6.29 ലക്ഷത്തിന്റെ എസ്‌യുവി വാങ്ങാൻ ആള് കൂടി, ചെറിയ വിലയും ഫോറിൻ ലുക്കും ഈ പൈസക്ക് വേറെ കിട്ടില്ല

ക്വിഡിലൂടെയും ഡസ്റ്ററിലൂടെയും ഇന്ത്യക്കാരുടെ മനസിൽ ഇടംപിടിച്ചവരാണ് ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ. ഇന്ത്യന്‍ വിപണിയില്‍ കോംപാക്‌ട് എസ്‌യുവികൾക്കുള്ള ആവശ്യം ഏറുന്നത് മനസിലാക്കിയ കമ്പനി 2021-ൽ കൈഗർ എന്നൊരു അത്യുഗ്രൻ മോഡലിന് രൂപം കൊടുക്കുകയുണ്ടായി. ക്വിഡിന്റെ എസ്‌യുവി ടൈപ്പ് എന്ന് പലരും കളിയാക്കിയെങ്കിലും സാധാരണക്കാരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റാൻ കഴിയുന്ന മിടുക്കനായിരുന്നു കൈഗർ. താങ്ങാനാവുന്ന വില, അകത്ത് നല്ല സ്പേസ്, മോഡേൺ ഫീച്ചറുകൾ, തരക്കേടില്ലാത്ത സേഫ്റ്റി അങ്ങനെയെല്ലാം ഇവനിലുണ്ടായിരുന്നു. അതിനാൽ വിശ്വസിച്ച് റെനോയുടെ കുട്ടികൊമ്പനെ സ്വന്തമാക്കുകയും ചെയ്‌തു.

വിപണിയിലെത്തി നാല് വർഷം പൂർത്തിയാക്കിയതിന് പിന്നാലെ റെനോ കൈഗറിന് ഫെയ്‌സ്‌ലിഫ്റ്റ് പരിഷ്ക്കാരവും സമ്മാനിച്ചു. ട്രൈബറിന് ശേഷം റെനോയുടെ റീതിങ്ക് ബ്രാന്‍ഡ് ട്രാന്‍സ്ഫോര്‍മേഷന്‍ തന്ത്രത്തിന് കീഴിൽ പുറത്തിറക്കുന്ന രണ്ടാമത്തെ മോഡലായിരുന്നു ഇത്. അടിസ്ഥാന രൂപം അതേപടി നിലനിർത്തി മുൻവശവും ഇന്റീരിയറും പൊളിച്ചെഴുതി എത്തിയ മുഖംമിനുക്കിയ മോഡലിന് ഗംഭീര വരവേൽപ്പും ലഭിച്ചിരിക്കുകയാണ്.

Renault Kiger SUV Posted 1166 Unit Sales In September 2025

2025 സെപ്റ്റംബർ മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോൾ ഇക്കാര്യം വ്യക്തമാവുകയും ചെയ്‌തിട്ടുണ്ട്. കഴിഞ്ഞ മാസം റെനോ കൈഗറിന് ഫെയ്‌സ്‌ലിഫ്റ്റ് 1,166 യൂണിറ്റ് വിൽപ്പനയാണ് നേടിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേസമയം വിറ്റഴിച്ച 988 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ കോംപാക്‌ട് എസ്‌യുവിയുടെ കച്ചോടം 18.02 ശതമാനത്തോളം മെച്ചപ്പെട്ടുവെന്ന് സാരം.

ഒരു വർഷത്തിനിപ്പുറം 178 കാറുകളുടെ അധിക വിൽപ്പന നേടാനാണ് റെനോയ്ക്ക് സാധിച്ചത്. ഒതന്റിക്, എവല്യൂഷന്‍, ടെക്‌നോ, ഇമോഷന്‍ എന്നിങ്ങനെ നാല് വേരിയന്റുകളിലായി വരുന്ന കൈഗര്‍ ഫെയ്‌സ്‌ലിഫ്റ്റിന് യഥാക്രമം 6.29 ലക്ഷം, 7.09 ലക്ഷം, 8.19 ലക്ഷം, 9.14 ലക്ഷം എന്നിങ്ങനെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. ടര്‍ബോ വേരിയന്റുകളുടെ വില ആരംഭിക്കുന്നത് 9.99 ലക്ഷം രൂപ മുതലാണ്.

Renault Kiger SUV Posted 1166 Unit Sales In September 2025

മാനുവല്‍ ഇമോഷന് 9.99 ലക്ഷം രൂപയും ടോപ് സ്‌പെക് എക്‌സ്‌ട്രോണിക് സിവിടി ഇമോഷന് 11.29 ലക്ഷം രൂപയുമാണ് മുടക്കേണ്ടതായി വരുന്നത്. 2025 റെനോ കൈഗറിന് അകത്തും പുറത്തും കാര്യമായ നവീകരണങ്ങളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. അതേസമയം എഞ്ചിന്‍, ഗിയര്‍ബോക്സ് കോമ്പിനേഷനുകള്‍ പഴയപടി തന്നെ നിലനിർത്തിയിട്ടുമുണ്ട്. വൈബ്രന്റായ കളർ ഓപ്ഷനുകളാണ് എസ്‌യുവിലുള്ളത്.

ഐസ് കൂള്‍ വൈറ്റ്, മൂണ്‍ലൈറ്റ് സില്‍വര്‍, കാസ്പിയന്‍ ബ്ലൂ, റേഡിയന്റ് റെഡ് വിത്ത് ബ്ലാക്ക് റൂഫ്, കാസ്പിയന്‍ ബ്ലൂ വിത്ത് ബ്ലാക്ക് റൂഫ്, സ്റ്റെല്‍ത്ത് ബ്ലാക്ക്, മൂണ്‍ലൈറ്റ് സില്‍വര്‍ വിത്ത് ബ്ലാക്ക് റൂഫ്, പേള്‍ വൈറ്റ് വിത്ത് മിസ്റ്ററി ബ്ലാക്ക്, ഐസ് കൂള്‍ വൈറ്റ് വിത്ത് ബ്ലാക്ക് റൂഫ് എന്നിവയാണ് പുതിയ കൈഗറിലെ നിറങ്ങൾ. കോംപാക്‌ട് എസ്‌യുവിയുടെ ടോപ്പ് എന്‍ഡ് വേരിയന്റുകള്‍ക്ക് ഓപ്ഷനലായി ഡ്യുവല്‍ ടോണ്‍ ഫിനിഷ് തെരഞ്ഞെടുക്കാം.

Renault Kiger SUV Posted 1166 Unit Sales In September 2025

E20 ഫ്യുവൽ മാനദണ്ഡങ്ങൾ പാലിക്കുന്ന 1.0 ലിറ്റര്‍ NA പെട്രോള്‍, 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണ് റെനോ കൈഗറിന്റെ ഹൃദയം. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ സിവിടി ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ വരുന്ന എഞ്ചിന് 100 bhp പവറിൽ 160 Nm ടോര്‍ക്കാണ് നൽകാനാവുന്നത്. ടര്‍ബോ-പെട്രോള്‍ വേരിയന്റ് സെഗ്മെന്റിലെ ഏറ്റവും മികച്ച ടോര്‍ക്ക്-ടു-വെയ്റ്റ് അനുപാതവും ക്ലാസ്-ലീഡിംഗ് 0-100 കി.മീ/മണിക്കൂര്‍ പെർഫോമൻസും വാഗ്ദാനം ചെയ്യുന്നുണ്ടെന്നും ഫ്രഞ്ച് വാഹന നിർമാതാക്കൾ അവകാശപ്പെടുന്നു.

5-സ്പീഡ് മാനുവൽ, എഎംടി, സിവിടി എന്നിവയാണ് കോംപാക്‌ട് എസ്‌യുവിയിലെ ഗിയർബോക്‌സ് ഓപ്ഷനുകൾ. ഇനി മൈലേജിന്റെ കാര്യത്തിലേക്ക് വന്നാലും ആള് പുലിയാണ്. റെനോ കൈഗര്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്റെ മൈലേജ് ലിറ്ററിന് 19.83 കിലോമീറ്ററാണ്. അതേസമയം ടര്‍ബോ പെട്രോള്‍ എഞ്ചിന് ലിറ്ററിന് 20.38 കിലോമീറ്റർ ഇന്ധനക്ഷമതയും നൽകാനാവും.

3 വര്‍ഷത്തെ വാറന്റിയോടെ ഡീലര്‍ ഫിറ്റഡ് സിഎന്‍ജി കിറ്റും 2025 കൈഗറിൽ ലഭ്യമാണെങ്കിലും ഇതിന്റെ ഔദ്യോഗിക മൈലേജ് കണക്കുകളൊന്നും ഫ്രഞ്ച് ബ്രാൻഡ് പുറത്തുവിട്ടിട്ടില്ല. ടാറ്റ നെക്സോണ്‍, മാരുതി ബ്രെസ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, മഹീന്ദ്ര XUV 3XO, ടൊയോട്ട ടൈസര്‍, മാരുതി ഫ്രോങ്ക്‌സ്, നിസാൻ മാഗ്‌നൈറ്റ്, സ്‌കോഡ കൈലാക് തുടങ്ങിയ എതിരാളികളോടാണ് ഇന്ത്യയിലെ സബ് 4 മീറ്റര്‍ എസ്‌യുവി വിഭാഗത്തില്‍ റെനോ കൈഗർ മത്സരിക്കുന്നത്.

More from DriveSpark

Article Published On: Wednesday, October 22, 2025, 9:51 [IST]
English summary
Renault kiger suv posted 1166 unit sales in september 2025
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X