സൺറൂഫല്ല! 10 ലക്ഷം ബജറ്റിൽ ഈയൊരു കിടിലൻ ഫീച്ചർ കിട്ടുന്ന ഇന്ത്യയിലെ ഒരേയൊരു എസ്‌യുവി ദേ ഇതാണ്

ഫീച്ചറുകളുള്ള കാറുകൾ തേടിവാങ്ങുന്നത് ഇന്ത്യക്കാരുടെ ഹരമായി മാറിയിട്ടുണ്ട്. പലരും ബേസ് വേരിയന്റുകൾ ഒഴിവാക്കി ടോപ്പ് വേരിയന്റുകൾ തെരഞ്ഞെടുക്കുന്നതിന്റെ പ്രധാന കാരണവും ലഭിക്കുന്ന സവിശേഷതകൾ കാരണമാണ്. ഇവയിൽ പലതും ദൈനംദിന ഡ്രൈവിംഗിൽ ചിലപ്പോൾ ഉപകാരപ്പെടുന്നവ അല്ലെങ്കിൽ പോലും എല്ലാമുള്ള വാഹനങ്ങൾ വാങ്ങാനായിരിക്കും പലർക്കും താത്പര്യം. ഇന്ത്യക്കാർ ഏറ്റവും കൂടുതൽ അന്വേഷിച്ച് നടക്കുന്ന ഫീച്ചറുകളിൽ ഒന്നാണ് സൺറൂഫ്. പ്രായോഗികത ഒട്ടും തന്നെയില്ലാത്ത ഇത് ജാഡക്കായിട്ടാണ് പലരും ചോദിച്ച് വാങ്ങുന്നത്. സൺറൂഫ് കഴിഞ്ഞാൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ചോദിക്കുന്നതും ഇഷ്‌ടപ്പെടുന്നതുമായ ഫീച്ചർ ഏതാണെന്ന് നിങ്ങൾക്ക് അറിയുമോ?

അത് വേറൊന്നുമല്ല, വെന്റിലേറ്റഡ് സീറ്റുകളാണ്. ഇന്ത്യക്കാർക്കിടയിൽ വളരെയധികം പ്രശസ്തി നേടിയ ഈ ഫീച്ചർ സൺറൂഫിനെപ്പോലെയല്ല. നമ്മുടെ നാട്ടിലെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ ഫീച്ചറുകളിൽ ഒന്നായി തന്നെ വേണം ഇതിനെ വിശേഷിപ്പിക്കാൻ. പണ്ട് ആഡംബര കാറുകളിൽ മാത്രം കണ്ടുവന്നിരുന്ന സവിശേഷത ഇപ്പോൾ താഴ്ന്ന വിലയുള്ള പല കാറുകളിലും എത്തിയിട്ടുണ്ട്.

Renault Kiger Is The Only SUV Under Rs 10 Lakh To Get Ventilated Seat Feature

പക്ഷേ 10 ലക്ഷം രൂപയിൽ താഴെയാണ് നിങ്ങളുടെ ബജറ്റ് എങ്കിൽ വെന്റിലേറ്റഡ് സീറ്റ് ഫീച്ചർ ലഭിക്കുന്ന ഒരേയൊരു എസ്‌യുവി മാത്രമേ ഇന്ത്യയിൽ നിന്നും വാങ്ങാനാവൂ എന്നതാണ് സത്യം. മാരുതി സുസുക്കിയുടേതോ ഹ്യുണ്ടായിയുടേതോ മഹീന്ദ്രയുടേതോ ടാറ്റയുടേതോ അല്ല ആ കാർ എന്നതാണ് രസകരമായ കാര്യം. ടാറ്റ ആൾട്രോസിന്റെ പുത്തൻ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിൽ വെന്റിലേറ്റഡ് സീറ്റ് ലഭ്യമാണെങ്കിലും നമ്മൾ ഇവിടെ സംസാരിക്കാൻ പോവുന്നത് എസ്‌യുവികളുടെ കാര്യമാണ്.

10 ലക്ഷം രൂപ ബജറ്റിൽ വെന്റിലേറ്റഡ് സീറ്റ് ലഭിക്കുന്ന ഏക എസ്‌യുവി റെനോ കൈഗർ ആണ് കേട്ടോ. അടുത്തിടെ മുഖംമിനുക്കിയെത്തിയ എസ്‌യുവിയിൽ കമ്പനി ഈ പ്രായോഗികമായ ഫീച്ചർ ചേർത്തുകൊണ്ടാണ് വിപണിയിൽ അവതരിപ്പിച്ചത്. 9.57 ലക്ഷം രൂപ മുതൽ ഓൺ-റോഡ് വില വരുന്ന വേരിയന്റിലാണ് ഈയൊരു സവിശേഷത നിങ്ങൾക്ക് ലഭിക്കുക. വെന്റിലേറ്റഡ് സീറ്റുകൾക്ക് പുറമേ 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സിസ്റ്റം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഇലക്ട്രിക് സൺറൂഫ്, 360-ഡിഗ്രി ക്യാമറ തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്.

Renault Kiger Is The Only SUV Under Rs 10 Lakh To Get Ventilated Seat Feature

സേഫ്റ്റിയിലും മിടുക്കനാണ് കക്ഷി. കോംപാക്‌ട് എസ്‌യുവിയുടെ എല്ലാ വേരിയന്റുകളിലും 6 എയർബാഗുകൾ ഇപ്പോൾ സ്റ്റാൻഡേർഡാണ്. ഇതുകൂടാതെ ESP, ട്രാക്ഷൻ കൺട്രോൾ, TPMS, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ത്രീ-പോയിന്റ് സീറ്റ് ബെൽറ്റുകൾ, ISOFIX മൗണ്ടുകൾ എന്നിവയുൾപ്പെടെ 21 സുരക്ഷാ സവിശേഷതകളാണ് കൈഗറിൽ ഒരുക്കിയിരിക്കുന്നത്. ഒപ്പം ഒരു 'ബിലോങ്ങിംഗ്സ് ടേക്ക് എവേ' അലേർട്ട് സിസ്റ്റവും വാഹനത്തിൽ കൊടുത്തിട്ടുണ്ട്.

E20 ഫ്യുവൽ മാനദണ്ഡങ്ങൾ പാലിക്കുന്ന 1.0 ലിറ്റര്‍ NA പെട്രോള്‍ എഞ്ചിനാണ് ഈ വേരിയന്റിൽ ലഭ്യമാവുന്നത്. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5 സ്പീഡ് എഎംടി ഗിയര്‍ബോകസുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 72 bhp കരുത്തിൽ പരമാവധി 96 Nm ടോര്‍ക്ക് വരെ നിർമിക്കാൻ കഴിയുമെന്നും ഫ്രഞ്ച് ബ്രാൻഡ് പറയുന്നു. അതേസമയം കൈഗർ എസ്‌യുവിക്ക് മറ്റൊരു 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും ലഭിക്കും.

5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ സിവിടി ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ വരുന്ന എഞ്ചിന് 100 bhp പവറിൽ 160 Nm ടോര്‍ക്കാണ് നൽകാനാവുന്നത്. ടര്‍ബോ-പെട്രോള്‍ വേരിയന്റ് സെഗ്മെന്റിലെ ഏറ്റവും മികച്ച ടോര്‍ക്ക്-ടു-വെയ്റ്റ് അനുപാതവും ക്ലാസ്-ലീഡിംഗ് 0-100 കി.മീ/മണിക്കൂര്‍ പെർഫോമൻസും വാഗ്ദാനം ചെയ്യുന്നുണ്ടെന്നും ഫ്രഞ്ച് വാഹന നിർമാതാക്കൾ അവകാശപ്പെടുന്നു. ഡിസൈനിലേക്ക് നോക്കിയാൽ ഇപ്പോൾ ആർക്കും ഇഷ്ടപ്പെടുന്ന രൂപമാണ് എസ്‌യുവിക്ക് കൈവരിക്കാനായിരിക്കുന്നത്.

കൈഗർ ഫെയ്‌സ്‌ലിഫ്റ്റിലെ ഉടച്ചുവാർത്ത ഫ്രണ്ട് ഗ്രില്ലും പുതിയ റെനോ ലോഗോയും ഇപ്പോൾ കാണാൻ നല്ല അഴകാണ്. 16 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകളും പുതിയ എൽഇഡി ലൈറ്റുകളുടെ ഒരു കൂട്ടവും കൂടിയെത്തിയപ്പോൾ ഫ്യൂച്ചറിസ്റ്റിക് രൂപം കൈവരിക്കാൻ മോഡലിനായിട്ടുണ്ട്. ഒപ്പം കൈഗറിലേക്ക് ഒയാസിസ് യെല്ലോ, ഷാഡോ ഗ്രേ എന്നിങ്ങനെ രണ്ട് പുതിയ നിറങ്ങളാണ് കമ്പനി കൊണ്ടുവന്നിട്ടുണ്ട്. അങ്ങനെ നിലവിൽ 10 ലക്ഷത്തിന് വെന്റിലേറ്റഡ് സീറ്റുകൾ ലഭിക്കുന്ന ഏക എസ്‌യുവിയായി മാറിയ മോഡൽ മൊത്തത്തിൽ അടിപൊളിയാട്ടുണ്ട്.

More from DriveSpark

Article Published On: Tuesday, September 30, 2025, 19:25 [IST]
English summary
Renault kiger is the only suv under rs 10 lakh to get ventilated seat feature
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X