്യൂ ക്യാമറ സിസ്റ്റം ചേർത്തിട്ടുണ്ടെന്നും റെനോ പറയുന്നു. ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകളും റെയിൻ സെൻസിംഗ് വൈപ്പറുകളും ഉൾപ്പെടുത്തി റെനോ കൈഗർ ഫെയ്‌സ്‌ലിഫ്റ്റിനെ കൂടുതൽ പ്രീമിയമാക്കുകയും ചെയ്‌തിട്ടുണ്ട്.

സേഫ്റ്റി: മുകളിൽ പറഞ്ഞതുപോലെ റെനോയുടെ കോംപാക്‌ട് എസ്‌യുവിയുടെ എല്ലാ വേരിയന്റുകളിലും 6 എയർബാഗുകൾ ഇപ്പോൾ സ്റ്റാൻഡേർഡാണ്. ഇതുകൂടാതെ ESP, ട്രാക്ഷൻ കൺട്രോൾ, TPMS, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ത്രീ-പോയിന്റ് സീറ്റ് ബെൽറ്റുകൾ, ISOFIX മൗണ്ടുകൾ എന്നിവയുൾപ്പെടെ 21 സുരക്ഷാ സവിശേഷതകളാണ് കൈഗറിൽ ഒരുക്കിയിരിക്കുന്നത്. ഒപ്പം ഒരു 'ബിലോങ്ങിംഗ്സ് ടേക്ക് എവേ' അലേർട്ട് സിസ്റ്റവും വാഹനത്തിൽ കൊടുത്തിട്ടുണ്ട്.

എഞ്ചിൻ: മുമ്പുണ്ടായിരുന്ന അതേ എഞ്ചിൻ ഓപ്ഷനുകൾ തന്നെയാണ് കൈഗറിന്റെ ഹൃദയം. ഇത് E20 ഫ്യുവൽ മാനദണ്ഡങ്ങളും ഇപ്പോൾ പാലിക്കുന്നുണ്ട്. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5 സ്പീഡ് എഎംടി ഗിയര്‍ബോകസുമായി ജോടിയാക്കിയിരിക്കുന്ന ആദ്യത്തെ 1.0 ലിറ്റര്‍ NA പെട്രോള്‍ 72 bhp പവറിൽ 96 Nm ടോര്‍ക്ക് വരെ നിർമിക്കാൻ പ്രാപ്‌തമാണ്. അതേസമയം കൈഗർ ടർബോ 100 bhp കരുത്തിൽ 160 Nm ടോര്‍ക്കാണ് നൽകുന്നത്.

5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ സിവിടി ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ റെനോ കൈഗർ ഫെയ്‌സ്‌ലിഫ്റ്റ് ടർബോ മോഡൽ വാങ്ങാനാവും. 3 വര്‍ഷത്തെ വാറന്റിയോടെ ഡീലര്‍ ഫിറ്റഡ് സിഎന്‍ജി കിറ്റും 2025 കൈഗറിൽ ലഭ്യമാണ്. ട ടര്‍ബോ-പെട്രോള്‍ വേരിയന്റ് സെഗ്മെന്റിലെ ഏറ്റവും മികച്ച ടോര്‍ക്ക്-ടു-വെയ്റ്റ് അനുപാതവും ക്ലാസ്-ലീഡിംഗ് 0-100 കി.മീ/മണിക്കൂര്‍ പെർഫോമൻസും വാഗ്ദാനം ചെയ്യുന്നുണ്ടെന്നും ഫ്രഞ്ച് വാഹന നിർമാതാക്കൾ അവകാശപ്പെടുന്നു.

More from DriveSpark

Article Published On: Monday, August 25, 2025, 11:20 [IST]
English summary
Renault kiger facelift top things you should know before buying
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X